ചൊവ്വാഴ്ച

അപരിചിതത്വത്തിന്റെ പുറംതോട്

മദ്യഗ്ലാസ്സില്‍ കിടന്ന
ഐസ് ക്യൂബുകള്‍ അലിഞ്ഞിറങ്ങിയത് പോലെയായിരുന്നു
ഞങ്ങള്‍ക്കിടയിലെ അപരിചര്‍ പരിചിതരായി മാറിയത്‌
ഗ്ലാസിലെ ചുവന്ന ദ്രാവകം നേര്‍പ്പിക്കുവാന്‍
ശീതികരിച്ച ബിയര്‍ ഒരു പുതിയ പരീക്ഷണമായിരുന്നു
സിരകളില്‍ കത്തിപ്പിടിക്കുവാന്‍ ഇനി ഏറെ കാക്കേണ്ട
സിഗരറ്റിന്റെ പുകയില്‍ കരിയുന്ന ജീവിതങ്ങള്‍

ചര്‍ച്ചകള്‍ അതിര്‍ത്തികള്‍ ഭേതിച്ച് പായുകയാണ്
അമേരിക്കയിലെ സാമ്പത്തികം
ചൈനയുടെ മുന്നേറ്റങ്ങള്‍
റഷ്യയുടെ തകര്‍ന്നടിഞ്ഞ സ്വപനങ്ങള്‍
തകര്‍ന്ന കമ്മ്യൂണിസ്റ്റ്‌ ചിന്തകള്‍
ഇന്ത്യയുടെ ആവേശമായ എ പി ജെ
അധികാരം ജനങ്ങളില്‍ എത്തിപ്പെടണ്ട കാരണങ്ങള്‍
പാന്റിട്ടതിനു തല്ല് കൊണ്ട സുഡാനിലെ പെണ്ണില്‍ നിന്നും
തുണിയെ ആവശ്യമില്ലാത്ത അമേരിക്കക്കാരി
പെണ്ണിലേക്കുള്ള ദൂരം അതിന്റെ ആഴം
ഇത്തിരി നേരം കൊണ്ട് ഒത്തിരിക്കാര്യങ്ങള്‍

ചര്‍ച്ചകള്‍ക്കൊടുവിലാകണം
ഇനി മതിയാക്കാറായില്ലേ എന്ന ചോദ്യവുമായി
മുകളിലത്തെ നിലയില്‍ നിന്നും
പ്രീത എന്ന പട്ടരുകുട്ടിയുടെ കടന്നാക്രമണം
ലഹരി സിരകളില്‍ കത്തി നില്‍ക്കുന്നു
നിന്‍റെ ഭാര്യെ പോലെ തന്നെ
കൂട്ടുകാരന്റെ ഭാര്യേം സ്നേഹിക്കണം എന്ന തത്വം
മനസ്സില്‍ പതഞ്ഞു പൊങ്ങുന്നു
പ്രീത , നിന്‍റെ ഈ നീണ്ട മൂക്ക്
ഒടുക്കലത്തെ ഗ്ലാമറാണ് നിനക്ക് തരുന്നതെന്ന് നീ ഓര്‍ക്കുന്നുണ്ടോ ?

നമുക്കിടയിലെ ഈ അപരിചര്‍
പരിചിതരായി മാറുവാന്‍ നിന്‍റെ മൂക്കും ഒരു കാരണം
അല്ലെങ്കില്‍ മുന്‍പൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നമ്മള്‍
എങ്ങനെ ഇത്രമേല്‍ അടുത്തു ?
യു ആര്‍ സൊ ക്യൂട്ട് പ്രീത !!!
എന്‍റെ അടുക്കല്‍ നിന്‍റെ പ്രിയ ഭര്‍ത്താവ്‌ ഇരിപ്പുണ്ട്
ഞാന്‍ ചോദിക്കട്ടെ
അല്ലെങ്കില്‍ വേണ്ട പിന്നീടൊരിക്കലാകാം
വെറുതെ എന്തിന് സമയം കളയുന്നു
ഞാന്‍ ഇപ്പോള്‍ തന്നെ ചോദിച്ചേക്കാം
" ജനിച്ചപ്പോഴേ ഇത്രയും നീളമുണ്ടായിരുന്നോ ഈ മൂക്കിന് " ?

5 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

“പാന്റിട്ടതിനു തല്ല് കൊണ്ട സുഡാനിലെ പെണ്ണില്‍ നിന്നും
തുണിയെ ആവശ്യമില്ലാത്ത അമേരിക്കക്കാരി
പെണ്ണിലേക്കുള്ള ദൂരം അതിന്റെ ആഴം
ഇത്തിരി നേരം കൊണ്ട് ഒത്തിരിക്കാര്യങ്ങള്‍”

അതാ പറഞ്ഞത് വസ്ത്രം നാടിനാപത്താണെന്ന്

Sabu Kottotty പറഞ്ഞു...

ഈ പോസ്റ്റിന് ഒരു തേങ്ങാ...
മറന്നതാ...
ഇന്നാ പിടിച്ചോ...
(((((..ഠേ..))))))

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

:)

shaijukottathala പറഞ്ഞു...

ആദ്യമായി വന്നു
വരവറിയിച്ചു പോകുന്നു
ആശംസകള്‍

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

കവിത നന്നായി കാപ്പിലാനെ, രണ്ടാം പാദത്തില്‍ മറവില്ലാത്ത ചിന്തകള്‍ക്ക് നല്ല ജീവന്‍