വെള്ളിയാഴ്‌ച

ഒബാമയും കാപ്പിലാനും

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ശത്രുക്കളുടെയും ഫാന്‍സ്‌ അസോസിയേഷന്റെയും ഈമെയിലും ഫോണ്‍ വിളികളും കാരണം രണ്ടും മൂന്നും മണി കഴിഞ്ഞേ ഉറങ്ങാന്‍ കഴിയാറുള്ളൂ . പല മെയിലുകളുടെയും ഫോണുകളുടെയും ഉള്ളടക്കം തട്ടിക്കളയും തകര്‍ത്തുകളയും എന്നൊക്കെയാണ് . ഭയന്ന് വിറച്ചു കൊണ്ടാണ് പല രാത്രികളിലും പകലുകളാക്കി മാറ്റിയെടുക്കുന്നത് ‌ . ഇത്രയും ദുര്യോഗം ഉള്ള മറ്റൊരു ബ്ലോഗര്‍ ഈ ബ്ലോഗണ്ടത്തില് ഒരു പക്ഷേ കാണാന്‍ വഴിയില്ല . പലതും ചിന്തിച്ചു കൊണ്ടാണ് ഒന്ന് കണ്ണടയ്ക്കാന്‍ ശ്രമിച്ചത് . ഉടനെ തന്നെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി . ഭയന്നും , ആരാടാ ഈ രാത്രിയില്‍ ശല്യം ചെയ്യുന്നത് എന്ന് പ്രാകിക്കൊണ്ടും കട്ടിലില്‍ നിന്നും ചാടി എണീറ്റു . ഈ ഫാന്‍ തൊഴിലാളികളുടെ ഒരു ശല്യം കാരണം എനിക്കും ഉറങ്ങാന്‍ കഴിയുന്നില്ലല്ലോ ഈശോയെ എന്ന് പെണ്ണുമ്പിള്ള തിരിഞ്ഞു കിടന്ന് പിറുപിറുക്കുന്നു .വിറച്ചു കൊണ്ട് ഫോണ്‍ ചെവിയിലേക്ക് ചേര്‍ത്തു . എന്നിട്ട് പതിയെ ചോദിച്ചു .

" ഹലോ ആരാ "

പാറപ്പുറത്ത് ചിരട്ടയിട്ടു കൊട്ടുന്നത് പോലുള്ള ഇടിമുഴക്ക ശബ്ദത്തില്‍ മറുപടി വന്നു.
ഹലോ , ഞാന്‍ ആണടെ ഒബാമ . എന്തോക്കെയാടെ നീ കാട്ടിക്കൂട്ടുന്നത് ? ഇന്നലെയും ഇന്നും എല്ലാം നിന്‍റെ ബ്ലോഗ്‌ വായിച്ചു ഞാന്‍ കരഞ്ഞു .


ഹലോ , ഒബാമയോ ? ഈ പാതിരാത്രിയിലാണോ ഒബാമ വിളിക്കുന്നത്‌ . ഒരു മലയാളി ബ്ലോഗറെ വിളിക്കേണ്ട സമയവും കാലവും ഒന്നും ഒബാമക്ക് അറിയില്ല എന്നുണ്ടോ ? മലയാളി ബ്ലോഗറെ എങ്ങനെ വിളിക്കണം , എപ്പോള്‍ വിളിക്കണം ഇവയൊന്നും അറിയില്ല എങ്കില്‍ ഞങ്ങള്‍ പഠിപ്പിക്കാം .എല്ലാവരെയും മാന്യത പഠിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന കര്‍ത്തവ്യം .അതിരിക്കട്ടെ , ഒബാമ എപ്പോള്‍ മലയാളം പഠിച്ചു ? . ഞങ്ങള്‍ ‍ അറിഞ്ഞതെ ഇല്ല . എന്‍റെ ബ്ലോഗ്‌ വായിച്ചു കരയാനും മാത്രം എന്തുണ്ടായി ? സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു എന്ന വാര്‍ത്ത വല്ലതും കിട്ടിയോ ?


