മിക്ക കഥകളിലും നായകനും നായികക്കും മുഖ്യ സ്ഥാനം കൊടുക്കുമ്പോള്‍
ഈ കഥയില്‍ നായക സ്ഥാനത്തു വരുന്നത് ഒരു തീവണ്ടിയാണ് . പത്താം നിലയിലെ തീവണ്ടി പോലെ തന്നെ മറ്റൊരു തീവണ്ടി . പ്രണയത്തീവണ്ടി . പല പ്രണയങ്ങളും തുടങ്ങുന്നതും ഒടുങ്ങതും തീവണ്ടി മുറികളിലും തീവണ്ടിയുടെ അടിയിലും എന്നതുപോലെ തന്നെ ഇവിടെയും പ്രണയം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നതും തീവണ്ടിയില്‍ തന്നെ .മൂലകഥയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഇല്ല എന്നര്‍ത്ഥം. പകരം കഥാപാത്രങ്ങളില്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിക്കുന്നുള്ളൂ .നിരൂപകന്മാര്‍ നോട്ട് ദിസ് പോയിന്റ് !! .
ലിവിടെ ക്ലിക്കിയാല്‍ ലവിടെ പോകാം .
പ്രണയത്തീവണ്ടി
നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച
ചൊവ്വാഴ്ച
പ്രസവമുറി -കഥ
നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയാണ് രംഗം . പ്രസവിക്കുവാന്‍ മുട്ടി നില്‍ക്കുന്ന അഞ്ചു പൂര്‍ണ്ണ ഗര്‍ഭിണികള്‍ പ്രസവവേദന കൊണ്ട് പുളയുകയാണ്.ഗര്‍ഭിണികളെ എല്ലാം സ്ഥലപരിമിതികള്‍ മൂലം ഒരേ മുറിയില്‍ താഴെയും കട്ടിലിലുമായി കിടത്തിയിരിക്കുന്നു .വേണ്ടത്ര ശുശ്രൂഷ കിട്ടാത്തതിനാല്‍ ഗര്‍ഭിണികളുടെ ബന്ധുക്കള്‍ എല്ലാവരും ആശുപത്രി ജീവനക്കാരെ തെറി വിളിക്കുന്നിടത്ത് നിന്നും കഥ ആരംഭിക്കുന്നു .
ഗര്‍ഭിണികള്‍ക്കെല്ലാം ഒരേ ദിവസം തന്നെ പ്രസവിക്കണം എന്ന ആഗ്രഹമുണ്ട് .കാരണം അവരെല്ലാം അടുത്തടുത്ത ബന്ധുക്കള്‍ . കന്നി മാസം വരുമ്പോള്‍ നാട്ടിലെ ശ്വാനന്‍മാര്‍ക്ക് ചന പിടിക്കുന്നത് പോലെ അല്ലെങ്കില്‍ തണുപ്പുകാലം കഴിഞ്ഞ് അമേരിക്കയില്‍ ബേബി ബൂം ഉണ്ടാകുന്നത് പോലെ കഷ്ടകാലത്തിനോ നല്ലകാലത്തിനോ നമ്മുടെ കഥാ നായികകളായ കൂട്ടുകാരികള്‍ക്കെല്ലാം ഒരേ സമയത്താണ് ഗര്‍ഭം ഉണ്ടാകുന്നത് .ഡോക്ടര്‍മാര്‍ ആവതും വയറ് കീറി കുട്ടിയേയും അമ്മയെയും വേര്‍തിരിക്കുവാന്‍ ശ്രമിക്കുന്നു എങ്കിലും ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ അവിടെ ഇല്ല എന്നൊരു പോരായ്മയും കഥയില്‍ പറയാതെ വയ്യ .ആശുപത്രിയില്‍ ആകെ രണ്ടേ രണ്ട് ഡോക്ടര്‍മാര്‍ !! .
ഗര്‍ഭിണികള്‍ ആകെ വീര്‍പ്പുമുട്ടുകയാണ് . അതില്‍ ഒരു സ്ത്രീക്ക് അവിടുത്തെ മരുന്നിന്റെയും അഴുക്കുകളുടെയും മണം മൂക്കിലടിച്ചപ്പോള്‍ ഉള്ളില്‍ നിന്നും തികട്ടി തികട്ടി വരുന്ന ശര്ദ്ധി അടക്കാന്‍ കഴിയുന്നില്ല . മണം അടിക്കുംതോറും ഞാനിപ്പോള്‍ ചാവുമേ എന്ന് ഉറക്കെ നിലവിളിക്കുകയാണ് ആ പാവം സ്ത്രീ .
അടുത്തു കിടന്ന മറ്റേ സ്ത്രീയിലും മുറുമുറുപ്പും പരിഭവങ്ങളും ആരംഭിച്ചു . ഈ ആശുപത്രിയില്‍ വരുന്ന സമയം കൊണ്ട് അടുത്തുള്ള വയറ്റാട്ടി നാണിത്തള്ളയുടെ അടുക്കല്‍ പോയിരുന്നെങ്കില്‍ എപ്പോഴേ പ്രസവം കഴിയുമായിരുന്നു എന്നും സ്ത്രീ ഓര്‍മ്മിക്കുന്നു . പിന്നീട് വാ തോരാതെ നാണിത്തള്ളയുടെ വര്‍ണ്ണന തുടങ്ങി . കേള്‍ക്കുന്നവര്‍ക്ക് അലോസരം ഉണ്ടാക്കുന്നു എന്നത് പോലും ഓര്‍ക്കാതെ വീണ്ടും വീണ്ടും എന്തെല്ലാമോ ആ സ്ത്രീ പുലമ്പിക്കൊണ്ടിരുന്നു . എന്നാല്‍ ഗര്‍ഭിണിയല്ലേ ? ആവശ്യമില്ലാതെ ഒന്നും മിണ്ടണ്ടാ എന്ന് കരുതി കാണികള്‍ ആകാംഷരായി പുറത്ത് പ്രസവവും കാത്തിരുന്നു .
കാത്തിരിപ്പിന്റെ ഒടുവില്‍ ആ മുറിയില്‍ ആദ്യത്തെ പ്രസവം നടക്കുന്നു . നിലത്തു കിടന്ന കല്യാണിയമ്മയാണ് ആദ്യമായി പ്രസവിക്കുന്നത് . ഒരു പൊന്നുംകുടം പോലുള്ള പെണ്‍കുട്ടി . കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞാണ് എന്ന് പറയുന്നത് പോലെ ആ കുഞ്ഞിനെ അമ്മ മനസ് നിറയെ സ്നേഹം പകരുന്നുണ്ട് . അന്ധയാണ് തന്റെ കുഞ്ഞ് എന്ന് തിരിച്ചറിഞ്ഞിട്ടും ആ അന്ധതയിലും ആ അമ്മ സമാധാനം കണ്ടെത്തുന്നു . വേറെ വല്ല അമ്മമാരും ആയിരുന്നെകില്‍ ഡോക്ടര്‍മാരുടെ കുറ്റമായി വരുത്തി തീര്‍ത്തേനെ . നമ്മുടെ നാട്ടിലെ കാര്യമല്ലേ ! ഒന്നിനും ഒരു നിശ്ചയവും ഇല്ല .എന്‍റെ കണ്ണേ എന്ന് വിളിച്ചു കൊണ്ട് കുഞ്ഞിനെ താലോലിക്കുന്ന ഒരമ്മയെ ഇവിടെ കാണാം .
ഗര്‍ഭിണികളുടെ കഷ്ടപ്പാടുകള്‍ കണ്ടിട്ടാകണം , മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാര്‍ പെട്ടന്ന് ആശുപത്രിയില്‍ പ്രത്യഷനാകുന്നു . ആശുപത്രിയിലെ ഏലിയാമ്മയെ കാണുവാന്‍ റോസാ പൂവുമായാണ് കത്തനാര്‍ വന്നതെങ്കിലും , കത്തനാരെ കണ്ട പാടെ ഏലിയാമ്മ എനിക്ക് റോസാ പൂവ് വേണ്ടാ പകരം അയലത്തെ ഗൗരിയുടെ തോട്ടത്തിലെ ശംഖ് പുഷ്പം മതിയെന്ന് പറയുന്നു . മാത്രമല്ല എനിക്ക് ചെവിയില്‍ കൂടി പ്രസവിച്ചാല്‍ മതിയെന്ന വാശി പിടിക്കുകയാണ് ദുര്‍ വാശിക്കാരിയായ ഏലിയാമ്മ .
കത്തനാരുടെ അനുഗ്രഹം കൊണ്ടാകണം , അടുത്തുള്ള സ്ത്രീയും വളരെ വേഗം പ്രസവിക്കുന്നു . പ്രസവിച്ച ഉടനെ തന്നെ അമ്മയുടെ കയ്യില്‍ ആ കുഞ്ഞ് മുറുകെ പിടിച്ചു .ആ കുഞ്ഞിന്റെ സ്നേഹം , കടമറ്റത്ത് കത്തനാരുടെ സ്നേഹം എന്നിവ കാഴ്ച്ചക്കാരായ ആളുകളുടെ മനസിലും തൊട്ടേ തൊട്ടേ എന്ന് പറഞ്ഞ് കൊണ്ട് നില്‍ക്കുമ്പോള്‍ പ്രസവ മുറി എന്ന കഥ ഇവിടെ പൂര്‍ണ്ണമാകുന്നു .
വളരെ ഹൃദയ സ്പര്‍ശിയായ ഒരു കാഴ്ചയാണ് ഞാനാ പ്രസവമുറിയില്‍ കണ്ടത് . ഒരേ ദിവസം ഒരേ മുറിയില്‍ അഞ്ചു പ്രസവങ്ങള്‍ .ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവുകൊണ്ടോ , അമ്മമാര്‍ ശരിക്ക് പോഷകാഹാരങ്ങള്‍ കഴിക്കാത്തത് കൊണ്ടോ ഒന്നോ രണ്ടോ കുട്ടികളില്‍ കാര്യമായ ക്ഷീണം സംഭവിച്ചിട്ടുണ്ട് എങ്കിലും , ഇനിയും ശ്രദ്ധിച്ചാല്‍ ആ കോട്ടം മാറ്റി എടുക്കാന്‍ സാധിക്കും . സമയത്തിനു മരുന്നും ആഹാരവും കഴിക്കാന്‍ മറക്കരുത് .കടമറ്റത്ത് കത്തനാരുടെ തക്ക സമയത്തുള്ള രംഗ പ്രവേശനം കാര്യങ്ങള്‍ വഷളാകാതെ കാത്തു എങ്കിലും കാഴ്ചക്കാര്‍ ഡോക്ടര്‍മാരെ പലപ്പോഴും വഴക്കുകള്‍ പറയുന്നത് കേള്‍ക്കാമായിരുന്നു .
നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതും ഇതിനപ്പുറവും നടന്നില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ . നിങ്ങള്‍ ഇനിയും ആ പ്രസവമുറി കണ്ടില്ലെന്നോ . എങ്കില്‍ സമയം കളയാതെ വേഗം പോയി കാന്മീന്‍ . ഈ കഥ കാണുവാനും , എഴുതുവാനും ഞാന്‍ വളരെ വൈകിപ്പോയി എങ്കിലും ഇതെഴുതി കഴിഞ്ഞപ്പോള്‍ എന്താ ഒരാശ്വാസം !

തിങ്കളാഴ്‌ച
പ്രണയമണി തൂവല്‍ പൊഴിയും ബൂലോകം
പ്രണയത്തിന്റെ നനുത്ത തൂവല്‍ സ്പര്‍ശം ഏതൊരാളെയും കവിയാക്കി തീര്‍ക്കും എന്നാണ് വിവരമുള്ളവര്‍ പറഞ്ഞ് വെച്ചിരിക്കുന്നത് . പ്രണയിക്കുക പ്രണയിക്കപ്പെടുക എന്നത് ഏതൊരാളിനെയും കടമയും അവകാശവുമാണ് .പ്രകൃതിയിലെ വസ്തുക്കള്‍ തന്നെ ദിനവും പരസ്പരം പ്രണയിക്കുകയാണ് എന്ന് തോന്നും .പ്രകൃതിയിലെ ഘടനയും അങ്ങനെ തന്നെ . അതുകൊണ്ടാകും കവികള്‍ അവരുടെ മുഖ്യ വിഷയമായി പ്രണയത്തെ തിരഞ്ഞെടുത്തിരിക്കുന്നത് . മറ്റൊന്നും ഇത്രമേല്‍ എഴുതി ഫലിപ്പിക്കുവാന്‍ ഉള്ള കഴിവുകേട് കൊണ്ടാണ് എന്നൊന്നും ആരും പറയില്ല . എത്ര എഴുതിയാലും തീരാത്ത ഉറവയാണ് പ്രണയം .
ചില ഭ്രാന്തന്‍ കവികള്‍ ( ? ) തിരിച്ച് തെറി വിളിക്കാത്ത മരങ്ങളെ പ്രണയിക്കുന്നു . ചിലര്‍ പ്രകൃതിയെ പ്രണയിച്ചു വാഴ്ത്തിപ്പാടുന്നു . മറ്റ് ചിലര്‍ മരിച്ചു പോയവരെയും ,നഗരത്തെയും പ്രണയിക്കുന്നു . ബൂലോകത്തില്‍ അങ്ങനെ വിവിധ തലങ്ങളില്‍ കൂടി പ്രണയ പരീക്ഷകള്‍ നടക്കുകയാണ് . ചിലര്‍ക്ക് പ്രണയിച്ചു പ്രണയിച്ചു പനി പിടിച്ചു. പ്രണയത്തിന്റെ വിവിധ തലങ്ങളില്‍ കൂടി സഞ്ചരിക്കുവാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല .
പ്രണയത്തിന് ചീഞ്ഞ തൊണ്ടിന്റെ ദുര്‍ഗന്ധം എന്ന് പറഞ്ഞവനെ കടലാമണക്കും പത്തലുകൊണ്ട് അടിക്കണം . പരിപാവനമായ പ്രണയത്തില്‍ മണ്ണ് വാരിയിട്ടവന്‍. ഒരു കാലത്തും പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് അവന്‍ ചെയ്തത് . പ്രണയം നല്ലതാണ് , പക്ഷേ വാര്‍ദ്ധക്യത്തിലെ പ്രണയം കുട്ടികളില്‍ മീസില്‍സ് വരുന്നത് പോലെയാണ് എന്നും മറ്റൊരാള്‍ പറഞ്ഞിട്ടുണ്ട് .
പുതു കവിതകളിലോ കവികളിലോ കാര്യമായ കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രശസ്ത നിരൂപകന്‍ ആരോപിക്കുന്നത് . മാറ്റങ്ങളും കാലോച്ചകളും കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രശസ്ത നിരൂപകന്റെ പരിദേവനം . പുതുകവികളുടെ മേല്‍ മണ്ണ് ഇളക്കി ഫാക്ടം ഫോസ് 20- 20- 0-15 , എല്ല് പൊടി , ചാണക പൊടി എന്നിവ സമാസമം മിശ്രിതമാക്കി കൊടുത്താല്‍ കൂടുതല്‍ വിള ലഭിക്കുവാന്‍ ഇടയുണ്ട് . മൂത്ത് നരച്ചു കായഫലം ഇല്ലാത്ത പഴയ കവികളെ മൂടോടെ വെട്ടി മാറ്റി തീയിലിട്ടാല്‍ മറ്റുള്ള പുതിയ കവികളുടെ വളര്‍ച്ചക്ക് സഹായകരമാകും .
പ്രണയം എന്ന വിഷയത്തില്‍ എന്‍റെ ശ്രദ്ധയില്‍ പെട്ട പ്രശസ്തരായ രണ്ട് കവികളുടെ കവിതകളാണ് ഇന്ന് നിങ്ങളുടെ മുന്നില്‍ വെയ്ക്കുന്നത് .ബൂലോകത്ത് തന്റേതായ വ്യക്തിത്വങ്ങള് തെളിയിയിച്ച രണ്ട് മഹാശക്തികള്‍. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇവരെ ഒരേ വേദിയില്‍ കൊണ്ടുവരാന്‍ സാധിച്ചത് ഒരു മഹാ ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു .ഒന്ന് മലയാളകവിതയുടെ തലതൊട്ടപ്പന്‍ ശ്രീ .സുനില്‍ പണിക്കര്‍ . മറ്റൊന്ന് ബൂലോക കവിതയുടെ നാഡീ സ്പന്ദനവും ഈ-പത്രത്തില്‍ വനിതാ വേദി കൈകാര്യം ചെയ്യുന്ന ശ്രീമതി . ദേവസേന എന്നിവരാണ് നമ്മോടൊപ്പം ഉള്ളത് .രണ്ട് പേരെയും ഇതില്‍ കൂടുതല്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ട് എന്നെനിക്ക് തോന്നുന്നില്ല .
ഉറങ്ങാതിരിക്കുക നഗരമേ നീയെനിക്കുക്കൂട്ടായ്
നമ്മളന്യോന്യമീവിധം നെഞ്ചോടുചേരുക,
നിന്നിലേയ്ക്കെന്നെ നീ നിത്യമുള്ളിൽക്കൊരുക്കുക...
നഗരത്തെ പ്രണയിക്കുന്ന സുനില്‍ പണിക്കരുടെ ഹസാർവില്ലയിലെ രാത്രികൾ..എന്ന കവിതയിലെ മുകളിലെ വരികള്‍ മാത്രം മതി കവിതയുടെ തീവ്രത അളക്കുവാന്‍ . ഷാര്‍ജയിലെ ഹസാര്‍ വില്ലയില്‍ ഇരുന്ന് രാത്രി മുഴുവന്‍ ആനന്ദിക്കുന്ന കവി . രാത്രിയെ കവി പ്രണയിക്കുകയാണ് . അതി തീവ്രമായിട്ടുള്ള പ്രണയം . അതില്‍ പ്രണയത്തിന്റെ മൂര്‍ധന്യ ഭാവത്തിലാണ് നഗരത്തിലെ രാത്രിയെ " കള്ളി " എന്ന് വിളിക്കുന്നത് . ഷാര്‍ജയിലെ ഹസാര്‍ വില്ലയെ പറ്റി ഞാന്‍ വിശദമാക്കുവാന്‍ ആഗ്രഹിക്കുന്നില്ല . ബംഗാളികളും ,പട്ടാണികളും ,പഞ്ചാബികളും മലബാറികളും തിങ്ങി നിറഞ്ഞ ഹസാര്‍ വില്ലയില്‍ രാത്രികാലം എന്താണ് കവി ചെയ്യുന്നത് എന്ന് പറയുവാന്‍ വിസ്താര ഭയത്താല്‍ ഞാന്‍ മടിക്കുന്നു .
ദേവസേനയുടെ മരണാനന്തരം എന്ന കവിത ഒരു പടി കൂടി മുന്നിലാണ് .പട്ട ചാരായമടിച്ച് വട്ടമെത്തുന്നതിന് മുന്‍പേ ചത്തുപോയ ആരെയോ സ്വപനത്തില്‍ കണ്ടുകൊണ്ട് മതിവരാത്ത രതിയെ ഓര്‍ത്ത് പാടുന്ന ഒരു പ്രണയിനിയെയാണ് ആ കവിതയില്‍ കാണാന്‍ കഴിയുന്നത് .. പള്ളിപ്പറമ്പിലും അടുത്തടുത്ത് കിടക്കണം എന്ന ഒരു സാധാ വീട്ടമ്മയുടെ സ്വരം . ആ സ്വപ്നത്തിനും കള്ളിന്റെ മധുരിമയോ പട്ടയുടെ നാറ്റമോ എന്തെല്ലാമോ കാണാന്‍ കഴിയുന്നുണ്ട് . ഇവിടെ നമ്മള്‍ ഉയിര്‍പ്പ് എന്ന കഥ ഓര്‍ക്കുന്നത് നന്നാകും എന്നാണ് എന്‍റെ അഭിപ്രായം .ഈ കവിതയെ കുറിച്ചും കൂടുതലായി ഒരു വിശദീകരണം നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .
അങ്ങനെ ബൂലോകത്തില്‍ ആകെ പ്രണയ മഴകള്‍ തൂകി പരിലസിച്ചു നില്‍ക്കുകയാണ് പ്രശസ്തരായ കവികള്‍ .മറ്റ് ചില കവികള്‍ക്ക് ഭൂഗുരുത്വം മുലഗുരുത്വമായും തോന്നുന്നുണ്ട് . വേറെ ചില കവികള്‍ക്ക് പൂച്ച , പട്ടി എന്നീ വളര്‍ത്തു മൃഗങ്ങളോടാണ് ഈ ആഴ്ച പ്രണയം തോന്നുന്നത് .ആണെഴുത്തായാലും പെണ്ണെഴുത്തായാലും ഒരു കുറ്റിയില്‍ കെട്ടിയിട്ട ക്ടാവിനെ പോലെ വെറുതെ വട്ടം കറങ്ങുകയല്ലാതെ ശക്തമായ പ്രമേയങ്ങളോ കവിതകളോ കണ്ടില്ല എന്ന് വേണം പറയുവാന്‍ .
മറ്റൊരു നിരൂപണവുമായി ഞാന്‍ ഉടനെ എത്തും .അതുവരെ ഗുഡ് ബൈ .
ജയഹോ

ഹമ്പടി ഡംഭടി - ഒരു വിവാദം
പുതുവര്‍ഷത്തില്‍ കാര്യമായ കവിതാ പഠനം ഞാന്‍ നടത്തിയിട്ടില്ല എന്ന ബോധം അല്ലെങ്കില്‍ വെളിച്ചം അതുമല്ലെങ്കില്‍ പ്രകാശം ,ഒരു സൂര്യഗ്രഹണം പോലെയാണ് എന്നിലേക്ക് പതിച്ചത് .ഗ്രഹണി പിടിച്ച സമയത്ത് പാമ്പും മണ്ണിരയാകും എന്ന് നിങ്ങള്‍ക്കറിയാം . എന്നാല്‍ ആ കേട് ഇന്നുകൊണ്ട് തീര്‍ക്കണം എന്ന് കരുതിയാണ് കേരള യൂണിവേര്സിറ്റി പുതുവര്‍ഷ എം എ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉള്‍പ്പെടുത്തുവാന്‍ വിദൂര സാധ്യതകളുള്ള ഹുംപ്റ്റി ടുംപ്റ്റി എന്ന നേര്സറി ഗാനം പഠിക്കാം എന്നും , അതില്‍ അടങ്ങിയിരിക്കുന്ന കാവ്യ ഭാവനകളെ തൊട്ടുണര്‍ത്തി നിങ്ങളുടെ ദ്രവികരിച്ചു പോയ ബുദ്ധിയെ ഉണര്‍ത്താം എന്നും കരുതുന്നത് .
ഇംഗ്ലീഷ് സംസാരിക്കുവാന്‍ തുടങ്ങുന്ന ഏത് മല്ലുസിനും അറിയാവുന്ന ഒരു പാട്ടാകണം മുകളില്‍ പറഞ്ഞ ഇംഗ്ലീഷ് നേര്സരി ഗാനം .പിന്നെയും എന്തിന് എം .എ ഇംഗ്ലീഷ്കാര്‍ പഠിക്കുന്നതിനു വേണ്ടി ഈ ഗാനം ഉള്‍പ്പെടുത്തുന്നു എന്ന് നിങ്ങളില്‍ പലരും മൂക്കത്ത് വിരല്‍ വെയ്ക്കുമെന്നറിയാം. കേരളത്തില്‍ എം എ ഇംഗ്ലീഷ് പഠിക്കുന്ന ഒരാള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നേര്‍സറിയില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ പോലും പരിജ്ജാനം ഇല്ലാത്തതുകൊണ്ടാവുമോ ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ എത്തിച്ചേരുന്നത് എന്ന ചോദ്യത്തിനും തീരെ പ്രസകതിയില്ല . അവയെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചു തുടങ്ങുന്നത് . സംസാരിച്ചു തുടങ്ങുന്നതിനും മുന്‍പേ തോക്കില്‍ കയറി ഉണ്ട എടുത്തെറിയരുത് .ഒരു പക്ഷേ ഞാനിതു മുഴുവന്‍ എഴുതി കഴിയുമ്പോള്‍ നിങ്ങള്‍ ചോദിക്കും .
ഹമ്പടി ! ഇത്രയും കാര്യങ്ങള്‍ ഇതില്‍ ഒളിഞ്ഞിരുപ്പുണ്ടോ ? എന്ന് .
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഭാഗങ്ങളില്‍ ആരോ എവിടെയോ വെച്ചെഴുതിയ ഈ കവിത , ഇപ്പോള്‍ എങ്ങനെ പ്രസക്തമാകുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? മതിലിന്റെ അപ്പുറത്തുകൂടി കൂടി പോയ മുട്ടക്കാരന്‍ കുട്ടപ്പന്‍ ചേട്ടന്റെ മൊട്ടത്തലയിലെ കുട്ടയില്‍ നിന്നും മുട്ട വീണു പൊട്ടി എന്നാണോ കവിതയുടെ അര്‍ഥം ? അല്ലെങ്കില്‍ ബ്ലോഗിലെ മൊട്ടത്തലക്കാരന്‍ നട്ടപിരാന്തനോ, കേരള സാഹിത്യത്തിലെ , രാഷ്ട്രീയത്തിലെ , സക്കറിയാച്ചനോ , ശ് ശ് ണ്ണിത്താനോ മതിലിന്റെ മുകളില്‍ നിന്നും വീണു മൊട്ടത്തല പൊട്ടിയതാണോ കവിതയിലെ കഥ ? അല്ലേ അല്ല .
വേണമെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെയും വ്യാഖ്യാനിക്കാം എന്ന് മാത്രം . താഴെ നിന്ന സ്കറിയയും ശുണ്ണിയും എന്തിന് മതിലിനു മുകളില്‍ വലിഞ്ഞു കയറി തല്ല് കൊണ്ട് താഴെ വീണ് മൊട്ടപൊട്ടി എന്നും
എന്നാല്‍ ആ വഴിക്ക് ചിന്തിക്കുമ്പോള്‍ , താഴെ വീണ് പൊട്ടിയവരെ പഴയത് പോലെയാക്കുവാന്‍ കേരള രാഷ്ട്രീയത്തിലെ കാലാല്‍ പടകളായ ഡീഫിക്കാര്‍ക്കോ, യൂത്തന്മാര്‍ക്കോ , മുന്‍പേ ഗമിക്കുന്ന കുതിരകളായ മാദ്ധ്യമങ്ങള്‍ക്കോ കഴിയുന്നില്ല എന്നതും വായിച്ചെടുക്കാം . ഇനി കവിതയിലേക്ക് വരാം .പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഏതോ ഒരു സായിപ്പ് ഇന്ത്യ കണ്ടിട്ട് , സായിപ്പിന്റെ നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടി എഴുതിയ വരികളാണ് മുകളില്‍ ഉള്ളത് എന്നാണ് ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് .
ഇനി വരികള്‍ക്കിടയില്‍ കൂടി വായിക്കുന്നത് എങ്ങനെ എന്ന് നോക്കാം .
The petty people , who called themselves as HUM sat on a wall.
the same dump and petty people had a great fall
നോക്കണേ സായിപ്പിന്റെ ബുദ്ധി !!.
സൌഹൃദം കൂട്ടിയും ,ഊട്ടിയും ,ഉറക്കിയും ഉറപ്പിക്കുന്ന നമ്മളെ ( HUM ) ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് തന്നെ പെറ്റി എന്നും , പൊട്ടന്മാര്‍ എന്നും കച്ചടകള്‍ എന്നും വിളിക്കുക മാത്രമല്ല , വാക്കുകള്‍ തമ്മില്‍ തിരിച്ചിട്ടു കൊണ്ട് നമ്മളുടെ കുട്ടികളെ തന്നെ അങ്ങനെ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു . ഒന്നും മനസിലാകാതെ പൊട്ടന്മാരായ നമ്മള്‍ , നമ്മുടെ കുട്ടികളെ അത് പഠിപ്പിക്കുകയും ചെയ്യുന്നു . എന്തൊരു വിരോധാഭാസം .
അതുകൊണ്ടും തീരുന്നില്ല സായിപ്പിന്റെ കളികള്‍ .
ഇന്ത്യയിലെ ആ സമയത്തുള്ള രാജാക്കന്മാരെയും കളിയാക്കുവാന്‍ സായിപ്പ് മടിക്കുന്നില്ല .
ഇന്ത്യയിലെ രാജാക്കന്മാര്‍ക്കോ അവരുടെ സന്നാഹങ്ങല്‍ക്കോ ഇന്ത്യയെ ഒന്നാക്കുവാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ വിള്ളലുകള്‍ അടയ്ക്കുവാന്‍ കഴിയുന്നില്ല എന്നും കവിത സൂചിപ്പിക്കുന്നു .
ഇന്നും കഥകള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല . ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുന്നതും , വിള്ളലുകള്‍ വിടവുകള്‍ ,പൊട്ടലുകള്‍ അതുപോലെ തന്നെ നില്‍ക്കുകയോ ,കൂടുകയോ ചെയ്യുന്നത് നമുക്ക് കാണാം .
എനിക്ക് പറയുവാന്‍ ഉള്ളത് , രാജ്യത്തെ ജനങ്ങളെയും രാജ്യത്തെയും അപമാനിക്കുന്ന ഈ കവിത ഇന്ത്യയിലെ എല്ലാ പാഠ പുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുകയോ ,അല്ലെങ്കില്‍ മന്ത്രിസഭയില്‍ ഒരു പുതിയ അന്വഷണ കമ്മിഷന്‍ ഇതിനുവേണ്ടി ഉണ്ടാക്കണം എന്നതാണ് . റാകി പറന്ന ചെമ്പരുന്തിനെ നമ്മള്‍ മറന്ന് പോകരുത് .അല്ലെങ്കില്‍ നമ്മുടെ കുട്ടികളെ ഇത് പഠിപ്പിക്കാതിരിക്കുകയോ ചെയ്യുക ഇതിന് വേണ്ടി കേരളത്തിലെ ചുറുചുറുക്കുള്ള യുവാക്കള്‍ മുന്നോട്ടു വരണം .
പതിവ് പോലെ കവിത മൊത്തമായിട്ട് താഴെയുണ്ട് .
HUM - PTY DUMP - TY SAT ON A WALL
HUM - PTY DUMP - TY HAD A GREAT FALL
ALL THE KING'S HORSES AND ALL
THE KING'S MEN
CANNOT PUT HUMPTY DUMPTY
TOGETHER AGAIN
തിങ്കളാഴ്‌ച
ഹൃദയത്തില്‍ നിന്നും ചോര്‍ന്നു പോയ വാക്കുകള്‍
മലയാള ബ്ലോഗിലെ കവികളുടെ കവിതകള്‍ നിരൂപിക്കുന്നത് പോലെയോ ആസ്വദിക്കുന്നത് പോലെയോ അല്ല ബ്ലോഗിലെ കവയത്രികളുടെ കവിതകള്‍ . കുറെ നാളുകള്‍ക്ക് മുന്‍പ് സോണാമ്മച്ചിയുടെ മഴ എന്ന കവിത ആസ്വദിച്ചതിന് കരണത്ത് കിട്ടിയ അടി ഇപ്പോഴും ചുവന്ന് തിണര്‍ത്ത് കിടപ്പുണ്ട് .സത്യത്തില്‍ അതിന് ശേഷം എനിക്ക് ബ്ലോഗിലെ കവയത്രികളെ കാണുമ്പോള്‍ വല്ലാത്ത ഒരു ഭയമാണ് .അറിയാതെയെങ്കിലും അടി കിട്ടിയാലോ ? ബ്ലോഗിലെ മഹാകവികളാകണം ശുദ്ധ പാവങ്ങള്‍ .എന്നാല്‍ ആ അടിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരുപിടി ചെമ്പരത്തി പൂവുകള്‍ സമര്‍പ്പിച്ചുകൊണ്ട് മലയാള ബ്ലോഗിലെ ഒരു സിംഹിണിയെ നിങ്ങളുടെ മുന്‍പില്‍ ഞാന്‍ അവതരിപ്പിക്കുന്നു .
