ബ്ലോഗിലെ അപശ്രുതികള്‍
ഇന്റർനെറ്റ് എന്ന ഇലക്ട്രോണിക് വലയുടെ അനന്ത സാധ്യതകളെ ഉപയോക്താവിന്റെ ആവിഷ്കാര ധിഷണയുടെ സഫലീകരണത്തിനായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ പ്രത്യക്ഷ നിദാനമാണ് ബ്ലോഗുകൾ. ഗൂഗിളിന്റെ ഔദാര്യ സേവനമായ ബ്ലോഗറിലൂടെ അച്ചടി മാധ്യമം അപ്രാപ്യമായിരുന്ന നിരവധി പേർ സ്വന്തം സൃഷ്ടികൾക്ക് ഊടും പാവും നെയ്യാൻ അവസരം കണ്ടെത്തി. എഴുത്തുകാരന്റെ സൃഷ്ടികൾ ഒന്നാം തരമെന്നോ രണ്ടാം തരമെന്നോ ഉള്ള തെരെഞ്ഞെടുപ്പിന് വിധേയമാവാതെ എഡിറ്ററുടെ കത്രികക്ക് അവസരം നൽകാതെ സൃഷ്ടികൾ അവയുടെ പ്രാഥമിക രൂപത്തിൽ തന്നെ വായനക്കാരന്റെ മുന്നിൽ എത്തി. കാരണം ബ്ലോഗിൽ പ്രസാദകനോ എഡിറ്ററോ ഇല്ല, സൃഷ്ടിക്കുന്നയാളും സൃഷ്ടിയും മാത്രമെ ഉള്ളൂ .
വളരെ സൌകര്യ പ്രദമായ രീതിയിൽ അതിയായ സ്വാതന്ത്ര്യത്തോടെ ബ്ലോഗ് എന്ന ഇലക്ട്രോണിക് മീഡിയത്തെ ഉപയോഗപ്പെടുത്താം എന്ന് തോന്നാമെങ്കിലും അശ്രദ്ധമായ ഉപയോഗം കാരണം ബ്ലോഗറെ വൻ നിയമക്കുരുക്കിലേക്ക് തള്ളിവിടാനും ഈ ജിഹ്വക്ക് കഴിയും. സംസാര സ്വാതന്ത്ര്യത്തിന്റേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റേയും അവകാശത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന അച്ചടി മാധ്യമങ്ങൾ അടക്കമുള്ള മീഡിയകൾക്കുള്ള സ്വാതന്ത്ര്യം തത്വത്തിൽ ബ്ലോഗിനോ അതിന്റെ അഡ്മിൻ ആയ ബ്ലോഗർക്കോ അനുവദിക്കപ്പെട്ടിട്ടില്ല. എന്ന് പറഞ്ഞാൽ ഒരു ബ്ലോഗ് ഒരിക്കലും പത്രമാവില്ല എന്നർത്ഥം. വാർത്തകൾ ശേഖരിച്ച് അച്ചടിച്ച് പൊതുജന മധ്യത്തിൽ വിതരണം ചെയ്യുന്ന പത്രങ്ങളെ അങ്ങനെ ചെയ്യാൻ അനുവദിക്കുന്നത് വ്യക്തമായ രജിസ്റ്റ്രേഷൻ നിയമങ്ങളുടെ പിൻബലമാണ്. അതായത് ബിറ്റ് നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്ന ലാഘവത്തിൽ പത്രം നടത്താൻ പറ്റില്ലെന്ന് സാരം.
ബ്ലോഗുകൾ ഒരിക്കലും പത്രങ്ങളാവില്ല എന്ന് പറഞ്ഞല്ലോ. ഒരു ബ്ലോഗർ ഗൂഗിളിന്റെ ഔദാര്യത്തിൽ ഒരു ബ്ലോഗ് തുടങ്ങിയിട്ട് ഇത് പത്രമാണെന്ന് പറഞ്ഞാൽ അത് പത്രമാവില്ല; ബ്ലോഗായി ഗണിക്കാനെ കഴിയൂ. കാരണം ഗൂഗിൾ അടക്കമുള്ള സേവനദാതാക്കൾ ഉപയോക്താവിന് അവരുടെ മേൽവിലാസത്തിന്റെ ബലത്തിൽ പത്രം നടത്താനുള്ള അവസരമല്ല മറിച്ച് ബ്ലോഗ് നടത്താനുള്ള ഔദാര്യമാണ് (അവകാശമല്ല) നൽകിയിട്ടുള്ളത്. ഈ മീഡിയയുടെ ഇത്തരത്തിലുള്ള ദുരുപയോഗം തടയാനാണ് ഗൂഗിൾ ബ്ലോഗറിന്റെ സേവന വ്യവസ്ഥയിലും ഉള്ളടക്ക വ്യവസ്ഥയിലും കർശന നിർദ്ദേശങ്ങൾ പറഞ്ഞിട്ടുള്ളത്.
അതിൽ പ്രധാനമായിട്ടുള്ളത് ഒരു ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ആ ബ്ലോഗിന്റെ അഡ്മിനുമാത്രമായിരിക്കും എന്നതാണ്. മാത്രവുമല്ല ഒരു ബ്ലോഗർക്ക് ഒരിക്കലും മറ്റൊരു വ്യക്തിയുടെ വ്യക്തിപരമായിട്ടുള്ളതും ആളെ തിരിച്ചറിയാൻ സഹായിക്കുന്നതുമായ ഒരു വിവരവും അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ എന്ത് ലക്ഷ്യത്തോടെ (നല്ലതിനായാൽ പോലും) ആയാലും പ്രസിദ്ധപ്പെടുത്താനുള്ള സ്വാതന്ത്ര്യവും ഇല്ല. ഇങ്ങനെ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ബ്ലോഗിന്റെ സേവനദാതാക്കൾ ഏറ്റെടുക്കില്ല. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരെ ഉണ്ടായേക്കാവുന്ന അപകീർത്തി പരമായ പോസ്റ്റുകളെ നിരുത്സാഹപ്പെടുത്താനാണ് ഇത്തരമൊരു നിലപാട് അവർ കൈക്കൊള്ളുന്നത്.
