ശനിയാഴ്‌ച

വിലങ്ങണിഞ്ഞ നാവുകള്‍

ബ്ലോഗ്‌ എന്ന മാധ്യമം ,ഹൃദയ വിശാലത ,സൌഹൃദം ,സമ്മേളനങ്ങള്‍ ,അനോണി അങ്ങനെ ബ്ലോഗില്‍ കേട്ടു തഴമ്പിച്ച വാക്കുകള്‍ അനവധി .ബ്ലോഗില്‍ കഴിഞ്ഞ ആഴ്ച മുഴങ്ങിക്കേട്ട പല വാക്കുകളില്‍ ചിലതാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത് .ഇതിന്റെയൊക്കെ വിശാലമായ അര്‍ത്ഥങ്ങളിലേക്ക് ചെറുതായി ഒന്ന് കണ്ണോടിക്കാം എന്ന് കരുതുന്നു .


ബ്ലോഗ്‌ ഒരു ജനകീയ മാധ്യമം പോലെ വളര്‍ന്നെങ്കിലും ഇന്നും അതിന്റെ വളര്‍ച്ച മുരടിച്ചു തന്നെയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ലവലേശം സംശയം വേണ്ട .ബ്ലോഗില്‍ തുറന്നെഴിയാല്‍ ഒന്നുകില്‍ കോടതി അല്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ എന്നതാണ് കീഴ്വഴക്കം . തുണിയുടുക്കാത്ത ദൈവങ്ങളെ തുണിയുടുപ്പിച്ചതും വരി ഉടച്ച കവിതയെ വരിയില്‍ വരുത്തിയതും അതില്‍ പെട്ട ചില സംഭവങ്ങള്‍ മാത്രം .


തുറന്നെഴുത്തുകള്‍ക്ക് സൌഹൃദം പോലും ഒരു വിലങ്ങു തടിയാണ് എന്നാണ് കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങള്‍ കാണിക്കുന്നത് .പലപ്പോഴും മറക്കുള്ളില്‍ ഒളിച്ചിരുന്ന് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ തുറന്നു കാട്ടുവാന്‍ ബ്ലോഗ്‌ എഴുത്തുകാര്‍ നിരബന്ധിതരാകുന്നു . തന്റെ വിശ്വാസങ്ങള്‍ക്കോ കാഴ്ച്ചപ്പാടുകള്‍ക്കോ അല്പം പോലും ഭംഗം സംഭവിക്കുവാന്‍ ഇടവരാത്ത രീതിയില്‍ വേണം ബ്ലോഗില്‍ എഴുതുവാന്‍ എന്നായി ബ്ലോഗിലെ നിയമങ്ങള്‍ . എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ഇഴയടുപ്പം ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് . ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുന്ന അവസരങ്ങള്‍ .മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ കൂടി മനസിലാക്കാതെ സംഘം ചേര്‍ന്ന് ആക്രമിക്കുകയോ അസഭ്യ വര്‍ഷങ്ങള്‍ ചൊരിയുകയോ ചെയ്യുന്നത് ബ്ലോഗിലെ ഒരു ദുഷിച്ച പ്രവണത എന്ന് തന്നെ പറയാം . മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഞാനും ഉള്‍പ്പെടുന്നു .ആരുടേയും കണ്ണിലെ കരടെടുക്കുവാന്‍ ഉള്ള ശ്രമമല്ല .


ഹൃദയ വിശാലത എന്ന പദം കേള്‍ക്കാന്‍ നല്ല സുഖമുള്ളതാണ്‌ എങ്കിലും നമ്മുടെ ഹൃദയങ്ങള്‍ ഇപ്പോഴും വളരെ ഇടുങ്ങിയതാണ് .നിസാരമായ കാര്യങ്ങളില്‍ പോലും വളരെ വിലപ്പെട്ട സൌഹൃദങ്ങള്‍ നീര്‍ക്കുമിളകള്‍ പോലെയായി മാറുന്നു .മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഉള്ള സാവകാശം പോലും നമ്മള്‍ കൊടുക്കാറില്ല .


സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ നമുക്ക് കൈമോശം വന്ന് പോയേക്കാവുന്നത് ഈ സ്വാതന്ത്ര്യമാണ് . ഒരു ബ്ലോഗ്‌ എഴുത്തുകാരന്റെ അവകാശം എന്നൊക്കെ പലരും വിശേഷിപ്പിക്കുന്ന ഇത്തരം മറകളാണ് പലര്‍ക്കും നഷ്ടപ്പെടുന്നത് .പരസപരം കെട്ടിയുണ്ടാക്കിയ ഇത്തരം മതിലുകള്‍ ഇടിയുകയും ബ്ലോഗ്‌ പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും ചെയ്യുമെന്കില്‍ സമ്മേളനങ്ങള്‍ നല്ലതാണ് എന്ന് തന്നെ ഞാന്‍ പറയും .പലരുടെയും നാവുകളില്‍ ബന്ധിച്ച ചങ്ങലകള്‍ അഴിയട്ടെ . ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകാതെ കൂടുതല്‍ ശക്തി പ്രാപിക്കട്ടെ .ഉറച്ചൊരു വാക്ക് പറഞ്ഞാല്‍ തെറിക്കുന്ന ബന്ധങ്ങള്‍ എല്ലാം തന്നെ തെറിക്കണം എന്നാണ് എന്‍റെ അഭിപ്രായം .

