നോക്കൂ ...
ഇവിടെ ശൈത്യം വരവായി
മരങ്ങളില്‍ ഇലകള്‍ നിറം മാറുന്നു
താമസിക്കാതെ ഇലകള്‍ പൊഴിഞ്ഞു തുടങ്ങും
ഈ കാണുന്ന മരങ്ങള്‍ എല്ലാം തന്നെ
പിന്നെ ഉണക്ക മരങ്ങളാകും
പൊഴിയുന്ന ഇലകള്‍ക്കായി
ഒരു മരം കരയുന്നതോ
മരത്തിന് വേണ്ടി ഇലകള്‍ കരയുന്നതോ
ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല
ഇലകള്‍ പൊഴിഞ്ഞ മരത്തിന് വേണ്ടി
ആരെങ്കിലും കരയുന്നതും കണ്ടിട്ടില്ല
പ്രതീക്ഷകളാവും മരങ്ങളെ നയിക്കുന്നത്
കടുത്ത ശൈത്യത്തിനും അപ്പുറം
മരങ്ങള്‍ തളിര്‍ക്കുന്നതും
പൂക്കുന്നതും പിന്നെ കായ്ക്കുന്നതും
ദൂരത്ത് നിന്നും കിളികള്‍ പറന്നു വരുന്നതും
മരങ്ങളില്‍ ചേക്കേറുന്നതും കണ്ടിട്ടുണ്ട്
മരങ്ങള്‍ പോലെ
മനുഷ്യനും മരണത്തിനപ്പുറം
ഒരു ജീവിതം ഉണ്ടാകില്ലേ ?
വീണ്ടുവിചാരങ്ങള്‍ ഇല്ലാത്തതും
പ്രത്യാശ ഇല്ലാത്തതും മനുഷ്യര്‍ക്കാകും
എങ്കിലും
തൊട്ടടുത്ത് നിന്നൊരില
കാലമെത്തും മുന്‍പേ താഴെ വീണപ്പോള്‍
മറ്റൊരു ഇലത്തുമ്പില്‍ നിന്നും
രണ്ട് തുള്ളി കണ്ണുനീര്‍ താഴെ വീണു
13 അഭിപ്രായങ്ങൾ:
ഇലകളുടെ ശവപറമ്പ്
beautiful......!
തൊട്ടടുത്ത് നിന്നൊരില
കാലമെത്തും മുന്‍പേ താഴെ വീണപ്പോള്‍
മറ്റൊരു ഇലത്തുമ്പില്‍ നിന്നും
രണ്ട് തുള്ളി കണ്ണുനീര്‍ താഴെ വീണു
said it
പഴുക്ക പ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിയ്ക്ക്യാല്ലേ...
എങ്കിലും
തൊട്ടടുത്ത് നിന്നൊരില
കാലമെത്തും മുന്‍പേ താഴെ വീണപ്പോള്‍
മറ്റൊരു ഇലത്തുമ്പില്‍ നിന്നും
രണ്ട് തുള്ളി കണ്ണുനീര്‍ താഴെ വീണു
നല്ല വരികള്‍
Veenudayunna oro kannuneerthullikkum ...!!!
Manoharam, Ashamsakal...!!!
ഇലത്തുമ്പില്‍ നിന്നും
രണ്ട് തുള്ളി കണ്ണുനീര്‍ താഴെ വീണു...
ഓരോ ഇലയിലും അതെപ്പോള്‍ പൊഴിയണം എന്നെഴുതി വച്ചിരിക്കുന്നു.. ഒന്നും കാലം തെറ്റി സംഭവിക്കുന്നില്ല.എങ്കിലും തത്വശാസ്ത്രങ്ങള്‍ക്കു കണ്ണീര്‍ തടയാനാവുന്നുമില്ല.
കരയുന്നുണ്ട് ഒരു മരം..
ഒപ്പം ഇലകളും..
അകാലത്തില്‍ പൊഴിഞ്ഞ
ഇലകളെയോര്‍ത്തിപ്പോഴും..
തൊട്ടടുത്ത് നിന്നൊരില
കാലമെത്തും മുന്‍പേ താഴെ വീണപ്പോള്‍
മറ്റൊരു ഇലത്തുമ്പില്‍ നിന്നും
രണ്ട് തുള്ളി കണ്ണുനീര്‍ താഴെ വീണു“
ശിഖിരങ്ങളിൽ തൂങ്ങി വീഴുമെന്ന് ഭയന്ന് കിടക്കുന്നതിനേക്കാൾ നിലത്തേക്ക് പറന്നിറങ്ങുന്നതല്ലേ?
ഒരു ഞരമ്പിപ്പോഴും
പച്ചയായുണ്ടെന്ന് ഒരില
തണ്റ്റെ ചില്ലയോടോതി
പൊഴിയാതെ ഒരില
ഇപ്പോഴും ബാക്കിയെന്നൊരു
ചില്ല കാറ്റിനോടോതി
തൊട്ടടുത്ത് നിന്നൊരില
കാലമെത്തും മുന്‍പേ താഴെ വീണപ്പോള്‍
മറ്റൊരു ഇലത്തുമ്പില്‍ നിന്നും
രണ്ട് തുള്ളി കണ്ണുനീര്‍ താഴെ വീണു ..
nalla varikal...
രണ്ട് തുള്ളി കണ്ണുനീര്‍ താഴെ വീണു
അത്രേ ഉള്ളൂ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