ഈ കവിതയോ , കവിത നിരൂപണമോ അല്ലാതെ ഭൂമിക്ക് മുകളിലും താഴെയുമായി എന്തെല്ലാം കാര്യങ്ങള്‍ എഴുതാന്‍ കിടക്കുന്നു . പിന്നെയും തല്ല് കൊള്ളാന്‍ വേണ്ടി ബെര്‍തെ എന്തിന് ഈ വക കാര്യങ്ങള്‍ക്ക് പിന്നാലെ നടക്കുന്നു എന്ന് നിങ്ങളെപ്പോലെ ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട് .എത്രയധികം കാര്യങ്ങള്‍ എഴുതാന്‍ കിടക്കുന്നു . മദനി ,സൂഫിയ ,തടിയന്ടവിട നസീര്‍ , ഇന്നലെ നടന്ന ഉണ്ണിത്താന്‍ ലീലകള്‍ തുടങ്ങി ആഗോള താപനം , ആഗോള സാമ്പത്തിക മാന്ദ്യം , ഒബാമയുടെയും അമേരിക്കയുടെയും ഇന്നത്തെ അവസ്ഥ , അങ്ങനെ എന്തെല്ലാം .
എന്നാലും സ്ത്രീയുള്ള സ്ഥലത്ത് സ്ത്രീ പീഡനവും നടക്കും എന്ന് പറയുന്നതുപോലെയാണ് കവിതയുള്ള സ്ഥലത്ത് കവിതാസ്വാദനവും നടക്കും .കേരളത്തില്‍ ചായകുടിക്കുന്നത് പോലെയാണ് അമേരിക്കയില്‍ ബലാല്‍സംഗം നടക്കുന്നതെന്ന് സഖാവ് നായനാര്‍ പറഞ്ഞെങ്കില്‍ ഇപ്പോള്‍ അമേരിക്കയില്‍ മഞ്ഞ് വീഴുന്നതുപോലെയാണ് കേരളത്തില്‍ ബലാല്‍സംഗം നടക്കുന്നത് . ഇവിടെ ഇപ്പോള്‍ ബലം ഇല്ലാത്ത സംഗം മാത്രമേ നടക്കുന്നുള്ളൂ . കേരളം ആ കാര്യത്തില്‍ വളരെയധികം മുന്‍പന്തിയില്‍ എത്തിയിരിക്കുന്നു . എന്തായാലും അലക്കുകാരന് അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ കഴിയില്ല എന്ന് പറയുന്നത് പോലെ , ബ്ലോഗിലെ കവികളെ വിട്ട് , അവരുടെ കവിതകള്‍ ആസ്വാദനം ചെയ്തതിന് ശേഷം ഒരു വഴിക്ക് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല . അതുപോലെ കിടക്കുകയല്ലേ കവികളും കവിതകളും !!
ഇനി ആരുടെ കവിത നിരൂപിക്കും എന്ന് ചിന്താവിഷ്ടനായ ശ്യാമളനെപ്പോലെ ( മുകളിലെ പടം കാണുക ) ഇരുന്നപ്പോഴാണ് , കൈവെള്ള എന്ന ബ്ലോഗില്‍ ശ്രീമതി .മേരി ലില്ലി എഴുതിയ ഡിസംബര്‍ എന്ന കവിത കാണുന്നത് .ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കവി രാമചന്ദ്രന്‍ വെട്ടിക്കാടും ഡിസംബര്‍ എന്നൊരു കവിത എഴുതിയിട്ടുണ്ടായിരുന്നു .ഡിസംബര്‍ മാസം എല്ലാവര്‍ക്കും ഓരോരോ ഓര്‍മ്മകളാണ് നല്‍കുന്നത് . എനിക്ക് ഓര്‍മ്മകളോടൊപ്പം കര്‍ത്താവിന്റെ അനുഗ്രഹം പോലെ ഇഷ്ടം പോലെ മഞ്ഞും തണുപ്പും ഡിസംബര്‍ തരുന്നു .ഇവിടെ ഇതുവരെ 2 ഇഞ്ച് മാത്രമേ വീണിട്ടുള്ളൂ എങ്കിലും വാഷിംഗ്‌ണ്ടന് , ന്യൂയോര്‍ക്ക് ഭാഗങ്ങളില്‍ കര്‍ത്താവിന്റെ കുഞ്ഞാടുകള്‍ കൂടുതലുള്ള കാരണം മഞ്ഞും വാരിക്കോരി കൊടുത്തിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളില്‍ 19 , 20 ഇഞ്ച് വരെ കൊടുത്തു. അവരുടെ ഭാഗ്യം !.
മഞ്ഞ് പുറമേ കാണാന്‍ നല്ല ഭംഗിയാണ് എങ്കിലും , വെളുത്ത് നരച്ച മഞ്ഞിന്റെ അടിയില്‍ മഞ്ഞുറഞ്ഞ് ഐസ് ആകും .നടന്നാല്‍ കാലു വഴുതി താഴെ വീഴും , ഇനി കാറില്‍ സഞ്ചരിച്ച് മുകളില്‍ പറഞ്ഞ ഐസില്‍ കുടുങ്ങിയാല്‍ വാഹനങ്ങള്‍ വട്ടം ചുറ്റി അടിക്കും .അതിനാണ് മഞ്ഞ് വീഴുമ്പോള്‍ ഉടനെ തന്നെ ഉപ്പു വിതറുന്നത് .ഉപ്പില്‍ ഐസ് അലിയും എന്നതുപോലെ തണുത്തുറഞ്ഞ കവിതയുടെ നീറ്റലുകള്‍ക്കിടയില്‍ നിരൂപണമാകുന്ന ഉപ്പു വിതറിയാല്‍ വായനക്കാര്‍ക്ക് വഴുക്കലുകള്‍ ഇല്ലാതെ കവിതയില്‍ കൂടി ഹമ്മര്‍ ഓടിച്ചു പോകാന്‍ കഴിയും .
ബൂലോകത്തിന് പുറത്തുള്ള പല മാദ്ധ്യമങ്ങളിലും എഴുതി പ്രശസ്തയായ മേരി ലില്ലിയുടെ കവിതയെ ഞാന്‍ പഠിക്കുകയോ അവലോകനം നടത്തുകയോ ചെയ്യുന്നതിനും അപ്പുറമുള്ള ഒരബദ്ധം വേറെ ഉണ്ടാകുകയില്ല എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട് .അതിനുള്ള കഴിവൊന്നും എനിക്കില്ല . അതുകൊണ്ട് തന്നെ അതിലെ വരികള്‍ എടുക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നില്ല .പൊതുവായ ചില കാര്യങ്ങള്‍ മാത്രം പറയുന്നു .
രാമചന്ദ്രന്റെ ഡിസംബര്‍ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍മ്മിപ്പിക്കുന്നു എങ്കില്‍ , മേരി ലില്ലിയുടെ ഡിസംബര്‍ ഒരു ജീവ ചക്രത്തെയാണ് നമുക്ക് മുന്‍പില്‍ വരച്ചു വെയ്ക്കുന്നത് . മേരി ലില്ലിയുടെ കവിതകള്‍ ബ്ലോഗിലെ മറ്റ് ചില ഗവികളെപ്പോലെ ( എന്നെപ്പോലെ )ചുമ്മാതെഴുത്തോ , ചുവരെഴുത്തോ അല്ല എന്ന് കൈ വെള്ള സന്ദര്‍ശിക്കുന്നവര്‍ക്ക് വേഗത്തില്‍ മനസിലാകും . . ആ കവിതകള്‍ വെറുതെ കൈ വെള്ളയില്‍ നിന്നും ഊര്‍ന്നു പോയ വാക്കുകളല്ല മറിച്ച് ഹൃദയത്തില്‍ നിന്നും വാര്‍ന്നു പോയ വാക്കുകളാണ് . ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയവര്‍ക്ക് മാത്രമേ അത്തരം കവിതകള്‍ എഴുതുവാന്‍ ആകൂ .ജീവിതത്തിലെ തണുത്തുറഞ്ഞ അനുഭവമല്ല പകരം ജീവിത ചൂട് കവിതകളില്‍ ഒരോ കവിതകളില്‍ നിന്നും വായനക്കാര്‍ തിരിച്ചറിയുന്നു . ഒരോ കവിതകളും ഒരോ വ്യത്യസ്തമായ അനുഭവങ്ങളാണ് നമുക്ക് പകര്‍ന്നു തരുന്നത് .
തണുത്ത് നരച്ചു മരച്ച ഡിസംബര്‍ .ഈ ഡിസംബറില്‍ കവയത്രി ചൂടുള്ള എന്നാല്‍ അവസാനം പൊള്ളിക്കുന്ന മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്നു . ഈ അനുഭവങ്ങള്‍ നമ്മളില്‍ ഓരോരുത്തരുടെതുമാകാം .മൂന്ന് ഭാഗങ്ങളിലായി മൂന്ന് ജീവിത ഘട്ടത്തെയാണ് കവയത്രി വായനക്കാരുടെ മുന്നില്‍ വരച്ചിടുന്നത് . ഡിസംബര്‍ നല്‍കുന്ന സന്തോഷത്തിന്റെയും , സന്താപത്തിന്റെയും ഓര്‍മ്മകള്‍ .ആദ്യം , പ്രണയമഴ ആവോളം ആസ്വദിക്കുന്ന ഒരു പാവാടക്കാരിയുടെ കൌമാരം . മറകളില്ലാതെ ആ മഴയില്‍ അവര്‍ അലിഞ്ഞു ചേരുകയാണ് .രണ്ടാം ഭാഗത്തില്‍ , ഡിസംബര്‍ നല്‍കിയ പ്രണയം , സിന്ദുര തിലകമായി നെറ്റിയില്‍ ചാര്‍ത്തുന്ന മംഗല്യം .ജീവിതത്തിലെ കുപ്പിച്ചില്ലുകള്‍ തിരിച്ചറിയുന്നത് വിവാഹ ശേഷവുമാകാം .കഴിഞ്ഞ് പോയ ഓര്‍മ്മകള്‍ ഇപ്പോള്‍ നല്‍കുന്നത് ഒരു പ്രേതത്തിന്റെ മുഖമാണ് .ആ ഓര്‍മ്മകള്‍ അവരെ , വല്ലാതെ ഭയപ്പെടുത്തുന്നു .
ഇതാ വീണ്ടും ഒരു ഡിസംബര്‍ കാലം കൂടി മുന്നില്‍ എത്തി നില്‍ക്കുന്നു .ജീവിതത്തിന്റെ( വര്‍ഷത്തിന്റെ ) സായാഹ്നം അടുത്തു . ജീവിതക്കപ്പല്‍ മുങ്ങി തുടങ്ങുന്നു എന്ന തോന്നല്‍ .ഇപ്പോഴും കഴിഞ്ഞ് പോയ ഏതോ ഒരു ഡിസംബറിന്റെ ക്ഷണിക ഭ്രമത്തില്‍ ഒരു ജീവിതം തന്നെ അവസാനിക്കുന്നു എന്നോര്‍ത്ത് ദുഖിക്കുന്ന ആരോ ഒരാളുടെ മുഖം നമുക്ക് വരികളില്‍ കാണാം .
അങ്ങനെ കൌമാരം , യൌവനം , വാര്‍ധക്യം എന്നീ മൂന്ന് ഘട്ടങ്ങളും , അതില്‍ എപ്പോഴോ പറ്റിപ്പോയ ഒരബദ്ധം പോലെ വന്ന പ്രണയം , അതിന്റെ നൈമിഷികത എന്നിവയെല്ലാം ഈ കവിതയില്‍ എനിക്ക് കാണുവാന്‍ കഴിയുന്നുണ്ട് .പല പ്രണയ വിവാഹങ്ങളും അവസാനം ദുഖത്തില്‍ കലാശിക്കുമോ ? അല്ലെങ്കില്‍ അങ്ങനെയല്ലേ എന്നെല്ലാം കവയത്രി ഈ കവിതയില്‍ കൂടി ആശങ്കപ്പെടുകയാണ് .
ഇത്രയൊക്കെയേ എനിക്ക് ഈ കവിതയില്‍ നിന്നും മനസിലാകുന്നുള്ളൂ . ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു , ഈ കവിത നിരൂപണം നടത്തുവാനോ , ആസ്വദിക്കുവാനോ ഞാന്‍ അശക്തനാണ് കാരണം ഇങ്ങനെയുള്ള പ്രണയാനുഭവങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല . പ്രണയിക്കുവാനുള്ള സമയം കിട്ടിയിരുന്നില്ല . എന്നാല്‍ ഈ കവിത പ്രണയിക്കുന്നവര്‍ക്ക് ഒരു താക്കിതാണ് . സൂക്ഷിച്ചാല്‍ ദുഖിക്കണ്ട .അതുകൊണ്ട് പ്രണയിക്കുമ്പോള്‍ അടിച്ച് പൊളിച്ച് പ്രണയിക്കുക .
കവയത്രിക്കും , വായനക്കാര്‍ക്കും സന്തോഷകരമായ ക്രിസ്മസ് നവവത്സര ആശംസകള്‍ .

ബുധനാഴ്‌ച
ലതീഷ് മോഹന്റെ കവിത " വഴി തരുമോ ? കടല വില്‍ക്കാനാണ് " ഒരു പഠനം .
മലയാള ബ്ലോഗില്‍ മുട്ടിന് മുട്ടിന് ഇപ്പോള്‍ കവികളാണ് . അവരെ മുട്ടാതെ ബ്ലോഗിന്റെ ഇടവഴിയില്‍ കൂടി നടക്കാന്‍ വയ്യ എന്ന സ്ഥിതി വിശേഷം ഇന്ന് ബ്ലോഗിന് കൈവന്നിരിക്കുന്നു . എന്നാല്‍ ഞാന്‍ ആ വഴികളില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുകയാണ് . ഋതുക്കള്‍ പോലെയാണ് എന്‍റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും. അവ ഇങ്ങനെ മാറി മാറി സഞ്ചരിക്കും .അതുകൊണ്ടാകണം ബ്ലോഗില്‍ കവിത എഴുതുന്നതിനേക്കാള്‍ , ബ്ലോഗില്‍ എഴുതുന്ന കവിതകള്‍ക്ക് ആസ്വാദനം എഴുതുവാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് . ഒരു ചെറിയ വരിയിലെ കമെന്റുകളില്‍ മാത്രം ഒതുക്കാന്‍ കഴിയാത്ത കവിതകള്‍ മാത്രമേ എന്‍റെ നിരൂപണത്തിനോ ആസ്വാദന കുറിപ്പിനായോ ഞാന്‍ തിരഞ്ഞെടുക്കുകയുള്ളൂ .
