ചൊവ്വാഴ്ച

ബൂലോക പത്രം

ഇപ്പോള്‍ ബ്ലോഗില്‍ പത്രങ്ങളുടെ കാലമാണല്ലോ . ഞാനും ഒരു പത്രം തുടങ്ങിയാലോ എന്നാലോചിക്കുന്നു .ബൂലോക പത്രം എന്ന പേരില്‍ . അതിന്റെ ആദ്യ ലേഖനമായി ശ്രീ ജോസഫ്‌ ചാക്കോ വടക്കേടത്ത് അയച്ചു തന്ന ഒരു പോസ്റ്റ്‌ പ്രസിദ്ധികരിക്കുന്നു. ഇത്തരം ലേഖനങ്ങള്‍ വേറെയും ഉണ്ടെങ്കില്‍ എനിക്കയക്കുക . ഇവിടെ പൂശാം .





നമ്മുടെ ബൂലോകത്തിനെതിരെ നിയമനടപടി വേണം


---------------------------------------------------------------------------


സിയാബ് ഐ എ എസ് കാരനാണോ ക്യാൻസർ രോഗിയാണോ?

ഇത് അന്വേഷിക്കേണ്ട ബാദ്ധ്യത നമ്മുടെ ബൂലോകം എന്ന ഐ ഡിയിൽ ബ്ലോഗുന്ന ബ്ലോഗർക്കാണോ?

അവനവന്റെ കാര്യം സ്വന്തം ബ്ലോഗിൽ പോസ്റ്റുക എന്നതിലുപരി മറ്റൊരുവന്റെ (അവൻ ഏത് ക്രിമിനലായാലും) കാര്യങ്ങൾ പോസ്റ്റിൽ വിളമ്പാൻ നമ്മുടെ ബൂലോകം എന്ന ഐ ഡിയിൽ ബ്ലോഗുന്ന ബ്ലോഗർക്ക് ആരാണ് അവകാശം നൽകിയത്.

സിയാബ് ഐ എ എസ് കാരനാണെന്നും കാനസർ രോഗിയാണെന്നും പറഞ്ഞ് കാശ് തട്റ്റി എന്ന കുറ്റാരോപണമാണ് നമ്മുടെ ബൂലോകം എന്ന ബ്ലോഗർ ഉയർത്തുന്നത്.

അനാവശ്യമായി വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് കാശ് വാങ്ങിയിട്ടുണ്ടെങ്കിൽ, അതൊക്കെ അന്വേഷിക്കാനും വേണ്ടത് ചെയ്യാനും ഇവിടെ നിയമപ്രകാരമുള്ള ഏജൻസികൾ ഉണ്ട്. നമ്മുടെ ബൂലോകത്തിന് ഈ റോൾ ആര് ഏത് അവസ്ഥയിൽ അനുവദിച്ചു കൊടുത്തു. എറണാകുളം ജില്ലാ കലക്റ്ററും ആർ സി സിലെ പൈയും ചേർന്നാൽ നിയമവശം പൂർണ്ണമാവുമോ?

നക്സൽബാരിയെ ലജ്ജിപ്പിക്കുന്ന തരത്തിൽ ഒരാളിനെ വിചാരണ ചെയ്യാനുള്ള അവകാശം നമ്മുടെ ബൂലോകം എന്ന ബ്ലോഗർക്ക് ആർ നൽകി?

സിയാബ് കള്ളം പറഞ്ഞിരിക്കാം അല്ലായിരിക്കാം....അതൊക്കെ ആ വ്യക്തിയുടെ ജീവിത സാഹചര്യങ്ങൾ..

പക്ഷെ അതിനൊക്കെ മറുപടി നമ്മുടെ ബൂലോകം എന്ന ബ്ലോഗർക്ക് കൊടുക്കണം എന്ന് വന്നാൽ ഈ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമാന്തര പ്രക്രിയയെ ബ്ലോഗ് എന്ന് വിളിക്കണോ?

അതാണോ നമ്മുടെ ബൂലോകം...

നമ്മുടെ ബൂലോകത്തിന്റെ വാക്കുകൾ ശ്രദ്ധിക്കൂ....സിയാബിണ് ഞങ്ങൾ രണ്ടാഴ്ച്ച സമയം നൽകി...സിയാബിന് മറുപടി പറയാൻ രണ്ടാഴ്ച്ച എന്ന ഔദാര്യം വച്ച് നീട്ടാൻ നമ്മുടെ ബൂലോകം ആര്? സമാന്തര ഭരണകൂടമോ? സിയാബ് ആര് ഭീകരനോ?

