രാത്രിയില്‍ മലര്‍ന്ന് കിടന്ന്
അയലത്തെ വീട്ടിലേക്ക് ഒളിഞ്ഞു നോക്കുന്നത്
അടക്കം പറഞ്ഞ് ചിരിക്കുന്നത്
വെളിയിലിറങ്ങി വെളിക്കിരിക്കുന്നത്
ആകാശത്തെ നക്ഷത്രങ്ങളെ എണ്ണുന്നത്
കടലില്‍ തിരകള്‍ എണ്ണാന്‍ പഠിക്കുന്നത്
പണിയില്ലെങ്കില്‍ ഇതൊക്കെ എത്ര രസമാണ്
മഴയെന്തേ കൊണ്ടുത്തരാത്തത് എന്ന്
മേഘങ്ങളോട് കയര്‍ക്കുന്നത്
ചന്ദ്രനേ, നിന്റെ മൊത്തെ മീശതുമ്പെന്താ
അരിവാള്‍ പോലെ വളഞ്ഞിരിക്കാത്തത് എന്ന്
ചന്ദ്രനെ നോക്കി കുരയ്ക്കുന്നത്
നക്ഷത്രങ്ങളെ , നിങ്ങളുടെ പ്രകാശം കുറഞ്ഞ് പോയത്
പെട്രോളിന് വില കൂടിയത് കൊണ്ടാണോ എന്ന്
കളിയാക്കി ചിരിക്കുന്നത്
വറ്റിലെ ഇത്രേം വലിയ പാറക്കല്ലുകള്‍
ചുറ്റിക കൊണ്ട് പൊട്ടിക്കണമല്ലോടി ഭാര്യെ
എന്ന് പറഞ്ഞ് കൂമ്പിനിടിക്കുന്നത്
ഒന്നും ചെയ്യാതെ ഉണ്ണുവാനും ഉടുക്കുവാനും
പിന്നെ മലര്‍ന്ന് കിടന്ന്
തുപ്പുവാനും എന്ത് രസമാണ്
എത്ര വിഴുപ്പ് നെഞ്ചില്‍ അലക്കിയാലും
പിന്നേം പിന്നേം വേണമെന്ന വാശികൂടുന്ന
വേശ്യപ്പെണ്ണിനെ പോലെ
വാശി പിടിക്കുന്ന
ഒരിക്കലും നന്നാകാത്ത ഒരു നാടും നാട്ടാരും
റോഡില്‍ മലര്‍ന്ന് കിടന്ന് ബഹളം കൂട്ടുമ്പോള്‍
ഹമ്മര്‍ കയറി ഇറങ്ങി പോയ
തവളയേ പോലെ ആകരുതേ .
വെള്ളിയാഴ്ച
ശനിയാഴ്ച
ഇളക്കം
ചില നേരങ്ങളില്‍ ഇങ്ങനെയാണ് .
പൊട്ടിച്ചിരികള്‍ക്കും കരകള്‍ക്കും
ഇടയിലെ ഇടവേളകളില്‍ ,
ആ( മാ )ശയത്തിന്റെ
ഇടത്തേ വശത്ത് കൂടി
ഒരു മിന്നല്‍ പിണര്‍ ഉയരും .
വെള്ളിടി വെട്ടും .
ആഴക്കടലില്‍ തിരകളും പേമാരികളും ഉയരും .
എവിടെങ്കിലും ഒന്ന് വേഗം
പോകണമെന്നും , ഇരിക്കണമെന്നും ,
ആള്‍ക്കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടാല്‍
മതിയെന്ന് തോന്നും .
ഒരു മറയുണ്ടായിരുന്നെങ്കില്,
മറഞ്ഞിരിക്കാമായിരുന്നു എന്ന് തോന്നും .
ആലോചിച്ച് നില്‍ക്കുമ്പോഴാകും
ആ( മാ) ശത്തില് വീണ്ടും ഇടി മുഴങ്ങുന്നത് .
ഒന്നും ആലോചിക്കാതെ പിന്നെ ഓട്ടമാകും.
മറയും ബക്കറ്റും വെള്ളവും ഒട്ടും നോക്കാതെയുള്ള ഓട്ടം .
എല്ലാം കഴിയുമ്പോഴാകും ബക്കറ്റില്ലല്ലോ വെള്ളമില്ലല്ലോ
എന്നോര്‍ത്ത് പൊട്ടിക്കരയുന്നത്.
