മിക്ക കഥകളിലും നായകനും നായികക്കും മുഖ്യ സ്ഥാനം കൊടുക്കുമ്പോള്‍
ഈ കഥയില്‍ നായക സ്ഥാനത്തു വരുന്നത് ഒരു തീവണ്ടിയാണ് . പത്താം നിലയിലെ തീവണ്ടി പോലെ തന്നെ മറ്റൊരു തീവണ്ടി . പ്രണയത്തീവണ്ടി . പല പ്രണയങ്ങളും തുടങ്ങുന്നതും ഒടുങ്ങതും തീവണ്ടി മുറികളിലും തീവണ്ടിയുടെ അടിയിലും എന്നതുപോലെ തന്നെ ഇവിടെയും പ്രണയം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നതും തീവണ്ടിയില്‍ തന്നെ .മൂലകഥയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഇല്ല എന്നര്‍ത്ഥം. പകരം കഥാപാത്രങ്ങളില്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിക്കുന്നുള്ളൂ .നിരൂപകന്മാര്‍ നോട്ട് ദിസ് പോയിന്റ് !! .
ലിവിടെ ക്ലിക്കിയാല്‍ ലവിടെ പോകാം .
പ്രണയത്തീവണ്ടി
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്ച
ചൊവ്വാഴ്ച
പ്രസവമുറി -കഥ
നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയാണ് രംഗം . പ്രസവിക്കുവാന്‍ മുട്ടി നില്‍ക്കുന്ന അഞ്ചു പൂര്‍ണ്ണ ഗര്‍ഭിണികള്‍ പ്രസവവേദന കൊണ്ട് പുളയുകയാണ്.ഗര്‍ഭിണികളെ എല്ലാം സ്ഥലപരിമിതികള്‍ മൂലം ഒരേ മുറിയില്‍ താഴെയും കട്ടിലിലുമായി കിടത്തിയിരിക്കുന്നു .വേണ്ടത്ര ശുശ്രൂഷ കിട്ടാത്തതിനാല്‍ ഗര്‍ഭിണികളുടെ ബന്ധുക്കള്‍ എല്ലാവരും ആശുപത്രി ജീവനക്കാരെ തെറി വിളിക്കുന്നിടത്ത് നിന്നും കഥ ആരംഭിക്കുന്നു .
ഗര്‍ഭിണികള്‍ക്കെല്ലാം ഒരേ ദിവസം തന്നെ പ്രസവിക്കണം എന്ന ആഗ്രഹമുണ്ട് .കാരണം അവരെല്ലാം അടുത്തടുത്ത ബന്ധുക്കള്‍ . കന്നി മാസം വരുമ്പോള്‍ നാട്ടിലെ ശ്വാനന്‍മാര്‍ക്ക് ചന പിടിക്കുന്നത് പോലെ അല്ലെങ്കില്‍ തണുപ്പുകാലം കഴിഞ്ഞ് അമേരിക്കയില്‍ ബേബി ബൂം ഉണ്ടാകുന്നത് പോലെ കഷ്ടകാലത്തിനോ നല്ലകാലത്തിനോ നമ്മുടെ കഥാ നായികകളായ കൂട്ടുകാരികള്‍ക്കെല്ലാം ഒരേ സമയത്താണ് ഗര്‍ഭം ഉണ്ടാകുന്നത് .ഡോക്ടര്‍മാര്‍ ആവതും വയറ് കീറി കുട്ടിയേയും അമ്മയെയും വേര്‍തിരിക്കുവാന്‍ ശ്രമിക്കുന്നു എങ്കിലും ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ അവിടെ ഇല്ല എന്നൊരു പോരായ്മയും കഥയില്‍ പറയാതെ വയ്യ .ആശുപത്രിയില്‍ ആകെ രണ്ടേ രണ്ട് ഡോക്ടര്‍മാര്‍ !! .