നമ്മുടെ ബൂലോകം വരക്കുന്ന വരക്കകത്ത് വന്ന് സിയാബ് വിചാരണക്ക് വിധേയനാവണം എന്ന് ധാർഷ്ട്യം പിടിക്കാൻ നമ്മുടെ ബൂലോകം എന്ന ബ്ലോഗർക്ക് ഭരണഘടനാപരമായും നിയമപ്രകാരവും ഉള്ള എന്ത് അധികാരമാണ് ഉള്ളത്.

ഈ ഞാനും നമ്മുടെ ബൂലോകവും വെറും ബ്ലോഗർ മാത്രമാണ്.

നെറ്റിയിൽ പത്രം എന്ന് എഴുതി ഒട്ടിയാൽ ആരേയും ഭീഷണിപ്പെടുത്തി വരുതിയിൽ ആക്കാമെന്ന് വിചാരിക്കണ്ട.

സിയാബിന്റെ വിഷയം ഇത്രേ ഉള്ളൂ.

സിയാബ് കുറെ കാശ് കടം വാങ്ങുന്നു ( കൊടുത്ത ആൾ ഇപ്പോഴും പുറമെ വന്നിട്ടില്ല) ഈ ഇടപാടിന് നമ്മുടെ ബൂലോകം ഇടനിലക്കാരുമല്ല. വ്യക്തിപരമായ കാരണങ്ങൾ കാണിച്ച് ഒരാൾ കാശ് വാങ്ങിയതും അല്ലെങ്കിൽ തെറ്റിദ്ധരിപ്പിച്ച് കാശ് കൈപ്പറ്റിയതുമായ കാര്യങ്ങൾ ബ്ലോഗിനു വെളിയിൽ മാന്യമായി പരിഹരിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ബന്ധപ്പെട്ട തെളിവുകൾ സഹിതം അധികാരപ്പെട്ട ഏജൻസികളെ സമീപിച്ച് കാശ് വസൂലാക്കുക. ഇതായിരുന്നു സിയാബിനെ സഹായിച്ചു എന്ന് പറയുന്ന ആൾ ചെയ്യേണ്ടിയിരുന്നത്. സിയാബ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷ അനുഭവിക്കണം.

സിയാബിന്റെ വ്യക്തിപരമായ കാര്യങ്ങൾ പോസ്റ്റാക്കാൻ നമ്മുടെ ബൂലോകം എന്ന ബ്ലോഗർക്ക് ആര് അവകാശം നൽകി ?

സിയാബിന് ഐ എ എസ് ഉണ്ടോ ഇല്ലയോ എന്നത് ഗൂഗിളിന്റെ ഔദാര്യത്തിൽ ബ്ലോഗുന്ന ഒരു ബ്ലോഗർക്ക് പോസ്റ്റാക്കുവാൻ പാടുണ്ടോ ?

ഒരാളിന്റെ രോഗ വിവരങ്ങൾ ഒരു ബ്ലോഗർക്ക് പോസ്റ്റായി ഇടാമോ ?

സിയാബിന് രോഗമില്ലാ എന്ന് തന്നെ ഇരിക്കട്ടെ...നമ്മുടെ ബൂലോകത്തിൽ വന്ന സിയാബിന്റെ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ കാരണം ഭാവിയിൽ എന്തെങ്കിലും തെറ്റിദ്ധാരണകൾക്ക് ഇടയായാൽ അതിന്റെ ഉത്തരവാദിത്വം ആർക്ക് ?

സമാനതകളില്ലാത്ത ക്രൂരതയാണ് നമ്മുടെ ബൂലോകം എന്ന ബ്ലോഗർ ചെയ്തിരിക്കുന്നത്..

തനിക്കും സമൂഹത്തിനും ദോഷമുള്ളതിനെ എതിർക്കാം..സധൈര്യം.....

സിയാബ് ആളെ പറ്റിച്ച് കാശ് വാങ്ങിയാലോ ഐ എ എസ് എന്ന നാട്യം കാണിച്ചാലോ അതൊക്കെ അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരാനുള്ള അധികാരപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ ഇവിടുണ്ട്.

പക്ഷെ ഒരു ബ്ലോഗർ( നമ്മുടെ ബൂലോകം) ഇതൊക്കെ സ്വന്തം അധികാരങ്ങളായി തെറ്റിദ്ധരിച്ച് കാര്യങ്ങൾ നിയന്ത്രിക്കാൻ നോക്കിയാൽ ഭവിഷ്യത്ത് ഭീകരമായിരിക്കും.

