വെള്ളിയാഴ്‌ച

നാരായണ ! നാരായണ !!

നാരായണ നാരായണ
പഴയ പാലമാണേ
പുതുവെള്ളമാണേ
തടിപ്പാലമാണേ
വൈകും മുന്‍പേ വീട്ടിലെത്തണെ
നാരായണ നാരായണ

പുഴയില്‍ ഒഴുക്കുണ്ടേ
പതിയിരിക്കുന്ന ചുഴിയുണ്ടേ
ചുഴികളില്‍ ചതിവുകളുണ്ടേ
പാലം കടക്കണേ
നാരായണ നാരായണ

ചാഞ്ഞും നില്‍ക്കുന്ന
മുളമരമാണേ
മുളയൊടിയല്ലേ
മുള വളയല്ലേ
നടുവൊടിയല്ലേ
മുളയെ പിടിച്ച് പോയിടാമേ
പാലം കടത്തണേ
നാരായണ നാരായണ

മുന്നിലൊരു നിരയുണ്ടേ
പിന്നിലുമുണ്ടേ പാരകള്‍
വീട്ടിലെന്റെ പെണ്ണോറ്റയ്ക്കാണേ
മൂവന്തിക്ക്‌ വീട്ടില്‍ വെട്ടമില്ലേ
അന്തിക്കിത്തിരി കള്ള്
മോന്തിയത്‌ നേരാണേ
നേരെ നടത്തണേ
നാരായണ നാരായണ

വെട്ടത്തിലൊരു ‍ മിന്നായം കണ്ടേ
വെള്ളത്തിലൊരു ശബ്ദോം കേട്ടേ

പാലത്തിന്നെന്നെ താഴെ ഇട്ടവനേ
പള്ള നിറയെ വെള്ളം കുടിപ്പിച്ചോനെ
ഭള്ള് വിളിക്കും  കൂരായണ
തൊള്ള ഉറക്കെ പള്ള് പറയും ഞാന്‍
കൂരായണ കൂരായണ കൂരായണ

വ്യാഴാഴ്‌ച

മലകള്‍ക്കുമപ്പുറം

ദൂരെക്കാണും മഞ്ഞ് മലകള്‍ക്കും
അപ്പുറത്തെങ്ങോ , എന്‍റെ ഭാവി  ജീവിതം
കുടുങ്ങിക്കിടക്കുന്നുണ്ടെന്നു ഞാന്‍
പേടിച്ചരണ്ട ദിനങ്ങള്‍ ഉണ്ടായിരുന്നു .

ഭയമെന്നെ പിടിച്ചടക്കി
യാത്രയില്‍ നിന്നൊഴിവാക്കി
കിടക്കയില്‍ ചേര്‍ത്ത് വെച്ച നാളുകള്‍


ആ നാളുകളിലൊന്നിലാണ്
എങ്ങുനിന്നോ ഒരു കനത്ത കയര്‍
കറുത്ത രാത്രിയില്‍ എന്നെ വലിച്ചെടുത്തത്
വായുവിലൂടെ ,
ഇരുട്ടിലൂടെ എന്നെ വലിച്ചുകൊണ്ട് ,
മലകള്‍ക്കും ഇപ്പുറത്തെന്നെ
 കൊണ്ടാക്കിയിട്ട്‌ പോയത് .

രാത്രിയില്‍ നിന്നെക്കുറിച്ച്‌
വളരെക്കരഞ്ഞു .
നീ തനിയെ അവിടെ ,
 ഞാന്‍ ഇവിടെ .
നീയും കരയുന്നുണ്ടാകണം
 
വിലാപങ്ങള്‍ക്കും  അപ്പുറം
ഇരുട്ടില്‍ നായ്ക്കള്‍ ഇപ്പോഴും
 മുരളുന്നു  കുരയ്ക്കുന്നു
കുരച്ചുകൊണ്ടേ ഇരിക്കുന്നു .

പരിഹസിക്കരുത് മന്ത്രി !!

മന്ത്രികുലത്തിനും കവികുലത്തിനും പാര്‍ട്ടിക്കും
"തിലക "ക്കുറിയായി വിളങ്ങും മന്ത്രി പുംഗവ
പരിഹരിക്കരുത് സഖാവേ പരിഹസിക്കരുത്
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ  ..
സുകുമാരാ ,സുധാകര ,വൃകോദര, പരിഹസിക്കരുത്
 
നിമിക്ഷകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നീയോ
അണികളില്‍ വിപ്ലവ വീര്യം കൊളുത്തും നീയോ
വരികള്‍ കുത്തി വെച്ചവന്‍ നീയോ
പറയൂ പറയൂ സഖാവെ
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ ..
 
ചിന്തിക്ക്‌
ചന്തിക്ക്  ചക്കക്കറ പറ്റിയ പോല്‍
ചക്രം ലഭിക്കുവാന്‍ കസേരയില്‍ ചമ്രം പിണഞ്ഞിരിക്കുന്ന
സാംസ്കാരിക പുംഗവന്‍ നീയോ
" ഇത്രക്കഥ " പതിച്ച കേരളത്തില്‍
 സാംസ്കാരിക " തറവാടി " നീയോ
പറയൂ പറയൂ സഖാവെ
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ ..
 
ഹോശന്ന ,ഹോശന്ന പാടിപ്പാടി
വഞ്ചിയില്‍ പഞ്ചാരച്ചാക്ക് വെച്ച്‌
തുഞ്ചത്തിരുന്നു തുഴയുന്ന മാവന്റെ വള്ളം
മുക്കുവാന്‍ മുപ്പത്‌ കാശ് കപ്പം വാങ്ങി
കീശയിലിട്ട കേശവാ !സുകുമാരാ !! പരിഹസിക്കരുത്
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ ..