വെള്ളിയാഴ്‌ച

പച്ച രക്തം



ഞാനിപ്പോള്‍ നില്‍ക്കുന്നത്
തകര്‍ന്ന് പോയൊരു
പുരാതന പട്ടണത്തിന്റെ
പടി വാതില്ക്കലാണ് .

വിശപ്പിന്റെ വിളി
കഠിനമായത് കൊണ്ടാകണം
വിളറി ഒട്ടിയ ധാരാളം മുഖങ്ങള്‍
പേരറിയിക്കാതെ
വിളിച്ചു പറയുവാന്‍ ഒന്നുമില്ലാതെ
മൂകമായ് നടന്ന് നീങ്ങുന്നു .

നര ബാധിച്ച
മരങ്ങള്‍ക്കും മേഘങ്ങള്‍ക്കും
ഒരേ നിറവും ഭാവവും !
പണ്ടെങ്ങോ പ്രതാപികളായിരുന്ന
കെട്ടിടങ്ങളും മൃഗങ്ങളും
മണ്ണോടു ചേരുവാന്‍ വിതുമ്പി വെമ്പി
മണ്ണിന് മുകളില്‍
മുഴച്ചു നില്‍ക്കുന്നു .

നന്മ തിന്മകളെ വേര്‍തിരിക്കും പോലെ
പട്ടണത്തിന് നടുക്കായി ഒരു
പുഴ ഒഴുകുന്നുണ്ട് .
ഇടയ്ക്കിടെ അരുതേ അരുതേ എന്ന്‌
പുഴയിലെ ഓളങ്ങള്‍ പട്ടണത്തോട്
വിളിച്ചു പറയും പോലെ
കരയിലേക്ക് ഒഴുകി എത്തുന്നുണ്ട് .

അപ്പോഴും
പുഴക്കക്കരെ മലമുകളിലെ
പച്ചരക്തം കുടിക്കുവാന്‍
ലക്ഷ്യമിടുകയായിരുന്നു
വിദേശ നിമ്മിത മിസൈല്‍ ഒരെണ്ണം .



3 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

കുറെ നാളായി !!!!!

Manoj മനോജ് പറഞ്ഞു...

:)
njaan karuthi "paruksha" thirakkilaayirikkumaennu... paruksha paassayi "oath" aedutho?

കാപ്പിലാന്‍ പറഞ്ഞു...

മനോജിന് ,
ഞാന്‍ ചരിത്രവും ഭൂമിശാസ്ത്രവും ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നു .