ഗര്‍ഭിണികള്‍ ആകെ വീര്‍പ്പുമുട്ടുകയാണ് . അതില്‍ ഒരു സ്ത്രീക്ക് അവിടുത്തെ മരുന്നിന്റെയും അഴുക്കുകളുടെയും മണം മൂക്കിലടിച്ചപ്പോള്‍ ഉള്ളില്‍ നിന്നും തികട്ടി തികട്ടി വരുന്ന ശര്ദ്ധി അടക്കാന്‍ കഴിയുന്നില്ല . മണം അടിക്കുംതോറും ഞാനിപ്പോള്‍ ചാവുമേ എന്ന് ഉറക്കെ നിലവിളിക്കുകയാണ് ആ പാവം സ്ത്രീ .
അടുത്തു കിടന്ന മറ്റേ സ്ത്രീയിലും മുറുമുറുപ്പും പരിഭവങ്ങളും ആരംഭിച്ചു . ഈ ആശുപത്രിയില്‍ വരുന്ന സമയം കൊണ്ട് അടുത്തുള്ള വയറ്റാട്ടി നാണിത്തള്ളയുടെ അടുക്കല്‍ പോയിരുന്നെങ്കില്‍ എപ്പോഴേ പ്രസവം കഴിയുമായിരുന്നു എന്നും സ്ത്രീ ഓര്‍മ്മിക്കുന്നു . പിന്നീട് വാ തോരാതെ നാണിത്തള്ളയുടെ വര്‍ണ്ണന തുടങ്ങി . കേള്‍ക്കുന്നവര്‍ക്ക് അലോസരം ഉണ്ടാക്കുന്നു എന്നത് പോലും ഓര്‍ക്കാതെ വീണ്ടും വീണ്ടും എന്തെല്ലാമോ ആ സ്ത്രീ പുലമ്പിക്കൊണ്ടിരുന്നു . എന്നാല്‍ ഗര്‍ഭിണിയല്ലേ ? ആവശ്യമില്ലാതെ ഒന്നും മിണ്ടണ്ടാ എന്ന് കരുതി കാണികള്‍ ആകാംഷരായി പുറത്ത് പ്രസവവും കാത്തിരുന്നു .
കാത്തിരിപ്പിന്റെ ഒടുവില്‍ ആ മുറിയില്‍ ആദ്യത്തെ പ്രസവം നടക്കുന്നു . നിലത്തു കിടന്ന കല്യാണിയമ്മയാണ് ആദ്യമായി പ്രസവിക്കുന്നത് . ഒരു പൊന്നുംകുടം പോലുള്ള പെണ്‍കുട്ടി . കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞാണ് എന്ന് പറയുന്നത് പോലെ ആ കുഞ്ഞിനെ അമ്മ മനസ് നിറയെ സ്നേഹം പകരുന്നുണ്ട് . അന്ധയാണ് തന്റെ കുഞ്ഞ് എന്ന് തിരിച്ചറിഞ്ഞിട്ടും ആ അന്ധതയിലും ആ അമ്മ സമാധാനം കണ്ടെത്തുന്നു . വേറെ വല്ല അമ്മമാരും ആയിരുന്നെകില്‍ ഡോക്ടര്‍മാരുടെ കുറ്റമായി വരുത്തി തീര്‍ത്തേനെ . നമ്മുടെ നാട്ടിലെ കാര്യമല്ലേ ! ഒന്നിനും ഒരു നിശ്ചയവും ഇല്ല .എന്‍റെ കണ്ണേ എന്ന് വിളിച്ചു കൊണ്ട് കുഞ്ഞിനെ താലോലിക്കുന്ന ഒരമ്മയെ ഇവിടെ കാണാം .