ഇന്ന് നിരൂപക സിംഹത്തിന്റെ മുന്നില്‍ കടിച്ചു കീറാന്‍ കിട്ടിയ ഇര , ലതീഷ് മോഹന്‍ കഴിഞ്ഞ ദിവസം ജലം സാധ്യത ഓര്‍മ്മ എന്ന ബ്ലോഗില്‍ എഴുതിയ "വഴിതരുമോ? കടല വില്‍ക്കാനാണ്"എന്ന കുഞ്ഞാടാണ് . . ലതീഷിനെ ഞാന്‍ അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല എങ്കില്‍ തന്നെയും ചില കാര്യങ്ങള്‍ സൂചിപ്പിക്കാതിരിക്കുവാനും തരമില്ല . ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു ലതീഷിന്റെ കവിത മനസിലാക്കണമെങ്കില്‍ ബുദ്ധി വേണം .കൊള്ളാം ,നല്ലത് ,ഗംഭീരമെന്നോ അല്ലെങ്കില്‍ അതിലെ രണ്ട് വരി താഴെ എഴുതി ഒരു സ്മൈലി കൂടി ഇട്ടാലോ അത് മനസിലായി എന്നര്‍ത്ഥം ആകണമെന്നില്ല എന്ന് .ഇപ്പോള്‍ ഇതെഴുതുന്നത് , ഞാന്‍ ആ പോസ്റ്റ് എഴുതിയ സമയത്ത് എന്‍റെ ബുദ്ധി വളര്‍ന്നിട്ടില്ലായിരുന്നു .പിന്നീട് ഒരകല്ലില്‍ ഇട്ട് ഉറച്ചുരച്ചു രാകി രാകി ബുദ്ധിക്കല്പം മൂര്‍ച്ച വന്നു എന്ന് തോന്നിയത് കൊണ്ടാണ് .ചിലപ്പോള്‍ അതെന്റെ തോന്നലാകാം .
മാത്രമല്ല ആ ഉറുമ്പും കൂട്ടുകാരും , അശുദ്ധയോ അതി വിശുദ്ധയോ ആയ ഭാവനയും കൂടി ധ്വനിപ്പിച്ചില്ല എന്ന കവിത മനസിലായില്ല എന്ന് പറഞ്ഞപ്പോള്‍ , ലതീഷിന്റെയും മറ്റുള്ളവരുടെയും ഭാഷയിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ചു എന്ന പരാതി മൂലവുമാണ് .എന്നാല്‍ അന്ന് മനസിലായി എന്ന് പറഞ്ഞവരോട് അവര്‍ ഒന്ന് മനസിലാക്കി തരൂ എന്ന് പറഞ്ഞപ്പോള്‍
എല്ലാവരും മൗനം വിദ്വാന് ഭൂഷണം എന്ന മട്ടില്‍ നിന്നു. അന്ന് മുതലേ എന്‍റെ ആഗ്രഹമാണ് ലതീഷിന്റെ ഒരു കവിതക്ക് ആസ്വാദനം എഴുതുക എന്നത് . ഇത് എത്രത്തോളം ശരിയായി എന്നെനിക്കറിയില്ല .ചിലപ്പോള്‍ എന്‍റെ മണ്ടത്തരവും ആകാം . നിങ്ങള് ഷമീര് .
എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ലതീഷിന്റെ കവിത വായിക്കുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്ന രസം , എന്‍റെ കുട്ടിക്കാലത്ത് കഴിച്ച , വായിലിട്ടാലും അലിയാത്ത മിഠായി പോലെയാണ് . വായിലിട്ടാല്‍ അതിങ്ങനെ കിടക്കും കുറെ നേരം . (ആ മിഠായിയുടെ പേര് മറന്ന് പോയി ).ലതീഷിന്റെ കവിതയെ ഞാന്‍ ഇപ്പോള്‍ വായിക്കുന്നത് എന്‍റെ ആസ്വാദന ശേഷി അനുസരിച്ച് മാത്രമാണ് . നിങ്ങളുടെ വായനയുമായോ , ആസ്വാദനമായോ ഇതിന് അല്പം പോലും ബന്ധമില്ല .പറഞ്ഞിരിക്കുവാന്‍ അധികം സമയമില്ലാത്തതിനാല്‍ നേരിട്ട് കവിതയിലേക്ക് പ്രവേശിക്കുകയാണ് .
രാത്രിയിലിടവഴിയൂലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,
കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ
വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ
ഭാവിജീവിതത്തിലേക്ക്
ഒരാള്‍ വഴുതിവീഴുന്നു
മുകളില്‍ എഴുതിയത് കവിതയുടെ ആദ്യ വരികളാണ് . കവി , കവിത എഴുതിയ സന്ദര്‍ഭം കൂടി വിശദീകരിച്ചാല്‍ മാത്രമേ കവിതയുടെ അര്‍ഥം പൂര്‍ണ്ണമായി മനസിലാക്കുവാന്‍ കഴിയൂ . ഇത് കവിയുടെ പോരായ്മയല്ല മറിച്ച് വായനക്കാര്‍ മനസിലാക്കേണ്ട ഒരു കാര്യമാണ് . ഇനിയും ഒരോ കവിയും കവിത എഴുതുന്ന സന്ദര്‍ഭം കൂടി വിശദീകരിക്കണം .അല്ലെങ്കില്‍ വായനക്കാര്‍ സ്വയം അത് കണ്ടെത്തണം .ഇവിടെ കവി ലതീഷ് മോഹന്‍ എന്ന പത്ര പ്രവര്‍ത്തകന്‍ തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റിവ്യൂ എഴുതുവാന്‍ പോയ സമയത്ത് അവിടെ കാണുന്ന ഒരു കാഴ്ചയാണ് വിവരിക്കുന്നത് .
രാത്രിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ആളുകളുടെ ഇടയിലേക്ക് ,ഒരാള്‍ കടന്ന് വരുന്നു . ഒരു കടല കച്ചവടക്കാരന്‍ .അപ്പോള്‍ നിശ്ചയമായും നിങ്ങള്‍ക്ക് സംശയം തോന്നാം എന്താണ് കവി "വെളുപ്പിന്റെ,കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ ഭാവിജീവിതത്തിലേക്ക്" എന്നീ വരികള്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് .അതാണ് ഞാന്‍
വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത് . നോക്കുക .കറുപ്പ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ദുഃഖ വേളകളിലാണ് എന്നത് നമുക്കറിയാം . സിനിമ കാണാന്‍ ഇരിക്കുന്നവര്‍ ഒരിക്കലും ഒരു ദുഖകരമായ അവസ്ഥയിലല്ല ഇരിക്കുന്നത് എന്നതും നമുക്കറിയാം .നമ്മുടെ ഉള്ളിലെ കറുപ്പിനെ പുറമോടിയായ വെളുത്ത , ഇസ്തിരിയിട്ട വിവിധ വര്‍ണ്ണ വസ്ത്രങ്ങളാല്‍ നമ്മള്‍ പലപ്പോഴും മറച്ചു വെയ്ക്കുന്നതിനെയാണ് കവി ഈ വരികളില്‍ കൂടി കാണുന്നത് .അങ്ങനെ ഉള്ളിലെ കറുപ്പിനെ വെളുപ്പിനാല്‍ മറച്ചു വെയ്ക്കുന്നവരുടെ ഇടയിലേക്ക് ( ഭാവി ജീവിതത്തിലേക്ക് ) ഒരാള്‍ വഴുതി വീഴുന്നു ( പെട്ടന്ന് കടന്ന് വരുന്നു ) . ഇവിടെ കവി തന്നെയാണ് ഈ കടല കച്ചവടക്കാരന്‍ എന്നും വേണമെങ്കില്‍ വായിച്ചെടുക്കാം . വിവിധ ഭാഷക്കാരായ മലയാളികളുടെ ഇടയിലേക്ക് ഒരു കവിത വിലപനക്കാരന്‍ ബ്ലോഗില്‍ കൂടി കടന്ന് വരുന്നു .
അടുത്ത വരികളില്‍ എന്താണ് എന്ന് നോക്കാം .
അയാള്‍ക്കുചുറ്റിലും അപരിചിതം ലോകം
വെളുപ്പിലാരോ വരച്ചുവെച്ച ആള്‍ക്കൂട്ടങ്ങള്‍
പശുക്കള്‍, കശുമാവിന്‍ തോട്ടങ്ങള്‍
അയാള്‍ക്കുള്ളിലപ്പോള്‍ ഇരുട്ടുപരക്കുന്നു
ഉള്ളിലെ തിരശ്ശീലയില്‍ നിന്ന്
പാവനാടകം മാഞ്ഞു പോകുന്നു
ഈ വന്നു കയറിയ മനസിലെ വിചാരങ്ങളാണ് കവി മുകളിലെ വരികളില്‍ പറയുന്നത് .തന്റെ ചുറ്റും അപരിചിതര്‍ , വിഭിന്ന ഭാഷകള്‍ സംസാരിക്കുന്നവര്‍ .മുന്നില്‍ കാണുന്ന വെളുത്ത സ്ക്രീനില്‍ എന്തെല്ലാമോ ആള്‍ക്കൂട്ടങ്ങള്‍ , ആടുകയും പാടുകയും സംസാരിക്കുകയും ചെയ്യുന്നു , കുറെ പശുക്കള്‍ , കുറെ മരങ്ങള്‍ ,അയാള്‍ക്കൊന്നും തന്നെ മനസിലാകുന്നില്ല . അന്യ ഭാഷാ ചിത്രമാകണം അപ്പോള്‍ അവിടെ പ്രദര്‍ശിപ്പിച്ചത് .അതായിരിക്കണം അയാള്‍ക്ക് മനസിലാകാതെ പോയത് . മലയാളം സിനിമയോ മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരോ ആയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു . കച്ചവടക്കാരന് പെട്ടന്ന് തന്നെ ഉള്ളില്‍ വിഷമം ഉണ്ടാകുന്നു ( ഇരുട്ട് ) . ഉടനെ തന്നെ ആ സിനിമ തീര്‍ന്നു പോകുകയും ചെയ്യുന്നു .ഇത്രയും സംഭവങ്ങളാണ് മുകളില്‍ വിവരിച്ചത് .
അടുത്ത വരികള്‍
ചുറ്റിലും ചുറ്റിപ്പിണയുന്ന ആള്‍വൃത്തം പെരുത്തുപെരുത്ത് മൈതാനങ്ങളെക്കാള്‍
വലുതാകുമ്പോളയാള്‍
കൈകാലുകള്‍ വിടര്‍ത്തി
മറ്റൊരേകാംഗനൃത്തനാടകം തുടങ്ങുന്നു
ഇരുട്ടിനെ അഭിനയിച്ചു കാട്ടിയവന്‍
വെളുപ്പിനെ വെളുത്ത് പല്ലുതേക്കാതിരുന്നവന്‍
കള്ളന്‍, കൊടുവാളിന്റെ കാമുകന്‍
സിനിമ കഴിഞ്ഞ് ആളുകള്‍ പുറത്തേക്ക് വരികയാണ് . കടലകച്ചവടക്കാരന് ചുറ്റും ആളുകള്‍ വൃത്താകൃതിയില്‍ വലിയ ആള്‍ക്കൂട്ടമായപ്പോള്‍ , കച്ചവടക്കാരന്‍ കൈകള്‍ ഉയര്‍ത്തി അറിയാവുന്ന ഭാഷയില്‍ അയാള്‍ കടല കച്ചവടം ചെയ്യാന്‍ ശ്രമിക്കുകയാണ് .വെളുത്ത ആളുകള്‍ ഇരുട്ടിന്റെ മകന്‍ എന്ന് വിളിച്ച ഉള്ളു വെളുത്ത മനുഷ്യന്‍ , വെളുപ്പിനെ പല്ല് തേക്കാത്തവന്‍ , കള്ളന്റെ മകന്‍ എന്നും , പിടിച്ചു പറിക്കാരന്‍ എന്നും വിളിച്ച് ആളുകള്‍ കളിയാക്കിയും വെറുക്കുകയും ചെയ്ത പാവപ്പെട്ടവന്‍ . ഔപചാരിതകള്‍ മറന്ന് പോയവന്‍ .അല്ലെങ്കില്‍ വെള്ളശീലക്ക് തടുക്കിടാന്‍ മറന്ന് പോയവന്‍ എന്നിങ്ങനെയെല്ലാം കടലക്കച്ചവടക്കാര്നെ വിശേഷിപ്പിക്കാം .ഇവിടെ കവി മനപൂര്‍വ്വം തന്നെ തനിക്ക് ചുറ്റുമുള്ള ബുജി വൃന്തത്തെ തന്നെയാണ് കൊട്ടുന്നത് . ഇതാണ് ഈ കവിതയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗവും .
ആള്‍വൃത്തത്തിന് വാല്‍ പെരുകുന്ന,തിലേറെആളുകള്‍ കൂടുന്നതിലും ഏറെ വാല് വാലായി റോഡ് മുറിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു .കച്ചവടം പൊടി പൊടിക്കുകയാണ്. കടല എല്ലാവരും വാങ്ങുന്നു . എന്നാല്‍ വേഗത്തില്‍ കണക്ക് കൂട്ടി ആളുകളെ വിടാന്‍ ഉള്ള പ്രയാസവും കച്ചവടക്കാരന്‍ നേരിടുന്നുണ്ട് . അതാണ് പഴയ കണക്ക് ക്ലാസും കുനിച്ച തലയും മറ്റും കവി സൂചിപ്പിക്കുന്നത് .
തെരുവുകള്‍ മുറിച്ച് കടന്നുപോകുന്നു
പഴയ ഗുണനപ്പട്ടിക
പഴയ ക്ലാസിലെ പിന്‍ബഞ്ചില്‍
കുനിച്ചിരിക്കുന്നു തല
സമയം പ്രതീക്ഷിച്ചതിലും കൂടുതല്‍ എടുത്തതിനാല്‍ അടുത്ത ഭാഗം വളരെ വേഗത്തില്‍ പറഞ്ഞു തീര്‍ത്തിട്ട് ഞാന്‍ എന്‍റെ ആസ്വാദന കുറിപ്പ് തീര്‍ക്കുകയാണ് .
ദൂരെ, ദൂരെനിന്ന് നോക്കുമ്പോള്‍
പൊട്ടുപോലെയിരുട്ട് ഇളകുന്നു
വളരെവൈകിയാണെത്തിയത്
വളരെ ദൂരെയാണ്, ചലിക്കാറുണ്ട്
എന്നൊക്കെ കേട്ടറിവേയുള്ളുവെങ്കിലും
കാര്‍ണിവലല്ലേ
ഇരുട്ടിനെ വിരട്ടുകയല്ലേ
വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലില്‍ നിന്ന് ഇപ്പോള്‍
തെറിച്ചുവീണ ആരുടേയോ പകപ്പല്ലേ
കാടുകള്‍, കൊള്ളക്കാര്‍?
കടല കച്ചവടം കഴിഞ്ഞിരിക്കുന്നു . ദൂരെ വെള്ള മാറ്റിക്കൊണ്ട് ഇരുട്ട് കടന്ന് വരുന്നുണ്ട് ( സന്ധ്യയായി എന്നര്‍ത്ഥം ) .ഈ കടലക്കച്ചവടക്കാരനെ കവിക്ക് നല്ല പരിചയമുണ്ട് . അല്ലെങ്കില്‍ കാര്‍ണിവല്‍ സ്ഥലത്ത് വെച്ച് കച്ചവടക്കാരനെ കവി പരിചയപ്പെടുന്നു .വളരെ പാവപ്പെട്ട ഒരു മനുഷ്യന്‍ . കുറെ ദൂരെയാണ് അയാളുടെ വീട് . കടല കച്ചവടം ചെയ്ത് കഷ്ടിച്ച് ജീവിച്ചു ( ചലിക്കാറുണ്ട് ) പോകുന്നു എന്ന് മാത്രം . ഹിന്ദിയില്‍ ചല്‍ത്താ ഹെ ഭായി എന്ന് പറയുന്നത് പോലെ .കച്ചവടക്കാരന്‍ വളരെ താമസിച്ചാണ് വന്നത് അതുകൊണ്ട് കാര്യമായ കച്ചവടം ഒന്നും നടന്നിട്ടില്ല .ദൂരെയാണ് താമസിക്കുന്നത് . കാര്‍ണിവല്‍ ( ഫിലിം ഫെസ്റ്റിവല്‍ ) നടക്കുകയായത് കൊണ്ട് മാത്രം ഇവിടെ വരെ വന്നു .കാര്‍ണിവലില്‍ കൂടുതല്‍ കച്ചവടം നടക്കും എന്ന പ്രതീക്ഷയിലാണ് , തന്റെ ഉള്ളിലെ വിശപ്പിന്റെ ദുഖത്തെ അകറ്റുവാന്‍ ഇവിടെ വരെ വന്നത് . പക്ഷേ താമസിച്ചു പോയതുകൊണ്ട് കാര്യമായ കച്ചവടം നടന്നിട്ടില്ല , എങ്കിലും പകല്മാന്യന്മാരായ കാട്ട് കള്ളന്മാര്‍ വഴിയില്‍ ആക്രമിക്കാതിരിക്കുവാനുള്ള മുന്‍കരുതല്‍ എന്ന രീതിയില്‍ കച്ചവടക്കാരന്‍ വേഗത്തില്‍ വീടെത്തുവാന്‍ ശ്രമിക്കുമ്പോള്‍ കവിത അവസാനിക്കുന്നു .
