വെള്ളിയാഴ്‌ച

നമിത തുണിയുരിയുമ്പോള്‍

ഇപ്പോള്‍ വര്‍ത്താനം പറയുന്നത് പോലെയാണ്
കവിതകള്‍ എന്നൊരാള്‍

അതല്ല

നടക്കുമ്പോഴും ഇരിക്കുമ്പോഴും
ചരിക്കുമ്പോഴും ചരിഞ്ഞിരിക്കുമ്പോഴും
വരിഞ്ഞു മുറുക്കുമ്പോഴും ആകാം എന്നും ചിലര്‍

ആടയാഭരണങ്ങള്‍ ഇല്ലാത്ത കവിതയെ ഇഷ്ടമുള്ള
മറ്റ് ചിലരുമുണ്ട്‌ കേട്ടോ
ആഭരണങ്ങള്‍ കൊടുത്തിട്ടും പൊന്നുപോലെ നോക്കീട്ടും
കവിത പടിയിറങ്ങിപ്പോയ മറ്റ് കവികള്‍

ഇതൊന്നുമല്ല

നമിത തുണിയുരിഞ്ഞാല്‍,
മീര ചുംബനം കൊടുത്താലും വിതയാക്കാം എന്ന് പലര്‍
മഞ്ഞള്‍ക്കറയുള്ള കൈകള്‍
അടിപ്പാവടക്കുള്ളില്‍ കയറ്റിയാല്‍ ചിലര്‍ക്ക് വിത വരും

ഇതൊന്നുമില്ലാത്ത ഞാനിനി
എന്താണ് എന്‍റെ കവിതയ്ക്ക് നല്‍കുക ?

6 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അടിപ്പാടേടെ ചര്‍ട്...
(തൂങ്ങിച്ചാകാന്‍)

അജ്ഞാതന്‍ പറഞ്ഞു...

കത...

പിള്ളേച്ചന്‍ പറഞ്ഞു...

ഈ കവിതയ്ക്ക് A സർട്ടിഫിക്കറ്റോ അതോ യു സർട്ടിഫികറ്റോ

അജ്ഞാതന്‍ പറഞ്ഞു...

ഒരോഫീസ് ഫോണ്‍ കോള്‍ പോലെ ഡയറക്ടും വരണ്ടതും ആകട്ടെ കവിത. എന്തിന് ആടയാഭരണങ്ങള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കലികാലകവിത!!!

ചാണക്യന്‍ പറഞ്ഞു...

കാപ്പൂ,

ഇഷ്ട നടിമാരെക്കുറിച്ച് അപവാദം പറയരുത്...:):)

നമിത തുണിയുരിയുന്നതും മീര ചുംബിക്കുന്നതും ജീവിക്കാൻ വേണ്ടിയല്ല.....അഭിനയിക്കാൻ വേണ്ടിയാണ്.....:):)

കലാകാരികളെ ആക്ഷേപിക്കരുത്..കാപ്പൂ..ആക്ഷേപിക്കരുത്..:):)