ഞായറാഴ്‌ച

പുഴയിലൊഴുക്കിയ കവിത

അവര്‍ പറയുന്നു അവരുടെ കവിതകള്‍
പ്രമാദം ആയിരുന്നു എന്ന്
എഴുതിയ കവിതകളേക്കാള്‍
ഇനി വരുവാനുള്ള കവിതകള്‍ ഏറ്റവും
മികച്ചതാകും എന്നും അവര്‍ അവകാശപ്പെടുന്നു

എന്‍റെ കവിതകള്‍ ഏറ്റവും മ്ലേച്ചം
എന്നെണ്ണി തരം താഴ്ത്തി
ഇനിയും എന്നില്‍ വരുവാനുമില്ല ഒരു വരിപോലും
ഉണങ്ങിയ മഷിതുണ്ടുമായി
ഞാന്‍ ഏകനായ്‌ ഈ പുഴക്കരയില്‍

എഴുതിയ വരികളെല്ലാം അടുപ്പില്‍ ഇട്ടും
പുഴയില്‍ ഒഴുക്കിയും നശിപ്പിച്ചു
വരലക്ഷ്മി പോലും എന്നേ പിണങ്ങി പടിയിറങ്ങി

ഇനിയുമൊരു കവിത എഴുതണം
ആരും നശിപ്പിക്കാത്ത
തീയിലിട്ടാല്‍ കരിയാത്ത
പുഴയില്‍ ഇട്ടാല്‍ വെള്ളം കയറാത്ത ഒരു കവിത

പക്ഷേ ..........

19 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

ശോ ,, വീണ്ടും ഗവിത . എന്നെക്കൊണ്ട് ഞാന്‍ തോറ്റു

പാവപ്പെട്ടവൻ പറഞ്ഞു...

ഇനിയുമൊരു കവിത എഴുതണം
ആരും നശിപ്പിക്കാത്ത
തീയിലിട്ടാല്‍ കരിയാത്ത
പുഴയില്‍ ഇട്ടാല്‍ വെള്ളം കയറാത്ത ഒരു കവിത

എന്നാല്‍ ആര്‍ക്കും ഒന്നും മനസിലാകുകയും അരുത്
എല്ലാരും വെറുക്കുന്നൊരു കവിത
കാപ്പു നീ എവിടെ

അജ്ഞാതന്‍ പറഞ്ഞു...

inganeyaanenkil ezhuthanamennilla.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

:)

അരുണ്‍ കരിമുട്ടം പറഞ്ഞു...

:)

Sureshkumar Punjhayil പറഞ്ഞു...

Pakshe venda... Aduppilitta aksharangalude choodu agniyakatte...!

Ashamsakal...!!!

ചാണക്യന്‍ പറഞ്ഞു...

ഗവിത ഗൊള്ളാം...:):):)

:):( ???കുങ്ഫൂ പാണ്ട പറഞ്ഞു...

ബ്ലോഗിന് കൊള്ളിനക്ഷത്തറം പേരുമാറ്റരുതോ? തീയില്‍ തൂറ്റിയെടുത്ത ഒതളങ്ങപ്പരിപ്പ് എന്നൊക്കെ ചുറ്റിനും എഴുതി വയ്ക്കുകയുമാവാം. ഇങ്ങനെ മുക്കി,മുക്കി കവിതയെഴുതാന്‍ താങ്കളെ പ്രേരിപ്പിക്കുന യേതോവികാരത്തെ പറ്റി രണ്ടു പുറത്തില്‍ കവിയാതെ ഉപന്യസിക്കാമോ?

അനോണിയില്‍ ഭൂതം പറഞ്ഞു...

കവി കവിക്ക് ഇഷ്ടമുള്ളത് എഴുതും, ചൊറിയേണ്ട... സഹിക്കില്ലെങ്കില്‍ സ്വന്തം ബ്ലോഗില്‍ പോയി തനിക്ക് ഇഷ്ടമുള്ളത് എഴുതി വികാരശമനം വരുത്തണം. വെള്ളിനക്ഷത്രം മോശമാണെന്ന് ഞെളിയുന്നവരുടേതായി ബ്ലോഗില്‍ വരുന്ന 99 ശതമാനം രചനകളും അതിലും താഴെയും ചവറു കൂനയില്‍ ചെന്നടിയേണ്ടവയുമാണ്. രചനകളുടെ മികവെടുത്താല്‍ ബ്ലോഗില്‍ ഇപ്പോള്‍ പുലിക്കളിയേയുള്ളൂ, പുലിയില്ല

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

:):)

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

കാപ്പില്‍സേ,
എഴുതിയ കവിതകളേക്കാള്‍ മനോഹരം എഴുതാത്ത കവിതകളാണെന്നു പണ്ടു നിങ്ങടെ നാട്ടിലെ ഒരു കവി പറഞ്ഞിട്ടില്ലേ?

Sabu Kottotty പറഞ്ഞു...

അനോണികളുടെ ചൊറിച്ചിലാണ് സഹിയ്ക്കാന്‍ വയ്യാത്തത്. അര്‍ത്ഥം കടുപ്പിച്ചെഴുതിയ ഈ ഗവിത നന്നായി.

വികടശിരോമണി പറഞ്ഞു...

അങ്ങനെ ടോട്ടൽ പ്രൂഫ് ഉള്ള ഒരു കവിതയായി ജീവിതം പോലും മാറ്റാനാവില്ല.

അജ്ഞാതന്‍ പറഞ്ഞു...

കവിത എഴുതാന്‍ പ്രത്യേക ജനുസ്സ് വേണമെന്നൊന്നും ഇതു വരെ നിയമം ഇല്ലല്ലോ. ഓരോരുത്തരും എഴുതുന്നത് കവിതയാണോ അല്ലയോ എന്ന് നിശ്ചയിക്കാന്‍ ആധുനിക കാലത്ത് ഛന്ദോ ബദ്ധത ഒന്നും ബാക്കിയില്ല. കവി എഴുതാത്ത വാക്കുകളിലും, വാക്കുകള്‍ക്കിടയിലും കവിയുടെ മൗനത്തിലും കവിതയ്ക്ക് കുടിയിരിക്കാം.

കണ്ണനുണ്ണി പറഞ്ഞു...

"എഴുതിയ വരികളെല്ലാം അടുപ്പില്‍ ഇട്ടും
പുഴയില്‍ ഒഴുക്കിയും നശിപ്പിച്ചു
വരലക്ഷ്മി പോലും എന്നേ പിണങ്ങി പടിയിറങ്ങി "
... നല്ല വരികള്‍
അപ്പൊ ഇതാണോ പറയുന്നത്..."കവിത പടവാള്‍ ആക്കിയ കവി " എന്ന് :)

അജ്ഞാതന്‍ പറഞ്ഞു...

nizhal chithrangal vaayikkaanjathu nannaayi..

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

അഗ്നിയില്‍ എരിഞ്ഞു പോകാത്ത വാക്കുകള്‍ കോര്‍ത്ത കവിതകള്‍ വരട്ടെ

Thus Testing പറഞ്ഞു...

തീയിലിട്ടാല്‍ കരിയാത്ത
പുഴയില്‍ ഇട്ടാല്‍ വെള്ളം കയറാത്ത ഒരു കവിത

അതാണു വേണ്ടത്...

Vinodkumar Thallasseri പറഞ്ഞു...

തീയിലിട്ടാല്‍ കരിയാത്ത
പുഴയില്‍ ഇട്ടാല്‍ വെള്ളം കയറാത്ത ഒരു കവിത

അങ്ങനെയൊന്നിനായ്‌ കാത്തിരിക്കാം.