സിയാബ് എന്ന വ്യക്തി നടത്തിയെന്ന് പറയുന്ന കുറെ പ്രവർത്തികളുടെ വിശദാംശങ്ങൾ നമ്മുടെ ബൂലോകം എന്ന ബ്ലോഗിൽ ഈയിടെ വായിക്കാനിടയായി. ആ ബ്ലോഗർ, സിയാബ് എന്ന വ്യക്തിയെ കുറിച്ച് കുറെ ആരോപണങ്ങൾ ഉന്നയിക്കുകയല്ല , മറിച്ച് സ്റ്റേറ്റ്മെന്റുകളായിട്ട് സിയാബ് കുറ്റക്കാരനാണെന്ന് സമർത്ഥിക്കുകയാണ് വിവിധ പോസ്റ്റുകളിലൂടെ ചെയ്തിരിക്കുന്നത്. സമൂഹ നന്മക്കായി സത്യം അന്വേഷിച്ച് ബ്ലോഗിൽ പ്രസിദ്ധപ്പെടുത്താൻ ഒരു ബ്ലോഗർക്ക് ഏതറ്റം വരെയും പോകാമോ? വ്യക്തിയെ കുറിച്ചുള്ള തെറ്റും ശരിയും അന്വേഷിക്കൽ അതിന്റെ ഫലങ്ങൾ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തൽ ഇതൊക്കെ ബ്ലോഗറുടെ വിശിഷ്യാധികാരങ്ങളാണോ?
സിയാബ് കുറ്റക്കാരനാവട്ടെ അല്ലാതിരിക്കട്ടെ ഇതൊക്കെ അന്വേഷിക്കാൻ ഭരണകൂടങ്ങൾ വിഭാവനം ചെയ്ത അധികാരപ്പെട്ട സ്ഥാനങ്ങൾ ഉണ്ട്. ആ ഏജൻസികൾ പരാജയമാവുകയോ നിസംഗത പ്രകടിപ്പിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ പത്രങ്ങൾ സ്വയമേവ അന്വേഷണങ്ങൾ നടത്തി നിജ സ്ഥിതി പുറത്ത് കൊണ്ടുവരുന്ന അവസ്ഥയും നമ്മുടെ നാട്ടിലുണ്ട്. പക്ഷെ ഒരു ബ്ലോഗ് ഒരിക്കലും പത്രമാവാത്ത സ്ഥിതിക്ക് നമ്മുടെ ബൂലോകം അങ്ങനെയുള്ള വിശിഷ്യാധികാരം അവകാശപ്പെടുന്നത് ബ്ലോഗെന്ന മീഡിയത്തിന് ആശാസ്യമല്ല. കാരണം സിയാബ് എന്ന വ്യക്തിക്ക് മുന്നെ കുറ്റകരമായ പ്രവർത്തി ചെയ്തിരിക്കുന്നത് നമ്മുടെ ബൂലോകം തന്നെയാണ് എന്ന് പറയാതെ വയ്യ. കാരണം ഇല്ലാത്തത് ഉണ്ടെന്ന തെറ്റിദ്ധാരണ പരത്തുകയാണ് നമ്മുടെ ബൂലോകത്തിന്റെ അഡ്മിൻ ചെയ്തിരിക്കുന്നത്. വെറുമൊരു ബ്ലോഗിനെ പത്രമെന്ന് സ്വയം വിശേഷിപ്പിച്ച് ഒരു പത്രത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താമെന്ന് ധരിച്ച് വശായിരിക്കുന്നത് അതിലുള്ള അജ്ഞതകാരണമാണെന്ന് തോന്നുന്നു.
ഈ കുറ്റകരമായ അജ്ഞതയുടെ പരിണിത ഫലങ്ങളാണ് സിയാബിനെ കുറിച്ച് ഞങ്ങളുടെ സംഘം അയാളുടെ നാട്ടിലും വീട്ടിലും ആശുപത്രിയിലും അന്വേഷണം നടത്തിയെന്നുള്ള പ്രസ്ഥാവന. തന്നെയുമല്ല നമ്മുടെ ബൂലോകം ബന്ധപ്പെട്ട കാര്യങ്ങളിൽ മറുപടി പറയാൻ സിയാബിന് രണ്ടാഴ്ച്ച സമയവും നൽകിയത്രെ!!!! സിയാബ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറ്റൊരു ബ്ലോഗറുടെ ബ്ലോഗിൽ പോയി മറുപടി പറയണം എന്ന അബദ്ധജഡിലമായ പ്രസ്ഥാവ്യം നമ്മുടെ ബൂലോകത്തിന്റെ അഡ്മിൻ അടക്കമുള്ള ചിലർ സിയാബിനെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തി എന്നതിനു തെളിവാണ്. സിയാബ് കുറ്റക്കാരനാവട്ടെ അല്ലാതാവട്ടെ, സിയാബിന്റെ നിരപരാദിത്വം ഒരു ബ്ലോഗറുടെ മുന്നിൽ തെളിയിക്കണം എന്നുള്ള നിലപാട് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നാക്രമണം തന്നെയാണ്.
നമ്മുടെ ബൂലോകത്തിന്റെ കണ്ടെത്തെലുകൾ സിയാബിന് ഐ എ എസ് ഇല്ല, രോഗമില്ല ഇതൊക്കെ പറഞ്ഞ് പണം തട്ടിയെന്നൊക്കെയാണ്. സിയാബിന് ഐ എ എസ് ഉണ്ടോന്നും അതിന്റെ പേരിൽ അയാൾ ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടത് പത്രം എന്ന് സ്വയം അവകാശപ്പെടുന്ന ഒരു ബ്ലോഗർ അല്ല, മറ്റ് അന്വേഷണ ഏജൻസികൾ വഞ്ചനക്ക് വിധേയരായവരുടെ പരാതിയിന്മേലാണ് . രോഗ വിവരവും അവർ ആർ സി സിയിൽ അന്വേഷിച്ച് ഇല്ലാന്ന് ഉറപ്പ് വരുത്തി എന്ന് പറയുന്നുണ്ട്. നേരിട്ട് അറിയാവുന്ന രോഗികളെ ആർ സി സിയിൽ സന്ദർശിക്കുന്നതിനു വിലക്കില്ല. പക്ഷെ അന്വേഷണം എന്ന പേരിൽ ഇങ്ങനെയൊരു വ്യക്തി ഇവിടെ ചികിത്സയിലുണ്ടോ എന്ന് ആർ സി സി പോലൊരു സ്ഥാപനത്തിൽ അന്വേഷിച്ചാൽ ഇല്ല എന്ന മറുപടിയെ അവിടെയുള്ളവർ നൽകൂ.
