നാരായണ നാരായണ
പഴയ പാലമാണേ
പുതുവെള്ളമാണേ
തടിപ്പാലമാണേ
വൈകും മുന്‍പേ വീട്ടിലെത്തണെ
നാരായണ നാരായണ
പുഴയില്‍ ഒഴുക്കുണ്ടേ
പതിയിരിക്കുന്ന ചുഴിയുണ്ടേ
ചുഴികളില്‍ ചതിവുകളുണ്ടേ
പാലം കടക്കണേ
നാരായണ നാരായണ
ചാഞ്ഞും നില്‍ക്കുന്ന
മുളമരമാണേ
മുളയൊടിയല്ലേ
മുള വളയല്ലേ
നടുവൊടിയല്ലേ
മുളയെ പിടിച്ച് പോയിടാമേ
പാലം കടത്തണേ
നാരായണ നാരായണ
മുന്നിലൊരു നിരയുണ്ടേ
പിന്നിലുമുണ്ടേ പാരകള്‍
വീട്ടിലെന്റെ പെണ്ണോറ്റയ്ക്കാണേ
മൂവന്തിക്ക് വീട്ടില്‍ വെട്ടമില്ലേ
അന്തിക്കിത്തിരി കള്ള്
മോന്തിയത് നേരാണേ
നേരെ നടത്തണേ
നാരായണ നാരായണ
വെട്ടത്തിലൊരു മിന്നായം കണ്ടേ
വെള്ളത്തിലൊരു ശബ്ദോം കേട്ടേ
പാലത്തിന്നെന്നെ താഴെ ഇട്ടവനേ
പള്ള നിറയെ വെള്ളം കുടിപ്പിച്ചോനെ
ഭള്ള് വിളിക്കും കൂരായണ
തൊള്ള ഉറക്കെ പള്ള് പറയും ഞാന്‍
കൂരായണ കൂരായണ കൂരായണ
പഴയ പാലമാണേ
പുതുവെള്ളമാണേ
തടിപ്പാലമാണേ
വൈകും മുന്‍പേ വീട്ടിലെത്തണെ
നാരായണ നാരായണ
പുഴയില്‍ ഒഴുക്കുണ്ടേ
പതിയിരിക്കുന്ന ചുഴിയുണ്ടേ
ചുഴികളില്‍ ചതിവുകളുണ്ടേ
പാലം കടക്കണേ
നാരായണ നാരായണ
ചാഞ്ഞും നില്‍ക്കുന്ന
മുളമരമാണേ
മുളയൊടിയല്ലേ
മുള വളയല്ലേ
നടുവൊടിയല്ലേ
മുളയെ പിടിച്ച് പോയിടാമേ
പാലം കടത്തണേ
നാരായണ നാരായണ
മുന്നിലൊരു നിരയുണ്ടേ
പിന്നിലുമുണ്ടേ പാരകള്‍
വീട്ടിലെന്റെ പെണ്ണോറ്റയ്ക്കാണേ
മൂവന്തിക്ക് വീട്ടില്‍ വെട്ടമില്ലേ
അന്തിക്കിത്തിരി കള്ള്
മോന്തിയത് നേരാണേ
നേരെ നടത്തണേ
നാരായണ നാരായണ
വെട്ടത്തിലൊരു മിന്നായം കണ്ടേ
വെള്ളത്തിലൊരു ശബ്ദോം കേട്ടേ
പാലത്തിന്നെന്നെ താഴെ ഇട്ടവനേ
പള്ള നിറയെ വെള്ളം കുടിപ്പിച്ചോനെ
ഭള്ള് വിളിക്കും കൂരായണ
തൊള്ള ഉറക്കെ പള്ള് പറയും ഞാന്‍
കൂരായണ കൂരായണ കൂരായണ
2 അഭിപ്രായങ്ങൾ:
പാലം കടന്നു കഴിഞ്ഞാ ഭള്ള് വിളിക്കും എന്നറിയാമായിരുന്നു. അതാ നാരായണന്‍ വെള്ളത്തില്‍ തള്ളിയിട്ടത്.
താങ്കളുടെ തെനീച്ചക്കൂടില്‍ (അതോ ബ്ലോഗോ..) ഇതാ ഒരു കല്ല് എന്റെ വക..
പണ്ടത്തെ പാലങ്ങളൊക്കെ ഉറപ്പുണ്ടായിരുന്നു. ഇന്നത്തെ പാലങ്ങള്‍ ഉല്‍ഘാടന ദിവസത്തിന്റെ പിറ്റേന്ന് നിലംപരിശാകുന്നു..
നാരായണ..നാരായണ..
.............................
കവിത പോസ്റ്റ് ചെയ്ത ഡേറ്റ് ഇല്ല. ടെമ്പ്ലേറ്റ് മാറ്റിയാല്‍ കൂടുതല്‍ ബന്ഗിയാക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