ശനിയാഴ്‌ച

ജീവിതങ്ങള്‍ .

ഒരിക്കലും തമ്മില്‍ കണ്ടുമുട്ടാതെ ,
ഒരിക്കല്‍ പോലും തമ്മില്‍ ഒന്ന് ചുംബിക്കാതെ ,
എപ്പഴും ഇങ്ങനെ മലര്‍ന്ന് -
കിടന്നാല്‍ മതിയോന്ന്‌
മറിച്ചൊന്നു കൂടി ചിന്തിക്കാതെ ,
ചത്തത് പോലെ കിടക്കുന്നുണ്ട് കുറെ റെയില്‍ പാതകള്‍ .

ചത്തതില്‍ ഉറുമ്പരിക്കും പോലെ ,
വലിഞ്ഞും വലിച്ചും ഉരച്ചും മണത്തും ,
പിന്നെ ആരോടെന്നില്ലാതെ കയര്‍ത്തും ,
പുഴുക്കള്‍ പോലെ ,
രണ്ടറ്റവും കൂട്ടി മുട്ടിച്ചുകൊണ്ട്‌ ,
കുരച്ച് നീങ്ങുന്ന ഒരു തീവണ്ടി .

ആര്‍ക്കൊക്കെയോ വേണ്ടിയുള്ള
കുറെ ചരക്കുകള്‍ വണ്ടിയില്‍ .
ഒന്നിനൊന്നിനെ തമ്മില്‍ മുറുക്കുന്ന
കുറെ ചങ്ങലക്കണ്ണികള്‍ .
തമ്മിലറിയില്ല , മിണ്ടാറില്ല എങ്കിലും
ഒരേ ദിശയിലെ സഞ്ചാരികള്‍ !

പിന്നിലെ ഞരക്കങ്ങള്‍ മുറുക്കങ്ങള്‍
ഇവയറിയാതെ നേതാവ്
ചവുട്ടി വിടുന്നുണ്ട് വണ്ടി .
ഇനി ലക്‌ഷ്യം ?

3 അഭിപ്രായങ്ങൾ:

Mohamed Salahudheen പറഞ്ഞു...

നന്നായി, നന്ദി

ജന്മസുകൃതം പറഞ്ഞു...

നന്നായി കത്തിക്കു വെളിച്ചം പുറത്തേക്ക് ഒഴുകട്ടെ. ....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

asslayi......... aashamsakal...