ഇനിയുമൊരു വസന്തത്തിന് കാത്തു നില്‍ക്കാതെ
വിട്ട് പോകുക നീ ദൂരെ ,
ആ കാണുന്ന മലകള്‍ക്കും താഴെ
താഴ്വാരങ്ങളില്‍ മരങ്ങള്‍ തളിര്‍ക്കുന്നതും
പൂക്കുന്നതും കായ്ക്കുന്നതും നീ കാണുന്നില്ലേ
അവിടേക്ക് നീ പോകുക
ഇവിടെ ഇനിയൊരു പൂക്കാലം വിരുന്നിനെത്തില്ല
പരാഗങ്ങളും ചിത്ര പതംഗങ്ങളും പറന്നെത്തില്ല
ചെല്ലക്കിളികള്‍ പൂക്കള്‍ തോറും ചിലച്ചു നടക്കില്ല
പൊട്ടിയടര്‍ന്ന ശുഷ്ക കാലത്തിന്‍
മരവുരി വിട്ട് നീ ദൂരേക്ക് പോകുക
നീര്‍ച്ചാലുകളില്‍ പ്രണയ ദൂതുമായി
ഹംസങ്ങള്‍ വരികയില്ലിനി
മാന്‍പേടകള്‍ പച്ചമരത്തണലില്‍ വിശ്രമിക്കില്ല
ഇവളെ വിട്ട് നീ ദൂരേക്ക് പോകുക
പുഷ്പിക്കാത്ത മരവും പെണ്ണും ഞാന്‍
വെട്ടിക്കളയട്ടെ ബാപ്പ ?
2 അഭിപ്രായങ്ങൾ:
ചെല്ലക്കിളികള്‍ പൂക്കള്‍ തോറും ചിലച്ചു നടക്കില്ല
സുരായണ്ണന്റെ ചെല്ലക്കിളികള്‍ തന്നെ?
പുഷ്പിക്കാത്ത മരവും പെണ്ണും ഞാന്‍
വെട്ടിക്കളയട്ടെ ബാപ്പ ?
Sulthan | സുൽത്താൻ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