ബുധനാഴ്‌ച

ബൂലോക കൊട്ടേഷന്‍ ടീം

ഒരു കൊലപാതകം നടന്നാല്‍ അതിന്റെ പോസ്റ്റുമോര്ട്ടം ചെയ്യുന്ന ഒരു പോസ്റ്റായി മാത്രമേ ഇതിനെ വിലയിരുത്താവൂ . അടുത്തയിടെ കേരളത്തെ ഞെട്ടിച്ച കൊലപാതമായിരുന്നു പോള്‍ വധം . എന്നാല്‍ അതിലും ഭീകരമായിരുന്നു ബ്ലോഗില്‍ നടന്ന കൊലപാതകം . ഒരാളുടെ ജീവന്‍ എടുത്താല്‍ ആ ശരീരത്തിന് പിന്നെ നോവില്ല . പക്ഷേ ഒരാളെ ജീവനോടെ കൊല്ലാക്കൊല ചെയ്ത് മാനസികമായി പീഡിപ്പിക്കുക എന്നത് ഏറ്റവും വലിയ അപരാധം .ഇവിടെ ഞങ്ങള്‍ എന്ന ഒരു പദമില്ല . എന്‍റെ അഭിപ്രായങ്ങള്‍ മാത്രമാണ് ഞാന്‍ എഴുതുന്നത്‌ . ഞമ്മടെ ത്ഫൂ ലോകം ഇന്ന് പുറത്തുവിട്ട പ്രസ്താവനയുടെ മറുപടി മാത്രമാണ് ഇത്.

ഒരാളുടെ രോഗവിവരങ്ങളും മറ്റും സംശയങ്ങളുടെ പേരില്‍ എഴുതുക കൂടാതെ കഷ്ടപ്പെട്ട് പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തിയ ഒരാളെ വെറും പ്രീ-ഡിഗ്രി മാത്രമേ ഉള്ളൂ എന്ന് ആളുകളെ വിശ്വസിപ്പിച്ചു കൊണ്ട് എല്ലാവര്‍ക്കും ഗ്രൂപ്പ്‌ മെയിലുകള്‍ അയച്ചു ആളിനെക്കൂട്ടി ആ വ്യക്തിയെ അടച്ചാക്ഷേപിക്കുക മാത്രമല്ല , തെളിവിനായി ഒരു കലക്ടര്‍ ആന്റിയും ഡോക്ടര്‍ പൈ എന്നിവരും കൂടി ചേര്‍ന്നുകൊണ്ടുള്ള അല്ലെങ്കില്‍ ചേര്‍ത്തു കൊണ്ടുള്ള ഒരു കളിയെ ബ്ലോഗിന്റെ നാലതിരുകളില്‍ മാത്രം ഒതുക്കി എന്ന് പറഞ്ഞാല്‍ ഒട്ടും ദഹിക്കുന്നില്ല . ആ വ്യക്തി ജോലി ചെയ്യുന്ന കമ്പനിയില്‍ കള്ളത്തരം പറഞ്ഞാണ് കയറിയത് എന്നും അതില്‍ പറഞ്ഞിരിക്കുന്നു .അരുണിന്റെ വാക്കുകള്‍ കടമെടുക്കുകയാണ് എങ്കില്‍ 2008 മുതല്‍ പ്രസ്തുത വ്യക്തി കീമോ തെറാപ്പി എടുക്കുന്നുണ്ട് എന്നും കമ്പനിയില്‍ ജോലിയുള്ള എല്ലാവര്‍ക്കും ഈ കാര്യം അറിയാം എന്നും വ്യക്തം . ഈ ആളിന് കാന്‍സര്‍ ഇല്ല എന്ന പ്രസ്താവനയാണ് ആദ്യം നടത്തിയത് . ഇപ്പോള്‍ പറയുന്നു 62 % കാന്‍സര്‍ ഇല്ല എന്ന് . അതിനെക്കുറിച്ച് എനിക്കറിയില്ല എങ്കിലും കാന്‍സര്‍ ഇല്ലാത്ത ഒരാള്‍ വെറുതെ ഒരു തമാശക്ക് കീമോ എടുക്കും എന്ന് പറയാന്‍ പറ്റുന്നില്ലല്ലോ .