ബ്ലോത്രം പത്രത്തിന് വേണ്ടി എഴുതിയത് .

15 അഭിപ്രായങ്ങൾ:

ജോ l JOE പറഞ്ഞു...

ഒരു ഷേക്ക്‌ ഹാന്‍ഡ്‌ ........

മാണിക്യം പറഞ്ഞു...

ഉള്ളതു പറയാമല്ലൊ കാപ്പിലന്റെ മികച്ച പോസ്റ്റുകളില്‍ ഒന്നു ആണിത്...പറഞ്ഞതെല്ലാം തെറ്റില്ല ശരിയാണ് അസഹിഷ്ണതയാണ് എല്ലാവര്ക്കും.. തുറന്ന അഭിപ്രായപ്രകടനം എന്നു പറയാം ബ്ലോഗിന്റ് ഒരു ഗുണവും അതാണല്ലൊ എഴുത്തുകാരനും വായനക്കാരനും തമ്മിലൂള്ള ആ ആശയപരമായ കൂട്ടു കെട്ട്..ഒരു ചിന്ത അതു പങ്കു വയ്ക്കുന്നു വായനക്കര്‍ അതിനെ പലരീതിയില്‍ ഉള്‍ കൊള്ളുന്നു എന്റെ ശരി നിന്റെ ശരിയാവണം എന്നില്ല അതു പോലെ ഞാന്‍ അംഗീകരിക്കാത്ത പലതും മറ്റുളളവര്‍ അംഗീകരികുനു..
സമചിത്തതയോടെ മറ്റുളളവരുടെ അഭിപ്രയത്തിലെ അനുകൂലവും പ്രതികൂലവും ആയ അഭിപ്രയങ്ങളെ ഉള്‍ കൊള്ളുക

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ബ്ളോഗ്ഗെഴുത്തിണ്റ്റെ ഭുമിശാസ്ത്രത്തിനും അപ്പുറത്തുനില്‍ക്കു ഈ കൂടിക്കാഴ്ച്ചകളും പങ്കുവയ്ക്കലുകളും ബ്ളോഗ്ഗെഴുത്തിന്‍റെ സാങ്കേതിക പരിമിതികളെ മറികടക്കേണ്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചാവേദിയാക്കി മാറ്റണം. ഈ മീറ്റുകളില്‍ രുപപ്പെടുന്ന സൌഹൃദങ്ങള്‍ ഒരിക്കലും ബ്ളോഗ്ഗു വായനയെ സ്വാധീനിക്കരുത്‌. നല്ലത്‌ നന്നെന്നും നിലവാരമില്ലാത്ത രചനകളെ അതിണ്റ്റെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നടത്താനും സൌഹൃദങ്ങള്‍ വിലങ്ങുതടിയാകരുത്‌.

ഏകദേശം ഇതേവിഷയത്തിലൂന്നി ഞാന്‍ പോസ്റ്റിയ ലേഖനം ഇവിടെ.

http://thiramozhikal.blogspot.com/2009/06/blog-post.html

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

satyam!

ഡോക്ടര്‍ പറഞ്ഞു...

ജീവിതത്തിന്‍റെ വസന്തം തന്നെയാണ് സൌഹൃദങ്ങള്‍.... പ്രത്യേകിച്ച് നാം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരുടെ സൌഹൃദങ്ങള്‍.... ഒരു അഭിപ്രായം പറഞ്ഞത് കൊണ്ടോ അതല്ലെങ്കില്‍ രണ്ടു തെറി വിളിച്ചത് കൊണ്ടോ നല്ല സൌഹൃദങ്ങള്‍ തകരില്ല... അങ്ങനെ തകരുന്നതാണേല്‍ അത് നില നില്‍കാത്തതാണ് നല്ലതും... തുമ്മിയാല്‍ തെറിക്കണ മൂക്കാണേല്‍ പോകട്ടെന്നു വെക്കണം....

പിന്നെ വിശ്വാസ്യതയാണ് മറ്റൊന്ന്... അനോണികളല്ലാത്തവരെ അവരുടെ പ്രോഫയിലെ വാക്കുകളാണ് ഒരുമിപ്പിക്കുന്നത്... അതാണ്‌ നമ്മള്‍ വിശ്വസിക്കുന്നതും....

