ഒറ്റത്തടിയില്‍ പണി തീര്‍ക്കണം
ഒറ്റയിരുപ്പില്‍ പണിയണം
എന്നൊക്കെ കരുതിയാണ്
ഒറ്റക്കണ്ണന്‍ മൂത്താശാരി പത്രു
മൂത്ത മരം തന്നെ വെട്ടി വീഴ്ത്തിയത്
നഗരങ്ങള്‍ക്കൊരു കാവല്ക്കാരന്
നഗര വാതില്‍ നമുക്ക് പണിയാം
നരകവും സ്വര്‍ഗ്ഗവും വേര്‍തിരിക്കാം
നായരും നാണുവും അബ്ദുവും
അച്ചായനും നമ്പ്യാരും പണിക്കരും
ചോവനും പറയനും പുലയനും
കണ്ണില്‍ പെടാത്ത പിന്നെയും അനവധി വാലുകള്‍
ഒന്നോടോന്നായ് പണിയാന്‍ ഇറങ്ങി
എങ്ങനെ പണിയണം
എപ്പോള്‍ പണിയണം
തമ്മില്‍ തമ്മില്‍ തര്‍ക്കം മൂത്തു
നായര്‍ പിടിച്ച പുലി വാല് പോലെ
അച്ചായന്റെ തലയില്‍ തേങ്ങ വീണത് പോലെ
തമ്മില്‍ത്തല്ലും ശണ്ടകള്‍ അങ്ങനെ അനവധി
ഒടുവില്‍ പൂരത്തല്ലും തെറിപ്പാട്ടും
വേണ്ട നമുക്കിനി സ്വര്‍ഗോം നരകോം
വേണ്ടത് അല്പം സ്വസ്ഥത മാത്രം
ഒറ്റത്തടിയില്‍ പണിതീരില്ലിവിടെ
6 അഭിപ്രായങ്ങൾ:
ആര്‍ക്കറിയാം
:)
കൊള്ളാം നന്നായിരിക്കുന്നു... പഴയതാണെങ്കിലും മോശമില്ല.
ഈ തന്തെടെ തലക്കു ദൈവമെ...?!!!!
:(
ഒരു ശത്രൂനും ഇങ്ങനെ വരുത്തല്ലെ... :(
otatthadiyil asaadhyamonnumalledo...vichaarichaal nadakkum.
ആരേം കൂടെ കൂട്ടണ്ട, മൂത്താശാരി മാത്രമിരുന്ന് പണിയട്ടേ. അപ്പോള്‍ ഒറ്റത്തടിയില്‍ പണി തീരും.
കൊള്ളാം ...ഒന്നാഞ്ഞു പിടിച്ചാല്‍ ചിലപ്പോള്‍ നടക്കും...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