ഒരാളെ പൊതുവേദിയില്‍ അപമാനിക്കുക എന്നത് തികച്ചും ശിക്ഷാര്‍ഹമാണ് .എല്ലാ തെമ്മാടിത്തരങ്ങള്‍ക്കും കൂടെ ഹോശന്ന പാടാന്‍ കുറെ ആളുകളും ഉണ്ടെങ്കില്‍ ബ്ലോഗില്‍ എന്തുമാകാം എന്നൊരു തോന്നല്‍ . ബൂലോകത്ത് നടക്കുന്ന കൊള്ള , പിടിച്ചുപറി , സ്ത്രീ പീഡനം തുടങ്ങി എന്ത് കാര്യം നടന്നാലും നമ്മുടെ ബൂലോകം എന്ന കൊട്ടേഷന്‍ ടീമിനെ ബന്ധപ്പെട്ടാല്‍ മതി എന്ന ചിലരുടെ തോന്നലുകള്‍ , ഇവയെല്ലാമാണ് ഇത്തരത്തില്‍ ഒരു വധം നടക്കാന്‍ തന്നെ കാരണം . ബ്ലോഗില്‍ കൂടി ധനാഭ്യര്‍ത്ഥന നടത്തി ആളുകളെ വഞ്ചിച്ചു എങ്കില്‍ നിങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ട് . ഞാന്‍ ഇപ്പോള്‍ ബ്ലോങില്കൂടി പരിചയപ്പെട്ട ആരോടെങ്കിലും കുറെ കാശ് വാങ്ങിയാല്‍ അതിനുത്തരം ബൂലോകത്തോട് പറയണം എന്ന് വന്നാല്‍ എന്ത് ന്യായം ? അതെല്ലാം എന്‍റെ സ്വകാര്യമായ കാര്യങ്ങള്‍ . അതില്‍ ബൂലോകത്തിനോ , ബൂലോകത്തുള്ള ആര്‍ക്കെങ്കിലുമോ യാതൊരു പങ്കുമില്ല ആരോടും കണക്കും , കാരണങ്ങളും ബോധിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല . ഞാന്‍ ബാധ്യസ്തനായിരിക്കുന്നത് ഞാന്‍ കടം വാങ്ങിയ വ്യക്തിയോട് മാത്രം .ഞാന്‍ കാശ് തിരികെ കൊടുക്കുന്നില്ല എങ്കില്‍ ബൂലോകത്തെ അല്ല ബന്ധപ്പെടേണ്ടത് മറിച്ച് അതിന് ഉത്തരവാധിത്വമുള്ള ആളുകള്‍ വേറെയുണ്ട് . അല്ലെങ്കില്‍ പിന്നെ കൊട്ടേഷന്‍ ടീമിനോട് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി വാങ്ങാം . ഇവിടെ നമ്മുടെ ബൂലോകം എന്ന കൊട്ടേഷന്‍ ടീം സിയാബിനെ ബന്ധപ്പെട്ടു എങ്കിലും പറഞ്ഞ സമയത്തിനുള്ളില്‍ ഉത്തരം പറഞ്ഞില്ല എന്നതാണ് ഇതിന്റെ പിന്നില്‍ ഉള്ള കഥ .

ഞമ്മടെ ത്ഫൂ ലോകത്തിന്റെ ചീപ്പ് എഡിറ്റര്‍ ജോ , ആദ്യമായി ചൊറിഞ്ഞത് നമ്മുടെ ബെര്‍ലിക്കിട്ടാണ് .ബെര്‍ളി കീഴ്താടിക്ക് തട്ടുകൊടുത്തപ്പോള്‍ എല്ലാം തമാശയായിരുന്നു എന്ന് പറഞ്ഞ് മുങ്ങി . പിന്നെ പൊങ്ങിയത് ചെറായി മീറ്റ്‌ സമയത്തും .എന്നാല്‍ ഇവിടെ ചോദിക്കാനും പറയുവാനും അധികമാരും വരാന്‍ സാധ്യതയില്ലാത്ത സിയാബിനെ പണിതാല്‍ വലിയ പ്രശനം ഉണ്ടാകില്ല എന്ന് കരുതി ഒരു തരം സര്‍ക്കസ്‌ കാണിക്കുകയായിരുന്നു ഇത് .

