ബുധനാഴ്‌ച

ഒരേ സത്രത്തിലെ പലമുറികളില്‍.....

പ്രിയ സ്നേഹിതാ ,
മേല്‍ക്കൂര ഒന്ന് തന്നെയാണ് ...
മലയാളത്തിന്റെയും കവിതയുടെയും മേല്‍ക്കൂര .

അസംഖ്യം മുറികള്‍ ....
ഈ മുറികളില്‍ നിന്നും ഉയരുന്നത് ,
വിവിധ മൊഴികളിലുള്ള കാവ്യധാര.....
ഓരോ മുറിയും വ്യത്യസ്തം
ഓരോ സ്വരവും വ്യത്യസ്തം

തബലയും ചെണ്ടയും ഇലത്താളവും ഗിത്താറും വയലിനും വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ ഈ വ്യത്യസ്ത ശബ്ദങ്ങള്‍ ഒരേ മേല്ക്കൂരക്കുള്ളില്‍ തീര്‍ക്കുന്നത് അസാധാരണ മിശ്ര ഭംഗിയുടെ മാരിവില്ല് ജീവിതാശങ്കകളുടെയും
കൊടും നോവുകളുടെയും സ്വപ്നങ്ങളുടെയും ലിഖിതങ്ങള്‍

ഈ കവികളില്‍ പലരെയും നമ്മള്‍ കണ്ടിട്ടുള്ളത് ഇലക്ട്രോണിക് മാധ്യമത്തിലാണ് ഇവ ശ്രദ്ധിക്കുന്നവരുടെ എണ്ണം.വായനയുടെ ജലസംഭരണി കവിയുന്ന പുതിയ കാലമാണിത് .

അനില്‍ കുരിയാത്തിയുടെ 'ഇന്നലെ' എന്ന കവിത ശ്രദ്ധിക്കുക സോമരസത്തിനായി ചോരയും, ഭക്ഷണത്തിനായി തലച്ചോറും നല്‍കുന്ന നിമിഷങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത് '
വെറും പക്ഷവും ഒടുങ്ങാത്ത പാതകങ്ങളും'
എന്ന രചനയില്‍ കവി, തന്റെ മതാതീത മനുഷ്യ പക്ഷം വ്യക്തമാക്കിയിരിക്കുന്നു
കാപ്പിലാന്‍ പഴയ കണ്ണന്‍ തവിയെ വിഷയമാക്കിയിരിക്കുന്നു .
പുതിയ സ്റ്റീല്‍ തവിയും പഴയ കണ്ണന്‍ തവിയും ചരിത്രത്തിന്റെ സ്നേഹത്തിലേക്കു നമ്മെ നയിക്കുന്നത് കണ്ണന്‍ തവിയുടെ നിലോളികള്‍ വിസ്മ്രിതിയിലേക്ക് ചേക്കേറുന്ന കാലസംക്രമണം നിശ്വാസങ്ങളുടെ അകമ്പടിയോടെ നിര്‍വഹിക്കപ്പെടുന്നു .
കാളയെയും കപികളെയും കൂടെ ചേര്‍ക്കുമ്പോഴും കാപ്പിലാന്‍ ശൂഷ്മതയുടെയും സ്നേഹത്തിന്റെയും കാട്ടുപാതയിലാണ് ,...

പേരറിയാത്ത പക്ഷിയെ കുറിച്ചുള്ള
ശാന്തമേനോന്റെ രചനയാണ് നീലത്തൂവലുള്ള പക്ഷി :
ഒട്ടച്ചിറരകുകൂടി വേണം എന്നഭിലക്ഷിക്കുന്ന പക്ഷി നിരാശയുടെയും ദുഖത്തിന്റെയും തൂവല്‍ സ്പര്‍ശം വായനക്കാര്‍ക്ക് നല്‍കുന്നുണ്ട് .
മാപ്പ് ,അതെന്റെത് മാത്രം എന്നീ രചനകളിലും നോവിന്റെ നനുനനുപ്പ്
ഒരു ചിമ്മിനി പോലെ അനുഭവപ്പെടുന്നുണ്ട്

ധന്യാദാസിന്റെ സ്വപ്നാടനങ്ങളില്‍ എന്ന രചനയില്‍ പര്‍ദ്ദയിട്ടവളും കോടതിയുമാണ് തെളിഞ്ഞിട്ടുള്ളത് .
ഒളിഞ്ഞിരിക്കുന്നതോ ?ദുഖത്തിന്റെയും നിസ്സഹായതയുടെയും നഗ്നതയും അപസ്മാരം ,കയ്യൊപ്പ് എന്നീ രചനകളില്‍ ചുറ്റുപാടുകളോടുള്ള കലഹത്തിന്റെ വാള്‍മുനകള്‍ തെളിഞ്ഞിരിക്കുന്നുണ്ട്

സലിലയുടെ എനിക്കാ റീല്‍ വേണം എന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമയെ ആലേഖനം ചെയ്തിരിക്കുന്നു .വൈദര്‍ശികള്‍ ,നിനക്കായി എന്നീ രചനകളില്‍ വേറിട്ടൊരു വഴിക്കാഴ്ച രേഖപ്പെടുത്തിയിരിക്കുന്നു

ഗോപി വെട്ടിക്കാട്ടിന്റെ രചനകള്‍ കവിതയുടെ നൂതനമായ അടരുകളെയും
പുതുവേരുകളെയും അടയാളപ്പെടുത്തിയിരിക്കുന്നു .
അനുജിയും, മനു നെല്ലായയും കവിതയുടെ നിരന്തര സഹായത്രികരാകുമ്പോള്‍ കൈപ്പടങ്ങളില്‍ വിയര്‍പ്പു പൊടിയുന്നു ,...
ജിതിന്‍ നായര്‍,സുമ,ശ്രീലകം വര്‍മ ,മിനി കുര്യാക്കോസ് എന്നിവരുടെ രചനകളിലും ഓരോ മുറിയില്‍ നിന്നുമുയരുന്ന വ്യത്യസ്ത തലങ്ങളില്‍ വിയര്‍പ്പിന്റെ സംഗീതം, കവിതയുമായുള്ള ഹസ്ത ബന്ധം കാണാം ,...
ഈ കവികള്‍ക്ക് ഒരിക്കലും ഒഴിയാതിരിക്കട്ടെ

സ്നേഹപൂര്‍വ്വം 
 കുരീപ്പുഴ ശ്രീകുമാര്‍


http://shruthilayam0.blogspot.com/

4 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

സംഗീതത്തിന്റെയും സാഹിത്യത്തിന്റെയുമൊക്കെ മേല്‍ക്കൂര ഒന്നുതന്നെയാണ്. ഇടയ്ക്കു ചുമരുകള്‍ പൊന്തിയത് മേല്‍ക്കൂരയുടെ കുറ്റമല്ലല്ലോ...

പുസ്തകം കണ്ടിട്ടില്ല. കവികള്‍ക്ക് എന്റെ ആശംസകള്‍. ഒരു കോപ്പി കിട്ടാന്‍ വഴിയുണ്ടോ...?

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ആശംസകള്‍

Unknown പറഞ്ഞു...

ആശംസകള്‍

പാവപ്പെട്ടവൻ പറഞ്ഞു...

നമുക്ക് ആ പുരയുടെ മേല്‍കൂരകള്‍ പുതിയ വായന ലോകത്തിനായി തുറന്നു വെക്കാം പക്ഷെ മേല്‍കൂര പറന്നു പോകാതെ സൂക്ഷിക്കണം
ആശംസകള്‍