അമ്മ കിടക്കയിലാണ് !
അമ്മ കിടക്കയിലാണ്
എന്ന വാര്‍ത്ത എട്ടായാണ്
എങ്ങോ എപ്പഴോ പൊട്ടിത്തെറിച്ചത്
എട്ടു പേരില് പൊട്ടനായ ഞാന്‍ ഒന്നും
അറിയാതെ ഞെട്ടി നിന്നു !
എന്റെ അമ്മയാണ് കിടപ്പില്‍
എന്നറിയാമെങ്കിലും
അമ്മയിലെക്കെത്താനുള്ള
ദൂരം .................
അതെത്രയാമെന്നത് പൊട്ടനായ ഞാന്‍ തിരിച്ചറിഞ്ഞില്ല !
അമ്മ എന്ന ഫ്രീവേ ......
അതെടുത്തു പോയാല്‍ വേഗം എന്റെ അമ്മയിലെക്കെത്താം .
ഫ്രീവേകള്‍ എനിക്കെന്നും ഭയമായിരുന്നു ..
അമ്മമാരെയും അവരുടെ സ്നേഹത്തെയും
എനിക്ക് ഭയമാണ് !!
തിരിച്ചു നല്‍കാന്‍ ഒന്നുമില്ലാത്ത
സ്നേഹത്തിന് പകരമായി
പൊട്ടനായ ഞാന്‍ എന്ത് നല്‍കാന്‍ ?
അമ്മ ഇപ്പോഴും കിടപ്പിലാണ് !
കൂട്ടത്തില്‍ പൊട്ടനാകാത്ത
അനിയന്റെ എസ് .എം .എസ്
ഇന്നലെ വായിച്ചപ്പോഴാണ്
എട്ടു പേരില് പൊട്ടനായ
അമ്മയുടെ കുട്ടനായ
എന്നെ ഒന്ന് കൂടി കാണണം
എന്നെന്റെ അമ്മ പറഞ്ഞു പോലും !
അമ്മ കിടക്കുകയാണ് !
ഫ്രീവേകള്‍ ഒഴിച്ചുള്ള
വഴികളില്‍ കൂടി എന്റെ
അമ്മയിലെക്കെത്താനുള്ള ദൂരം
ഞാന്‍ എന്റെ
ജി .പി എസില്‍ കൂടി
തിരയുകയാണി പ്പോള്...............
ശല്യപ്പെടുത്തരുത് .
3 അഭിപ്രായങ്ങൾ:
"തിരിച്ചു നല്‍കാന്‍ ഒന്നുമില്ലാത്ത
സ്നേഹത്തിന് പകരമായി
പൊട്ടനായ ഞാന്‍ എന്ത് നല്‍കാന്‍ ?"
:( ഉത്തരമില്ലാത്ത ഒരു ചോദ്യ ചിഹ്നം തന്നെ....
thanks manoj
'അമ്മമാരെയും അവരുടെ സ്നേഹത്തെയും
എനിക്ക് ഭയമാണ് !!
തിരിച്ചു നല്‍കാന്‍ ഒന്നുമില്ലാത്ത
സ്നേഹത്തിന് പകരമായി
പൊട്ടനായ ഞാന്‍ എന്ത് നല്‍കാന്‍ ?'
സത്യം തന്നെ മാഷേ. എല്ലാ മക്കളും ഇങ്ങനെ ചിന്തിയ്ക്കുന്നുണ്ടാകും.
എഴുത്തൊക്കെ കുറച്ചോ?
പുതുവത്സരാശംസകള്‍!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