ഇനി ഞാനൊരു കുട്ടിക്കഥ പറയാം . കുട്ടികള്‍ക്കെല്ലാം ഇഷ്ടപ്പെടുമെന്ന് കരുതുന്നു . ഓണമായത് കൊണ്ടാണ് കുഞ്ഞുങ്ങള്‍ക്കായി ഒരു കഥ പറയാം എന്ന് കരുതിയത് .
പണ്ട് പണ്ട് , വളരെ പണ്ട് ഈ ബൂലോകവും , ഭൂമിയും എല്ലാം ഉണ്ടാകുന്നതിന് മുന്‍പ് ഇവിടൊരു വലിയ കാടുണ്ടായിരുന്നു . ഒരു മുട്ടന്‍ കാട് .
അയ്യേ ..ഈ അമ്മാവന് കള്ളം പറയുന്നു .ഈ ആമ്മാവന് ഒന്നുമറിയില്ല . ഫൂമിക്ക് മുന്‍പ് കാടുണ്ടായിരുന്നോ അമ്മാവാ ? ഞങ്ങളെ പറ്റിക്കാന്‍ നോക്കണ്ട .ചുന്ദരി മണികുട്ടി ഇടയ്ക്ക് കയറി ചോദിച്ചു .
മോളെ . കഥയില്‍ ചോദ്യമില്ല .കഥ കേട്ടാല്‍ മതി .ഇടയ്ക്ക് കയറി ഒന്നും ചോദിക്കണ്ട .അമ്മാവന് കഥ തുടര്‍ന്നു.
ആ കാട്ടില്‍ ഒരു ക്രൂര മൃഗം പുലിക്കുട്ടി മറ്റ് മൃഗങ്ങള്‍ക്ക് ശല്യമായി ഇങ്ങനെ വിഹാരം തുടര്‍ന്നു . പല മൃഗങ്ങളും ജീവരക്ഷ തേടി കുഴികളില്‍ , മാളങ്ങളില്‍ അങ്ങനെ അങ്ങനെ ഒളിച്ചു പാര്‍ത്തു . പുലിക്കുട്ടിയുടെ വെട്ടം കണ്ടാല്‍ മൃഗങ്ങള്‍ ഓടിയൊളിക്കാന്‍ തുടങ്ങി .
മൃഗങ്ങള്‍ പല വഴിക്കും ആലോചിച്ചു . എന്താണിപ്പോള്‍ ഇതിനൊരു പരിഹാരം ? എങ്ങനെയും പുലിക്കുട്ടിയെ കുഴിയില്‍ വീഴ്ത്തിയെ കഴിയൂ . പല മൃഗങ്ങളും പലരോടും പരാതി പറഞ്ഞു .എങ്ങനെയും ഇവനെ വക വരുത്തണം . അതിനുള്ള യുദ്ധ തന്ത്രങ്ങള്‍ ആലോചിച്ചു .
ഉം എന്നിട്ട് ...
എന്നാല്‍ അത്രയ്ക്ക് ക്രൂരനായിരുന്നില്ല ഈ പുലിക്കുട്ടി . എന്നാലും കാടും മേടും എല്ലാം കള്ളക്കിളികളും കുറുനരികളും വേട്ടപ്പട്ടികളും കള്ളക്കഥകള്‍ പറഞ്ഞു പരത്തി . മറ്റുള്ള മൃഗങ്ങളെ വിശ്വസിപ്പിച്ചു . ആയിടക്കാണ് ആ കാട്ടിലെ മൃഗങ്ങളുടെ എല്ലാം ഒരു സമ്മേളനം നടന്നത് . മാനും , മുയലും , സിംഹവും , പുലികളും , കഴുതകളും അങ്ങനെ കാട്ടില്‍ ഉള്ള മൃഗങ്ങളെല്ലാം കൂടി ഒരു സമ്മേളനം .പുലിക്കുട്ടിക്കെതിരെ ഉള്ള തീരുമാനങ്ങള്‍ പാസാക്കി .ആദ്യം വേണ്ടത് മറ്റുള്ള മൃഗങ്ങള്‍ക്ക് സൌര്യവിഹാരം നടത്തുവാന്‍ തടസം നില്ക്കുന്ന സാമൂഹ്യവിരുദ്ധനെ കാട്ടില്‍ നിന്നും പുറത്താക്കുക .അതിന്റെ ആദ്യ പടിയായി വലിയ മരത്തിന്റെ താഴെയുള്ള അവന്റെ ഗുഹയില്‍ കല്ലുകള്‍ വെച്ചടയ്ക്കുക കിടക്കാന്‍ ഒരിടമില്ലാതെയാകുമ്പോള് അവന് കാടിന് പുറത്ത് എവിടെയെങ്കിലും പോയി താമസിക്കും .അഥവാ കാട്ടില്‍ തന്നെ താമസിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് കള്ളങ്ങള്‍ പറഞ്ഞു അവനെ ഓടിക്കാം . അങ്ങനെ ആ പാവം പുലിക്കുട്ടിയെ മരത്തിന്റെ അടിയില്‍ നിന്നും അവര്‍ പുറത്താക്കി . എങ്കിലും വീണ്ടും ആ കാട്ടില്‍ നിന്നും പോകുന്നില്ല എന്ന് കണ്ടപ്പോള്‍ കള്ളങ്ങള്‍ പറഞ്ഞും , മറ്റുള്ള മൃഗങ്ങളുടെ മുന്നില്‍ നാണം കെടുത്താനും തുടങ്ങി .
