വ്യാഴാഴ്‌ച

പരിഹസിക്കരുത് മന്ത്രി !!

മന്ത്രികുലത്തിനും കവികുലത്തിനും പാര്‍ട്ടിക്കും
"തിലക "ക്കുറിയായി വിളങ്ങും മന്ത്രി പുംഗവ
പരിഹരിക്കരുത് സഖാവേ പരിഹസിക്കരുത്
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ  ..
സുകുമാരാ ,സുധാകര ,വൃകോദര, പരിഹസിക്കരുത്
 
നിമിക്ഷകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നീയോ
അണികളില്‍ വിപ്ലവ വീര്യം കൊളുത്തും നീയോ
വരികള്‍ കുത്തി വെച്ചവന്‍ നീയോ
പറയൂ പറയൂ സഖാവെ
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ ..
 
ചിന്തിക്ക്‌
ചന്തിക്ക്  ചക്കക്കറ പറ്റിയ പോല്‍
ചക്രം ലഭിക്കുവാന്‍ കസേരയില്‍ ചമ്രം പിണഞ്ഞിരിക്കുന്ന
സാംസ്കാരിക പുംഗവന്‍ നീയോ
" ഇത്രക്കഥ " പതിച്ച കേരളത്തില്‍
 സാംസ്കാരിക " തറവാടി " നീയോ
പറയൂ പറയൂ സഖാവെ
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ ..
 
ഹോശന്ന ,ഹോശന്ന പാടിപ്പാടി
വഞ്ചിയില്‍ പഞ്ചാരച്ചാക്ക് വെച്ച്‌
തുഞ്ചത്തിരുന്നു തുഴയുന്ന മാവന്റെ വള്ളം
മുക്കുവാന്‍ മുപ്പത്‌ കാശ് കപ്പം വാങ്ങി
കീശയിലിട്ട കേശവാ !സുകുമാരാ !! പരിഹസിക്കരുത്
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ ..

1 അഭിപ്രായം:

Unknown പറഞ്ഞു...

ചിന്തിക്ക്‌
ചന്തിക്ക് ചക്കക്കറ പറ്റിയ പോല്‍
വാക്കുകൊണ്ട് അമ്മാനമാടുന്ന മഹാ കവേ
കേമം.