വേരറ്റു പോയൊരു ആകാശത്തിന് കീഴില്‍
മൂടറ്റ് പോയൊരു വള്ളി നിക്കറുമിട്ട്
റോഡില്‍ വണ്ടി ഉരുട്ടിക്കളിക്കുന്നു ഒരു ചെക്കന്
ഛീ ........ കയറിപ്പോടാ വീട്ടില്‍
ഓണമല്ലേടാ നിനക്ക് നാണമില്ലേടാ
എന്നെല്ലാം കൈചൂണ്ടി അലറുന്നു
കാഴ്ചക്കാര്‍ ,പൗരപ്രമുഖര്‍ , സഞ്ചാരികള്‍
നിനക്കുമില്ലേ അച്ഛനുമമ്മയും
നിന്റെ നഗ്നത മറയ്ക്കുവാന്‍
നിനക്ക് കഴിവില്ലേ ചെറുക്കാ
നീ ഞങ്ങളെ കണ്ടു പഠിക്കുക
കുളിച്ചില്ലെങ്കിലും കോണാന്‍
ഞങ്ങളുടെ പുരപ്പുറത്തില്ലേ എന്ന് കാണുക
ഞങ്ങള്‍ വാക്കുകള്‍ കൊണ്ട് മന്ത്രം ജപിപ്പവര്‍
വാക്കില്‍ ചൂണ്ടകള്‍ കോര്‍ത്ത് മീന്‍ പിടിപ്പവര്‍
മൗനം ഞങ്ങള്‍ക്ക് ആഭരണം എന്ന് കരുതുവോര്‍
നിനക്ക് മുന്നില്‍ ഞങ്ങള്‍ ലജ്ജിതരായി മാറുവോര്‍
കടക്കുക , പാര്‍ക്കിനു പുറത്ത് പോയി കളിക്കുക
നിനക്ക് പറ്റിയ തട്ടകമല്ലിത്
മാറുക മാറുക ഞങ്ങള്‍ മുന്നേറട്ടെ
അയ്യോ ഞാന്‍ വീണ്ടും കവിത എഴുതി . എനിക്ക് വയ്യ :)
ഇതെന്നേം കൊണ്ടേ പോകൂ എന്ന് തോന്നുന്നു .
14 അഭിപ്രായങ്ങൾ:
കാപ്പിലാനേ..
കവിത വരട്ടെന്നേ...
ഓണാശംസകൾ!!!
"കുളിച്ചില്ലെങ്കിലും കോണാന്‍
ഞങ്ങളുടെ പുരപ്പുറത്തില്ലേ എന്ന് കാണുക"
അങ്ങനെ കാപ്പിലാന് വീണ്ടും കവിത എഴുതി തുടങ്ങി...
:)
ഓണാശംസകള്‍ സുഹൃത്തേ!!
വിണ്ടുകീറിയ ബൂലോകത്തിനോരത്ത്
എന്തോകളഞ്ഞ അണ്ണാനെപ്പോലെ
കുന്തം വിഴുങ്ങിയിരിയ്ക്കുന്ന ഒരു ജേതാവ്
ഛീ....നാണമില്ലേ മിണ്ടാതിരിയ്ക്കുവാന്‍
താമസമെന്തിനീ ഗവിതകള്‍ പടയ്ക്കുവാന്‍
ഞങ്ങള്‍, ബ്ലോഗുകള്കൊണ്ടു കുറ്റം രചിയ്ക്കാം
എങ്കിലും, തോളോടു തോള്ചേര്ന്നിരിയ്ക്കാം
കവിത നന്നായി കാപ്പിലാൻ സർ.ഓണാശംസകൾ
കാപ്പിലാന് കവിത എഴുതിയപ്പൊ കൊട്ടോട്ടിക്കാരന് പോലും കവിതയെഴുതി.....:) ഇനി നിര്‍ത്തണ്ട....ആശംസകള്‍
what a humer
ഓണാശംസകള്‍
ശ്രീ കുമാരന് തമ്പിയുടെ ശീര്ഷകമില്ലത്ത കവിതകള്‍ എന്നൊരു പുസ്തകം മുണ്ട് .
കാപ്പു ഇനി പുള്ളിക്കാരന് വടിവാളുമായി വരുമോ
ഓണാശംസകള്‍
എന്തിനു ശീർഷകം!എല്ലാം താഴെയുണ്ടല്ലോ..!
കാപ്പുവിന് ആശംസകള്‍...
നല്ല കവിതയാല്ലോ..........
ഇതേ തീമില്‍ ഒരു കഥ ആലൊചിച്ചൂടെ.........
നന്നാവും.....
“ കുളിച്ചില്ലെങ്കിലും കോണാന്‍
ഞങ്ങളുടെ പുരപ്പുറത്തില്ലേ എന്ന് കാണുക..”-
എങ്ങനെ കാണാൻ പറ്റും കാപ്പൂ, കോണാൻ എടുക്കാൻ പുരപ്പുറത്ത് വലിഞ്ഞ് കേറിയാൽ മൂലവും പൂരാടവും ഒരു കണിയാനും ഗണിക്കാൻ പറ്റാത്ത അവസ്ഥയിലാവും....:):):)
nice..
ഓണാശംസകൾ!
കോണം വിറ്റും ഓണം ഉണ്ണുക. ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