വ്യാഴാഴ്‌ച

ഹൗസിംഗ് കോളനി !



അമ്മ കിടക്കയിലാണ് !
അമ്മ കിടക്കയിലാണ്
എന്ന വാര്‍ത്ത എട്ടായാണ്
എങ്ങോ എപ്പഴോ പൊട്ടിത്തെറിച്ചത്
എട്ടു പേരില് പൊട്ടനായ ഞാന്‍ ഒന്നും
അറിയാതെ ഞെട്ടി നിന്നു !

എന്റെ അമ്മയാണ് കിടപ്പില്‍
എന്നറിയാമെങ്കിലും
അമ്മയിലെക്കെത്താനുള്ള
ദൂരം .................
അതെത്രയാമെന്നത് പൊട്ടനായ ഞാന്‍ തിരിച്ചറിഞ്ഞില്ല !

അമ്മ എന്ന ഫ്രീവേ ......
അതെടുത്തു പോയാല്‍ വേഗം എന്റെ അമ്മയിലെക്കെത്താം .
ഫ്രീവേകള്‍ എനിക്കെന്നും ഭയമായിരുന്നു ..
അമ്മമാരെയും അവരുടെ സ്നേഹത്തെയും
എനിക്ക് ഭയമാണ് !!
തിരിച്ചു നല്‍കാന്‍ ഒന്നുമില്ലാത്ത
സ്നേഹത്തിന് പകരമായി
പൊട്ടനായ ഞാന്‍ എന്ത് നല്‍കാന്‍ ?

അമ്മ ഇപ്പോഴും കിടപ്പിലാണ് !

കൂട്ടത്തില്‍ പൊട്ടനാകാത്ത
അനിയന്റെ എസ് .എം .എസ്
ഇന്നലെ വായിച്ചപ്പോഴാണ്
എട്ടു പേരില്‍ പൊട്ടനായ
അമ്മയുടെ കുട്ടനായ
എന്നെ ഒന്ന് കൂടി കാണണം
എന്നെന്റെ അമ്മ പറഞ്ഞു പോലും !

അമ്മ കിടക്കുകയാണ് !

ഫ്രീവേകള്‍ ഒഴിച്ചുള്ള
വഴികളില്‍ കൂടി എന്റെ
അമ്മയിലെക്കെത്താനുള്ള ദൂരം
ഞാന്‍ എന്റെ
ജി .പി എസില്‍ കൂടി
തിരയുകയാണി പ്പോള്...............
ശല്യപ്പെടുത്തരുത് .