ബൂലോകം നല്ല സൌഹൃദങ്ങള്‍ നല്‍കട്ടെ...അല്ലാതെന്തു ജീവിതം... കാരണം മുന്നില്‍ മരണമുണ്ട്.... അത് വരെയോക്കെയെ ഉള്ളു ഈ ജീവിതം... അതോര്‍ത്താല്‍ നന്ന്....

Typist | എഴുത്തുകാരി പറഞ്ഞു...

അതെ, ബന്ധങ്ങള്‍ ബന്ധനങ്ങളാവാതിരിക്കട്ടെ. അഭിപ്രായങ്ങള്‍ ഉറക്കെ പറയാന്‍ തടസ്സം സൃഷ്ടിക്കാതേയും ഇരിക്കട്ടെ.‍

Rare Rose പറഞ്ഞു...

കാപ്പൂ..,അപ്പറഞ്ഞത് കറക്റ്റ്..:)

ഓ.ടോ:-
കൊള്ളികളുടെ കെട്ടും മട്ടും ആകെ മാറിയല്ലോ..!! ലളിതമായി,ബഹളമൊന്നുമില്ലാതെ ബ്ലോഗ് മൊത്തം ഇപ്പോള്‍ ഒരു മിതത്വം കാത്തു സൂക്ഷിക്കുന്ന പോലെ..

Faizal Kondotty പറഞ്ഞു...

@Rare Rose
ചെറിയ കൊള്ളികള്‍ മിതത്വ ത്തോടെ എപ്പോള്‍ കത്തിക്കുന്നത് കാര്യം ആക്കേണ്ട ... വലിയ വലിയ മരത്തടികള്‍ വിറകു പുരയില്‍ വെച്ചിട്ടുണ്ടാവും പുള്ളി ..സന്ദര്‍ഭം വരുമ്പോള്‍ കത്തിക്കുകയും ചെയ്യും ..
(കാപ്പു ആരാ മ്വാന്‍ ).

ഓ ടോ
Rom cannot destroy in a day as it was not built in day.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

“ഉറച്ചൊരു വാക്ക് പറഞ്ഞാല്‍ തെറിക്കുന്ന ബന്ധങ്ങള്‍ എല്ലാം തന്നെ തെറിക്കണം“
അതെ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

“ഉറച്ചൊരു വാക്ക് പറഞ്ഞാല്‍ തെറിക്കുന്ന ബന്ധങ്ങള്‍ എല്ലാം തന്നെ തെറിക്കണം“
അതെ..

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

കാപ്പിലാൻ പറഞ്ഞ മിക്ക കാര്യങ്ങളോടും യോജിയ്ക്കുന്നു.തമ്മിൽ കാണാതെ തന്നെ ഒരു തരം “പുറം ചൊറിയൽ” ആണു ഭൂരിഭാഗം കേസിലും ബൂലോകത്ത് നടക്കുന്നത്.പോസ്റ്റ് മുഴുവൻ വായിയ്ക്കാതെ കമന്റിടുന്നവർ എത്രയോ അധികം.

സൌഹൃദം ക്രിയാത്മകമായ സംവാദങ്ങൾക്ക് ഒരു തടസ്സമാകില്ല എന്നതാണു എന്റെ അനുഭവം.ഈ “വെർച്വൽ ലോകത്തിനു” പുറത്ത് യഥാർത്ഥ ജീവിതത്തിൽ ഞാൻ പല വിഷയങ്ങളെക്കുറിച്ചും തീ പിടിച്ച സംവാദങ്ങൾ നടത്തിയിട്ടുള്ളത് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായിട്ടാണ്.അപ്പോളൂം ആ സ്നേഹബന്ധം ഉടയാതെ കാത്തു സുക്ഷിയ്ക്കാൻ പരസ്പരം കഴിഞ്ഞിരുന്നു.

അത്തരമൊരു ബന്ധമാണു ബ്ലോഗർമാർ തമ്മിലും ഉണ്ടാവേണ്ടത് എന്നാണു എന്റെ അഭിപ്രായം.

ചാണക്യന്‍ പറഞ്ഞു...

അഭിപ്രായ വ്യത്യാസങ്ങളും ആശയ വൈരുദ്ധ്യങ്ങളും ഉണ്ടാവാം....പക്ഷെ അതൊക്കെ വ്യക്തിബന്ധങ്ങളെ ബാധിക്കരുത് എന്നേ ഉള്ളൂ..

കാപ്പൂ നല്ല പോസ്റ്റ്..പുനര്‍വിചിന്തനത്തിന്...അഭിനന്ദനങ്ങള്‍...

കൊട്ടോട്ടിക്കാരന്‍ പറഞ്ഞു...

:)

Sabu Kottotty പറഞ്ഞു...

കാപ്പിലാന്റെ ഈ പോസ്റ്റിനു കൊട്ടോട്ടിക്കാരന്റെ ആശംസകള്‍...
ചെറായിയില്‍ കാണാം....

Sureshkumar Punjhayil പറഞ്ഞു...

Nannayi....!

Ashamsakal...!!