വളരെ മനോഹരമായ കഥ പോലുള്ള കവിത . പക്ഷേ ചുറ്റും തിരിവും ആളുകളെ പരീക്ഷിക്കുവാനും വഴി തെറ്റിക്കുവാനും ഉള്ള ശ്രമവും കവിതയില്‍ ആവശ്യത്തിനും അധികം ചേര്‍ത്തിട്ടുണ്ട് . പറയുവാനുള്ളത് നേരെ പറഞ്ഞാല്‍ വായനക്കാര്‍ക്ക് മനസിലാകും എന്നും അങ്ങനെ അവര്‍ വേഗം മനസിലാക്കണ്ട എന്ന ദുര്‍വാശിയുമാണ് പലപ്പോഴും ലതീഷിന്റെ കവിതകളെ സാധാരണ വായനക്കാരില്‍ നിന്നും അകറ്റുന്നത് . ഒന്ന് കൂടി ആഞ്ഞ് ശ്രമിച്ചാല്‍ വായനക്കാര്‍ക്ക് വേഗത്തില്‍ മനസിലാകും . മൂക്കേല്‍ പിടിക്കുവാന്‍ മൂന്ന് വലത്ത് വെയ്ക്കണം എന്നതാണ് ലതീഷിന്റെ കവിതയുടെ പ്രത്യേകത .
ഈ കവിതയും നിരൂപണവും കൊണ്ട് കവിയാകുന്ന കടല ( കവിത ) വില്പനക്കാരന് ബ്ലോഗിലെ സാധാരണ വായനക്കാരിലേക്കുള്ള വഴി കൂടി തുറക്കട്ടെ എന്നും , കൂടുതല്‍ കവിതകള്‍ പൂക്കട്ടെ എന്നും ആശംസിക്കുന്നു .
മറ്റൊരു പുതിയ നിരൂപകന്‍ ഇവിടെയുണ്ട് . അതും വായിക്കുക .

വ്യാഴാഴ്‌ച
ഡിസംബറില്‍ രാമന്‍ വെട്ടിയ പുതിയ വഴി
മരങ്ങളിലെ ഇലകള്‍ കൊഴിയുന്നത് പോലെയാണ് വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് . നവംബര്‍ മുതല്‍ മരങ്ങളില്‍ നിന്നും ഇലകള്‍ പൊഴിഞ്ഞു തുടങ്ങും . ഡിസംബര്‍ ആകുമ്പോള്‍ മരങ്ങള്‍ക്ക് ചുറ്റും ഇലകളുടെ ഒരു ശവക്കോട്ട തന്നെ ഉയരും . ഇപ്പോള്‍ എനിക്ക് ചുറ്റും ഉണങ്ങിയ മരങ്ങള്‍ മാത്രം .മരങ്ങളിലെ ഇലകള്‍ പൊഴിയുന്നതും മഞ്ഞ് പെയ്യുന്നതും വളരെ കൌതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു .വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു ഇന്നും ഈ കാഴ്ചകള്‍ കാണുമ്പോള്‍ വല്ലാത്ത ഒരനുഭൂതിയാണ് എനിക്ക് നല്‍കുന്നത് . എങ്കിലും അമേരിക്കന്‍ മണ്ണിലേക്ക് അലിഞ്ഞു ചേരാത്ത ഒരു മനസുമായി ഇവിടെ ഇങ്ങനെ ഇനി എത്ര നാള്‍ !!!
എനിക്ക് ചുറ്റും മരങ്ങളില്‍ ഇലകള്‍ കൊഴിഞ്ഞു കിടക്കുന്നു .പതുക്കെ പതുക്കെ തണുപ്പ് ആക്രമിക്കാന്‍ തുടങ്ങി . പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ,അഥവാ കഴിഞ്ഞാലും കമ്പിളികള്‍ പുതച്ചു കൊണ്ട് ഒരു യാത്ര . മരം കോച്ചുന്ന ഈ തണുപ്പില്‍ ഞാന്‍ ആരെ തിരഞ്ഞാകും പോകുന്നത് ? മരങ്ങളില്‍ പാട്ട് പാടിയിരുന്ന പക്ഷികളില്ല , ബണ്ണി റാബിറ്റുകളും അണ്ണാന്‍ കുഞ്ഞുങ്ങളും എങ്ങോ പോയി മറഞ്ഞു .ഇനി വരുവാനുള്ളത് ഒരു ക്രിസ്മസ് , പുതുവര്‍ഷം എന്നിവയാണ് . അതിന്റെ മാറ്റൊലികള്‍ കേട്ടു തുടങ്ങി . വീടുകളും നിരത്തുകളും വര്‍ണ്ണ വിളക്കുകള്‍ തൂക്കിയിരിക്കുന്നു . നോര്‍ത്ത് പോളില്‍ നിന്നും ക്രിസ്മസ് അപ്പൂപ്പന്‍ യാത്ര തുടങ്ങിയിരിക്കണം . വീട് വീടാന്തരം ചിമ്മിനികളില്‍ കൂടി അപ്പൂപ്പന്‍ വരും . ഇന്നലെ ഇളയ മോള്‍ നെറ്റില്‍ നോക്കുന്നത് കണ്ടു . അപ്പൂപ്പന്‍ എവിടെ വരെ എത്തി എന്നത് നെറ്റില്‍ നോക്കിയാല്‍ അറിയാം .സമ്മാന പൊതികളുമായി അപ്പൂപ്പന്‍ താടി പോലെ മഞ്ഞും ചൂടി ഒരപ്പൂപ്പന്‍ വരും . സമ്മാന പൊതികള്‍ ക്രിസ്മസ് മരത്തിന്റെ താഴെ വെച്ചിട്ട് അപ്പൂപ്പന്‍ വേറെ സ്ഥലങ്ങളില്‍ പോകും . എല്ലാ കുട്ടികളും ക്രിസ്മസ് വരുവാന്‍ വേണ്ടി കാത്തിരിക്കുകയാണ് . മധുരം കിനിയുന്ന ധാരാളം ഓര്‍മ്മകള്‍ എനിക്കും ക്രിസ്മസ് തന്നിട്ടുണ്ട് . ക്രിസ്മസ് നാളുകളില്‍ എങ്കിലും നാട്ടില്‍ എത്തണം എന്നെല്ലാം പലപ്പോഴും ആഗ്രഹം തോന്നാറുണ്ട് എങ്കിലും ഇത്രയും കാലത്തിനിടയില്‍ വളരെ കുറച്ചു ക്രിസ്മസ് മാത്രമേ നാട്ടില്‍ കൂടാനായി കഴിഞ്ഞിട്ടുള്ളൂ .ഇവിടെ മഞ്ഞ് പെയ്തില്ല എങ്കില്‍ ക്രിസ്മസ് തന്നെ ഇല്ലാ എന്ന് പറയാം . മഞ്ഞ് പെയ്യുന്ന ക്രിസ്മസ് നാളിനെ വൈറ്റ് ക്രിസ്മസ് എന്ന് പറയപ്പെടുന്നു . ഇപ്പോള്‍ പുറത്തേക്കുള്ള ജനല്‍ പാളികളില്‍ കൂടി പുറത്ത് മഞ്ഞ് പെയ്യുന്നത് കാണാം . എന്നാല്‍ നിരത്തില്‍ ആരെയും കാണാന്‍ ഇല്ല . അഥവാ വഴിയില്‍ വെച്ച് ഇപ്പോള്‍ ഒരു സായിപ്പിനെ കണ്ടാല്‍ അയാള്‍ പറയും ഹാപ്പി ക്രിസ്മസ് . അമേരിക്കയില്‍ മഞ്ഞ് പെയ്താല്‍ ക്രിസ്മസ് വരവായി .
നാട്ടിലും ഈ സമയം നല്ല തണുപ്പാകും. വൃശ്ചിക മാസ കുളിരുള്ള രാത്രികള്‍ .ഇവിടെ ഇങ്ങനെ ഈ തണുപ്പിലും ഞാന്‍ പുറത്തേക്ക് നോക്കി ആരെയാണ് കാത്തിരിക്കുന്നത് ? .
ഞാന്‍ ഇത്ര പ്രയാസപ്പെട്ട് , മഞ്ഞ് പെയ്യുന്ന , മരങ്ങളില്‍ ഇലകളില്ലാത്ത , ശീതക്കാറ്റ് വീശുന്ന സമയത്ത് ആരെ കാണുവാനാകും ഇങ്ങനെ ആകാംഷയോടെ കാത്തിരിക്കുന്നത് എന്നാകും നിങ്ങള്‍ ചിന്തിക്കുക എന്നെനിക്കറിയാം . നിങ്ങള്‍ ആരാ മക്കള് ?അതാണ് ഞാന്‍ പറഞ്ഞു വരുന്നത് . ഇതാ , നമ്മുടെ ഭവനത്തിലേക്ക് ഒരു മാറ്റൊലി കവി വന്നു കയറുന്നു .കയ്യിലെ ഭാണ്ഡത്തില്‍ അരമണി നാണം മറന്ന ഒരു ക്രിസ്മസ് കാല ഓര്‍മ്മയുമായി എന്നെ വിളിക്കുകയാണ് . തണുപ്പത്ത് പുറത്തെ മഞ്ഞില്‍ ഏറെ നേരം നിര്‍ത്താതെ അദ്ദേഹത്തെ ഞാന്‍ അകത്തേക്ക് വിളിക്കാം .
കൂഴൂര്‍ വില്‍സണ്‍ , പകല്‍ക്കിനാവന്‍ എന്നീ മഹാകവികള്‍ക്കിടയിലെ ത്രിമൂര്‍ത്തികളില്‍ ഒരാള്‍ കൂടിയായ രാമചന്ദ്രന്‍ വെട്ടിക്കാടിനെ ഞാന്‍ എന്‍റെ കവിതാ നിരൂപണ വേദിയിലേക്ക് സ്വാഗതം ചെയ്യുകയാണ് . ഗിവ് ഹിം എ ബിഗ് ക്ലാപ്പ് :)
വളരെ പ്രതിഭാധനനായ ഒരെഴുത്തുകാരന്‍ ,സംഘാടകന്‍ എന്നീ നിലകളില്‍ മാത്രമല്ല , ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഉള്ളില്‍ ഒതുക്കാതെ വെട്ടിത്തുറന്നു പറയുന്നതിലും യാതൊരു സങ്കോചവും ഇല്ലാത്ത ഒരു നല്ല തങ്കപ്പെട്ട മനുഷ്യനാണ് വെട്ടിക്കാട് . അദ്ദേഹം ചീഫ് എഡിറ്റര്‍ ആയി നടത്തുന്ന ബ്ലോത്രം എന്ന പത്രം ബൂലോകത്തിന്റെ നേരിന്റെ നാവായി നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു . വളരെ മനോഹരമായ കവിതകള്‍ രചിക്കുവാന്‍ ഉള്ള വെട്ടിക്കാടിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ് .ഒരോ കവിതകളും വായനക്കാരെ കൊണ്ട് വീണ്ടും വീണ്ടും വായിക്കുവാന്‍ തോന്നിപ്പിക്കുക മാത്രമല്ല അതില്‍ ഒളിഞ്ഞിരിക്കുന്ന മുത്തുകളെ തേടിയെടുക്കുക എന്ന ശ്രമകരമായ ജോലിയും അദ്ദേഹം വായനക്കാരെ ഏല്‍പ്പിച്ചിരിക്കുന്നു . മറ്റുള്ള ബ്ലോഗ് കവികളെ പോലെ കഠിനമായ വാക്കുകള്‍ ഉപയോഗിക്കാതെ തന്നെ ലഘുവായി പറഞ്ഞു വെയ്ക്കുവാന്‍ ഉള്ള വെട്ടിക്കാടിന്റെ കഴിവ് അപാരം എന്ന് വിശേഷിപ്പിക്കാം .
രാമചന്ദ്രന്‍ വെട്ടിക്കാട് ഈയിടെ എഴുതിയ കവിതയാണ് ഡിസംബര്‍ .ആ കവിതയില്‍ വളരെയധികം വിശേഷിപ്പിക്കാന്‍ ഒന്നുമില്ല എന്നാല്‍ തന്നെയും തന്റെ ബാല്യകാല പ്രണയം അതില്‍ ഒളിച്ചു വെച്ചിരിക്കുന്നത് കാണാം .ഈയിടെ വിവാദമായ കൂഴൂര്‍ അഭിമുഖത്തില്‍ പകല്‍ക്കിനാവനും രാമചന്ദ്രന്‍ വെട്ടിക്കാടിനും കനം വെച്ച് വരുന്നതായി കൂഴൂര്‍ സൂചിപ്പിക്കുകയുണ്ടായി . എനിക്കും അങ്ങനെ തോന്നാറുണ്ട് .ഇവരുടെ രണ്ട് പേരുടെയും കവിതകളില്‍ ധാരാളം സാമ്യതകള്‍ കാണാം . ഒരേ ഭാവം , ഒരേ ശൈലി , ഒരേ ഭാക്ഷ അങ്ങനെ ഒരേ രേഖയില്‍ പായുന്ന കുതിരകള്‍ എന്ന് വേണമെങ്കില്‍ ഇവരെ വിശേഷിപ്പിക്കാം . സ്ഥായിയായ ദുഖഭാവം , നിരാശ , മോഹഭംഗങ്ങള്‍ എന്നിവയാകണം ഇവരുടെ കവിതയിലേക്ക് വായനക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നത് . ഒരേ പാതയില്‍ തന്നെ സഞ്ചരിക്കുന്നവര്‍ , . വഴിമാറി സഞ്ചരിക്കുവാന്‍ മറന്നതോ കഴിവില്ലാത്തത് കൊണ്ടോ ആയിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് .മലയാളികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് റ്റി.വി കണ്ണീര്‍ സീരിയല്‍ എന്നതുപോലെ ബ്ലോഗിലെ കവികളെയും കണ്ണീര്‍ സീരിയലുകള്‍ നന്നായി ആകര്ഷിക്കുന്നുണ്ടാകണം . ബ്ലോഗ് വായനക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആകാം .ഇനി മുതല്‍ കവിതകള്‍ വായിക്കുമ്പോള്‍ ഒരോ തൂവാല കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായേനെ എന്നൊരു അഭിപ്രായം എനിക്ക് ഇവരോടുണ്ട് .വിഭിന്നങ്ങളായ അനുഭവങ്ങള്‍ , ഭാവങ്ങള്‍ , ശൈലി ഇങ്ങനെ പല വഴികളില്‍ കൂടി കവികള്‍ സഞ്ചരിക്കണം എന്നാണ് എനിക്ക് തോന്നുന്നത് .അപ്പോഴേ ഒരു യഥാര്‍ത്ഥ കവിയായി വളരുവാന്‍ കഴിയൂ . ധാരാളം പ്രതിഭകള്‍ ഉള്ള ഇവര്‍ അങ്ങനെ സഞ്ചരിക്കുവാന്‍ ഇടയാകട്ടെ എന്നാശംസിക്കാം .
