ബുധനാഴ്‌ച

വെറുതെ , വെറും വെറുതെ ചില അതിരുകള്‍

ആഴത്തില്‍ എത്ര കിടന്നാലും
മുളയ്ക്കാനുള്ള വിത്തുകള്‍ മുളച്ചേ പോകും
ആഴിയില്‍ എത്ര അളന്ന്  കളഞ്ഞാലും
പോകാനുള്ളത് പോയീം തീരും
കാഞ്ചനം വേണ്ട , കാരിരുമ്പിന്‍ കൂട്ടില്‍ കിടന്നാലും
പാടാനുള്ള കിളികള്‍ പാടീം പോം
മഴയും വെയിലും മഞ്ഞും തണുപ്പും
ചുമയും കുരയും പനിയും വളിയും എന്തുവന്നാലും
എഴുതാനുള്ളത് എഴുതീം പോം
പിന്നേം പിന്നേം എന്തിന് വെറുതെ ,
വെറും വെറുതെ ഈ അതിരുകള്‍ ?

1 അഭിപ്രായം:

Kalavallabhan പറഞ്ഞു...

സംഭവിക്കാനുള്ളത് സംഭവിച്ചുകൊണ്ടേയിരിക്കും.