അവര്‍ പറയുന്നു അവരുടെ കവിതകള്‍
പ്രമാദം ആയിരുന്നു എന്ന്
എഴുതിയ കവിതകളേക്കാള്‍
ഇനി വരുവാനുള്ള കവിതകള്‍ ഏറ്റവും
മികച്ചതാകും എന്നും അവര്‍ അവകാശപ്പെടുന്നു
എന്‍റെ കവിതകള്‍ ഏറ്റവും മ്ലേച്ചം
എന്നെണ്ണി തരം താഴ്ത്തി
ഇനിയും എന്നില്‍ വരുവാനുമില്ല ഒരു വരിപോലും
ഉണങ്ങിയ മഷിതുണ്ടുമായി
ഞാന്‍ ഏകനായ് ഈ പുഴക്കരയില്‍
എഴുതിയ വരികളെല്ലാം അടുപ്പില്‍ ഇട്ടും
പുഴയില്‍ ഒഴുക്കിയും നശിപ്പിച്ചു
വരലക്ഷ്മി പോലും എന്നേ പിണങ്ങി പടിയിറങ്ങി
ഇനിയുമൊരു കവിത എഴുതണം
ആരും നശിപ്പിക്കാത്ത
തീയിലിട്ടാല്‍ കരിയാത്ത
പുഴയില്‍ ഇട്ടാല്‍ വെള്ളം കയറാത്ത ഒരു കവിത
പക്ഷേ ..........