ലവന്മാര്‍ എല്ലാം കാപ്പു , കോപ്പു എന്നെല്ലാം പറഞ്ഞു പുറകെ നടന്നതല്ലേ ? ഒടുവില്‍ ലവരെല്ലാം നിന്നെ ഇട്ടിട്ടു പോയല്ലോ .എല്ലാം നിന്‍റെ ഇതുപോലുള്ള കയ്യിലിരുപ്പ്‌ കാരണമാണ് . അനുഭവിച്ചോ .

ആല്‍ത്തറയില്‍ നടന്ന കാര്യങ്ങള്‍ ഒബാമ അറിഞ്ഞില്ലല്ലോ ? അതിരിക്കട്ടെ . ഒബാമ മലയാളം പഠിക്കുവാന്‍ ഉണ്ടായ കാരണം എന്താണ് ?

കേരള രാഷ്ട്രീയത്തില്‍ എനിക്കല്പം കണ്ണുണ്ട് .ദേശാഭിമാനിയും മനോരമയും ഞാന്‍ ഇപ്പോള്‍ ദിവസവും വായിക്കും . കൂടാതെ ബെര്‍ളിയെപ്പറ്റി വൈറ്റ് ഹൌസില്‍ ആരോ പറഞ്ഞതിന് ശേഷമാണ് മലയാള ബ്ലോഗിനെപ്പറ്റി അറിയാന്‍ ഇടയായത് . അറിഞ്ഞപ്പോള്‍ വായിക്കണം എന്ന് തോന്നി . അതുകൊണ്ടൊക്കെ മലയാളം പഠിക്കാം എന്ന് കരുതി . എല്ലാം വളരെ പെട്ടന്നായിരുന്നു .

നമ്മുടെ മുരളിയെ എങ്ങനെയെങ്കിലും കോണ്‍ഗ്രസില്‍ എടുക്കണം . ഒബാമ വിചാരിച്ചാല്‍ നടക്കും . എങ്ങനെയെങ്കിലും സോണിയയെ ഒബാമ പറഞ്ഞു സമ്മതിപ്പിക്കണം .മുരളി എന്‍റെ ഒരു പഴയ സുഹൃത്താണ് ഒബമാക്കറിയാമല്ലോ .

മുരളിയും നീയുമെല്ലാം ഒരേ കണക്കാണ് . കുറച്ചു മുന്‍പേ കാനഡയില്‍ നിന്നും മാണിക്ക്യതള്ള കരഞ്ഞു വിളിച്ചു കൊണ്ട് എനിക്ക് ഫോണ്‍ ചെയ്തിരുന്നു . അടിയന്തരമായി ഞാനീ കേസില്‍ ഇടപെടണമെന്ന് . അതിനാണ് ഞാനിപ്പോള്‍ നിന്നെ വിളിച്ചത് . ഒരു സൈനീക നടപടിയുടെ ആവശ്യം വരില്ലല്ലോ അല്ലേ കാപ്പിലാനെ ?

ഒബാമ , എന്‍റെ ബ്ലോ ..

എല്ലാം എനിക്കറിയാം . നീ കൂടുതല്‍ നീട്ടണം എന്നില്ല .നിനക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയതും , ആല്‍ത്തറയില്‍ നിന്നും പുറത്താക്കിയതും എല്ലാം . നിനക്കെത്ര ബ്ലോഗ്‌ വേണം . എന്‍റെ ബ്ലോഗ്‌ നിനക്ക് തരട്ടെ . എന്നാലും ലവന്മാര്‍ക്ക് എങ്ങനെ മനസിലായി അമേരിക്കയില്‍ ഇപ്പോള്‍ ഇത്രയും സാമ്പത്തിക മാന്ദ്യം ബാധിച്ചു എന്ന് . മലയാള ബ്ലോഗര്‍മാര്‍ക്കെല്ലാം വിവരം വെച്ചു അല്ലേ ? നീ ഒതുങ്ങീം കുടീം ഒക്കെ നിന്നോ . അല്ലെങ്കില്‍ നിന്‍റെ ബാക്കി ധാന്യവും അവര്‍ കൊണ്ടുപോകും .

