തിങ്കളാഴ്‌ച

പീഡിപ്പിക്കപ്പെടുന്ന വാരിയെല്ലുകള്‍ !!


 അമീബ ഇര പിടിക്കുന്നതെങ്ങനെ
എന്ന് എത്രയോ ക്ലാസ്സുകളില്‍ നിങ്ങള്‍ പഠിച്ചിരിക്കുന്നു !

ഇപ്പോള്‍ അതല്ല വിഷയം .
അണ്ടിയാണോ മാവാണോ മൂത്തത്
എന്നതിന്റെ ചര്‍ച്ചകള്‍ നടന്നു
കൊണ്ടിരിക്കുകയാണ്
എന്റെ മുന്നിലുള്ള ചാനലുകളില്‍ !

അണ്ടി വന്ന് ചാനലില്‍ വീണാലും
തൊണ്ടി വന്നു ചാടിയാലും
ചര്ച്ചിക്കുവാന്‍ ഒരു വിഷയം മാത്രം !
ആരാണ് മൂത്തത് ?

മാവല്ല മൂത്തത് !
അണ്ടിയല്ല മൂത്തത് !
ചര്‍ച്ചകള്‍ പിന്നെയും പെരുകുകയായി !
മാവ് മൂത്താലും
അണ്ടി മൂത്താലും
പിന്നെയും പേര് ദോഷം എന്റെ
വാരിയെല്ലിന് മാത്രം !!!

ആദ്യം ആദം ഉറങ്ങുകയായിരുന്നു !
ആദ്യ പിതാവ് !
സ്വച്ഛമായ ഉറക്കം ....
അല്ലലില്ലാതെ ....
അലട്ടലുകളില്‍ ഇല്ലാതെ ..
അവന്‍ ഉറങ്ങിക്കൊണ്ടേ ഇരുന്നു .

എ .സി ഇല്ലാതെ
ഏദന്‍ തൊട്ടമായാല്‌ പോലും
അവന്‍ എന്തിനുറങ്ങണം എന്ന ചിന്ത
ദൈവത്തെ ഭരിച്ചു !

അന്നാദ്യമായി ദൈവം
ആദത്തെ പീഡിപ്പിച്ചു !!
അവന്റെ ഉറക്കത്തില്‍ നിന്നും
അവന്റെ വാരിയെല്ലില്‍ ഒരെണ്ണം
ദൈവം വലിച്ചൂരി എടുത്തു !!!!

സ്ത്രീ എന്ന സങ്കല്‍പം അവന്റെ
സ്വപ്നത്തില്‍ കൂടി വരാതിരുന്നിട്ടു കൂടി
സ്ത്രീയെ അവന്റെ വാരിയെല്ലില്‌ തന്നെ
അവന്‍ അവളെ നിര്മ്മിച്ചു !!!

മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് തന്നെ തിരികെ പോകും
എന്ന് പറഞ്ഞ മന്നവന്‍ !!
മണ്ണിലൂടെ ഒരു സ്ത്രീ രൂപം
മെനയാമായിരിന്നിട്ടു കൂടി !!
മനുഷ്യന് അവന്റെ മാറോടു ചേര്‍ക്കുവാന്‍
മറ്റൊരു സ്ത്രീ രൂപം ഉണ്ടാക്കി !

എല്ലാ സ്ത്രീ അളവ് കോലോടും കൂടി !
എല്ലാ സ്ത്രീ നുണകളോടും കൂടി
എല്ലാ സ്ത്രീ അളവുകളോടും കൂടി !!
എല്ലാ മുഴുപ്പും തടിയും
അവളിലുമുണ്ടായിരുന്നു !!

എന്നിട്ടും !
കിസ് മൈ ഹാര്‍ട്ട്‌
എന്ന് പറഞ്ഞു ചാടി വീണ
പെണ്ണിനെ തിരിഞ്ഞൊന്നു നോക്കാതെ
മറിഞ്ഞു വീണുറങ്ങിയ പുരുഷനെ
തിരിഞ്ഞൊന്നു നോക്കാതെ
തിരിഞ്ഞു കിടന്നുറങ്ങുവാന്‍ സമ്മതിക്കാതെ

അവള്‍ !

അവള്‍ക്ക്
ആപ്പിളിന്റെ പിന്‍ബലമുണ്ടായിരുന്നു!
ദൈവം പുരുഷനെ ആദ്യം വീഴ്ത്തുവാന്‍
അവള്‍ക്കു കൊടുത്തയച്ച അതേ പഴം !

പഴം വിഴുങ്ങിയാം പുരുഷന്റെ
പൗരഷ്വമെടുത്തു കാട്ടുവാന്‍
ദൈവം കൊടുത്തയച്ച അദി പഴം !

ആദം ഉറങ്ങുകയാണ് ഇപ്പോഴും !
അധിക ആദ്യ പഴത്തിന്റെ
ആസക്തിയില്‍ !!!!!!

അവനെ ഉണര്‍ത്തരുത്‌
അവന്റെ വാരിയെല്ലുകള്‍
വഴിയോരങ്ങളില്‍ വീണുടയരുത് !!
അവന്‍ നിന്നെ മാറോട്‌ ചേര്‍ക്കുവാന്‍
നിന്റെ ആദ്യ പഴങ്ങള്‍
 നീ മറച്ചു വെയ്ക്കുക !