ചൊവ്വാഴ്ച

കൊതുക്

Mark that fly and
shoot that bitch !!


എത്ര ചെറുതാണ് !
എന്നിട്ടും ,
ഒരു ശങ്കയുമില്ലാതെ എന്നെ കുത്തിയത് കണ്ടില്ലേ ?
ഇപ്പ ദാ നിന്നെയും .

Kill kill and kill that little creature .

ഈ വൃത്തികെട്ട പ്രാണിയില്‍ നമ്മുടെ രക്തങ്ങള്‍ ഒന്നായി .
ബന്ധങ്ങള്‍ , ബന്ധങ്ങള്‍ ,രക്ത ബന്ധങ്ങള്‍ .
ഒരിക്കലും പാടില്ലാത്ത രക്ത ബന്ധങ്ങള്‍ .

പാപം ! നാണക്കേട് !! വേദന !!!
ഇനി ഞാനെങ്ങനെ തലപൊക്കി നടക്കും ?
സഹിക്കാന്‍ കഴിയുന്നതിലും അപ്പുറം .

നമ്മുടെ രണ്ട് പേരുടെയും രക്തം ഒന്നായിട്ട്
എത്ര ആനന്ദത്തോടെയാണ് ഇത് കുടിക്കുന്നത് ?

നോക്ക് ,
ചോര , ചോര , ചോര ,
എന്‍റെ ചോര , നമ്മുടെ ചോര .
വീഞ്ഞ് കുടിച്ചവളെ പോലെ,
വയറ് വീര്‍പ്പിച്ച് , മത്തടിച്ചിരിക്കുന്നു.

അല്ലെങ്കില്‍ വേണ്ട .
കൊല്ലാതെ വിട്ടേരെ .
നമുക്കൊരിക്കലും കഴിയാതെ പോയ കാര്യം പോലെ ,
നമ്മുടെ രക്തത്തില്‍ മറ്റൊരാള്‍ ജീവിക്കട്ടെ .

നമ്മുടെ മണിയറ , കല്യാണം നടന്ന പളളി,
പിതാക്കളുടെ വേദന ഒന്നും ഓര്‍ക്കണ്ടാ .
ശരീരം ഉടയാതെ നോക്കണം !
കടും നിറത്തില്‍ ,
നിന്‍റെ ചുണ്ടും നഖവും ചുവപ്പിക്ക് .
സൌന്ദര്യ മത്സരത്തിന് സമയമായി .

5 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

കൊല്ലാതെവിട്ടോ...
വീണ്ടുമൊരുമിയ്ക്കാം..

ബോണ്‍സ് പറഞ്ഞു...

ഹോ...കൊതുക് കൊള്ളാം...ഇത്രയൊന്നും പ്രതീക്ഷിച്ചില്ല...

പ്രയാണ്‍ പറഞ്ഞു...

ആദ്യപാതി ........it's simply great!!!
അവസാനത്തെ വരികള്‍ മനസ്സിലായില്ല...ആചാര്യന്‍ ശരണം. നിരൂപണം വരട്ടെ.......:)

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

രക്തബന്ധം ഇങ്ങനെയുമാകാം അല്ലേ? ഇഷ്ടമായി

Deepa Bijo Alexander പറഞ്ഞു...

മനുഷ്യനു കഴിയാത്തത്‌ കൊതുകിനു ചെയ്യാനായി...! കൊള്ളാം..നല്ല ആശയം..ഈ പുതിയ രക്തബന്ധം...!