സത്യം പുറത്ത് കൊണ്ടുവരാനും ഇനിയുമേറെപേർ വഞ്ചനക്ക് പാത്രമാവാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തിയത് എന്നുള്ള നമ്മുടെ ബൂലോകത്തിന്റെ മുൻകൂർ ജാമ്യം ഒളിച്ചോടൽ മാത്രമാണ്. സമൂഹത്തിലെ അരുതായ്മകൾ അന്വേഷിച്ച് ആ വിവരങ്ങൾ അധികാരപ്പെട്ട ഏജൻസികൾക്ക് കൈമാറാൻ പൌരധർമ്മം ഒരു പൌരനെ അനുവദിക്കുന്നുണ്ട്, പക്ഷെ ആ വിവരങ്ങൾ സ്വന്തം ബ്ലോഗിലിടുന്നത് ക്രിമിനൽ കുറ്റമാണ്. സിയാബിന്റെ ഫോട്ടൊയടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയതിലൂടെ നിയമത്തിന്റെ വഴിയിൽ നിന്നും മാറി സഞ്ചരിക്കാൻ നമ്മുടെ ബൂലോകത്തിനുള്ള പഴുത് അടഞ്ഞിട്ടുണ്ട്. സിയാബിനെതിരെ മറ്റ് അന്വേഷണങ്ങൾ വരാതെ പ്രശ്നം ബ്ലോഗിൽ പരിഹരിക്കുക എന്നത് നമ്മുടെ ബൂലോകത്തിന്റെ ഒരു ഔദാര്യമായി അവർ കണക്ക് പറയുന്നുണ്ട്. ഒരാളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അത് ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തിയ ശേഷമുള്ള ഈ വൃത്തികെട്ട പ്രസ്ഥാവ്യം ആ ബ്ലോഗിനു പിന്നിലെ ഇരുണ്ട മനസിന്റെ ഉടമയെ കാട്ടിതരുന്നുണ്ട്.
സിയാബിനെ ഞങ്ങളും സഹായിക്കാം എന്ന് പറയുന്ന നമ്മുടെ ബൂലോകം ചാറ്റ് അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത് വഴി ബ്ലോഗെന്ന മീഡിയത്തിലെ അപശൃതിക്ക് തുടക്കകാരൻ എന്ന വിശേഷണത്തിന് അർഹനായി. ഇപ്പോൾ കാണിച്ച പ്രവർത്തിയെക്കാൾ ശ്ലാഘനീയമാവുന്നത് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വഞ്ചനക്ക് പാത്രമായ ആളുടെ പരാതി അധികാരപ്പെട്ടവർക്ക് കൈമാറി സിയാബിനെ നിയമത്തിന്റെ വഴിയേ കൊണ്ടു വരിക എന്നതായിരുന്നു. സിയാബ് തന്റെ നിരപരാദിത്വം കോടതിയിൽ സ്ഥാപിക്കട്ടെ. അതല്ലെ ജനാധിപത്യ മര്യാദ.
ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു ബ്ലോഗർ പരാതി സ്വീകരിക്കുന്നു, അന്വേഷണം നടത്തുന്നു, വിവരങ്ങൾ പോസ്റ്റായി പ്രസിദ്ധപ്പെടുത്തുന്നു, സിയാബിന് മറുപടി പറയാൻ സമയം നൽകുന്നു തുടങ്ങിയ പ്രവർത്തികളാണ്. അതായത് ഒരു ബ്ലോഗർ, പത്രവും പോലീസും കോടതിയും ഒക്കെ ആവുന്ന സൂപ്പർ ബ്ലോഗർ പദവിയിലേക്ക് സ്വയം അവരോധിതനായിരിക്കുന്നു. സിയാബ് കുറ്റക്കാരനായാലും ഇല്ലെങ്കിലും നമ്മുടെ ബൂലോകം എന്ന ബ്ലോഗർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള എല്ലാ വഴികളും സിയാബിനു മുന്നിൽ തെളിഞ്ഞ് കിടപ്പുണ്ട്.
കള്ളനേയും കൊള്ളക്കാരനേയും വഞ്ചകനേയും അന്വേഷണം നടത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ശിക്ഷ വാങ്ങി കൊടുക്കാൻ പോലിസിന് അധികാരമുണ്ട്. എന്ന് കരുതി പോലിസിന് ഇവരെയൊക്കെ മർദ്ദനമടക്കമുള്ള മൂന്നാം മുറക്ക് വിധേയമാക്കാൻ അധികാരമുണ്ടോ? അങ്ങനെ ചെയ്തെന്ന് വന്നാൽ ശിക്ഷിക്കപ്പെട്ട കുറ്റവാളിയോടൊപ്പം അയാളെ കേസന്വേഷണത്തിന്റെ ഭാഗമായി പീഢിപ്പിച്ചതിന്റെ പേരിൽ പോലിസും കുറ്റവാളിയോടൊപ്പം ജയിലിലെ ഉണ്ട തിന്നേണ്ടി വരും. അതും ഈ രാജ്യത്തെ നിയമവ്യവസ്ഥയിൽ നടപ്പുള്ള കാര്യമാണ്.
സിയാബ് കുറ്റക്കാരനാണ് അതിനാൽ ഞങ്ങൾ നിരപരാധികളാണെന്ന ബൂലോകത്തിന്റെ വാദം നിലനിൽക്കുന്നതല്ല. ഒരാൾ കുറ്റവാളിയാണെന്ന് കരുതി അയാളുടെ മറ്റ് അവകാശങ്ങൾ സംരക്ഷിക്കുവാൻ സ്റ്റേറ്റിനു ബാധ്യതയില്ല എന്ന് പറയാനാവില്ല.
സിയാബ് ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണ്, അയാൾ കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതിയാണ്.... എന്ന് കരുതി മറ്റുള്ളവരുടെ പ്രവർത്തികൾ ന്യായീകരിക്കപ്പെടില്ല.
-------------------------------------------------------------------------
അഡ്വ. വിത്സൺ പെരേര.
ചൊവ്വാഴ്ച
വെള്ളിയാഴ്ച
പിണറായി അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിര .
അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയാണ് പിണറായി വിജയന് എന്ന് പ്രഖ്യാപിച്ചു കൊണ്ട് , സി.പി.എം ന്റെ വലംക്കയ്യും പ്രശസ്ത മാധ്യമ വിചാരകനും മുന്‍ എം.പിയുമായ ഡോക്ടര്‍ സെബാസ്ട്യന് പോള്‍ സി.പി. എം എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയെ കടന്നാക്രമിച്ചു .പിണറായി വിജയന് ഈയിടെ നടത്തിയ മാധ്യമ കടന്നാക്രമണങ്ങള്‍ നാം കണ്ടതാണ് . സി .പി. എം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരടിയായിരുന്നു പോളിന്റെ ഈ വിമര്‍ശനം .

