വെള്ളിയാഴ്‌ച

ചൂണ്ട !

 ദൈവം ഒരു നിലാവത്ത് എനിക്ക്
പ്രത്യക്ഷപ്പെട്ടു !
 
 അവൻ എന്നോട് പറഞ്ഞു .. 

 നിനക്കീ ഭൂലോകത്ത് ഇഷ്ടമുള്ളതിന്റെ മാത്രം
ലിസ്റ്റ് തരിക എന്ന് !!!

നീ എന്ത് പറഞ്ഞാലും
ഞാൻ നിനക്ക് തരാം എന്നും ദൈവം പറഞ്ഞു !

ഒരു കൊളുത്തിന്റെ ഉടക്കിൽ
ഉടക്കി വലിയാത്തത് എന്താണ് ?

ഞാൻ പറഞ്ഞു !!

ഏറ്റവും വലിയ സമുദ്രത്തിൽ
ഏറ്റവും വലിയ മീനെ പിടിക്കുവാൻ
എനിക്കൊരു
ചെറിയ ചൂണ്ട കൊളുത്ത്
മാത്രം മതിയെന്ന് !!

ദൈവം കരുതിക്കാണും
ഞാനൊരു മണ്ടൻ !!

വേണ്ടത്ര പണം !!
സ്ഥാനം ...
അന്തപ്പുര വാസികൾ ....
ഇവയൊന്നും ചോദിക്കാതെ
വെറുമൊരു ചൂണ്ട കൊളുത്ത് മാത്രം ചോദിച്ച
ഇവന് മനുഷ്യൻ തന്നെയാണോ എന്ന് !! ?

ദൈവം ചൂണ്ട കൊളുത്ത് തന്നിട്ട് പോയി !
ദൈവം എന്തൊരു മണ്ടൻ എന്ന് ഞാനും പറഞ്ഞു !!!

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഒരു ചൂണ്ട മതി
*
*
*
ജീവിതം തന്നെ മാറാന്‍

സൗഗന്ധികം പറഞ്ഞു...

വേണ്ട വേണ്ടാ .. നമുക്കാ ചൂണ്ട...

ഇഷ്ടമായി.


ശുഭാശംസകൾ...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കഷ്ടം..