ഇനി ഇങ്ങനെ ആരും ബ്ലോഗില്‍ അപമാനിക്കപ്പെടാതിരിക്കുവാന്‍ വേണ്ടി ,ഈ കേസ് പുറംലോകത്തും എവിടെ വരെ എത്തിക്കാന്‍ കഴിയുമോ അവിടെ വരെ എത്തിക്കണം  . ദേവി സരസ്വതിയെ അപമാനിച്ചു എന്ന കേസില്‍ ‍ ചിത്രകാരന്‍ പോയത് പോലെ , ജീവനുള്ള ഒരാളിനെ ഒരു ബ്ലോഗറെ ഇങ്ങനെ അപമാനിച്ചതില്‍ നിയമനടപടി എടുക്കണം . അങ്ങനെ നിയമനടപടികള്‍ക്കായി പോകും എന്ന് തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

നമ്മുടെ ബൂലോകം എന്ന ക്വട്ടേഷൻ ബ്ലോഗിന്റെ അഡ്മിൻ ജോയുടേയും മൂട് താങ്ങി നടക്കുന്ന അനിൽ@ബ്ലോഗിന്റേയും കര്യങ്ങൾ പുറത്ത് പറയാതിരിക്കുന്നതാ ഭേദം! ഇവന്മാരുടെ കയ്യിലിരിപ്പുമായി തട്ടിച്ച് നോക്കുമ്പോൾ സിയാബ് എത്രയോ മാന്യൻ..

അജ്ഞാതന്‍ പറഞ്ഞു...

മലയാളം ബ്ലോഗുകളില്‍ തങ്ങള്‍ വിചാരിക്കുന്നതു മാത്രം ഇനി. ആ ജോയും അനില്‍@ബ്ലോഗും കൂടി തീരുമാനിച്ചു.
അവരോടു യോജിക്കാത്തവരെ നശിപ്പിക്കാന്‍ പ്ലാനുണ്ട്.
അവര്‍ ഇനി മുതല്‍ മലയാളം ബ്ലോഗു നിയന്ത്രിക്കാന്‍ തീരുന്മാനവും ആയി.

അജ്ഞാതന്‍ പറഞ്ഞു...

ആ കൊച്ചനെ ന്യായീകരിയ്ക്കുന്നു എന്ന വ്യാജേന ഈ പിച്ച പ്രശ്നം നിരന്തരം പ്രകോപനകരങ്ങളായ പോസ്റ്റുകള്‍ ഇട്ട് സജീവമായി നിര്‍ത്തി കാപ്പൂ നീ നേടുന്ന സായൂജ്യം നോം തിരിച്ചറിയുന്നു.

കഷ്ടം.

കാപ്പിലാന്‍ പറഞ്ഞു...

തിരിച്ചറിവുകള്‍ മനുഷ്യര്‍ക്ക്‌ നല്ലതാണ് .

കൊള്ളിയാന്‍ പറഞ്ഞു...

വല്ലവനും വല്ലതും ചെയ്താല്‍ അതു മുതലെടുക്കാനും കുറെ ചെറ്റകള്...‍................

ഇതുപോലുള്ള പന്നന്മാരെയൊക്കെ കുനിച്ചു നിര്‍ത്തി ആ തലക്കെ വേട്ടില്‍ കാണുന്നമാതിരിയുള്ള കൊള്ളി തിരുകണം അതാണ്ടത്.

കൊള്ളിയാന്‍ പറഞ്ഞു...

തലക്കെട്ടെന്നു തിരുത്തി വായിക്കാനപേക്ഷ..