ബുധനാഴ്‌ച

ഹബിള്‍

ഹബിളിനെക്കുറിച്ച് കവിതയെഴുതാമോന്ന് മകള്‍ .
ഇന്നലെ ത്രീഡിയുടെ അപ്പനായ ഐ മാക്സില്‍
കണ്ടത് പോരേന്ന് ഞാന്‍.
പോരാന്നു വാശിയോടെ മകള്‍ .
അപ്പന്റെ പോയംസില്‍ റൈംസുകള്‍ ഇല്ലന്ന്
എപ്പോഴും പറയുന്ന അവള്‍ ഇപ്പോഴെന്താണ് ഇങ്ങനെ ?

കല്ലിനെയും കവിതയാക്കുന്ന കാപ്പിലാനെ (അവടപ്പനെ )
കളിയാക്കാന്‍ വന്ന ലൂസിഫറെ,
കടക്ക് പുറത്ത് എന്ന് പറയണമെന്നുണ്ട് .
എങ്കിലും ....
മകളല്ലേ ! മുത്തല്ലേ !!

ബബിളുകളായ മനുഷ്യരെ കാണുവാന്‍ കണ്ണില്ലാതെ
അമേരിക്ക ആകാശത്തേക്ക് വിട്ട സ് ( കോ ) പ്പല്ലേ ഹബിള്‍
എന്ന് എഴുതണമെന്നുണ്ട് .
ഞാനവടപ്പനല്ലേ ?
എഴുതുന്നത്‌ കവിതയല്ലേ ?
എഴുതിയതില്‍ കവിത എവിടെ ?

എന്ത് ഞാനെഴുതും എന്ന ചിന്തയില്‍ ഇരിക്കുമ്പോഴാണ്
ത്രീഡിയില്‍ ‍ പോണ്‍ കണ്ടാല്‍ പ്രെഗ്നന്റ് ആകുമോ ?
എന്ന ചോദ്യവുമായി ദരിദ്രവാസിയല്ലാത്ത അയല്‍വാസി
മദാമ്മ മാര്‍ഗ്രറ്റിന്റെ ആഗമനം .
പത്രത്തില്‍ അവള്‍ ഇന്നലെ വായിച്ചത്രേ !!

ശല്യങ്ങള്‍ !!

മാറ് മദാമ്മേ ഗഹനമായി കവിത എഴുതുമ്പോഴോ
നിന്‍റെ വരവെന്ന് ചോദിക്കണം എന്നുണ്ട് .
എങ്കിലും അയല്‍വാസിയല്ലേ ,
ഒരാവശ്യം വരുമ്പോള്‍ ,
ഹണീന്ന് വിളിച്ച് വരുമല്ലോ എന്ന ആശ്വാസവും ഉണ്ട് .

ആരും ഇല്ലാത്ത നേരം വന്നാല്‍ ,
പ്രേഗ്നെന്റ്റ് ആകുന്ന മാര്‍ഗം കാണിച്ചു തരാമെന്ന് പറയണമെന്നുണ്ട് .

പക്ഷേ !
മകള്‍ അടുത്തില്ലേ ?
മകള്‍ക്ക് കവിത എഴുതുകയല്ലേ ?

ഹബിളിനെ കുറിച്ച്
എനിക്ക് പോയം എഴുതാന്‍ അറിയില്ല
ഡാഡി യൂ ലൂസ് !!
ഒരു ചിരിയോടെ അവള്‍ .
പോടീ .........തോറ്റത് നിന്റപ്പന്‍ !

3 അഭിപ്രായങ്ങൾ:

Kalavallabhan പറഞ്ഞു...

"എഴുതുന്നത്‌ കവിതയല്ലേ ?
എഴുതിയതില്‍ കവിത എവിടെ ?"

കൊള്ളാം.

ഹേമാംബിക | Hemambika പറഞ്ഞു...

katha kollam. but ithu kavithayano?

(റെഫി: ReffY) പറഞ്ഞു...

ഉത്തരാധുനികം എന്നാ പേരില്‍ എന്ത് പരട്ടതരവും എഴുതുന്ന കവികള്‍ക്കിടയില്‍ ഇതിനു മാത്രം അയ്ത്തം എന്തിനു? ഇത് കവിത തന്നെ.

ആശംസകള്‍.