ഗര്‍ഭിണികളുടെ കഷ്ടപ്പാടുകള്‍ കണ്ടിട്ടാകണം , മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാര്‍ പെട്ടന്ന് ആശുപത്രിയില്‍ പ്രത്യഷനാകുന്നു . ആശുപത്രിയിലെ ഏലിയാമ്മയെ കാണുവാന്‍ റോസാ പൂവുമായാണ് കത്തനാര്‍ വന്നതെങ്കിലും , കത്തനാരെ കണ്ട പാടെ ഏലിയാമ്മ എനിക്ക് റോസാ പൂവ് വേണ്ടാ പകരം അയലത്തെ ഗൗരിയുടെ തോട്ടത്തിലെ ശംഖ് പുഷ്പം മതിയെന്ന് പറയുന്നു . മാത്രമല്ല എനിക്ക് ചെവിയില്‍ കൂടി പ്രസവിച്ചാല്‍ മതിയെന്ന വാശി പിടിക്കുകയാണ് ദുര്‍ വാശിക്കാരിയായ ഏലിയാമ്മ .
കത്തനാരുടെ അനുഗ്രഹം കൊണ്ടാകണം , അടുത്തുള്ള സ്ത്രീയും വളരെ വേഗം പ്രസവിക്കുന്നു . പ്രസവിച്ച ഉടനെ തന്നെ അമ്മയുടെ കയ്യില്‍ ആ കുഞ്ഞ് മുറുകെ പിടിച്ചു .ആ കുഞ്ഞിന്റെ സ്നേഹം , കടമറ്റത്ത് കത്തനാരുടെ സ്നേഹം എന്നിവ കാഴ്ച്ചക്കാരായ ആളുകളുടെ മനസിലും തൊട്ടേ തൊട്ടേ എന്ന് പറഞ്ഞ് കൊണ്ട് നില്‍ക്കുമ്പോള്‍ പ്രസവ മുറി എന്ന കഥ ഇവിടെ പൂര്‍ണ്ണമാകുന്നു .
വളരെ ഹൃദയ സ്പര്‍ശിയായ ഒരു കാഴ്ചയാണ് ഞാനാ പ്രസവമുറിയില്‍ കണ്ടത് . ഒരേ ദിവസം ഒരേ മുറിയില്‍ അഞ്ചു പ്രസവങ്ങള്‍ .ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവുകൊണ്ടോ , അമ്മമാര്‍ ശരിക്ക് പോഷകാഹാരങ്ങള്‍ കഴിക്കാത്തത് കൊണ്ടോ ഒന്നോ രണ്ടോ കുട്ടികളില്‍ കാര്യമായ ക്ഷീണം സംഭവിച്ചിട്ടുണ്ട് എങ്കിലും , ഇനിയും ശ്രദ്ധിച്ചാല്‍ ആ കോട്ടം മാറ്റി എടുക്കാന്‍ സാധിക്കും . സമയത്തിനു മരുന്നും ആഹാരവും കഴിക്കാന്‍ മറക്കരുത് .കടമറ്റത്ത് കത്തനാരുടെ തക്ക സമയത്തുള്ള രംഗ പ്രവേശനം കാര്യങ്ങള്‍ വഷളാകാതെ കാത്തു എങ്കിലും കാഴ്ചക്കാര്‍ ഡോക്ടര്‍മാരെ പലപ്പോഴും വഴക്കുകള്‍ പറയുന്നത് കേള്‍ക്കാമായിരുന്നു .
നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതും ഇതിനപ്പുറവും നടന്നില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ . നിങ്ങള്‍ ഇനിയും ആ പ്രസവമുറി കണ്ടില്ലെന്നോ . എങ്കില്‍ സമയം കളയാതെ വേഗം പോയി കാന്മീന്‍ . ഈ കഥ കാണുവാനും , എഴുതുവാനും ഞാന്‍ വളരെ വൈകിപ്പോയി എങ്കിലും ഇതെഴുതി കഴിഞ്ഞപ്പോള്‍ എന്താ ഒരാശ്വാസം !

ബുധനാഴ്‌ച
റോള
ചാരം മൂടിയ കനലുകളാകണം എനിക്കെന്റെ ഓര്‍മ്മകള്‍ .
അല്ലെങ്കില്‍ അങ്ങനെ തന്നെയാകണം .
ഒരു ചെറിയ കാറ്റ് മാത്രം മതി തീ ആളി പടരാന്‍ .