നമ്മുടെ ബൂലോകം എന്ന ബ്ലോഗർ സിയാബ് വിഷയത്തിൽ ഇട്ട എല്ലാ പോസ്റ്റുകളോടും വൈരുദ്ധ്യം പ്രകടിപ്പിച്ചു കൊണ്ട് തന്നെ പറയുന്നു....

ഇല്ലാത്ത അധികാരം കാട്ടിയതിന് നമ്മുടെ ബൂലോകം എന്ന ബ്ലോഗറെ നിയമനടപടിക്ക് വിധേയനാക്കണം

കാരണം ബ്ലോഗ് എന്നത് സ്വന്തം ഡയറിക്കുറിപ്പ് മാത്രമായിരിക്കണം...അവിടെ മറ്റൊരുവന്റെ നല്ലതും ചീത്തയും എഴുതാൻ ബ്ലോഗർക്ക് അവകാശമില്ല..അധികാരവുമില്ല.

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ആ ബ്ലോഗിന്റെയും കമന്റുകളുടെയും സ്ക്രീന്‍ ഷോട്ടുകള്‍ കരുതി വക്കുന്നത് നല്ലതായിരിക്കും.
കേസിനതു വേണ്ടി വരും.

അജ്ഞാതന്‍ പറഞ്ഞു...

നമ്മുടെ ബൂലോകം പത്രത്തിനെതിരെ കേസ് കൊടുക്കുക തന്നെ വേണം. അപ്പോ അന്വേഷണം വരും. അതോടെ സിയാബ് കള്ളനാണെന്ന് തെളിയുകയും ചെയ്യും. കള്ളന് കഞ്ഞി വെച്ചവന്മാരെ പൊക്കാന്‍ തുടങ്ങുന്നതോടെ ബൂലോകത്തെ ചില ‘സദാചാര‘ വീരന്മാരുടെ ശല്യവും തീര്‍ന്ന് കിട്ടും. വിനാശ കാലേ വിപരീത ബുദ്ധി എന്നാണല്ലോ. ആരോടാ ഈ പറയുന്നത്. ബുദ്ധീന്ന് പറഞ്ഞ സാധാനം മരുന്നിന് പോലും ഇല്ലാത്ത ....വേണ്ട കൂടുതല്‍ പറയുന്നില്ല.

Joseph Thomas പറഞ്ഞു...

തീർച്ചയായും ‘നമ്മുടെ ബൂലോകം’ എന്ന ബ്ലോഗിനെതിരെ പരാതി കൊടുക്കേണ്ടതാണ്. എന്നാൽ അത് സിയ്യാബ് തന്നെ ചെയ്യുന്നതാണ് ഉത്തമം. ഇല്ലെങ്കിൽ നാളെ ഇതുപോലെ ആർക്കു നേരെ വേണമെങ്കിലും വ്യക്തിഹത്യ നടത്തുവാൻ ഈ കൂട്ടർ മടിക്കില്ല. ഈ പ്രവണത അവസാനിപ്പിച്ചേ തീരൂ.

അജ്ഞാതന്‍ പറഞ്ഞു...

നമ്മുടെ ബൂലോകം ചെയ്തത് ബ്ലോഗിന്റെ സാമാന്യ മര്യാദകളെ ലംഘിക്കുന്ന കാര്യമാണ്. സിയാബ് കള്ളനോ വഞ്ചകനോ ആവട്ടെ. അതൊക്കെ വിളിച്ച് പറയാനും ആ വ്യക്തിയുടെ രോഗവിവരങ്ങൾ അന്വേഷിച്ച് ബ്ലോഗിലിടാനും എന്ത് അധികാരമാണ് ഗൂഗിൾ ബ്ലോഗർക്ക് നൽകിയിട്ടുള്ളത്. സിയാബിനെ കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങൾ നിറഞ്ഞ പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുക തന്നെ വേണം. എല്ലാ ഉത്തരവാദിത്വവും ഞങ്ങൾ ഏറ്റെടുത്തു എന്ന് പറഞ്ഞ് കൈകഴുകാൻ അനുവദിക്കരുത്. ഏത് ഞങ്ങൾ, ഒരു ഐ ഡി വച്ച് കുറെ പേർ ഇത് മാതിരി വ്യക്തികളെ കുറിച്ച് സമാന്തര അന്വേഷണവും , മറുപടി നൽകാൻ സമയം നൽകലും ഭീഷണി മുഴക്കലും ബ്ലോഗിംഗ് ആണെന്ന് തോന്നുന്നില്ല. നമ്മുടെ ബൂലോകത്തിനു പിന്നിൽ ഏതോ കുറെ ക്വട്ടേഷൻ ഗുണ്ടാരാജാണ് നടക്കുന്നതെന്ന് തോന്നുന്നു. ബ്ലോഗിന്റെ സാമാന്യ മര്യാദകൾ ലംഘിച്ച് ബ്ലോഗിൽ അശാന്തി പടർത്തുന്ന ഈ റാസ്കലുകൾക്കെതിരെ അനുയോജ്യ നിയമ നടപടി എടുക്കുക തന്നെ വേണം. സിയാബിനെയോ സിയാബിന്റെ പ്രവർത്തികളെയോ അന്ധമായി ന്യായീകരിച്ച് കൊണ്ടല്ല ഈ അഭിപ്രായം പറയുന്നത്.