അതിന്റെ മുന്നോടിയായി വെട്ടിക്കാട് വെട്ടിയ ഒരു പുതിയ വഴിയായിട്ടാണ് ഡിസംബര്‍ എന്ന കവിതയെ ഞാന്‍ കാണുന്നത് . നൈരാശ്യം അതില്‍ ഉണ്ടെങ്കിലും അല്പം പ്രണയവും കൂടി കലര്‍ന്നതുകൊണ്ട് ഒരു പുതുമ തോന്നി .ഡിസംബര്‍ എന്ന കവിതയ്ക്ക് കൂടുതല്‍ വിശദീകരണം വേണ്ട എന്നാണ് എനിക്ക് തോന്നുന്നത് , കാരണം വായനക്കാര്‍ക്ക് ഉള്ളി പൊളിക്കുന്നത് പോലെ കണ്ണ് നീറ്റി ആ കവിത പൊളിച്ചടുക്കാം.എങ്കിലും ഈ കവിത വായിക്കുന്ന വായനക്കാര്‍ക്ക് അവരുടെയും ജീവിതത്തിലെ പ്രണയാനുഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരവസമാകും . വായനക്കാര്‍ക്ക് വേണ്ടി ആ കവിത താഴെ കൊടുക്കുന്നു . വായിക്കുക ,ആസ്വദിക്കുക .
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വ്യക്തിപരമായി തോന്നിയതാണ് . നിങ്ങള്‍ക്ക് ഒരു പക്ഷേ അങ്ങനെയാകില്ല .ഓരോരുത്തര്‍ക്കും ഒരോ ഇഷ്ടങ്ങളാണല്ലോ.
ഡിസംബര്‍

അഭിയുടെ മമ്മിയെ അറിയാന്‍ ?
മലയാള ബ്ലോഗിലെ ഇരുപത്തിയാറര കവികളുടെ ഒരു പുത്തന്‍ മുന്നേറ്റ നിരയാണ് ശ്രീ . സുനില്‍ പണിക്കര്‍ നേതൃത്വം നല്‍കുന്ന മലയാള കവിത എന്ന ബ്ലോഗ് കൂട്ടായ്മ . ശ്രീ . ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉള്‍പ്പെടെയുള്ള മലയാളത്തിലെ പ്രഗല്‍ഭ കവികള്‍ ഈ ബ്ലോഗില്‍ അംഗങ്ങള്‍ ആകുന്നു എന്നത് മാത്രമല്ല ഇതിന്റെ മേന്മ . വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും കൊണ്ട് മലയാള ബ്ലോഗിലെ യുവ കവികളെ കയ്യില്‍ പിടിച്ചുയര്‍ത്തുക എന്ന ദൌത്യവും ഇതിന്റെ അമരക്കാരന്‍ പണിക്കര്‍ ചെയ്യുന്നുണ്ട് .
പലപ്പോഴും പണിക്കരുടെ വിമര്‍ശന ശരങ്ങളെ എല്ക്കുവാന്‍ കെല്‍പ്പില്ലാതെ മലയാള ബ്ലോഗിന്റെ ആശയും പ്രതീക്ഷകളുമായ ക്ഷുഭിത യൌവനങ്ങളായ നവ മുകുളങ്ങള്‍ വാടിപ്പോകുന്ന കാഴ്ചയും പലയിടങ്ങളിലും കാണാം എങ്കിലും ബ്ലോഗിലെ യുവ കവികളിലെ ഒരു ഹരമായി മലയാള കവിത മാറിയിരിക്കുന്നു എന്ന് വേണം കരുതുവാന്‍ . നല്ല കാര്യങ്ങള്‍ക്ക് കണ്ണു കിട്ടാതിരിക്കാന്‍ ചുണ്ണാമ്പ് തൊടുവിക്കുന്നത് പോലെ ഞാന്‍ എന്ന അരക്കവി കൂടി അവിടെ അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു പോരായ്മകളും പ്രത്യക്ഷത്തില്‍ അവിടെ ഇല്ല എന്ന് തന്നെ വേണം പറയുവാന്‍ . പല നല്ല കവികളും കവിതകളും മലയാള കവിതയില്‍ വായനക്കാര്‍ക്ക് വേണമെങ്കില്‍ വായിക്കാം . അവര്‍ക്ക് നല്ലൊരു വായനാ സുഖം തരും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട .
മലയാള കവിതയില്‍ ഈയിടെ പ്രസിദ്ധികരിച്ച ഒരു കവിതയാണ് ശ്രീ .അഭിജിത്ത് മടിക്കുന്നിന്റെ
" മമ്മി " എന്ന കവിത . മലയാള ബ്ലോഗ് കവികള്‍ക്കിടയില്‍ വെറും ആറ് മാസം കൊണ്ട് സുപരിചിതന്‍ . ക്ഷുഭിത യൌവനം , മലയാള കവികള്‍ക്കിടയില്‍ കത്തിജ്വലിക്കുന്ന സൂര്യന്‍ , കുരുക്ഷേത്ര യുദ്ധത്തില്‍ ശകുനികളായ കിളവന്‍മാര്‍ക്കിടയിലെ സാക്ഷാല്‍ അഭിമന്യൂ !!. ഇനിയും ധാരാളം വിശേഷണങ്ങള്‍ വേണമെങ്കില്‍ നമുക്ക് പറയാം .മമ്മി എന്ന കവിത നിരൂപിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ അഭി സമ്മതം തന്നു എങ്കിലും അതിന് ശേഷമാണ് എനിക്ക് പറ്റിയ അബദ്ധം ഞാന്‍ മനസിലാക്കുന്നത് .ഏത് കത്രിക പൂട്ടിട്ടാണോ കവി ഈ കവിതയുടെ വാതിലുകള്‍ വായനക്കാരുടെ മുന്നില്‍ അടച്ചു വെച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല . മറ്റൊരു കവിതയും പഠിക്കുമ്പോള്‍ ഇത്രയും പ്രയാസം ഞാന്‍ നേരിട്ടിട്ടില്ല . എന്നാലും ആ കവിതയുടെ വാതായനങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി തുറക്കണം എന്ന വാശി കൊണ്ട് മാത്രം ഞാന്‍ ഒരു എളിയ ശ്രമം നടത്തി നോക്കട്ടെ . ശരിയാകണം എന്ന് യാതൊരു ഉറപ്പും എനിക്കില്ല . ഇനി ഇങ്ങനെയല്ല എങ്കില്‍ സാക്ഷാല്‍ കവി തന്നെ ഇതിന്റെ പൂട്ടുകള്‍ തുറക്കണം .മലയാള ബ്ലോഗിലെ വമ്പന്‍ കവികള്‍ ഈ കവിതയ്ക്ക് മുന്നില്‍ തോറ്റു പോയി എന്ന് പറയുമ്പോള്‍ നിങ്ങള്‍ എന്‍റെ ശ്രമത്തെ എത്രയധികം പുകഴ്ത്തും എന്നെനിക്കറിയാം .ആ പുകഴ്ത്തലുകള്‍ , വാഴ്ത്തുകള്‍ വീഴ്ത്തുവാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഈ കവിത പഠിക്കുന്നത് .
ശരിക്കും ഈജിപ്ത്യന്‍ മമ്മി പോലെ ഒരു മമ്മിയാണ് ഈ കവിതയില്‍ കാണുന്ന മമ്മിയും . അതുകൊണ്ടാണ് ഇതിന്റെ പൂട്ടുകള്‍ തുറക്കുവാന്‍ ഇത്രയധികം പ്രയാസം നേരിടുന്നത് . വെറും പതിനൊന്ന് വരികളില്‍ ഒരു സയന്റിഫിക് ഫിക്ഷന് തന്നെ വായനകാര്‍ക്ക് വേണ്ടി അഭി നല്‍കിയിരിക്കുകയാണ് . പണിക്കര്‍ കവിതയില്‍ പറയുന്നു . തീവ്രമായ വികാരങ്ങളെ മാത്രം ആവിഷ്കരിക്കുവാന്‍ ഉള്ള വേദിയാണ് മലയാള കവിത . വെറുതെയുള്ള പിച്ചും പേയും പറയാതിരിക്കൂ കുട്ടി എന്ന് . ഒരിക്കലും പണിക്കരെ പോലുള്ള ഒരു കവി പറയുവാന്‍ പാടില്ലാത്തതാണ് മുകളില്‍ പറഞ്ഞത് എങ്കിലും അതിന്റെ നല്ല വശങ്ങളെ സ്വീകരിക്കുവാന്‍ അഭി എന്ന യുവ കവിക്ക് കഴിഞ്ഞു എന്നത് അഭിയെ മറ്റുള്ള കവികളില്‍ നിന്നും വ്യത്യസ്തനാക്കുന്നു . സാധാരണക്കാരനും , നല്ലൊരു കവിക്കും വെറും പിച്ചും പേയുമായി ഈ കവിത തോന്നാം എങ്കിലും നാല് ദിവസത്തെ ഹൃദയ ക്ലേശങ്ങള്‍ , മന: പീഡകള് എന്നിവയെ ആണ് കവി പതിനൊന്ന് വരികളില്‍ ആവിഷ്കരിക്കുന്നത് എന്ന് നാം ഓര്‍ക്കണം .
ഇനി എന്താണ് കവിക്ക് നേരിടേണ്ടി വരുന്ന ഹൃദയ ക്ലേശങ്ങള്‍ എന്ന് നമുക്ക് നോക്കാം . ഞാന്‍ മുന്‍പ് പറഞ്ഞിരുന്നുവല്ലോ , ശരിക്കും കോടാലി തന്നെ വേണ്ടി വന്നു ഈ കവിതയെ വെട്ടിക്കീറി എടുക്കുവാന്‍ . തെറ്റുകള്‍ സദയം ക്ഷമിച്ചു മാപ്പ് തരണം .
ഒരു പതിനെട്ടുകാരന്റെ ചിന്താ സരണികളെ മദിപ്പിക്കുന്ന പദങ്ങളാകാം ശുക്ലം , കോഴി , മുല , പ്രസവം എന്നിവ എന്ന് ആദ്യ വായനയില്‍ തോന്നാം എങ്കിലും അതിനപ്പുറമായി നിഗൂഡതയില്‍ ഒളിപ്പിച്ച നിധി എന്താകും ? ഒരു യുവാവിന്റെ സ്വപനത്തില്‍ പോലും മേല്‍ പറഞ്ഞ ശുക്ലം പുറത്തു ചാടിയാല്‍ അവനെ പറഞ്ഞിട്ട് കാര്യമില്ല കാരണം ആ വ്യക്തിയുടെ പ്രായമാകും അങ്ങനെ ഒരവസ്ഥയില്‍ കൊണ്ട് ചെന്നെത്തിക്കുക . കേവലം ഉപരിപ്ലവമായ ബിംബങ്ങളില്‍ ഈ കവിത തീരുന്നില്ല മറിച്ച് കവിതയുടെ ,സമൂഹത്തിന്റെ , സയന്‍സിന്റെ , ഔന്നത്യ ഭാവങ്ങളില്‍ ഈ കവിത തൊട്ട് തൊട്ട് നില്‍ക്കുന്നു എന്ന് രണ്ടാമത്തെ വായനയില്‍ മനസിലാക്കാം .
ഒരു പ്രവചനം പോലെയാണ് ആദ്യ രണ്ട് വരികള്‍ തുടങ്ങുന്നത് .
കോഴിക്കുഞ്ഞ് കുറുക്കന്റെ മുല കുടിക്കുന്ന നാള്‍
എന്റെ ബീജത്തില്‍ നിന്ന് അമ്മയില്ലാതെ ഒരു പെണ്‍കുട്ടി ജനിക്കും.
ലോകം പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുമ്പോള്‍ കവി പറയുകയാണ് , എന്‍റെ ബീജത്തില്‍ നിന്നും അമ്മയില്ലാതെ ഒരു പെണ്‍ കുട്ടി ജനിക്കും . സ്നേഹമാണ് അഖില സാരമൂഴിയില്‍ എന്ന കവി വചനം കവി ഇവിടെ ധ്വനിപ്പിക്കാതെ തന്നെ ധ്വനിപ്പിക്കുന്നു .ഒരു കുറുക്കന്‍ കോഴിയെ കണ്ടാല്‍ എന്താണ് സംഭവിക്കുക എന്ന് നമുക്കറിയാം . അതിനൊരു വിശദീകരണം വേണ്ട . എന്നാല്‍ ഇവിടെ ഒരു കുറുക്കന്‍ കോഴിക്ക് മുല കൊടുക്കുന്നു .മാത്രമല്ല
കവി ആഗ്രഹിക്കുന്നതും ഒരു പെണ്‍കുട്ടിയെ എന്നത് പ്രത്യേകം ശ്രദ്ധിക്കുക .പെണ്‍ ഭ്രൂണഹത്യകള്‍ നടക്കുന്ന നാട്ടില്‍ ഒരു പെണ്‍ കുട്ടി ജനിക്കണം അല്ലെങ്കില്‍ ജനിപ്പിക്കണം എന്ന് പറയുമ്പോള്‍ തന്നെ കവിയുടെ മനസിലെ വിഹ്വലതകള്‍ നമുക്ക് മനസിലാക്കാം .അങ്ങനെ പരസ്പരം സ്നേഹിച്ചും സ്ത്രീ പീഡനങ്ങളും , സ്ത്രീധനവും ഇല്ലാത്ത നാട്ടില്‍ ( അങ്ങനെ ഒരു നാട് ഉണ്ടാകുമെങ്കില്‍ , അവിടെ ) കവിയുടെ ബീജത്തില്‍ നിന്നും ഒരു പെണ്‍കുഞ്ഞ് ജനിക്കും . ഈ രണ്ട് വരികള്‍ മാത്രം മതി കവിതയുടെ മൊത്തം ഗുണം നമുക്ക് മനസിലാക്കാന്‍ .
അടുത്ത വരികളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം .അങ്ങനെ പെണ്‍കുഞ്ഞ് ഉണ്ടായി കഴിഞ്ഞാല്‍ അവള്‍ക്ക് ( കവിയുടെ മകള്‍ക്ക് ) എന്തൊക്കെ കവി ചെയ്തുകൊടുക്കും എന്നതാണ് അടുത്ത വരികളില്‍ .താഴെ കൊടുത്തിരിക്കുന്ന വരികളാണ് ഈ കവിതയുടെ കാതല്‍ അല്ലെങ്കില്‍ നിധി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭാഗം .
എന്റെ മകള്‍ക്ക് പേറ്റുനോവിന്റെ കഥ പറഞ്ഞു കൊടുക്കാന്‍
ഞാന്‍ തള്ളക്കോഴിയെ ഗസ്റ്റ് ലക്ചറര്‍ ആക്കും.
മുലയില്ലാത്ത ആ കോഴി,പാല്‍ തീര്‍ന്നതറിയാതെ ചോര ചുരത്തിയ
ഒരമ്മയുടെ കഥ പറഞ്ഞുകൊടുക്കും.