അല്ലെങ്കില്‍ ചിലപ്പോള്‍ ചെറിയൊരു മഴയില്‍,
ഓര്‍മ്മകള്‍ കുതിര്‍ന്നു പോകാനും സാധ്യത .
പ്രവചനങ്ങള്‍ക്കും എന്റെയോ നിന്റെയോ
കാഴ്ചകള്‍ക്കും അതീതമായ് ,
എവിടെയാകും എന്നെ ഓര്‍മ്മകള്‍ എത്തിക്കുക !
ഒരു നിശ്ചയവുമില്ല ഒന്നിനും .
നോക്ക് ,
ഇപ്പോള്‍ തന്നെ ഞാന്‍ കിടക്കുന്ന ഈ
തകരപ്പാട്ട പാകിയ മേല്‍ക്കൂരയ്ക്ക് മുകളില്‍ മഴ ,
താണ്ഡവ നൃത്തം ചവുട്ടി തിമിര്‍ക്കുന്നു .
എവിടേയ്ക്കാണ് ഓര്‍മ്മകള്‍ എന്നെ വലിച്ചു കൊണ്ട് പോകുന്നത് ?
എവിടെയാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ?
കണ്ടു മറന്നതായ ഏതോ ചുവര്‍ചിത്രം പോലെ
എന്‍റെ ഓര്‍മ്മയിലേക്ക് എന്തെല്ലാമോ ഈ കാഴ്ചകള്‍ തരുന്നു .
തിരക്കേറിയ ഏതോ പട്ടണത്തിന്റെ
തിരക്കുള്ള റോഡിന്റെ വശത്തല്ലേ ഞാനിപ്പോള്‍ .
അല്ലേ ?
ആണെന്നാണ് എനിക്ക് തോന്നുന്നത് .നിങ്ങള്‍ക്കെന്ത് തോന്നുന്നു ?.
കണ്ടു പഴകിയ മുഖങ്ങള്‍ ,മധുരമുള്ള ചില ഓര്‍മ്മകള്‍ ,
ഇവയെല്ലാം എനിക്കീ കാഴ്ചകള്‍ തരുന്നു .
റോഡിന്റെ വലതു വശത്തായി കാണുന്ന കെട്ടിടത്തില്‍
എഴുതി വെച്ചിരിക്കുന്നു
യു .എ .ഈ എക്സ്ചേഞ്ച് ഷാര്‍ജ
ഷാര്‍ജയിലെ ഏറ്റവും അധികം
പരിചയമുള്ള സ്ഥലമായത് കൊണ്ടാവണം
ഓര്‍മ്മകള്‍ വേഗം എന്നെ അവിടെ എത്തിച്ചത്
ഓര്‍മ്മകള്‍ അവിടെ എന്നെ എത്തിക്കുവാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം
ഇല്ലാ എന്ന് നിങ്ങള്‍ക്ക് പറയുവാന്‍ കഴിയുമോ ?
അതില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമായത് കൊണ്ടാകാം
നീട്ടിയിട്ട മുടിയിഴകളില്‍ മുല്ലപ്പൂ ചാര്‍ത്തിയ
നിറയെ മസാലകള്‍ ഉള്ള മല്ലിക .
എപ്പോഴും മുഖത്ത് സ്മൈലിയുള്ള മല്ലിക .
പുക്കിളിനു താഴെ വെച്ച് സാരിയുടുത്ത മല്ലിക .
നാഭിക്കുഴിയോ നിറഞ്ഞ മാറോ
കൂടുതല്‍ സൌന്ദര്യം എന്ന് തമ്മില്‍ മത്സരിക്കുന്ന മല്ലിക .
ഗോതമ്പ് നിറമുള്ള പാലക്കാടന്‍ മല്ലിക .
മല്ലിക അടുത്തു വരുമ്പോള്‍ തന്നെ ഒരു നല്ല മണമാണ് .
മദിപ്പിക്കുന്ന ഗന്ധമുള്ള മല്ലിക .
തിരിച്ചു നടക്കുമ്പോഴും
കാണാന്‍ ശേലുള്ള കുലുങ്ങി കുണുങ്ങുന്ന നിതംബം .