അയ്യോ പാവം .. കഷ്ടമുണ്ട് കേട്ടോ ഈ പുലികുട്ടിയുടെ കാര്യം .
ഒടുവില്‍ എന്നിട്ടും ശല്യം അവസാനിക്കുന്നില്ല എന്ന് മനസിലാക്കിയ മൃഗങ്ങള്‍ എല്ലാം കൂടി കാടിന് പുറത്ത് നിന്നും ഒരു വലിയ വല വാങ്ങി .ഏതു വലിയ പുലിക്കുട്ടിയും ആ വലയില്‍ കുടുങ്ങും എന്നവര്‍ കണക്ക് കൂട്ടി . കാടിന് ചുറ്റും വല വിരിച്ചു , പുലിക്കുട്ടിക്ക് വേണ്ടി കാത്തിരുന്നു . ഒടുവില്‍ പുലിക്കുട്ടി വന്നു , വലയില്‍ കുടുങ്ങി .
അയ്യോ കഷ്ടം .
പറയട്ടെ . വിഷമിക്കാതെ , ആ വലയില്‍ ഒരു വലിയ ഓട്ടയുണ്ടായിരുന്നു എന്നാല്‍ ആ ഓട്ട ഈ കഴുതകള്‍ക്ക് കാണുവാന്‍ ഉള്ള ബുദ്ധി കാടിന്റെ ദേവത കൊടുത്തിരുന്നില്ല . അങ്ങനെ ആ പുലിക്കുട്ടി ആ കുഴിയില്‍ നിന്നും രക്ഷപ്പെട്ടു . മറ്റൊരു മരത്തിന്റെ കീഴില്‍ സുഖമായി പാര്‍ത്തു ..
ഹഹ ഹഹ .. നല്ല കഥ അല്ലേ അമ്മാവാ . ഈ കഥയുടെ ഗുണപാഠം അവനവന് കുഴിക്കുന്ന കുഴിയില്‍ അവരവര്‍ തന്നെ വീഴും എന്നല്ലേ അമ്മാവാ ..
അതെ കുട്ടികളെ . കുട്ടികള്‍ക്കെല്ലാം കഥകള്‍ ഇഷ്ടപ്പെട്ടല്ലോ . ഇനി ഒരു നല്ല പാട്ട് കുട്ടികള്‍ പാട് .അമ്മാവന് കയ്യടിക്കാം .
എല്ലാ കൂട്ടുകാര്‍ക്കും കഥകള്‍ ഇഷ്ടപ്പെട്ടല്ലോ . അമ്മാവന് ഇനിയും കഥകള്‍ പറയുവാനായി വരാം .
സ്നേഹത്തോടെ നിങ്ങളുടെ അങ്കിള്‍ .
10 അഭിപ്രായങ്ങൾ:
കാപ്പില്സേ,
നല്ലകുട്ടി കഥ.
ആ സമ്മേളനം വൈപ്പിനടുത്തുള്ള ഏതോ കാട്ടില്‍ ആയിരുന്നില്ലേ?
കഥ കദനം കാപ്പു
കാപ്പൂ,
ബൂലോകത്തെ കഥ പറ ....:)
കഥ കുട്ടികൾക്കുള്ളതായിരുന്നല്ലെ...?
ഞാൻ അറിയാതെ വായിച്ചുപോയി....
ക്ഷമീ എന്റെ കാപ്പിലാനെ.
നല്ല കഥ
):
പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു
ജീവികള്‍ക്കെല്ലാം ശല്യമായവന് എങ്ങും മേഞ്ഞിരുന്നു എന്നല്ലേ കഥ, സിംഹം പുലിയായത് കഥ കേട്ട കുട്ടികള്‍ അപലപലപിലച്ചിരിക്കുന്നു
ബെസ്റ്റ് ഗദ,കാപ്പൂ.പക്ഷേ,ഇതേതു കുട്ടിക്കും മനസ്സിലാവുന്ന ഗദയായിപ്പോയി.
കഥ കേള്‍ക്കാന്‍ വന്ന എല്ലാ കുട്ടികള്‍ക്കും നന്ദി . ഇനിയുമുണ്ട് അമ്മാവന്റെ കയ്യില്‍ ധാരാളം കഥകള്‍ :)
എല്ലാം പതുക്കെ പറഞ്ഞു തരാം കേട്ടോ മക്കളെ .
അമ്മാവന്റെ ബാക്കി കഥകള്‍ക്കായി കാത്തിരിയ്ക്കുന്നു :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