ബുധനാഴ്‌ച

ചാരുകസേര

ഉമ്മറത്ത്‌ റോഡിലേക്ക്‌ കാലും നീട്ടി ,  കണ്ണും നട്ട്
ഒറ്റ ഇരിപ്പ് ഇരിക്കുകയാണ് ഒരു ചാരുകസേര
കാലമേറെയായി ഈ ഇരിപ്പ് തുടങ്ങിയിട്ട്
കാലപ്പഴക്കത്തില്‍ പുറം പൊട്ടി നിറം മങ്ങി
എന്നിട്ടും ചാരുകസേര അവിടെ തന്നെ
കാലം തെറ്റി വന്ന മഴയില്‍
മച്ചില്‍ നിന്നും താഴേക്ക്‌ വീണുടയുന്ന
മഴത്തുള്ളികളില്‍ കാല്‍പ്പാദം നനയുന്നുണ്ട്
കസേരക്കടിയില്‍ ഒന്നും കാണാതിരിക്കട്ടെ എന്ന്
കരുതി കണ്ണുകള്‍ പൂട്ടി തണുത്ത് വിറച്ച് ഒരു പൂച്ച
ആര്‍ക്കും വേണ്ടാത്ത പൂച്ച
മക്കള് പോയിട്ട് ഇതുവരെ വന്നില്ലല്ലോ എന്നോ
അവനിതുവരെ ഒരു കത്ത് പോലും അയച്ചില്ലല്ലൊ
പടികള്‍ കയറി പോസ്റ്റുമാന്‍ കത്തോ കമ്പിയോ ‍ കൊണ്ടുവരുന്നുണ്ടോ
എന്നൊക്കെയാകും ചാരുകസേര ചിന്തിക്കുന്നത്
അടുത്ത അവധിക്ക് നീ വരുമ്പോള്‍
അതിരിലെ വരിക്കച്ചക്ക പഴുക്കുമ്പോള്‍
അല്ലെങ്കില്‍ വേണ്ട
വടക്കേ മൂലയ്ക്ക് നില്‍ക്കുന്ന
മൂവാണ്ടന്‍ മാങ്ങ പഴുക്കുമ്പോള്‍  കൊത്തോ പൂളോ  തരാം കുഞ്ഞേ
എന്ന് പറഞ്ഞു യാത്രയാക്കിയതാണ് കസേര
ചക്കയും മാങ്ങയും പഴുത്തു
 എന്നിട്ടും അവന്‍ വന്നില്ല
 അവനെ മാത്രം ഇതുവരെ കണ്ടില്ലല്ലോ
ഇനി നീ പോയി കാശയച്ചിട്ടു വേണം
പലചരക്ക് കടക്കാരന്‍ രാമുവിന്റെ പറ്റു തീര്‍ക്കണം
സൊസൈറ്റിയില്‍ നിന്നും
ഒരു കോറതുണിയെങ്കിലും വാങ്ങി എന്‍റെ  കസേരക്കൊന്നിടണം
എന്നിട്ടും കാശും എത്തിയില്ല ഇതുവരെ
നീ ഇതുവല്ലതും കേള്‍ക്കുന്നുവോ ചെക്കാ
കാത്തിരിപ്പിനൊടുവില്‍ ആകണം
മഴ തോര്‍ന്നിട്ടാകണം
ആരോ പടികള്‍ കയറി വരുന്നുണ്ട് .













7 അഭിപ്രായങ്ങൾ:

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

കാപ്പിലാനെ ഇത് ജീവിതമാണ്... കരഘോഷം...

siva // ശിവ പറഞ്ഞു...

ഈ വരികള്‍ എന്റെ ഓര്‍മ്മകള്‍ പോലെ....

അവസാന മൂന്ന് വരികള്‍ ഏറെ ഹൃദ്യം....

Sureshkumar Punjhayil പറഞ്ഞു...

Orikkal namukkum vendi ...!

Manoharam, ashamsakal...!!!

ഗീത പറഞ്ഞു...

ആ കസേരയില്‍ ഇരിക്കാന്‍ ആളുവരും കാപ്പു.
പൂച്ചയെ ആര്‍ക്കും വേണ്ടെങ്കില്‍ എനിക്കു തന്നോളൂ.

അനന്തമായ കാത്തിരിപ്പിന്റെ വ്യഥ പേറുന്ന കസേരയുടെ കദനകഥ പറയുന്ന ഈ ഗവിത കൊള്ളാം കാപ്പിലാനേ.

ഇതു ഞാനാ പറഞ്ഞു...

നല്ല ഗ്യാപ്പു ഗവിതഗള്‍ വരുന്നുണ്ടല്ലോ!
ആശംസകള്‍....

പ്രയാണ്‍ പറഞ്ഞു...

തിരിച്ച് ട്രാക്കിലെത്തിയതിന്ന് അഭിനന്ദനങ്ങള്‍.....

ചാണക്യന്‍ പറഞ്ഞു...

കാപ്പൂ...:):):):)