നാട്ടാര്‍ക്ക് അത് അത്ഭുതമായിരുന്നു !
ചറപറ ചറപറ ചറപറ
ചിലച്ചു നടന്ന കറവക്കാരന്‍ ലോനപ്പന്‍
പെട്ടന്നൊരു ദിവസം നിശബ്ദനായി !
കറവക്കാരന്‍ ലോനപ്പന്റെ
മുറുക്കാന്‍ തെറിക്കുന്ന വായില്‍ നിന്നും
ഉറക്കെ തെറിക്കുന്ന വാക്കുകള്‍ ഇല്ലാതെ
കവല മൂകമായി !
ലോനപ്പന്റെ സ്തംഭനത്തിന്റെ
ഉള്‍ ചുഴികളിലേക്ക്
നാട്ടുകാര്‍
കഥകള്‍ നെയ്ത് മുങ്ങാം കുഴികളിട്ടു .
ലോനപ്പന്റെ മൗനം ,
കാലത്തിന്റെ നെലോളിയാണ് എന്ന്
പലര്‍ പലോട്ടം പറഞ്ഞു നടന്നു .
നാട്ടിലെ പശുക്കളുടെ അകിട് കാണുമ്പോള്‍
വിവരങ്ങള്‍ അറിയുന്ന ലോനപ്പന്‍ ,
വിവരമേ ഇല്ലാതെ ,
അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന
ലോനപ്പന്റെ പെണ്മക്കളുടെ സങ്കടം കാണാതെ പോയി
എന്നും ചിലര്‍ .
നാള്‍ക്കുനാള്‍ വളരുന്ന ലോനപ്പന്റെ മക്കളുടെ
അംഗ ലാവണ്യത്തില്‍ ലോനപ്പന്റെ കണ്ണുകള്‍ ഉടക്കിയില്ല എങ്കിലും ,
അഴകോടെ വളരുന്ന പെണ്മക്കളെ ആരൊക്കെയോ കണ്ടു പോലും !
അതല്ല ,
ലോനപ്പന്‍ ബുദ്ധിജീവിയായതാണ് എന്ന് ചിലര്‍ .
വന്മരം ഒന്നിനൊളിക്കാന്‍ ഒരു വിത്ത് പോരെ എന്നായി അവര്‍ .
വിദ്വാന് മൗനം ഭൂക്ഷണം എന്നാണല്ലോ ഒരിത് !
ലോനപ്പന്‍ ഇല്ലാത്ത കവല
ഒബാമയില്ലാത്ത അമേരിക്ക പോലെ
എന്ന് ചിലരെങ്കിലും പറഞ്ഞു .
ലോനപ്പന്റെ മൗനം വളര്‍ന്ന് ഒരാല്‍മരമാകാന്‍
അവര്‍ കാതോര്‍ത്ത് കാത്ത് നിന്നു.
ലോനപ്പന്റെ വായില്‍ നിന്നും
എന്തെങ്കിലും ഒന്ന് വീഴാന്‍ അവര്‍ കാത്ത് നിന്നു .
ഒടുവില്‍.
അത്ഭുതം !
അത്ഭുതം !!
ആകാശങ്ങളില്‍ അത്ഭുതം !!!
ലോനപ്പന്‍ കാണാതിരുന്ന ,
നാട്ടാര് കേള്‍ക്കാതിരുന്ന ,
ലോനപ്പന്റെ സങ്കടം ,
പെണ്മക്കളുടെ സങ്കടം
കര്‍ത്താവിനെ കേള്‍പ്പിക്കാന്‍ ,
ലോനപ്പന്‍ ,
ആകാശത്ത് നിന്നും ഇറങ്ങി വന്ന
വള്ളിയില്‍ നേരിട്ട് യാത്രയായി പോലും !
5 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട് ലോനപ്പന്‍മാരുടെ ലോകത്തിലെ "ലോനപ്പന്റെ വ്യാകുലതകള്‍ !"............
നന്നായിട്ടുണ്ട്..
കാപ്പുവെ,
അപ്പോൾ ഗവിത വിട്ട് കവിതയും എഴുതുമല്ലെ?
:)
നന്നായിട്ടുണ്ട് കേട്ടോ.
വല്ലാത്ത ലോനപ്പന്‍ തന്നെ.
KOLLAM..PAAVAM LONAPPAN
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