ശനിയാഴ്‌ച

ഇളക്കം

ചില നേരങ്ങളില്‍ ഇങ്ങനെയാണ് .
പൊട്ടിച്ചിരികള്‍ക്കും കരകള്‍ക്കും
ഇടയിലെ ഇടവേളകളില്‍ ,‍
ആ( മാ )ശയത്തിന്റെ
ഇടത്തേ വശത്ത്‌ കൂടി
ഒരു മിന്നല്‍ പിണര്‍ ഉയരും .
വെള്ളിടി വെട്ടും .
ആഴക്കടലില്‍ തിരകളും പേമാരികളും ഉയരും .
എവിടെങ്കിലും ഒന്ന് വേഗം
പോകണമെന്നും , ഇരിക്കണമെന്നും ,
ആള്‍ക്കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടാല്‍
മതിയെന്ന് തോന്നും .
ഒരു മറയുണ്ടായിരുന്നെങ്കില്,‍
മറഞ്ഞിരിക്കാമായിരുന്നു എന്ന് തോന്നും .
ആലോചിച്ച് നില്‍ക്കുമ്പോഴാകും
ആ( മാ) ശത്തില്‍ വീണ്ടും ഇടി മുഴങ്ങുന്നത് .
ഒന്നും ആലോചിക്കാതെ പിന്നെ ഓട്ടമാകും.
മറയും ബക്കറ്റും വെള്ളവും ഒട്ടും നോക്കാതെയുള്ള ഓട്ടം .
എല്ലാം കഴിയുമ്പോഴാകും ബക്കറ്റില്ലല്ലോ വെള്ളമില്ലല്ലോ
എന്നോര്‍ത്ത് പൊട്ടിക്കരയുന്നത്.‌
എല്ലാം ഉണ്ടായിരുന്നെങ്കില്‍ എന്ന സങ്കടം
കൊണ്ട്‌ കണ്ണ് നിറയും .
കണ്ണ് തുറക്കുമ്പോള്‍ കാണുന്നുണ്ട്
ഭിത്തിയോട് ചേര്‍ത്ത് വെച്ചിരിക്കുന്നു
ഒരു തുണ്ട് പേപ്പര്‍ !!!

4 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

കടപ്പാട് കവികളായ പാച്ചുവും കോവാലനും

anoopkothanalloor പറഞ്ഞു...

ആള്‍ക്കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടാല്‍
മതിയെന്ന് തോന്നും .
ഒരു മറയുണ്ടായിരുന്നെങ്കില്,‍
മറഞ്ഞിരിക്കാമായിരുന്നു എന്ന് തോന്നും .
ഇതിനാണോ കാപ്പിൽ മൊയ് ലാളി ഇളക്കം എന്ന് പറയുന്നത്.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ilakkam ano, kolilakkam alle

കൂതറ തിരുമേനി പറഞ്ഞു...

ഒരു ബക്കറ്റില്‍ നിറയ്ക്കേണ്ട കണ്ണുനീര്‍ തുള്ളികളെ ഒരു തുണ്ടില്‍ ഒതുക്കുന്ന കടലാസിന്റെ മികവിനെ നന്നായി കാട്ടിയിരിക്കുന്നു.. മറയ്ക്കാനും ഒളിക്കാനും സ്വയം തീര്‍ത്ത വാല്മീകവും ധാരാളം.. തന്‍ നിഴലിന്റെ നേര്‍ത്ത തണലില്‍ വിശ്രമിക്കാനിടം കണ്ടെത്താമല്ലോ.!!
നല്ല വരികള്‍.. ആശംസകള്‍..

off :അജ്ഞാതമല്ലാത്ത വരികള്‍ സ്വീകരിക്കുമെന്നതിനാല്‍ കമന്റ് ഇടുന്നു......