ഒബാമ എങ്ങനെയെങ്കിലും എന്നെ ആല്‍ത്തറയില്‍ തിരികെ എടുക്കാന്‍ മാണിക്യതോട് പറയണം . നിങ്ങള്‍ എല്ലാം സുഹൃത്തുക്കളല്ലേ ? ഒബാമ പറഞ്ഞാല്‍ അവര്‍ കേള്‍ക്കും .

എടോ കാപ്പിലെ , മാവേല്‍ മാങ്ങ ഉണ്ടായാല്‍ എത്രയെണ്ണം വവ്വാല്‍ കൊണ്ടുപോകും , കാക്ക കൊണ്ടുപോകും . കോഴിക്കുഞ്ഞ് വിരിഞ്ഞാല്‍ കാക്ക അടിച്ച് മാറ്റില്ലേ ? എന്ന് കരുതി എല്ലാവരും ഇപ്പോള്‍ കാക്കേ പിടിക്കാന്‍ നടക്കുകയാണോ ? ഡോണ്ട് യു ഹാവ് ബ്രെയിന്‍ മിസ്റ്റര്‍ കാപ്പിലാന്‍ . താനിനി അതിന് നടക്കണ്ട . എന്‍റെ ഉപദേശമായി കൂട്ടിയാല്‍ മതി .

എന്നാലും കാത്ത് വെച്ച കസ്തൂരി മാമ്പഴം ....

മാങ്ങയുടെയും തേങ്ങയുടെയും കണക്കൊന്നും കേള്‍ക്കണ്ട .താനിനി ആ വയ്യാത്ത തള്ളേ ഇട്ടോടിക്കരുത് . ഈ കാര്യം മലയാള ബ്ലോഗില്‍ മിണ്ടുകയും ചെയ്യരുത്‌ . അഥവാ മുണ്ടിയാല്‍ ‍ എനിക്ക് സൈനീക നടപടികള്‍ സ്വീകരിക്കേണ്ടി വരും .എടോ ആണുങ്ങള്‍ വല്ലവരും ഇത്ര പരസ്യമായി പെണ്ണുങ്ങളോട് ഗുസ്തിക്ക് പോകുമോ ? അതും ഇത്രയും പ്രായമുള്ള ഒരു വയ്യാത്ത തള്ളയോട് . ഞങ്ങളെ കണ്ടു പടിക്ക് . എത്ര മാന്യമായാണ്‌ ഞാനും ഹിലാരി ക്ലിന്റണ്‍ തമ്മില്‍ നടത്തിയ പയറ്റ് . അങ്ങനെയാണ് അമേരിക്കക്കാര്‍ . വെറുതെ മലയാളികളെ പറയിപ്പിക്കാനായിട്ട് അമേരിക്കയില്‍ വന്നു ചാടിക്കോളും ഓരോന്ന് . ഇനി എന്‍റെ കയ്ക്ക് ജോലി ഉണ്ടാക്കരുത്‌ . അവരെന്താന്ന് വെച്ചാല്‍ അവിടെ ചെയ്യട്ടെ . ഇനി അവരെക്കൊണ്ട് എന്നെ വിളിപ്പിക്കരുത്‌ . എടോ എക്കാലവും അമേരിക്കയും കാനഡയും തമ്മില്‍ സ്നേഹത്തില്‍ പ്രവര്‍ത്തിക്കണം എന്നറിഞ്ഞു കൂടെ തനിക്ക് .ഇനി മുണ്ടരുത്‌ . ചുപ്‌ രഹോ .ഗുഡ് നൈറ്റ്‌ .

ഹലോ
ഹലോ
ഫോണ്‍ കട്ടായി .ഗുഡ് നൈറ്റ്‌ .

2 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

ഇതൊക്കെ അവസാനിപ്പിച്ചിട്ട് നല്ല നാലു ഗവിതൈഗള്‍ പോസ്റ്റിഷ്ടാ.

ഒബാമ ഇവിടെമീറ്റിയിട്ടുണ്ട്.

വികടശിരോമണി പറഞ്ഞു...

അതെ,നാലു ഗവിത പോരട്ടെ.