നിങ്ങള്‍ക്കങ്ങനെ ഇപ്പോള്‍ തോന്നുന്നില്ലേ ?
യു . എ . ഇ എക്സ്ചേഞ്ച് കെട്ടിടത്തിന്റെ വശത്തുള്ള
ദിവാകരന്റെ ഗ്രോസറിക്കട.
നിരത്തിയിട്ട മലയാള പത്രങ്ങള്‍ ,മാ വാരികകള്‍ .
ക്രൈം , ഫയര്‍ തുടങ്ങിയ തകര്‍പ്പന്‍ സാധനങ്ങള്‍ വേറെ .
നോക്കിക്കേ .
ധാരാളം വിഭവങ്ങളുമായി ഇന്നത്തെ ക്രൈം
വായിച്ചു മരിക്കുക .മരിച്ചു ജീവിക്കുക .
യു .എ . ഇ എക്സ്ചേഞ്ച് , ദിവാകരന്റെ ഗ്രോസറി
ഇവ കഴിഞ്ഞിട്ടാണ് ത്രിവേണി റെസ്റ്റോറന്റ്.
ത്രിവേണിയില്‍ കിട്ടാത്ത വിഭവമില്ല.
മലയാളത്തിന്റെ എല്ലാം ത്രിവേണിക്ക് സ്വന്തം .
ഇന്നത്തെ ചൂടന്‍ കല്ലുമെക്കായ് ഒരു പ്ലേറ്റ് എടുക്കട്ടെ സാറേ
എന്ന് ചോദിച്ചു കൊണ്ട് സപ്ലയര്‍ തൃശൂര്‍കാരന് ഉണ്ണി .
ഉണ്ണി പാവമാ .വെറും സാധു .
ഇല്ലാത്ത സമയത്തും എന്നോടോരുപാട് കഥകള്‍ പറഞ്ഞവന്‍ .
ഒരു പ്ലേറ്റ് കല്ലുമെക്കയും പറോട്ടയും എടുക്കാം അല്ലേ ?
അതോ ഒരു പഴം പൊരിയോ
ത്രിവേണിയില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ മുടിഞ്ഞ മഴ .
ഈ സമയത്ത് അങ്ങനെ മഴ പതിവുള്ളതല്ലല്ലോ !
കാലം തെറ്റി വന്ന മഴയോ ?
വെള്ളിയാഴ്ച ആകാത്തത് കൊണ്ടാകണം
പാര്‍ക്കില്‍ അധികം തിരക്കില്ല .അല്ലെങ്കില്‍
പാണ്ടികളും മലബാറികളും പട്ടാണികളും ബംഗാളികളും
കലപിലകള്‍ കൂട്ടിയ പാര്‍ക്ക് .
ഇപ്പോള്‍ ഇങ്ങനെ ഒഴിഞ്ഞു കിടക്കാന്‍ കാരണം ?
വെള്ളിയാഴ്ചകളിലെ വിശ്രമ കേന്ദ്രം . പാവങ്ങള്‍
ദാണ്ടേ .
ഒരു പട്ടാണിയുടെ ടാക്സി മുന്നില്‍ .ഞാന്‍ പോകട്ടെ .
ഈ തിരക്കുകളില്‍ ആരും അറിയാത്തവനായി ഞാനും അലിയട്ടെ .
ഓര്‍മ്മാസ് ആര്‍ സിന്കിംഗ് ആന്‍ഡ് സ്ടിങ്കിംഗ് .
ജസ്റ്റ് ലൈക് ദിസ് പട്ടാണി ടാക്സി .

