ചൊവ്വാഴ്ച

എങ്കിലും ചന്ദ്രികേ

എങ്കിലും ചന്ദ്രികേ കള്ളിയല്ലേ നീ
ഇത്രയും നാളും ‍ നീ കള്ളം പറഞ്ഞില്ലേ
എത്ര നാള്‍ കൂടി ഒളിപ്പിക്കും നീ
നിന്‍റെ ‍ ഗര്‍ഭപാത്രത്തിലെ കാക്ക പൊന്ന്
നാണമുണ്ടോ പെണ്ണേ നിനക്ക് മാനമുണ്ടോ
നാണക്കേടായില്ലേ മാനക്കേടായില്ലേ
നാണം കെട്ട മരയ്ക്കാത്തി


കരിക്കമ്പളം മൂടി പുതയ്ക്കേണ്ട
കണ്ണീര്‍ മഴയൊന്നും നല്‍കേണ്ട
ആരും കാണാതെ മുങ്ങണ്ട
മാളോരോടി കൂടും മുന്‍പേ
കടലില്‍ ചാടാന്‍ നോക്കണ്ട
ആരും കാണാതെ നീ എന്‍റെ
ചാരത്ത് വന്നാല്‍
മാറാപ്പില്‍ ഞാന്‍ ഒളിപ്പിക്കാം
എന്‍റെ മാറത്ത് ഞാന്‍ ചേര്‍ത്തോളാം


എങ്കിലും എന്‍റെ ചന്ദ്രികേ ... കഷ്ടം

8 അഭിപ്രായങ്ങൾ:

S~z~a~T പറഞ്ഞു...

ഓഹോ.... മാറത്തു ചേര്‍ത്താല്‍ മാറുമെല്ലാം ?

Umesh Pilicode പറഞ്ഞു...

അല്ല ആശാനെ സത്യത്തില്‍ എന്താ പ്രശ്നം ?

നാണമുണ്ടോ മാനമുണ്ടോ ? എന്നൊക്കെ
ചോദിച്ചാല്‍ ......... ,
സ്ത്രീ പീടനതിന്റെ കാലമാ മന നഷ്ടത്തിന് കേസ് പോയാലത്തെ കഥ ഞാന്‍ പറയേണ്ടല്ലോ

ആശംസകള്‍

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

എങ്കിലും ചന്ദ്രിക പാവമല്ലേ..
കണ്ണീര്‍ പൊഴിക്കാതവളെന്തു ചെയ്യും ..
കള്ളം,, മാനക്കെടോര്‍ത്തു പറഞ്ഞതല്ലേ..
കടലിന്‍റെ ഓമന പുത്രിയല്ലേ
കാലന്മാര്‍ ആരോ ചതിച്ഛതല്ലേ..

മാറത്തു ചേര്‍ക്കുവാന്‍ കാപ്പിലാനുള്ളപ്പോള്‍..
കടലില്‍ നീ ചാടി മരിച്ചിടല്ലേ ....

Sureshkumar Punjhayil പറഞ്ഞു...

Enkilum Chandrike....!!!

manoharam, Ashamsakal...!!!!

nanda പറഞ്ഞു...

ഗംഭീരം ..കള്ള ഗർഭിണികളെ ഒക്കെ സ്വീകരിക്കാനുള്ള ആ മനസ്സ് അതു തന്നെയാണ് ചന്രികയെ ക്കാളും സുന്ദരമായത്

ഏ.ആര്‍. നജീം പറഞ്ഞു...

പണ്ട് നമ്മുടെ രമണന്‍ കഴിഞ്ഞാപ്പിന്നെ ചന്ദ്രികയെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ ഞാന്‍ ആദ്യം കാണുകയാ...

ആ മറ്റേ ചന്ദ്രിക ഒരു ബിംബം മാത്രമാണെന്ന് മനസ്സിലായിട്ടോ


ങൂം... ഓക്കേ ഓക്കെ

ചാണക്യന്‍ പറഞ്ഞു...

“നിന്‍റെ ‍ ഗര്‍ഭപാത്രത്തിലെ കാക്ക പൊന്ന്
നാണമുണ്ടോ പെണ്ണേ നിനക്ക് മാനമുണ്ടോ“-

ഹിഹിഹിഹിഹിഹിഹിഹിഹി...അയ്യേഏഏഏഏഏഏഏഏഏ...:):):)

ശ്രീ പറഞ്ഞു...

പാവം ചന്ദ്രിക!
:)