എല്ലാം ഉണ്ടായിരുന്നെങ്കില്‍ എന്ന സങ്കടം
കൊണ്ട് കണ്ണ് നിറയും .
കണ്ണ് തുറക്കുമ്പോള്‍ കാണുന്നുണ്ട്
ഭിത്തിയോട് ചേര്‍ത്ത് വെച്ചിരിക്കുന്നു
ഒരു തുണ്ട് പേപ്പര്‍ !!!
പൊട്ടിച്ചിരികള്‍ക്കും കരകള്‍ക്കും
ഇടയിലെ ഇടവേളകളില്‍ ,
ആ( മാ )ശയത്തിന്റെ
ഇടത്തേ വശത്ത് കൂടി
ഒരു മിന്നല്‍ പിണര്‍ ഉയരും .
വെള്ളിടി വെട്ടും .
ആഴക്കടലില്‍ തിരകളും പേമാരികളും ഉയരും .
എവിടെങ്കിലും ഒന്ന് വേഗം
പോകണമെന്നും , ഇരിക്കണമെന്നും ,
ആള്‍ക്കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടാല്‍
മതിയെന്ന് തോന്നും .
ഒരു മറയുണ്ടായിരുന്നെങ്കില്,
മറഞ്ഞിരിക്കാമായിരുന്നു എന്ന് തോന്നും .
ആലോചിച്ച് നില്‍ക്കുമ്പോഴാകും
ആ( മാ) ശത്തില് വീണ്ടും ഇടി മുഴങ്ങുന്നത് .
ഒന്നും ആലോചിക്കാതെ പിന്നെ ഓട്ടമാകും.
മറയും ബക്കറ്റും വെള്ളവും ഒട്ടും നോക്കാതെയുള്ള ഓട്ടം .
എല്ലാം കഴിയുമ്പോഴാകും ബക്കറ്റില്ലല്ലോ വെള്ളമില്ലല്ലോ
എന്നോര്‍ത്ത് പൊട്ടിക്കരയുന്നത്.
എല്ലാം ഉണ്ടായിരുന്നെങ്കില്‍ എന്ന സങ്കടം
കൊണ്ട് കണ്ണ് നിറയും .
കണ്ണ് തുറക്കുമ്പോള്‍ കാണുന്നുണ്ട്
ഭിത്തിയോട് ചേര്‍ത്ത് വെച്ചിരിക്കുന്നു
ഒരു തുണ്ട് പേപ്പര്‍ !!!
ബുധനാഴ്ച
വെറുതെ , വെറും വെറുതെ ചില അതിരുകള്‍
ആഴത്തില്‍ എത്ര കിടന്നാലും
മുളയ്ക്കാനുള്ള വിത്തുകള്‍ മുളച്ചേ പോകും
ആഴിയില്‍ എത്ര അളന്ന് കളഞ്ഞാലും
പോകാനുള്ളത് പോയീം തീരും
കാഞ്ചനം വേണ്ട , കാരിരുമ്പിന് കൂട്ടില്‍ കിടന്നാലും
പാടാനുള്ള കിളികള്‍ പാടീം പോം
മഴയും വെയിലും മഞ്ഞും തണുപ്പും
ചുമയും കുരയും പനിയും വളിയും എന്തുവന്നാലും
എഴുതാനുള്ളത് എഴുതീം പോം
പിന്നേം പിന്നേം എന്തിന് വെറുതെ ,
വെറും വെറുതെ ഈ അതിരുകള്‍ ?
മുളയ്ക്കാനുള്ള വിത്തുകള്‍ മുളച്ചേ പോകും
ആഴിയില്‍ എത്ര അളന്ന് കളഞ്ഞാലും
പോകാനുള്ളത് പോയീം തീരും
കാഞ്ചനം വേണ്ട , കാരിരുമ്പിന് കൂട്ടില്‍ കിടന്നാലും
പാടാനുള്ള കിളികള്‍ പാടീം പോം
മഴയും വെയിലും മഞ്ഞും തണുപ്പും
ചുമയും കുരയും പനിയും വളിയും എന്തുവന്നാലും
എഴുതാനുള്ളത് എഴുതീം പോം
പിന്നേം പിന്നേം എന്തിന് വെറുതെ ,
വെറും വെറുതെ ഈ അതിരുകള്‍ ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