ഇന്നത്തെ പെണ്‍കുട്ടികള്‍ പ്രസവിക്ക്വാന്‍ ഇഷ്ടപ്പെടാത്ത കുട്ടികളാണ് . പെറ്റു നോവുകള്‍ കടം കഥകള്‍ ആയി മാറുന്ന കാലത്താണ് കവിയുടെ ജനനം , വളര്‍ച്ച എന്നത് പ്രത്യേകം ശ്രദ്ധിക്കുക . പലരും കോഴികളെ പോലെ മുട്ടയിട്ടു വിരിയിക്കുവാന്‍ ആഗ്രഹിക്കുന്നു . കോഴിക്ക് മുട്ടയിടുമ്പോള്‍ ഉണ്ടാകുന്ന ഇത്തിരി വേദന ആവില്ല ആന പ്രസ വിക്കുമ്പോള്‍ .കോഴി മുട്ടയിട്ടാല്‍ ആ പ്രദേശം മുഴുവന്‍ കൂവി നാറ്റിക്കും . എങ്കിലും പേറിന്റെ വേദന പറഞ്ഞു കൊടുക്കാന്‍ തള്ളക്കോഴിയെ തന്നെ കവി ഗസ്റ്റ് ലക്ചറര്‍ ആക്കും. അത്ര പോലും പ്രസവ വേദന ആ കാലത്ത് ഉണ്ടാകുകയില്ല എന്ന കവി നമ്മെ ഉത് ബോധിപ്പിക്കുന്നു .മാത്രമല്ല മുലയില്ലാത്ത കോഴി പാല്‍ തീര്‍ന്നത് അറിയാതെ ചോര ചുരത്തിയ അമ്മയുടെ കഥ പറഞ്ഞു കൊടുക്കും . ഇന്ന് മക്കളെ മുലയൂട്ടുന്ന എത്ര സ്ത്രീകളുണ്ട് ? എത്ര തരം ബേബി ഫുഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ് . എന്നാല്‍ മുലപ്പാലിന്റെ അത്ര ഗുണം മറ്റെന്തിന് ഉണ്ടാകും എന്നത് സ്ത്രീജനങ്ങള്‍ , പുരുഷ പ്രജകള്‍ സ്വയം ചിന്തിക്കുക . മലയാളത്തിലെ കവിതകളെ അവലോകനം ചെയ്യുമ്പോള്‍ കൂഴൂരിനെ സ്പര്‍ശിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന സ്ഥിതി വന്നിരിക്കുന്നു . കൂഴൂരിന്റെ ഉപമയിലെ ആട് എന്ന കവിത ഈ സമയം ഓര്‍ക്കുന്നത് നന്നാകും .കാരണം , ആ ആടും ഇങ്ങനെ പാല് കൊടുത്ത് കൊടുത്ത് ചോര ഊട്ടിയ ഒരാടാണ് . അവസാനം നില്‍ക്കക്കള്ളി ഇല്ലാതെ വീട് വിട്ട് ഓടുകയായിരുന്നു ആ പാവം ആട് .
ഇന്ത്യയിലെ രാഷ്ട്രീയമാണ് അടുത്ത വരികളില്‍ കാണുന്നത് .
സ്വന്തം മൂത്രത്തിലൂടെ അവള്‍ കണ്ണീരിന്റെ രുചി അറിയും.
ഗോമൂത്ര ഷാമ്പൂ , ചാണക രസായനം , ഗോമൂത്ര കോളാ എന്നിവ ഉടനെ തന്നെ മാര്‍ക്കറ്റില്‍ എത്തും എന്നത് നമുക്കറിയാം . മാത്രമല്ല മറ്റൊരു കാര്യവും കവിതയില്‍ പറയുന്നുണ്ട് . മൂത്രത്തിനും കണ്ണീര്‍ തുള്ളിക്കും ഒരേ രുചി ആണെന്നും . ഇത് കുടിച്ചാല്‍ നമ്മുടെ മൊറാര്‍ജി ദേശായിയെപോലെ ദീര്‍ഘയുസ് ഉണ്ടാകും എന്നും ഒറ്റ വരിയില്‍ പറഞ്ഞു വെയ്ക്കുന്നു .
അടുത്ത വരികളാണ് ഇതിന്റെ ദുഃഖ പര്യവാസാനം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നത് .
എങ്കിലും ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞ അവളുടെ ഭാഗ്യമോര്‍ത്തു
എന്നോ മരിച്ച ഒരച്ഛന്‍ വായ കൊണ്ട് കരയും.
പിന്നെയും ഇവിടെ പെണ്‍കുട്ടികള്‍ ജനിച്ചു കൊണ്ടേയിരിക്കും.
പക്ഷെ..
ഇത്രയൊക്കെ സുഖ സൌകര്യങ്ങള്‍ അതായത് പരസ്പരം സ്നേഹം , കരുതല്‍ , സ്ത്രീധനം ഇല്ലാത്ത പീഡനം ഇല്ലാത്ത ,പ്രസവ വേദന ഇല്ലാത്ത , മൂല ഊട്ടണ്ടാത്ത ഈ ഭൂമിയില്‍ ജനിച്ച ഭാഗ്യമോര്‍ത്ത് എന്നോ മരിച്ചു പോയ അവളുടെ അച്ഛന്‍ കരയും എങ്കിലും അപ്പോഴും ഈ ഭൂമിയില്‍ പെണ്ണുങ്ങള്‍ ജനിച്ച് കൊണ്ടേ ഇരിക്കും . എത്ര ഭാഗ്യകരമായ ഒരവസ്ഥയാണ് സ്ത്രീകള്‍ക്ക് കൈവരുവാന്‍ പോകുന്നത് എന്നോര്‍ത്ത് എല്ലാവരും സന്തോഷിപ്പീന്‍ .
പക്ഷേ !!
ആ പക്ഷേ നിങ്ങള്‍ ശ്രദ്ധിച്ചുവോ കവി ശ്രെഷ്ടന്മാരെ ?
ആ പക്ഷേ ഒരു ചോദ്യമായി തന്നെ നിര്‍ത്തിക്കൊണ്ട് എന്‍റെ ആസ്വാദനം ഇവിടെ അവസാനിപ്പിക്കുന്നു . കവിക്ക് എല്ലാ ആശംസകളും . ഇനിയും ഈ കവിത മനസിലായില്ലെങ്കില്‍ , തീവ്രത പോരാ എങ്കില്‍ ഒരു കവിത എന്ന നിലയില്‍ ഒരു തികഞ്ഞ പരാജയമായി മാത്രം ഈ കവിത തീരട്ടെ .ആശംസകള്‍ . അന്നും ഇന്നും ഒരു ഈജിപ്ത്യന്‍ മമ്മിയെ പോലെ ജീവിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് ഒരു പതിനെട്ടുകാരന്റെ ആത്മ രോഷം എനിക്കീ കവിതയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു എങ്കില്‍ ആ കവിത ഒരു വിജയമായിരുന്നു എന്ന് ഞാന്‍ വളരെ ശക്തമായി പ്രസ്താവിക്കുന്നു .
എനിക്ക് കയ്യടി കയ്യടി കയ്യടി ......
കവിക്ക് പൂച്ചെണ്ട് .പൂച്ചെണ്ട് പൂച്ചെണ്ട് .
മമ്മി

പകലന്റെ P R O ഒരു പഠനം
മലയാള ബ്ലോഗില്‍ വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശ്രദ്ധേയനായ ഒരു കവിയാണ് പകല്‍ കിനാവന് എന്ന ശ്രീ . ഷിജു ബഷീര്‍ .വായനക്കാരുടെ മണ്ഡരി ബാധിക്കാത്ത മനോമണ്ഡലങ്ങളില്‍ ചിന്തയുടെ പുത്തന്‍ വിത്തുകള്‍ വാരി വിതറുന്ന വരികളാണ് ആ തൂലികയില്‍ നിന്നും ഉതിര്‍ന്നു വീഴുന്നത് എന്നത് രണ്ടാമതൊന്നു കൂടി ചിന്തിക്കാതെ നമുക്കറിയാം . നല്ലൊരു കവി മാത്രമല്ല പകല്‍ കിനാവാന്‍ . ഫോട്ടോഗ്രാഫര്‍ , ഗ്രാഫിക് ഡിസൈനര്‍ എന്നീ നിലയിലും ശ്രീ ബഷീര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .അടുത്ത കാലത്ത് ഏഷ്യ നെറ്റില്‍ അദ്ദേഹത്തെ കുറിച്ച് വന്നത് നാം കണ്ടതാണല്ലോ .
നല്ല കവിതകളെ അടുത്തറിയാന്‍ തൊട്ട് നോക്കണം എന്നത് പോലെ തന്നെ ഒരോ കവിതകളും നമുക്ക് മനസിലാക്കണം എങ്കില്‍ അവയെ അടുത്തു നിന്ന് നോക്കണം . ഒറ്റ വായനയില്‍ വായനക്കാരുടെ മനസ്സില്‍ ഒന്നും കത്തില്ല .അങ്ങനെയുള്ള കവികള്‍ക്ക് / കവിതകള്‍ക്ക് വേണ്ടിയാണ് എന്നെ പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള നിരൂപകരെ / ആസ്വാദകരെ ബ്ലോഗില്‍ ആവശ്യം എന്ന് പറയുന്നത് :) . ഇന്നലെ ഞാന്‍ ബ്ലോഗ് എഴുത്ത് നിര്‍ത്തിയതായിരുന്നു എന്നാല്‍ ഇങ്ങനെ ഒരു കവിത വെറുതെ കിടക്കുമ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് എഴുതിയില്ലെങ്കില്‍ എന്ത് ചെയ്യും എന്ന് കരുതി മാത്രം വീണ്ടും എഴുതുന്നു .ഇതെഴുതി കഴിഞ്ഞാല്‍ വീണ്ടും ഞാന്‍ ബ്ലോഗ് എഴുത്ത് നിര്‍ത്തും .
കഴിഞ്ഞ ദിവസം ശ്രീ പകല്‍ എഴുതിയ കവിതയാണ് P.R. O . എന്താണ് കവിതയും പി ആര്‍ ഓ എന്ന തലക്കെട്ടുമായിട്ടുള്ള ബന്ധം എന്ന് ചോദിക്കരുത് .കഥയില്‍ കവിതയില്‍ ചോദ്യങ്ങളില്ലല്ലോ . V. I. P എന്നാല്‍ വെറുതെ ഇരിക്കുന്ന പിതാവ് എന്നതുപോലെ P.R.O യില്‍ അങ്ങനെ വല്ല അര്‍ത്ഥങ്ങളും ഉണ്ടോ എന്ന് നമുക്കാദ്യം പരിശോദിക്കാം .പതിവായി രാത്രിയില്‍ ഊറ്റുന്നത് അല്ലെങ്കില്‍ വീശുന്നത് എന്ന അര്‍ത്ഥത്തിലാകും കവി ഈ തലക്കെട്ട് തിരഞ്ഞെടുത്തത് എന്ന് നിങ്ങള്‍ കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി . അതിനാണ് കിഡ്നി വേണം കിഡ്നി വേണം എന്ന് ഞാന്‍ പലപ്പോഴും പറയാറുള്ളത് .ഇതിനു ആദ്യം കൂഴൂരിന്റെ ചോല്‍ക്കാഴ്ചയിലെ ഒരു അനോണി കമെന്റ് നോക്കുക . അതില്‍ പകലനെ പി. ആര്‍ . ഓ എന്നൊരു അനോണി വിശേഷിപ്പിച്ചിരിക്കുന്നു . അതിലെ ഊര്‍ജ്ജമാണ് ഈ കവിതയ്ക്ക് പിന്നില്‍ , ഇത്തരമൊരു കാവ്യം ഉടലെടുക്കുവാന്‍ തന്നെ കാരണം !! .
പല രീതിയില്‍ നമുക്ക് ഈ കവിതയെ വിലയിരുത്താം . ആദ്യം നമുക്ക് പകല്‍ കിനാവന്റെ പുതിയ ബ്ലോഗ് വരെ പോയി അതിന്റെ പുതിയ ഹെഡര്‍ കണ്ടു തിരികെ വരാം . അതില്‍ അമ്പെയ്തു രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു മനുഷ്യ രൂപം കാണാം . ഇതാരാകും എന്ന ചോദ്യം ഞാന്‍ വിട്ട് തന്നിട്ട് എന്‍റെ ദൌത്യം തുടരട്ടെ . മാത്രമല്ല ആ രൂപത്തിലേക്ക് തന്നെ നോക്കിയിരിക്കുന്ന പകലന്‍ എന്ന ഒറ്റക്കണ്ണന്‍ അല്ല രണ്ട് കണ്ണും ഉള്ള ഒരു മനുഷ്യ രൂപം . ഇത് ഇണക്കുരുവികളില്‍ ഒരെണ്ണം വീണു പിടയുന്നത് കാണുന്ന കാതരയായ കുരുവിയോ അതോ മലര്‍ ശരം ഏറ്റതോ എന്നൊക്കെ വായനക്കാര്‍ ചിന്തിക്കട്ടെ . അവയിലേക്ക് ഇപ്പോള്‍ കടക്കുവാന്‍ ഉദ്ദേശമില്ല .മാനിഷാദ എഴുതിയ വാല്മീകിയെ നമ്മള്‍ ഈ സമയം ഓര്‍ക്കുന്നത് നന്നാകും . ഒരു വേടന്‍ ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു മഹാകാവ്യം ഉണ്ടാകുമായിരുന്നില്ല . അതേ പോലെ ഒരനോണി ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു കാവ്യം ആ തൂലികയില്‍ നിന്നും പിറക്കുമായിരുന്നില്ല. ഈ സമയം ആ അനോണിക്ക് എന്‍റെ പേരില്‍ നന്ദി അറിയിക്കുന്നു .അനോണികള്‍ പ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍ ഇത്തരം അനോണികള്‍ ബൂലോകത്തിന്റെ ഉപ്പാണ് എന്ന് മനസിലാക്കാം . ഉപ്പു കാരമില്ലാതെ പോയാല്‍ എന്തിന് കൊള്ളാം , വെറുതെ പുറത്തു കളയാം എന്നല്ലാതെ എന്ന ബൈബിള്‍ വാക്യം ഈ സമയം ഓര്‍ക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഈ കവിതയുടെ വിജയമാണ് .
ഇനി കവിതയിലേക്ക് കടക്കാം .
അതിനാദ്യം പഠിക്കേണ്ടത് , ആദിയില്‍ വചനമുണ്ടായിരുന്നു . വചനം ദൈവമായിരുന്നു എന്ന വാക്യമാണ് .അപ്പോള്‍ മനുഷ്യനും പ്രകൃതിക്കും മുന്‍പേ വചനവും കവിയും കവിതയുമുണ്ടായിരുന്നു എന്നാണ് ആദി കവിയായ വാല്മീകിയുടെ പിന്തുടര്‍ച്ച അവകാശി ശ്രീ പകലന്‍ ഈ കവിതയില്‍ കൂടി ഊന്നി പറയുവാന്‍ ശ്രമിക്കുന്നത് .
അപ്പോള്‍ ചോദിക്കും എന്താണ് ഇതിനു പി. ആര്‍ .ഓ യുമായി ബന്ധം ? ഇവിടെയാണ് നിരൂപണത്തിന്റെ പ്രസക്തി ഏറുന്നത്.അതുകൊണ്ട് തന്നെ നമുക്ക് കാവ്യത്തെ കാണ്ഡം കാണ്ഡമായി ഇഴ കീറി നോക്കാം .മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്നത് മനസ്സില്‍ വെച്ചു കൊണ്ട് വേണം കവിതയെ വായിക്കുവാന്‍ .
ഓരോ ദിവസവും
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മരിച്ചൊരാളെപ്പോലെ
എല്ലാവരും ചുറ്റും.
ആദ്യ കാണ്ഡത്തില്‍ എന്താണ് കവി പറയുന്നത് ?