തിങ്കളാഴ്‌ച
ബ്ലോക്രമണം ചിത്രങ്ങള്‍
അനോണികള്‍ അണിയറയില്‍ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍
അനുയായികളെ തട്ടികൊണ്ട് പോകല്‍
ബ്ലോഗിലെ അപരന്‍
രാത്രിയില്‍ ഇര തേടാന്‍ കാത്തിരിക്കുന്നവര്‍
ശനിയാഴ്‌ച
ബൂലോകം ഇന്ന്
വര്‍മ്മകള്‍ ചര്‍ച്ചയില്‍
ബൂലോക പ്രമാണി
കമെന്റില്‍ പിടിച്ചു തൂങ്ങുമ്പോള്‍
ബൂലോകത്തെ ഭീക്ഷണി
വെള്ളിയാഴ്‌ച
ഒബാമയും കാപ്പിലാനും
കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ശത്രുക്കളുടെയും ഫാന്‍സ് അസോസിയേഷന്റെയും ഈമെയിലും ഫോണ്‍ വിളികളും കാരണം രണ്ടും മൂന്നും മണി കഴിഞ്ഞേ ഉറങ്ങാന്‍ കഴിയാറുള്ളൂ . പല മെയിലുകളുടെയും ഫോണുകളുടെയും ഉള്ളടക്കം തട്ടിക്കളയും തകര്‍ത്തുകളയും എന്നൊക്കെയാണ് . ഭയന്ന് വിറച്ചു കൊണ്ടാണ് പല രാത്രികളിലും പകലുകളാക്കി മാറ്റിയെടുക്കുന്നത് . ഇത്രയും ദുര്യോഗം ഉള്ള മറ്റൊരു ബ്ലോഗര്‍ ഈ ബ്ലോഗണ്ടത്തില് ഒരു പക്ഷേ കാണാന്‍ വഴിയില്ല . പലതും ചിന്തിച്ചു കൊണ്ടാണ് ഒന്ന് കണ്ണടയ്ക്കാന്‍ ശ്രമിച്ചത് . ഉടനെ തന്നെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി . ഭയന്നും , ആരാടാ ഈ രാത്രിയില്‍ ശല്യം ചെയ്യുന്നത് എന്ന് പ്രാകിക്കൊണ്ടും കട്ടിലില്‍ നിന്നും ചാടി എണീറ്റു . ഈ ഫാന്‍ തൊഴിലാളികളുടെ ഒരു ശല്യം കാരണം എനിക്കും ഉറങ്ങാന്‍ കഴിയുന്നില്ലല്ലോ ഈശോയെ എന്ന് പെണ്ണുമ്പിള്ള തിരിഞ്ഞു കിടന്ന് പിറുപിറുക്കുന്നു .വിറച്ചു കൊണ്ട് ഫോണ്‍ ചെവിയിലേക്ക് ചേര്‍ത്തു . എന്നിട്ട് പതിയെ ചോദിച്ചു .
" ഹലോ ആരാ "
പാറപ്പുറത്ത് ചിരട്ടയിട്ടു കൊട്ടുന്നത് പോലുള്ള ഇടിമുഴക്ക ശബ്ദത്തില്‍ മറുപടി വന്നു.
ഹലോ , ഞാന്‍ ആണടെ ഒബാമ . എന്തോക്കെയാടെ നീ കാട്ടിക്കൂട്ടുന്നത് ? ഇന്നലെയും ഇന്നും എല്ലാം നിന്‍റെ ബ്ലോഗ് വായിച്ചു ഞാന്‍ കരഞ്ഞു .
ഹലോ , ഒബാമയോ ? ഈ പാതിരാത്രിയിലാണോ ഒബാമ വിളിക്കുന്നത് . ഒരു മലയാളി ബ്ലോഗറെ വിളിക്കേണ്ട സമയവും കാലവും ഒന്നും ഒബാമക്ക് അറിയില്ല എന്നുണ്ടോ ? മലയാളി ബ്ലോഗറെ എങ്ങനെ വിളിക്കണം , എപ്പോള്‍ വിളിക്കണം ഇവയൊന്നും അറിയില്ല എങ്കില്‍ ഞങ്ങള്‍ പഠിപ്പിക്കാം .എല്ലാവരെയും മാന്യത പഠിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന കര്‍ത്തവ്യം .അതിരിക്കട്ടെ , ഒബാമ എപ്പോള്‍ മലയാളം പഠിച്ചു ? . ഞങ്ങള്‍ അറിഞ്ഞതെ ഇല്ല . എന്‍റെ ബ്ലോഗ് വായിച്ചു കരയാനും മാത്രം എന്തുണ്ടായി ? സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു എന്ന വാര്‍ത്ത വല്ലതും കിട്ടിയോ ?