ഇതിനിടയില്‍ മുദ്രാവാക്യമല്ല ഭരണം എന്ന് പ്രഖ്യാപിച്ചു കൊണ്ട് ആ പാവപ്പെട്ട തള്ള ശ്രീമതി ഗൌരി അമ്മ സെക്രട്ടറിയേറ്റിന്റെ നടയില്‍ നിരാഹാരം തുടങ്ങി .കേരളത്തിലെ ഗുണ്ടാ കൊട്ടേഷന്‍ - ഭരണ - പോലീസ് അവിശുദ്ധ കൂട്ടുകെട്ട് നിര്‍ത്തണം അതിന് വേണ്ട നടപടി എടുക്കണം എന്നതാണ് നിരാഹാരത്തിന്റെ കാരണം . എന്തായാലും സി.പി.എം ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് . ഏതു നിമിക്ഷവും എന്തെങ്കിലും ഒക്കെ സംഭവിക്കാം . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാം എന്ന് ദൃഡപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരാണോ ഇത് ? ഇങ്ങനെയൊക്കെ കേരളത്തില്‍ സംഭവിക്കുമ്പോള്‍ ബ്ലോഗില്‍ കൊട്ടേഷന്‍ - ഗുണ്ടാ വിളയാട്ടം നടന്നില്ലെങ്കില്‍ മാത്രമേ അത്ഭുതം തോന്നെണ്ടാതുള്ളൂ . കാരണം കേരളത്തിന്റെ തനികൊണം ബ്ലോഗിലും കാണിക്കാതെ ഇരിക്കില്ലല്ലോ .
ലേബലുകള്‍:
ഇന്ദിരാഗാന്ധി,
നിരൂപണം,
പിണറായി,
രാഷ്ട്രീയം,
ലേഖനം,
വാര്‍ത്ത,
വിമര്‍ശനം
വ്യാഴാഴ്ച
ബുധനാഴ്ച
ബൂലോക കൊട്ടേഷന്‍ ടീം
ഒരു കൊലപാതകം നടന്നാല്‍ അതിന്റെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഒരു പോസ്റ്റായി മാത്രമേ ഇതിനെ വിലയിരുത്താവൂ . അടുത്തയിടെ കേരളത്തെ ഞെട്ടിച്ച കൊലപാതമായിരുന്നു പോള്‍ വധം . എന്നാല്‍ അതിലും ഭീകരമായിരുന്നു ബ്ലോഗില്‍ നടന്ന കൊലപാതകം . ഒരാളുടെ ജീവന് എടുത്താല്‍ ആ ശരീരത്തിന് പിന്നെ നോവില്ല . പക്ഷേ ഒരാളെ ജീവനോടെ കൊല്ലാക്കൊല ചെയ്ത് മാനസികമായി പീഡിപ്പിക്കുക എന്നത് ഏറ്റവും വലിയ അപരാധം .ഇവിടെ ഞങ്ങള്‍ എന്ന ഒരു പദമില്ല . എന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് ഞാന്‍ എഴുതുന്നത് . ഞമ്മടെ ത്ഫൂ ലോകം ഇന്ന് പുറത്തുവിട്ട പ്രസ്താവനയുടെ മറുപടി മാത്രമാണ് ഇത്.
ഒരാളുടെ രോഗവിവരങ്ങളും മറ്റും സംശയങ്ങളുടെ പേരില്‍ എഴുതുക കൂടാതെ കഷ്ടപ്പെട്ട് പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തിയ ഒരാളെ വെറും പ്രീ-ഡിഗ്രി മാത്രമേ ഉള്ളൂ എന്ന് ആളുകളെ വിശ്വസിപ്പിച്ചു കൊണ്ട് എല്ലാവര്ക്കും ഗ്രൂപ്പ് മെയിലുകള്‍ അയച്ചു ആളിനെക്കൂട്ടി ആ വ്യക്തിയെ അടച്ചാക്ഷേപിക്കുക മാത്രമല്ല , തെളിവിനായി ഒരു കലക്ടര്‍ ആന്റിയും ഡോക്ടര്‍ പൈ എന്നിവരും കൂടി ചേര്‍ന്നുകൊണ്ടുള്ള അല്ലെങ്കില്‍ ചേര്‍ത്തു കൊണ്ടുള്ള ഒരു കളിയെ ബ്ലോഗിന്റെ നാലതിരുകളില്‍ മാത്രം ഒതുക്കി എന്ന് പറഞ്ഞാല്‍ ഒട്ടും ദഹിക്കുന്നില്ല . ആ വ്യക്തി ജോലി ചെയ്യുന്ന കമ്പനിയില്‍ കള്ളത്തരം പറഞ്ഞാണ് കയറിയത് എന്നും അതില്‍ പറഞ്ഞിരിക്കുന്നു .അരുണിന്റെ വാക്കുകള്‍ കടമെടുക്കുകയാണ് എങ്കില്‍ 2008 മുതല്‍ പ്രസ്തുത വ്യക്തി കീമോ തെറാപ്പി എടുക്കുന്നുണ്ട് എന്നും കമ്പനിയില്‍ ജോലിയുള്ള എല്ലാവര്ക്കും ഈ കാര്യം അറിയാം എന്നും വ്യക്തം . ഈ ആളിന് കാന്‍സര്‍ ഇല്ല എന്ന പ്രസ്താവനയാണ് ആദ്യം നടത്തിയത് . ഇപ്പോള്‍ പറയുന്നു 62 % കാന്‍സര്‍ ഇല്ല എന്ന് . അതിനെക്കുറിച്ച് എനിക്കറിയില്ല എങ്കിലും കാന്‍സര്‍ ഇല്ലാത്ത ഒരാള്‍ വെറുതെ ഒരു തമാശക്ക് കീമോ എടുക്കും എന്ന് പറയാന്‍ പറ്റുന്നില്ലല്ലോ .
