പാരീസ്: വിഷാദ രോഗ ചികിത്സയില്‍ പരാജയമെന്നു കണ്ടെത്തിയ മരുന്ന് സ്ത്രീകളില്‍ ലൈംഗികോത്തേജനൗഷധമായി ഉപയോഗിക്കാമെന്നു കണ്ടെത്തി. 'സ്ത്രീകളുടെ വയാഗ്ര' എന്നു വിശേഷിപ്പിക്കാവുന്ന ഔഷധം കണ്ടെത്തിയ കാര്യം ഫ്രാന്‍സിലെ ലിയോണില്‍ നടക്കുന്ന ലൈംഗിക ചികിത്സാ സമ്മേളനത്തില്‍ യു.എസ്. ഗവേഷകരാണ് വെളിപ്പെടുത്തിയത്.
വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്‌ളിബാന്‍സെറിന്‍ എന്ന മരുന്നു വികസിപ്പിച്ചത്. ഈ മരുന്ന് അതിനു പറ്റില്ലെന്ന് പ്രാഥമിക പരീക്ഷണങ്ങളില്‍ത്തന്നെ വ്യക്തമായി. എന്നാല്‍ ഇതിനു പ്രയോജനപ്രദമായൊരു പാര്‍ശ്വഫലമുണ്ടെന്ന് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകളുടെ ലൈംഗിക തൃഷ്‌ന ഉണര്‍ത്താന്‍ അത് സഹായിക്കും.
മൃഗങ്ങളില്‍ ഫലം ചെയ്ത മരുന്ന് പിന്നീട് മനുഷ്യരില്‍ പരീക്ഷിച്ചു. ദിവസം 100 മില്ലിഗ്രാം ഫ്‌ളിബാന്‍സെറിന്‍ കഴിച്ചവരില്‍ വേറൊന്നും ചെയ്യാതെ തന്നെ ലൈംഗിക താത്പര്യം വര്‍ധിച്ചതായി ഗവേഷകര്‍ പറയുന്നു. പുരുഷന്മാരില്‍ ഉദ്ധാരണക്കുറവാണ് ലൈംഗിക ജീവിതത്തിനു തടസ്സമാകുന്നതെങ്കില്‍ സ്ത്രീകളില്‍ താത്പര്യക്കുറവാണ് പ്രശ്‌നം. അതു പരിഹരിക്കാന്‍ ഈ മരുന്നുകൊണ്ട് കഴിഞ്ഞേക്കും.
ഹൃദ്രോഗ ചികിത്സയ്ക്കായി വികസിപ്പിച്ചു പരാജയപ്പെട്ട മരുന്നാണ് പിന്നീട് വയാഗ്രയായി മാറിയത്. അതുപോലെ വിഷാദ ചികിത്സയ്ക്കായി തയ്യാറാക്കിയ മരുന്ന് സ്ത്രീ വയാഗ്രയായി വൈകാതെയിറങ്ങുമെന്നാണ് പ്രതീക്ഷ. ശാരീരിക പ്രശ്‌നങ്ങള്‍കൊണ്ട് ദാമ്പത്യത്തില്‍ വരുന്ന താളപ്പിഴകള്‍ പരിഹരിക്കാമെന്നല്ലാതെ മാനസികപ്പൊരുത്തമുണ്ടാക്കാന്‍ മരുന്നുകൊണ്ട് കഴിയില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
4 അഭിപ്രായങ്ങൾ:
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി....
വിവരങ്ങൾക്ക് നന്ദി....
ഓടോ: ഈ മരുന്ന് പുരുഷന്മാർ കഴിച്ചാലെന്ത് സംഭവിക്കും ഡോ. കാപ്പൂ:):):)
(അവസാനത്തേതിനു തൊട്ട് മുന്നിലുള്ള പാരഗ്രാഫ് ആവശ്യമില്ല എന്ന് തോന്നുന്നു..നോക്കണേ)
അങ്ങനെ അവസാനം ചങ്ങലക്കും ഭ്രാന്തു
പിടിച്ചു..............രക്ഷപ്പെട്ടു
കുരങ്ങന് ഏണി വച്ചു കൊടുത്തത് പോലെ ആകുമോ ? :):):)
കൂടുതല്‍ സുഖം അനേഷിക്കുന്നവര്‍ക്ക് സുഖം .ഒരെണ്ണം വാങ്ങി വായിലിടുക..........ഹായ് എന്ത് രസം .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