ലവന്മാര്‍ എല്ലാം കാപ്പു , കോപ്പു എന്നെല്ലാം പറഞ്ഞു പുറകെ നടന്നതല്ലേ ? ഒടുവില്‍ ലവരെല്ലാം നിന്നെ ഇട്ടിട്ടു പോയല്ലോ .എല്ലാം നിന്‍റെ ഇതുപോലുള്ള കയ്യിലിരുപ്പ് കാരണമാണ് . അനുഭവിച്ചോ .
ആല്‍ത്തറയില്‍ നടന്ന കാര്യങ്ങള്‍ ഒബാമ അറിഞ്ഞില്ലല്ലോ ? അതിരിക്കട്ടെ . ഒബാമ മലയാളം പഠിക്കുവാന്‍ ഉണ്ടായ കാരണം എന്താണ് ?
കേരള രാഷ്ട്രീയത്തില്‍ എനിക്കല്പം കണ്ണുണ്ട് .ദേശാഭിമാനിയും മനോരമയും ഞാന്‍ ഇപ്പോള്‍ ദിവസവും വായിക്കും . കൂടാതെ ബെര്‍ളിയെപ്പറ്റി വൈറ്റ് ഹൌസില്‍ ആരോ പറഞ്ഞതിന് ശേഷമാണ് മലയാള ബ്ലോഗിനെപ്പറ്റി അറിയാന്‍ ഇടയായത് . അറിഞ്ഞപ്പോള്‍ വായിക്കണം എന്ന് തോന്നി . അതുകൊണ്ടൊക്കെ മലയാളം പഠിക്കാം എന്ന് കരുതി . എല്ലാം വളരെ പെട്ടന്നായിരുന്നു .
നമ്മുടെ മുരളിയെ എങ്ങനെയെങ്കിലും കോണ്‍ഗ്രസില്‍ എടുക്കണം . ഒബാമ വിചാരിച്ചാല്‍ നടക്കും . എങ്ങനെയെങ്കിലും സോണിയയെ ഒബാമ പറഞ്ഞു സമ്മതിപ്പിക്കണം .മുരളി എന്‍റെ ഒരു പഴയ സുഹൃത്താണ് ഒബമാക്കറിയാമല്ലോ .
മുരളിയും നീയുമെല്ലാം ഒരേ കണക്കാണ് . കുറച്ചു മുന്‍പേ കാനഡയില്‍ നിന്നും മാണിക്ക്യതള്ള കരഞ്ഞു വിളിച്ചു കൊണ്ട് എനിക്ക് ഫോണ്‍ ചെയ്തിരുന്നു . അടിയന്തരമായി ഞാനീ കേസില്‍ ഇടപെടണമെന്ന് . അതിനാണ് ഞാനിപ്പോള്‍ നിന്നെ വിളിച്ചത് . ഒരു സൈനീക നടപടിയുടെ ആവശ്യം വരില്ലല്ലോ അല്ലേ കാപ്പിലാനെ ?
ഒബാമ , എന്‍റെ ബ്ലോ ..
എല്ലാം എനിക്കറിയാം . നീ കൂടുതല്‍ നീട്ടണം എന്നില്ല .നിനക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയതും , ആല്‍ത്തറയില്‍ നിന്നും പുറത്താക്കിയതും എല്ലാം . നിനക്കെത്ര ബ്ലോഗ് വേണം . എന്‍റെ ബ്ലോഗ് നിനക്ക് തരട്ടെ . എന്നാലും ലവന്മാര്‍ക്ക് എങ്ങനെ മനസിലായി അമേരിക്കയില്‍ ഇപ്പോള്‍ ഇത്രയും സാമ്പത്തിക മാന്ദ്യം ബാധിച്ചു എന്ന് . മലയാള ബ്ലോഗര്‍മാര്‍ക്കെല്ലാം വിവരം വെച്ചു അല്ലേ ? നീ ഒതുങ്ങീം കുടീം ഒക്കെ നിന്നോ . അല്ലെങ്കില്‍ നിന്‍റെ ബാക്കി ധാന്യവും അവര്‍ കൊണ്ടുപോകും .