ഒരാളെ പൊതുവേദിയില്‍ അപമാനിക്കുക എന്നത് തികച്ചും ശിക്ഷാര്‍ഹമാണ് .എല്ലാ തെമ്മാടിത്തരങ്ങള്‍ക്കും കൂടെ ഹോശന്ന പാടാന്‍ കുറെ ആളുകളും ഉണ്ടെങ്കില്‍ ബ്ലോഗില്‍ എന്തുമാകാം എന്നൊരു തോന്നല്‍ . ബൂലോകത്ത് നടക്കുന്ന കൊള്ള , പിടിച്ചുപറി , സ്ത്രീ പീഡനം തുടങ്ങി എന്ത് കാര്യം നടന്നാലും നമ്മുടെ ബൂലോകം എന്ന കൊട്ടേഷന്‍ ടീമിനെ ബന്ധപ്പെട്ടാല്‍ മതി എന്ന ചിലരുടെ തോന്നലുകള്‍ , ഇവയെല്ലാമാണ് ഇത്തരത്തില്‍ ഒരു വധം നടക്കാന്‍ തന്നെ കാരണം . ബ്ലോഗില്‍ കൂടി ധനാഭ്യര്‍ത്ഥന നടത്തി ആളുകളെ വഞ്ചിച്ചു എങ്കില്‍ നിങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ട് . ഞാന്‍ ഇപ്പോള്‍ ബ്ലോങില്കൂടി പരിചയപ്പെട്ട ആരോടെങ്കിലും കുറെ കാശ് വാങ്ങിയാല്‍ അതിനുത്തരം ബൂലോകത്തോട് പറയണം എന്ന് വന്നാല്‍ എന്ത് ന്യായം ? അതെല്ലാം എന്റെ സ്വകാര്യമായ കാര്യങ്ങള്‍ . അതില്‍ ബൂലോകത്തിനോ , ബൂലോകത്തുള്ള ആര്‍ക്കെങ്കിലുമോ യാതൊരു പങ്കുമില്ല ആരോടും കണക്കും , കാരണങ്ങളും ബോധിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല . ഞാന്‍ ബാധ്യസ്തനായിരിക്കുന്നത് ഞാന്‍ കടം വാങ്ങിയ വ്യക്തിയോട് മാത്രം .ഞാന്‍ കാശ് തിരികെ കൊടുക്കുന്നില്ല എങ്കില്‍ ബൂലോകത്തെ അല്ല ബന്ധപ്പെടേണ്ടത് മറിച്ച് അതിന് ഉത്തരവാധിത്വമുള്ള ആളുകള്‍ വേറെയുണ്ട് . അല്ലെങ്കില്‍ പിന്നെ കൊട്ടേഷന്‍ ടീമിനോട് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി വാങ്ങാം . ഇവിടെ നമ്മുടെ ബൂലോകം എന്ന കൊട്ടേഷന്‍ ടീം സിയാബിനെ ബന്ധപ്പെട്ടു എങ്കിലും പറഞ്ഞ സമയത്തിനുള്ളില്‍ ഉത്തരം പറഞ്ഞില്ല എന്നതാണ് ഇതിന്റെ പിന്നില്‍ ഉള്ള കഥ .
ഞമ്മടെ ത്ഫൂ ലോകത്തിന്റെ ചീപ്പ് എഡിറ്റര്‍ ജോ , ആദ്യമായി ചൊറിഞ്ഞത് നമ്മുടെ ബെര്ലിക്കിട്ടാണ് .ബെര്‍ളി കീഴ്താടിക്ക് തട്ടുകൊടുത്തപ്പോള്‍ എല്ലാം തമാശയായിരുന്നു എന്ന് പറഞ്ഞ് മുങ്ങി . പിന്നെ പൊങ്ങിയത് ചെറായി മീറ്റ് സമയത്തും .എന്നാല്‍ ഇവിടെ ചോദിക്കാനും പറയുവാനും അധികമാരും വരാന്‍ സാധ്യതയില്ലാത്ത സിയാബിനെ പണിതാല്‍ വലിയ പ്രശനം ഉണ്ടാകില്ല എന്ന് കരുതി ഒരു തരം സര്‍ക്കസ് കാണിക്കുകയായിരുന്നു ഇത് .
ഇനി ഇങ്ങനെ ആരും ബ്ലോഗില്‍ അപമാനിക്കപ്പെടാതിരിക്കുവാന് വേണ്ടി ,ഈ കേസ് പുറംലോകത്തും എവിടെ വരെ എത്തിക്കാന്‍ കഴിയുമോ അവിടെ വരെ എത്തിക്കണം . ദേവി സരസ്വതിയെ അപമാനിച്ചു എന്ന കേസില്‍ ചിത്രകാരന് പോയത് പോലെ , ജീവനുള്ള ഒരാളിനെ ഒരു ബ്ലോഗറെ ഇങ്ങനെ അപമാനിച്ചതില്‍ നിയമനടപടി എടുക്കണം . അങ്ങനെ നിയമനടപടികള്‍ക്കായി പോകും എന്ന് തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .

ബൂലോക പത്രം
ഇപ്പോള്‍ ബ്ലോഗില്‍ പത്രങ്ങളുടെ കാലമാണല്ലോ . ഞാനും ഒരു പത്രം തുടങ്ങിയാലോ എന്നാലോചിക്കുന്നു .ബൂലോക പത്രം എന്ന പേരില്‍ . അതിന്റെ ആദ്യ ലേഖനമായി ശ്രീ ജോസഫ് ചാക്കോ വടക്കേടത്ത് അയച്ചു തന്ന ഒരു പോസ്റ്റ് പ്രസിദ്ധികരിക്കുന്നു. ഇത്തരം ലേഖനങ്ങള്‍ വേറെയും ഉണ്ടെങ്കില്‍ എനിക്കയക്കുക . ഇവിടെ പൂശാം .
നമ്മുടെ ബൂലോകത്തിനെതിരെ നിയമനടപടി വേണം
---------------------------------------------------------------------------
സിയാബ് ഐ എ എസ് കാരനാണോ ക്യാൻസർ രോഗിയാണോ?
ഇത് അന്വേഷിക്കേണ്ട ബാദ്ധ്യത നമ്മുടെ ബൂലോകം എന്ന ഐ ഡിയിൽ ബ്ലോഗുന്ന ബ്ലോഗർക്കാണോ?
അവനവന്റെ കാര്യം സ്വന്തം ബ്ലോഗിൽ പോസ്റ്റുക എന്നതിലുപരി മറ്റൊരുവന്റെ (അവൻ ഏത് ക്രിമിനലായാലും) കാര്യങ്ങൾ പോസ്റ്റിൽ വിളമ്പാൻ നമ്മുടെ ബൂലോകം എന്ന ഐ ഡിയിൽ ബ്ലോഗുന്ന ബ്ലോഗർക്ക് ആരാണ് അവകാശം നൽകിയത്.