അജ്ഞാതന്‍ പറഞ്ഞു...

ഈ പോസ്റ്റ് വന്നതിന് ശേഷം നമ്മുടെ ബൂലോകം നല്ല പിള്ള ചമയാനുള്ള ശ്രമം നടത്തുകയാണ്> കമന്റ് ഓപ്ഷൻ പൂട്ടി. പ്രതികരിക്കാനും അവസരം തരുന്നില്ല. നമ്മൾ ഞങ്ങൾ എന്നൊക്കെ ഉള്ള കൂട്ടായ്മ കാണിച്ച് ബ്ലോഗിൽ ഭീഷണീ മുഴക്കാനും ആ ബ്ലോഗർ മടികാണിക്കുന്നില്ല.
എറണാകുളം ജില്ലാ കലക്ടർ എന്റെ വകേലെ ഒരു കസിനും ആ ർ സീ സിലെ പൈ വകേലെ അച്ചനുമാണെങ്കിൽ എന്ത് തെമ്മാടിത്തനവും ബ്ലോഗിൽ പൂശാം എന്നാണ് നമ്മുടെ ബൂലോകം എന്ന ഐ ഡിയിലെ ബ്ലോഗർ വിചാരിച്ചിരിക്കുന്നത്.

ഏറ്റവും വല്യ ശമാശ ആവന്റെ പത്രം പൂട്ടികെട്ടിക്കാൻ വേണ്ടി ആരോക്കെയോ സ്രമിക്കുന്നത്ത്രേ. ഗൊള്ളാം ഒരു പത്രം തുടങ്ങി യതിനു ശേഷം പോരെ ഈ കഴുത കരച്ചിൽ..ബ്ലോഗ് തുടങ്ങി കരഞ്ഞിട്ട് എന്താ ഹേ പ്രയോജനം.

കാപ്പിലാൻ ക്ഷമിക്കുക അവിടെ കമന്റ് ഓപ്ഷൻ ഇല്ല അതോണ്ട് ഇവിടെ പൂശുന്നു...

ബൂലോകത്ത് ആർക്കെങ്കിലും കടം കൊടുത്ത കാശ് തിരിച്ച് വേണോ നമ്മുടെ ബൂലോകം എന്ന പൂറന് ക്വട്ടേഷൻ കൊടുത്താ മതി വാണിച്ച് തരും......
കഷ്ടം...ബ്ലോഗർമാരുടെ സാക്ഷരത.....

നരിക്കുന്നൻ പറഞ്ഞു...

ബ്ലോഗ് എന്നത് സ്വന്തം ഡയറിക്കുറിപ്പ് മാത്രമായിരിക്കണം...അവിടെ മറ്റൊരുവന്റെ നല്ലതും ചീത്തയും എഴുതാൻ ബ്ലോഗർക്ക് അവകാശമില്ല..

തീർച്ചയായും..

hshshshs പറഞ്ഞു...

പണ്ടത്തെ അച്ചടി മാധ്യമങ്ങളേക്കാളും ഒരു പാടൊരുപാട് നല്ല സാധ്യതകൾ ബൂലോകത്തിനുണ്ടെങ്കിലും ഏറ്റവും വലിയ ഒരു കുറവും ഉണ്ട് ട്ടാ..ദേ ഈ അനോണി കമന്റ് വായിച്ചാൽ മതി മനസ്സിലാവും
“ബൂലോകത്ത് ആർക്കെങ്കിലും കടം കൊടുത്ത കാശ് തിരിച്ച് വേണോ നമ്മുടെ ബൂലോകം എന്ന പൂറന് ക്വട്ടേഷൻ കൊടുത്താ മതി വാണിച്ച് തരും......
കഷ്ടം...ബ്ലോഗർമാരുടെ സാക്ഷരത.....” ഹ ഹ ഹ