ഒരോ ദിവസവും, അതായത് പതിവായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ തൊട്ട് മുന്‍പ് മരിച്ചവരേപ്പോലെ എല്ലാവരും ചുറ്റും . പതിവായി പല ബ്രാന്‍ഡ് ഓവര്ടോസ് ആയി അകത്ത് ചെന്നാല്‍ ചുറ്റിലും മരിച്ചവരേപ്പോലെ കാണുന്നത് സ്വാഭാവികം . ഇതിനാണ് അല്പം വില കൂടിയാലും നല്ല ബ്രാന്‍ഡ് കഴിക്കണം എന്ന് പ്രായമുള്ളവര്‍ ഉപദേശിക്കുന്നത് .
ചിലര്‍ അങ്ങനെ ബ്രാന്‍ഡ് മാറ്റി മാറ്റി കഴിച്ചാല്‍ :-
ചിലര്‍
ചോര കട്ടപിടിച്ച ഹ്യദയത്തില്‍
അടക്കിപ്പിടിച്ച് ഒറ്റപ്പെയ്യലാണ്.
പെട്ടെന്ന് വിതുമ്പലായി
നനഞ്ഞുപരക്കും.
ഇങ്ങനെ ചിലര്‍ ബ്രാന്‍ഡ് മാറ്റി മാറ്റി അടിച്ചാല്‍ ചോര കട്ടപിടിച്ചതുപോലെ തപ്പിപ്പിടിച്ചു കൊണ്ട് ( വിതുമ്പി ക്കൊണ്ട് ) ഒറ്റ വാള് വെപ്പാണ് . പെട്ടെന്ന് അവിടെല്ലാം നനഞ്ഞു പരക്കും. എത്ര വാസ്തവമായ കാര്യമാണ് കവി ഇവിടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് .
വിരലില്‍ തൊടുന്നവരുണ്ട്
ഉള്ളില്‍ ഉമ്മ വെക്കുന്നവരുണ്ട്
കൈപിടിച്ച് പിന്നെ കാണാമെന്ന്
പിരിഞ്ഞുപോകുന്നവരുണ്ട്.
പതുക്കെ ഓരോരുത്തരായി
പടികടന്നകലും.
ഇങ്ങനെ വാള് വെയ്ക്കുമ്പോള്‍ വാള് വെയ്ക്കല്ലേ എന്ന് പറഞ്ഞു ചിലര്‍ കയ്യില്‍ കയറി പിടിക്കും . ചിലര്‍ ആ സമയത്ത് ഉള്ളില്‍ ചിരിക്കും .മറ്റ് ചിലര്‍ നീ വാള് വെച്ചോളൂ , നാളെ ബാറില്‍ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു പോകും . ഇങ്ങനെ പോയാലും ചിലര്‍ . ഇവിടെ കവി ഫുള്‍ സ്റ്റോപ്പ് ഇട്ടത് ശ്രദ്ദിക്കുക . ആരാണ് ഈ ചിലര്‍ ? അടുത്ത ഭാഗം നോക്കാം .
എത്ര നിര്‍ബന്ധിച്ചാലും
പോകാത്തവര്‍
തൊട്ടു തൊട്ടങ്ങിനെ
കണ്ണിലേക്ക് തന്നെ
നോക്കി നില്‍ക്കും.
എഴുന്നേല്‍ക്കണം
പോകണം
ഒരുപാട് കാര്യങ്ങളുണ്ട്.
ഉമ്മയുണ്ട്
ഉപ്പയുണ്ട്
ഭാര്യയുണ്ട്
മകളുണ്ട്
കാമുകിയുണ്ട്
കൂട്ടുകാരുണ്ട്.
രാത്രിയില്‍ പോയി കിടന്നുറങ്ങ് എന്ന് കവി മറ്റുള്ളവരെ നിര്‍ബന്ധിച്ചാലും വിട്ട് പോകാതെ ചിലര്‍ ആ വാള് വെയ്ക്കുന്ന മുഖത്തേക്ക് നോക്കിക്കൊണ്ട് നില്‍ക്കും . വാള് വെച്ചു താഴെ ബോധമില്ലാതെ കിടന്നാലും ആ കണ്ണിലേക്ക് നോക്കി നില്‍ക്കുന്ന ഉപ്പ , ഉമ്മ , ഭാര്യ , മകള്‍ , കാമുകി ( ? ) ഭാര്യയും കാമുകിയും . ഒരേ സമയം ഭയങ്കരന്‍ . (ചുമ്മാതല്ല വെള്ളമടിക്കുന്നത് ) . പിന്നെ ചില കൂട്ടുകാര്‍ . ഇവരെല്ലാം ബോധമില്ലാതെ കിടക്കുന്ന കവിയെ നോക്കി നില്‍ക്കും . എത്ര ഉദാത്തമായ ഭാവനയാണിത് .
ഇനി അടുത്ത വരികള്‍ .
ഓടിയാലും നടന്നാലും
സമയത്തിനെത്തില്ല.
എങ്കിലും,
കിടന്നൊന്ന് കണ്ണടക്കുമ്പോള്‍
എല്ലാവരുമെത്തും..!
ബോധമില്ലാതെ കിടക്കുന്നിടത്ത് നിന്നും ഓടിയാലും നടന്നാലും ആടിയാലും സമയത്തിനു കട്ടിലില്‍ എത്തില്ല എന്നറിയാം .എന്നാലും വല്ല വിധത്തിലും കട്ടിലില്‍ വലിഞ്ഞു കയറി കെട്ട കള്ളിന്റെ കെട്ട് വിട്ടാല്‍ ഉടനെ ഇവരെല്ലാം ബോധത്തില്‍ വീണ്ടും വരും . ശരിക്കും സത്യമായ കാര്യമാണ് . അനുഭവസ്ഥര്‍ സംസാരിക്കുന്നു .
അടുത്ത ഭാഗമാണ് ഏറ്റവും പ്രധാനം .
കിടക്കണം
പെട്ടെന്നുറങ്ങണം.
(മരിക്കാനിഷ്ടമില്ലാത്തതു കൊണ്ടാവാം
മനുഷ്യര്‍ക്ക് പിന്നാലെ നടക്കുന്നത്,
കിടക്കുമ്പോഴും
മനുഷ്യരെയിങ്ങനെ ചുറ്റും നിര്‍ത്തുന്നത്)
ഇനി കള്ള് കുടിച്ച് ബോധമില്ലാതെ കിടക്കുന്ന സ്ഥലത്ത് തന്നെ കിടക്കുകയാണ് എങ്കിലും , മനസിലെ ആഗ്രഹം കട്ടിലില്‍ കയറിക്കിടക്കണം , പെട്ടന്ന് ഉറങ്ങണം , മരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാകും ( ഇവിടെ നമ്മള്‍ നേരത്തെ പറഞ്ഞ കാമുകിയെ ഓര്‍ക്കുക. അതാണീ ബ്രാക്കെറ്റ് കവി ബോധപൂര്‍വ്വം കൊടുക്കുന്നത് . )
അടുത്ത പ്രധാന ഭാഗം കൊണ്ട് കവി ഈ കവിത ഇവിടെ അവസാനിപ്പിക്കുകയാണ് . ശ്രദ്ദിക്കുക
മനുഷ്യനുണ്ടായത്
കവിതയ്ക്കും
മുമ്പ് തന്നെയാവണം!
കൂട്ടുകാരുടെ കൂടെ കൂടി നടക്കുമ്പോഴും , കള്ള് കുടിക്കുമ്പോഴും , വാള് വെയ്ക്കുമ്പോഴും മനസിലെ കെടാത്ത കനലാണ് കവി ഇവിടെ ഊതി തെളിക്കുന്നത് . ഈ കണ്ട , കവിതക്കും മുന്‍പേ ഞാന്‍ കണ്ടതും കേട്ടതുമായ കവിതക്കും മുന്‍പേ തന്നെ , എനിക്കറിയാം ആദിയില്‍ ആദവും ഹൌവ്വയും ഉണ്ടായി എന്നത് കവി ആവര്‍ത്തിച്ചു അടിവരയിട്ടു നമ്മളെ ഓര്‍മ്മിപ്പിക്കുന്നു .ഒരാശ്ചാര്യ ചിഹ്നത്തില് ഈ കവിത അവസാനിക്കുന്നില്ല മറിച്ച് വീണ്ടും വീണ്ടും തുടരുന്ന കവിതാ സപര്യയാണ് കവി വായനക്കാരിലേക്ക് കോരിയിടുന്നത് .
അങ്ങനെ ബോധ അബോധാവസ്തകളില്‍ കൂടി കടന്ന് പോകുന്ന കവിതകള്‍ ബ്ലോഗില്‍ വളരെ വിരളം തന്നെയെന്നു വേണം കരുതുവാന്‍ . ഈ പഠനം പൂര്‍ണ്ണമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . ഇങ്ങനെ ബോധ അബോധാ വസ്തകളില്‍ കൂടി കടന്ന് പോകുന്ന കൂടുതല്‍ കവിതകള്‍ ബ്ലോഗില്‍ ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു .
കവിക്ക് എല്ലാ ഭാവുകങ്ങളും .
കവിത പൂര്‍ണ്ണമായി താഴെയുണ്ട് .
ഓരോ ദിവസവും
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മരിച്ചൊരാളെപ്പോലെ
എല്ലാവരും ചുറ്റും.
ചിലര്‍
ചോര കട്ടപിടിച്ച ഹ്യദയത്തില്‍
അടക്കിപ്പിടിച്ച് ഒറ്റപ്പെയ്യലാണ്.
പെട്ടെന്ന് വിതുമ്പലായി
നനഞ്ഞുപരക്കും.
വിരലില്‍ തൊടുന്നവരുണ്ട്
ഉള്ളില്‍ ഉമ്മ വെക്കുന്നവരുണ്ട്
കൈപിടിച്ച് പിന്നെ കാണാമെന്ന്
പിരിഞ്ഞുപോകുന്നവരുണ്ട്.
പതുക്കെ ഓരോരുത്തരായി
പടികടന്നകലും.
എത്ര നിര്‍ബന്ധിച്ചാലും
പോകാത്തവര്‍
തൊട്ടു തൊട്ടങ്ങിനെ
കണ്ണിലേക്ക് തന്നെ
നോക്കി നില്‍ക്കും.
എഴുന്നേല്‍ക്കണം
പോകണം
ഒരുപാട് കാര്യങ്ങളുണ്ട്.
ഉമ്മയുണ്ട്
ഉപ്പയുണ്ട്
ഭാര്യയുണ്ട്
മകളുണ്ട്
കാമുകിയുണ്ട്
കൂട്ടുകാരുണ്ട്.
ഓടിയാലും നടന്നാലും
സമയത്തിനെത്തില്ല.
എങ്കിലും,
കിടന്നൊന്ന് കണ്ണടക്കുമ്പോള്‍
എല്ലാവരുമെത്തും..!
കിടക്കണം
പെട്ടെന്നുറങ്ങണം.
(മരിക്കാനിഷ്ടമില്ലാത്തതു കൊണ്ടാവാം
മനുഷ്യര്‍ക്ക് പിന്നാലെ നടക്കുന്നത്,
കിടക്കുമ്പോഴും
മനുഷ്യരെയിങ്ങനെ ചുറ്റും നിര്‍ത്തുന്നത്)
മനുഷ്യനുണ്ടായത്
കവിതയ്ക്കും
മുമ്പ് തന്നെയാവണം!
കൂഴൂര്‍ ചൊല്‍ കാഴ്ച
പകല്‍ കിനാവന്

പിണറായി അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിര .
അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയാണ് പിണറായി വിജയന്‍ എന്ന് പ്രഖ്യാപിച്ചു കൊണ്ട് , സി.പി.എം ന്റെ വലംക്കയ്യും പ്രശസ്ത മാധ്യമ വിചാരകനും മുന്‍ എം.പിയുമായ ഡോക്ടര്‍ സെബാസ്ട്യന് പോള്‍ സി.പി. എം എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയെ കടന്നാക്രമിച്ചു .പിണറായി വിജയന്‍ ഈയിടെ നടത്തിയ മാധ്യമ കടന്നാക്രമണങ്ങള് നാം കണ്ടതാണ് . സി .പി. എം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരടിയായിരുന്നു പോളിന്റെ ഈ വിമര്‍ശനം .
സെബാസ്ട്യന് പോള്‍ മാതൃഭൂമിയില്‍ എഴുതിയ "സത്യാന്വഷണം തുടരട്ടെ " എന്ന ലേഖനത്തെ പാര്‍ട്ടിയും ദേശാഭിമാനിയും വിമര്‍ശിച്ചതിനെ ക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ഈയിടെ വിജയന്‍ നടത്തിയ പല വാര്‍ത്താ സമ്മേളനങ്ങളും അടിയന്തിരാവസ്ഥക്ക് മുന്‍പ് ശ്രീമതി ഇന്ദിരാഗാന്ധി മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സര്‍ ഷിപ് പോലെ തോന്നിപ്പിക്കുന്നതായി തോന്നുന്നു എന്നും , വിജയന് ചുറ്റും കറങ്ങുന്നത് ഉപജാപക വൃന്തമാണ് എന്നും കൂട്ടിച്ചേര്‍ത്ത് പറഞ്ഞു. വിജയന്‍റെ പലനിലപാടുകളും ഒരു പാര്‍ട്ടി സെക്രട്ടറി എന്ന നിലക്ക് യോജിച്ചതല്ല .ഒരു തരം ഗുണ്ടാരാജ് ആയി മാറിയിരിക്കുന്നു കേരളം .അഭ്യന്തര മന്ത്രിയുടെ കീഴില്‍ ഒരു ഗുണ്ടാ സംഘം തന്നെ പ്രവര്‍ത്തിക്കുന്നു .പാവം പിടിച്ച അച്ചുമ്മാമ്മയെ ഈയിടെ എല്ലാവരും കൂടി പുകച്ചു ചാടിച്ചിരുന്നു . കേരളം കണ്ട പാവ മുഖ്യമന്ത്രി ആരെന്നു നാളെ കുട്ടികള്‍ ചോദിച്ചാല്‍ നിസംശയം പറയാന്‍ ശ്രീമാന്‍ അച്ചുമ്മാമ്മ തന്നെയെന്ന് . അദ്ദേഹം കാര്യമായി ഈ സംഭവത്തില്‍ പ്രതികരിച്ചില്ല .ഇതിനിടയില്‍ മുദ്രാവാക്യമല്ല ഭരണം എന്ന് പ്രഖ്യാപിച്ചു കൊണ്ട് ആ പാവപ്പെട്ട തള്ള ശ്രീമതി ഗൌരി അമ്മ സെക്രട്ടറിയേറ്റിന്റെ നടയില്‍ നിരാഹാരം തുടങ്ങി .കേരളത്തിലെ ഗുണ്ടാ കൊട്ടേഷന്‍ - ഭരണ - പോലീസ് അവിശുദ്ധ കൂട്ടുകെട്ട് നിര്‍ത്തണം അതിന് വേണ്ട നടപടി എടുക്കണം എന്നതാണ് നിരാഹാരത്തിന്റെ കാരണം . എന്തായാലും സി.പി.എം ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് . ഏതു നിമിക്ഷവും എന്തെങ്കിലും ഒക്കെ സംഭവിക്കാം . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാം എന്ന് ദൃഡപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരാണോ ഇത് ? ഇങ്ങനെയൊക്കെ കേരളത്തില്‍ സംഭവിക്കുമ്പോള്‍ ബ്ലോഗില്‍ കൊട്ടേഷന്‍ - ഗുണ്ടാ വിളയാട്ടം നടന്നില്ലെങ്കില്‍ മാത്രമേ അത്ഭുതം തോന്നെണ്ടാതുള്ളൂ . കാരണം കേരളത്തിന്റെ തനികൊണം ബ്ലോഗിലും കാണിക്കാതെ ഇരിക്കില്ലല്ലോ .
ലേബലുകള്‍:
ഇന്ദിരാഗാന്ധി,
നിരൂപണം,
പിണറായി,
രാഷ്ട്രീയം,
ലേഖനം,
വാര്‍ത്ത,
വിമര്‍ശനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)