സിയാബ് ഐ എ എസ് കാരനാണെന്നും കാനസർ രോഗിയാണെന്നും പറഞ്ഞ് കാശ് തട്റ്റി എന്ന കുറ്റാരോപണമാണ് നമ്മുടെ ബൂലോകം എന്ന ബ്ലോഗർ ഉയർത്തുന്നത്.
അനാവശ്യമായി വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് കാശ് വാങ്ങിയിട്ടുണ്ടെങ്കിൽ, അതൊക്കെ അന്വേഷിക്കാനും വേണ്ടത് ചെയ്യാനും ഇവിടെ നിയമപ്രകാരമുള്ള ഏജൻസികൾ ഉണ്ട്. നമ്മുടെ ബൂലോകത്തിന് ഈ റോൾ ആര് ഏത് അവസ്ഥയിൽ അനുവദിച്ചു കൊടുത്തു. എറണാകുളം ജില്ലാ കലക്റ്ററും ആർ സി സിലെ പൈയും ചേർന്നാൽ നിയമവശം പൂർണ്ണമാവുമോ?
നക്സൽബാരിയെ ലജ്ജിപ്പിക്കുന്ന തരത്തിൽ ഒരാളിനെ വിചാരണ ചെയ്യാനുള്ള അവകാശം നമ്മുടെ ബൂലോകം എന്ന ബ്ലോഗർക്ക് ആർ നൽകി?
സിയാബ് കള്ളം പറഞ്ഞിരിക്കാം അല്ലായിരിക്കാം....അതൊക്കെ ആ വ്യക്തിയുടെ ജീവിത സാഹചര്യങ്ങൾ..
പക്ഷെ അതിനൊക്കെ മറുപടി നമ്മുടെ ബൂലോകം എന്ന ബ്ലോഗർക്ക് കൊടുക്കണം എന്ന് വന്നാൽ ഈ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമാന്തര പ്രക്രിയയെ ബ്ലോഗ് എന്ന് വിളിക്കണോ?
അതാണോ നമ്മുടെ ബൂലോകം...
നമ്മുടെ ബൂലോകത്തിന്റെ വാക്കുകൾ ശ്രദ്ധിക്കൂ....സിയാബിണ് ഞങ്ങൾ രണ്ടാഴ്ച്ച സമയം നൽകി...സിയാബിന് മറുപടി പറയാൻ രണ്ടാഴ്ച്ച എന്ന ഔദാര്യം വച്ച് നീട്ടാൻ നമ്മുടെ ബൂലോകം ആര്? സമാന്തര ഭരണകൂടമോ? സിയാബ് ആര് ഭീകരനോ?
നമ്മുടെ ബൂലോകം വരക്കുന്ന വരക്കകത്ത് വന്ന് സിയാബ് വിചാരണക്ക് വിധേയനാവണം എന്ന് ധാർഷ്ട്യം പിടിക്കാൻ നമ്മുടെ ബൂലോകം എന്ന ബ്ലോഗർക്ക് ഭരണഘടനാപരമായും നിയമപ്രകാരവും ഉള്ള എന്ത് അധികാരമാണ് ഉള്ളത്.
ഈ ഞാനും നമ്മുടെ ബൂലോകവും വെറും ബ്ലോഗർ മാത്രമാണ്.
നെറ്റിയിൽ പത്രം എന്ന് എഴുതി ഒട്ടിയാൽ ആരേയും ഭീഷണിപ്പെടുത്തി വരുതിയിൽ ആക്കാമെന്ന് വിചാരിക്കണ്ട.
സിയാബിന്റെ വിഷയം ഇത്രേ ഉള്ളൂ.
സിയാബ് കുറെ കാശ് കടം വാങ്ങുന്നു ( കൊടുത്ത ആൾ ഇപ്പോഴും പുറമെ വന്നിട്ടില്ല) ഈ ഇടപാടിന് നമ്മുടെ ബൂലോകം ഇടനിലക്കാരുമല്ല. വ്യക്തിപരമായ കാരണങ്ങൾ കാണിച്ച് ഒരാൾ കാശ് വാങ്ങിയതും അല്ലെങ്കിൽ തെറ്റിദ്ധരിപ്പിച്ച് കാശ് കൈപ്പറ്റിയതുമായ കാര്യങ്ങൾ ബ്ലോഗിനു വെളിയിൽ മാന്യമായി പരിഹരിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ബന്ധപ്പെട്ട തെളിവുകൾ സഹിതം അധികാരപ്പെട്ട ഏജൻസികളെ സമീപിച്ച് കാശ് വസൂലാക്കുക. ഇതായിരുന്നു സിയാബിനെ സഹായിച്ചു എന്ന് പറയുന്ന ആൾ ചെയ്യേണ്ടിയിരുന്നത്. സിയാബ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷ അനുഭവിക്കണം.
സിയാബിന്റെ വ്യക്തിപരമായ കാര്യങ്ങൾ പോസ്റ്റാക്കാൻ നമ്മുടെ ബൂലോകം എന്ന ബ്ലോഗർക്ക് ആര് അവകാശം നൽകി ?
സിയാബിന് ഐ എ എസ് ഉണ്ടോ ഇല്ലയോ എന്നത് ഗൂഗിളിന്റെ ഔദാര്യത്തിൽ ബ്ലോഗുന്ന ഒരു ബ്ലോഗർക്ക് പോസ്റ്റാക്കുവാൻ പാടുണ്ടോ ?
ഒരാളിന്റെ രോഗ വിവരങ്ങൾ ഒരു ബ്ലോഗർക്ക് പോസ്റ്റായി ഇടാമോ ?
സിയാബിന് രോഗമില്ലാ എന്ന് തന്നെ ഇരിക്കട്ടെ...നമ്മുടെ ബൂലോകത്തിൽ വന്ന സിയാബിന്റെ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ കാരണം ഭാവിയിൽ എന്തെങ്കിലും തെറ്റിദ്ധാരണകൾക്ക് ഇടയായാൽ അതിന്റെ ഉത്തരവാദിത്വം ആർക്ക് ?
സമാനതകളില്ലാത്ത ക്രൂരതയാണ് നമ്മുടെ ബൂലോകം എന്ന ബ്ലോഗർ ചെയ്തിരിക്കുന്നത്..
തനിക്കും സമൂഹത്തിനും ദോഷമുള്ളതിനെ എതിർക്കാം..സധൈര്യം.....
സിയാബ് ആളെ പറ്റിച്ച് കാശ് വാങ്ങിയാലോ ഐ എ എസ് എന്ന നാട്യം കാണിച്ചാലോ അതൊക്കെ അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരാനുള്ള അധികാരപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ ഇവിടുണ്ട്.