ഒബാമ എങ്ങനെയെങ്കിലും എന്നെ ആല്‍ത്തറയില്‍ തിരികെ എടുക്കാന്‍ മാണിക്യതോട് പറയണം . നിങ്ങള്‍ എല്ലാം സുഹൃത്തുക്കളല്ലേ ? ഒബാമ പറഞ്ഞാല്‍ അവര്‍ കേള്‍ക്കും .
എടോ കാപ്പിലെ , മാവേല്‍ മാങ്ങ ഉണ്ടായാല്‍ എത്രയെണ്ണം വവ്വാല്‍ കൊണ്ടുപോകും , കാക്ക കൊണ്ടുപോകും . കോഴിക്കുഞ്ഞ് വിരിഞ്ഞാല്‍ കാക്ക അടിച്ച് മാറ്റില്ലേ ? എന്ന് കരുതി എല്ലാവരും ഇപ്പോള്‍ കാക്കേ പിടിക്കാന്‍ നടക്കുകയാണോ ? ഡോണ്ട് യു ഹാവ് ബ്രെയിന്‍ മിസ്റ്റര്‍ കാപ്പിലാന്‍ . താനിനി അതിന് നടക്കണ്ട . എന്‍റെ ഉപദേശമായി കൂട്ടിയാല്‍ മതി .
എന്നാലും കാത്ത് വെച്ച കസ്തൂരി മാമ്പഴം ....
മാങ്ങയുടെയും തേങ്ങയുടെയും കണക്കൊന്നും കേള്‍ക്കണ്ട .താനിനി ആ വയ്യാത്ത തള്ളേ ഇട്ടോടിക്കരുത് . ഈ കാര്യം മലയാള ബ്ലോഗില്‍ മിണ്ടുകയും ചെയ്യരുത് . അഥവാ മുണ്ടിയാല്‍ എനിക്ക് സൈനീക നടപടികള്‍ സ്വീകരിക്കേണ്ടി വരും .എടോ ആണുങ്ങള്‍ വല്ലവരും ഇത്ര പരസ്യമായി പെണ്ണുങ്ങളോട് ഗുസ്തിക്ക് പോകുമോ ? അതും ഇത്രയും പ്രായമുള്ള ഒരു വയ്യാത്ത തള്ളയോട് . ഞങ്ങളെ കണ്ടു പടിക്ക് . എത്ര മാന്യമായാണ് ഞാനും ഹിലാരി ക്ലിന്റണ്‍ തമ്മില്‍ നടത്തിയ പയറ്റ് . അങ്ങനെയാണ് അമേരിക്കക്കാര്‍ . വെറുതെ മലയാളികളെ പറയിപ്പിക്കാനായിട്ട് അമേരിക്കയില്‍ വന്നു ചാടിക്കോളും ഓരോന്ന് . ഇനി എന്‍റെ കയ്ക്ക് ജോലി ഉണ്ടാക്കരുത് . അവരെന്താന്ന് വെച്ചാല്‍ അവിടെ ചെയ്യട്ടെ . ഇനി അവരെക്കൊണ്ട് എന്നെ വിളിപ്പിക്കരുത് . എടോ എക്കാലവും അമേരിക്കയും കാനഡയും തമ്മില്‍ സ്നേഹത്തില്‍ പ്രവര്‍ത്തിക്കണം എന്നറിഞ്ഞു കൂടെ തനിക്ക് .ഇനി മുണ്ടരുത് . ചുപ് രഹോ .ഗുഡ് നൈറ്റ് .
ഹലോ
ഹലോ
ഫോണ്‍ കട്ടായി .ഗുഡ് നൈറ്റ് .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)