പക്ഷെ ഒരു ബ്ലോഗർ( നമ്മുടെ ബൂലോകം) ഇതൊക്കെ സ്വന്തം അധികാരങ്ങളായി തെറ്റിദ്ധരിച്ച് കാര്യങ്ങൾ നിയന്ത്രിക്കാൻ നോക്കിയാൽ ഭവിഷ്യത്ത് ഭീകരമായിരിക്കും.
നമ്മുടെ ബൂലോകം എന്ന ബ്ലോഗർ സിയാബ് വിഷയത്തിൽ ഇട്ട എല്ലാ പോസ്റ്റുകളോടും വൈരുദ്ധ്യം പ്രകടിപ്പിച്ചു കൊണ്ട് തന്നെ പറയുന്നു....
ഇല്ലാത്ത അധികാരം കാട്ടിയതിന് നമ്മുടെ ബൂലോകം എന്ന ബ്ലോഗറെ നിയമനടപടിക്ക് വിധേയനാക്കണം
കാരണം ബ്ലോഗ് എന്നത് സ്വന്തം ഡയറിക്കുറിപ്പ് മാത്രമായിരിക്കണം...അവിടെ മറ്റൊരുവന്റെ നല്ലതും ചീത്തയും എഴുതാൻ ബ്ലോഗർക്ക് അവകാശമില്ല..അധികാരവുമില്ല.

തിങ്കളാഴ്ച
വേട്ട
മറവിടങ്ങളില്‍ വല മെനഞ്ഞ് നിനക്കായി
കാത്തിരിക്കും എട്ടുകാലിയല്ല ഞാന്‍
മരത്തിന്റെ ചുവട്ടില്‍ വലവിരിച്ചു
കാത്തിരിക്കുമൊരു വേടനുമല്ല
നീ ഓടുന്ന വഴിയില്‍ തന്നെ
നിനക്കായി കരുതിയ അമ്പുകളുമായി
ഞാന്‍ പായുന്നത് നീ കാണുന്നില്ലേ ?
നിന്റെ കണ്ണുകളില്‍ ഒരിരയുടെ അവസാന
നിസഹായത ഞാന്‍ കാണുന്നു
എവിടെയാണ് നിന്റെ തേജസാര്‍ന്ന
ആ പഴയ കണ്ണുകള്‍
ആ കണ്ണുകളില്‍ കൂടി എന്റെ കണ്ണിലേക്ക്
നീ തിരിഞ്ഞു നോക്കുക
ഒരു വേട്ടക്കാരന്റെ ക്രൌര്യവും കൌശലവും
നീ കാണുന്നില്ല എന്നുണ്ടോ ?
ഞാന്‍ നോട്ടമിട്ട ഒരിരപോലും ഇന്നോളം
എനിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നും നീ അറിയുന്നു
നീ ഓടുക
നിന്റെ അവസാന ഓട്ടം നീ തികച്ചും ഓടി തീര്‍ക്കുക
പക്ഷേ
എന്റെ കണ്ണില്‍ നിന്നും നിനക്ക് മറയുവാന് കഴിയില്ലല്ലോ
എന്റെ അമ്പുകള്‍ കൊണ്ട് അവസാനമായി
നീ വീഴുന്ന ഒരു കാഴ്ച
അതെനിക്ക് കാണണം
അതുവരേക്കും നീ ഓടുക .

ശനിയാഴ്ച
ചത്തതല്ല
തനിയെ ചത്തതല്ല
തലക്കടിച്ചു കൊല്ലുകയായിരുന്നു
കൊത്താന്‍ വരുന്ന പാമ്പിനോടും
കുത്താന്‍ വരുന്ന പോത്തിനോടും
വേദമോതല്ലേ മകാനേ എന്ന്
എന്റമ്മ പഠിപ്പിച്ചതാ പണ്ട്
മൂന്നു വട്ടം തള്ളിപ്പറഞ്ഞ്
മൂന്നാണിയില്‍ തൂക്കിയിരുന്നു പണ്ടോരാളിനെ
ഇന്ന് കാലം മാറി , കഥ മാറി
കഴുവിലേറ്റാന്‍ വരുന്ന കഴുവേറി മക്കളെ
കഴുക് കൊണ്ടടിക്കണം ,
തലക്കു തന്നടിക്കണം
തല പോയെങ്കിലും ഇപ്പോഴും
വാലില്‍ ചെറിയ അനക്കമുണ്ട്
ഞാന്‍ കാത്ത് നില്ക്കാം
ഇനി തലപൊക്കുന്ന നാളിനായി .
തലക്കടിച്ചു കൊല്ലുകയായിരുന്നു
കൊത്താന്‍ വരുന്ന പാമ്പിനോടും
കുത്താന്‍ വരുന്ന പോത്തിനോടും
വേദമോതല്ലേ മകാനേ എന്ന്
എന്റമ്മ പഠിപ്പിച്ചതാ പണ്ട്
മൂന്നു വട്ടം തള്ളിപ്പറഞ്ഞ്
മൂന്നാണിയില്‍ തൂക്കിയിരുന്നു പണ്ടോരാളിനെ
ഇന്ന് കാലം മാറി , കഥ മാറി
കഴുവിലേറ്റാന്‍ വരുന്ന കഴുവേറി മക്കളെ
കഴുക് കൊണ്ടടിക്കണം ,
തലക്കു തന്നടിക്കണം
തല പോയെങ്കിലും ഇപ്പോഴും
വാലില്‍ ചെറിയ അനക്കമുണ്ട്
ഞാന്‍ കാത്ത് നില്ക്കാം
ഇനി തലപൊക്കുന്ന നാളിനായി .
വെള്ളിയാഴ്ച
Small talks
Small talks പറയാന്‍ ആര്‍ക്കാ ഇഷ്ടമില്ലാത്തത്
Small talks പിന്നെ banana talks കൊണ്ട് finish ചെയ്യും ചിലര്‍
Some guys and gals ഹായ് ഹൂയ് പൂയ് പറഞ്ഞു പോകുമ്പോള്‍
Some guys and gals
How are you dude എന്നോ
How do you do എന്നോ സായിപ്പും
കൈസാ ഹേ ഭൈയ്യ എന്ന് ഹിന്ദിക്കാരനും
കേഫാലാക് ഹബിബി / ഹബിബത്തി എന്ന് അറബിയും
കുമുസ്തക എന്ന് ഫിലിപ്പിനോയും
എന്തൊക്കെ ഉണ്ട്ര ശവിയെ എന്ന് നാട്ടുകാരനും ചോദിക്കും
കേള്‍ക്കുന്നവര്‍ക്ക് പലതായി തോന്നുമെങ്കിലും
മനസിലാക്കുന്നവര്‍ക്കറിയാം എല്ലാം ഒന്നെന്ന്
മതവും രാഷ്ട്രീയവും എല്ലാം ഇതുതന്നെയാണ് എന്ന്
ആരെങ്കിലും ഒരിക്കല്‍ മനസിലാക്കിയിരുന്നെങ്കില്‍ !!!
എനിക്ക് വയ്യ . എന്നെ കൊണ്ട് ഞാന്‍ തോറ്റു.

അപരിചിതത്വത്തിന്റെ പുറംതോട്
മദ്യഗ്ലാസ്സില്‍ കിടന്ന
ഐസ് ക്യൂബുകള്‍ അലിഞ്ഞിറങ്ങിയത് പോലെയായിരുന്നു
ഞങ്ങള്‍ക്കിടയിലെ അപരിചര്‍ പരിചിതരായി മാറിയത്
ഗ്ലാസിലെ ചുവന്ന ദ്രാവകം നേര്‍പ്പിക്കുവാന്‍
ശീതികരിച്ച ബിയര്‍ ഒരു പുതിയ പരീക്ഷണമായിരുന്നു
സിരകളില്‍ കത്തിപ്പിടിക്കുവാന്‍ ഇനി ഏറെ കാക്കേണ്ട
സിഗരറ്റിന്റെ പുകയില്‍ കരിയുന്ന ജീവിതങ്ങള്‍
ചര്‍ച്ചകള്‍ അതിര്‍ത്തികള്‍ ഭേതിച്ച് പായുകയാണ്
അമേരിക്കയിലെ സാമ്പത്തികം
ചൈനയുടെ മുന്നേറ്റങ്ങള്‍
റഷ്യയുടെ തകര്‍ന്നടിഞ്ഞ സ്വപനങ്ങള്‍
തകര്‍ന്ന കമ്മ്യൂണിസ്റ്റ് ചിന്തകള്‍
ഇന്ത്യയുടെ ആവേശമായ എ പി ജെ
അധികാരം ജനങ്ങളില്‍ എത്തിപ്പെടണ്ട കാരണങ്ങള്‍
പാന്റിട്ടതിനു തല്ല് കൊണ്ട സുഡാനിലെ പെണ്ണില്‍ നിന്നും
തുണിയെ ആവശ്യമില്ലാത്ത അമേരിക്കക്കാരി
പെണ്ണിലേക്കുള്ള ദൂരം അതിന്റെ ആഴം
ഇത്തിരി നേരം കൊണ്ട് ഒത്തിരിക്കാര്യങ്ങള്‍
ചര്ച്ചകള്ക്കൊടുവിലാകണം
ഇനി മതിയാക്കാറായില്ലേ എന്ന ചോദ്യവുമായി
മുകളിലത്തെ നിലയില്‍ നിന്നും
പ്രീത എന്ന പട്ടരുകുട്ടിയുടെ കടന്നാക്രമണം
ലഹരി സിരകളില്‍ കത്തി നില്ക്കുന്നു
നിന്റെ ഭാര്യെ പോലെ തന്നെ
കൂട്ടുകാരന്റെ ഭാര്യേം സ്നേഹിക്കണം എന്ന തത്വം
മനസ്സില്‍ പതഞ്ഞു പൊങ്ങുന്നു
പ്രീത , നിന്റെ ഈ നീണ്ട മൂക്ക്
ഒടുക്കലത്തെ ഗ്ലാമറാണ് നിനക്ക് തരുന്നതെന്ന് നീ ഓര്‍ക്കുന്നുണ്ടോ ?
നമുക്കിടയിലെ ഈ അപരിചര്‍
പരിചിതരായി മാറുവാന്‍ നിന്റെ മൂക്കും ഒരു കാരണം
അല്ലെങ്കില്‍ മുന്‍പൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നമ്മള്
എങ്ങനെ ഇത്രമേല്‍ അടുത്തു ?
യു ആര് സൊ ക്യൂട്ട് പ്രീത !!!
എന്റെ അടുക്കല്‍ നിന്റെ പ്രിയ ഭര്‍ത്താവ് ഇരിപ്പുണ്ട്
ഞാന്‍ ചോദിക്കട്ടെ
അല്ലെങ്കില്‍ വേണ്ട പിന്നീടൊരിക്കലാകാം
വെറുതെ എന്തിന് സമയം കളയുന്നു
ഞാന്‍ ഇപ്പോള്‍ തന്നെ ചോദിച്ചേക്കാം
" ജനിച്ചപ്പോഴേ ഇത്രയും നീളമുണ്ടായിരുന്നോ ഈ മൂക്കിന് " ?

നമിത തുണിയുരിയുമ്പോള്‍
ഇപ്പോള്‍ വര്‍ത്താനം പറയുന്നത് പോലെയാണ്
കവിതകള്‍ എന്നൊരാള്‍
അതല്ല
നടക്കുമ്പോഴും ഇരിക്കുമ്പോഴും
ചരിക്കുമ്പോഴും ചരിഞ്ഞിരിക്കുമ്പോഴും
വരിഞ്ഞു മുറുക്കുമ്പോഴും ആകാം എന്നും ചിലര്‍
ആടയാഭരണങ്ങള്‍ ഇല്ലാത്ത കവിതയെ ഇഷ്ടമുള്ള
മറ്റ് ചിലരുമുണ്ട് കേട്ടോ
ആഭരണങ്ങള്‍ കൊടുത്തിട്ടും പൊന്നുപോലെ നോക്കീട്ടും
കവിത പടിയിറങ്ങിപ്പോയ മറ്റ് കവികള്‍
ഇതൊന്നുമല്ല
നമിത തുണിയുരിഞ്ഞാല്‍,
മീര ചുംബനം കൊടുത്താലും വിതയാക്കാം എന്ന് പലര്
മഞ്ഞള്ക്കറയുള്ള കൈകള്‍
അടിപ്പാവടക്കുള്ളില്‍ കയറ്റിയാല്‍ ചിലര്‍ക്ക് വിത വരും
ഇതൊന്നുമില്ലാത്ത ഞാനിനി
എന്താണ് എന്റെ കവിതയ്ക്ക് നല്‍കുക ?

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)