എന്റെ ജീവിതത്തില്‍ ഇന്ന് വരെ ഒരു വരി കമെന്റ് പോലും അല്ലെങ്കില്‍ ഒരു ചെറിയ സ്മൈലി പോലും കമെന്റ് ഇടാത്ത ഒരു കവിയാണ് ലതീഷ് മോഹന്‍ . ലതീഷ് മോഹന് എന്തുകൊണ്ട് ഞാന്‍ കമെന്റുകള്‍ ഇടുന്നില്ല എന്നതല്ല ഇവിടുത്തെ വിഷയം .ലതീഷിന്റെ കവിതകള്‍ ഞാന്‍ വായിക്കാറുണ്ട് എങ്കിലും വായിച്ചത് പോലെ തിരികെ പോകുകയാണ് പതിവ് കാരണം എന്‍റെ ബുദ്ധിക്ക് ഒരിക്കല്‍ പോലും ആ കവിതകള്‍ ഇന്ന് വരെ ദഹിച്ചിട്ടില്ല .എന്‍റെ ബുദ്ധി ഇനിയും വളരേണ്ടി ഇരിക്കുന്നു ആ കവിതകള്‍ വായിച്ചു മനസിലാക്കാന്‍ .മനസിലാകാത്തതെല്ലാം നല്ലത് എന്ന് പറയുവാന്‍ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് പലപ്പോഴും ഒന്നും മിണ്ടാതെ തിരികെ പോകുന്നത് . ലതീഷിന്റെ കവിതകള്‍ മോശം എന്നും ഞാന്‍ പറയില്ല . ചിലര്‍ക്ക് മനസിലാകാത്തത് മറ്റുള്ളവര്‍ക്ക് മനസിലായിക്കൂടാ എന്ന് ശാഠ്യം പിടിക്കുന്നത് നല്ലതല്ലല്ലോ .പക്ഷേ ലതീഷിന്റെ കവിതകള്‍ വളരെ നല്ലതാണ് എന്നാണ് പലരും പറയുന്നത് .തേങ്ങ
പൊതിച്ച് നോക്കിയെങ്കില്‍ മാത്രമേ ചിലപ്പോള്‍ നല്ലതോ ചീത്തയോ എന്നറിയാന്‍ കഴിയൂ . അര്‍ഥം ഇല്ലാതെ അക്ഷരങ്ങള്‍ കൂട്ടി വെച്ചാല്‍ കവിതയാകുമോ എന്നതും പലരും ചോദിക്കുന്നു .
ബ്ലോത്രത്തില്‍ നിന്നാണ് ഉറുമ്പിന്റെ ബ്ലോഗില്‍ നടക്കുന്നതും മറ്റ് രണ്ട് മൂന്നു ബ്ലോഗുകളിലും നടക്കുന്ന ലതീഷ് മോഹന്റെ ബ്ലോഗില്‍ നടന്ന സംഭവങ്ങള്‍ അറിയുന്നത് . പിന്നീട് അതിനെ അനുബന്ധിച്ച് വന്ന കമെന്റുകളും വായിക്കാന്‍ ഇടയായി .കഴിഞ്ഞ ആഴ്ച സഗീറിന്റെ ബ്ലോഗില്‍ " അനര്‍ത്ഥ വേള " എന്ന കവിതയില്‍ നടന്ന സംഘര്‍ഷങ്ങള്‍ നമ്മള്‍ കണ്ടതാണ് . അന്ന് പലരും സഗീറിനെ പരിഹസിച്ചു . സഗീറിനെകുറിച്ച് ബ്ലോത്രത്തില്‍ വാര്‍ത്ത വന്നതില്‍ ബ്ലോത്രത്തെയും രാമചന്ദ്രനെയും പലരും അതി ശക്തമായി വിമര്‍ശിച്ചു . അതിന്റെ അലകള്‍ ഇതുവരെയും അടങ്ങിയിട്ടില്ല . ആ സമയത്താണ് ലതീഷിന്റെ ബ്ലോഗില്‍ നടക്കുന്ന ഈ സംഭവം .സഗീറിന്റെ ബ്ലോഗില്‍ കവിതകള്‍ വായിച്ചാല്‍ മനസിലാകും എങ്കില്‍ ലതീഷിന്റെ ബ്ലോഗില്‍ കവിതകള്‍ വായിച്ചാല്‍ മനസിലാകുന്നില്ല എന്നതാണ് വിഷയം .ഈ രണ്ട് വാര്‍ത്തകളും ബ്ലോത്രത്തില്‍ കൂടിയാണ് എന്നെ പോലെയുള്ള ജനങ്ങള്‍ അറിയുന്നത് . സഗീര്‍ ഗത്യന്തരമില്ലാതെ കമെന്റ് മോഡറേഷന്‍ വെച്ചു എങ്കില്‍ , ലതീഷ് ഇഷ്ടപ്പെടാത്ത പല കമെന്റുകളും ഡിലീറ്റ് ചെയ്തു എന്നതും ബ്ലോഗ് പൂട്ടി വെച്ചു എന്നതും ഈ സംഭവത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു .
സഗീറും ലതീഷും കവിതകളിലെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് . ഒന്ന് നല്ലതാണ് എന്ന് ചിലര്‍ പറയുകയും എന്നാല്‍ ഭൂരിപക്ഷത്തിനും മനസിലാകാതെ ഇരിക്കുമ്പോള്‍ ഒന്നിനെ കൊള്ളുകയില്ല എന്ന് പറഞ്ഞു കൂട്ടമായി ആക്രമിക്കുക , പരിഹസിക്കുക , തള്ളിക്കളയുക തുടങ്ങിയ സംഭവങ്ങള്‍ ഈ ബ്ലോഗ് മലയാളത്തില്‍ നടന്ന് കഴിഞ്ഞു . സഗീറിന്റെ കവിതകള്‍ മികച്ചത് എന്ന് ഞാന്‍ ഒരിക്കലും പറയില്ല . ലതീഷിന്റെ കവിതകള്‍ എനിക്ക് മനസിലാകാത്ത കാലത്തോളം അതിനെ നല്ലതെന്നോ , മോശമെന്നോ പറയുവാന്‍ ഉള്ള ത്രാണിയും എനിക്കില്ല . ഇപ്പോള്‍ ലതീഷിന്റെ ഭാഗത്ത് പലരും വന്നു ചേര്‍ന്നു . ഇഞ്ചിപ്പെണ്ണ് ഉറുമ്പിന്റെ ബ്ലോഗില്‍ ഇട്ട ഒരു കമെന്റിലെ ഒരു വാചകം ഞാന്‍ കടമെടുക്കുകയാണ്.ഇന്ന് ബ്ലോഗില്‍ അന്യോന്യം പുറം ചൊറിയലാണ് നടക്കുന്നത് എന്ന ഉറുംബ് കടിയുടെ മറുപടിയാണ് താഴെ കൊടുക്കുന്നത് .
" അന്യോന്യം പുറം ചൊറിയാൻ പോലും ഒരാളെ കണ്ട് പിടിക്കാൻ പറ്റുന്നില്ലെങ്കിൽ അയാൾ കവിതയോ ബ്ലോഗോ തന്നെ എഴുതരുത് എന്നാണ് എന്റെ പക്ഷം.".
ഈ കമെന്റില്‍ നിന്നും ഒരു കാര്യം എനിക്ക് മനസിലായത് സാഹിത്യസേവനം , മലയാളഭാഷ പോഷണം എന്നീ പേരുകളില്‍ ബ്ലോഗില്‍ നടക്കുന്നത് അസല്‍ പുറം ചൊറിയല്‍ തന്നെയാണ് എന്നതില്‍ രണ്ട് പക്ഷമില്ല .എനിക്ക് മനസിലായിട്ടു മാസങ്ങള്‍ ആകുന്നു .തീര്‍ച്ചയായും എല്ലാവരും പരസപരം പുറം ചൊറിയണം .പുറം ചൊറിയാന്‍ ഒരാളിനെ കിട്ടിയില്ല എങ്കില്‍ ആ സമയം ബ്ലോഗ് നിര്‍ത്തുക . കവിതകള്‍ , കഥകള്‍ , ലേഖനങ്ങള്‍ മറ്റ് പോസ്റ്റുകള്‍ എന്നിവ എഴുതി പരസപരം കടി മാറ്റുക .
ആശംസകള്‍ .
10 അഭിപ്രായങ്ങൾ:
:-)
മനസിലാകുന്നത് മാത്രമേ എഴുതാവൂ എന്ന് നിയമമൊന്നുമില്ലല്ലോ...തന്നെയല്ല ലോകത്ത് ഉള്ള സകല എഴുത്തുകളും എല്ലാവര്‍ക്കും മനസിലാകുന്നുണ്ടോ, ഇല്ല എന്നു വെച്ച് അവയെല്ലാം കൊള്ളില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും...മനസിലാകുന്ന കവിത മാത്രം എഴുതിയാല്‍ മതിയെങ്കില്‍ കുഞ്ചന്‍ നമ്പ്യാരും എഴുത്തഛനും വരെ എത്തിയപ്പോഴേക്കും കവിത നിലച്ചേനെ..പിന്നീട് നമ്മള്‍ അയ്യപ്പപണീക്കരെയും സച്ചിദാനന്ദനെയും വായിച്ച് നോക്കിയിട്ടില്ലേ, എല്ലാ പദങ്ങളും പാദങ്ങളും ഉടനെ മനസിലാകുന്നുമില്ലല്ലോ, രണ്ടാമത്: ഒരു തുടക്കക്കാരന്‍ എങ്ങനെ കവിതയെഴുതിത്തെളിയും വായനക്കാര്‍ ഇങ്ങനെ അസഹിഷ്ണുക്കള്‍ ആയാല്‍.. നാളെയും നമുക്ക് കവികള്‍ വേണ്ടെ?
ആഹാ
ആർക്കും എന്തും എഴുതുവാനും (ബ്ലോഗർ നൽകുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി ( ?) ) അതിനെ ഇഷ്ടമുള്ള പേരിട്ട് വിളിക്കാനും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. സഗീറിൽ നിന്നും ഇപ്പോൾ ലതീഷിൽ എത്തിനിൽക്കുന്ന ചോദ്യം ചെയ്യലും ഉത്തരം നൽകലും, ചില ധാർഷ്ഠ്യത്തിൽ നിന്നും മുളപൊട്ടിയതാണ്. സഗീറിന്റെ കാര്യത്തിൽ എന്താണ്സംഭവിച്ചത് എന്ന് എനിക്കറിയില്ല, (സമയക്കുറവ്) പക്ഷേ ലതീഷിന്റെ കാര്യത്തിൽ, ഇരന്ന് വാങ്ങിയ വിവാദമായിരുന്നു. ലതീഷിന്റെ പോസ്റ്റിലെ കമന്റുകൾ ഉൾപ്പെടുത്തി ഉറുമ്പ് ഇട്ട പോസ്റ്റ് വായിക്കുക. പിന്നെ അതിൽ വന്ന് കമന്റിയ ബൂലോകത്തിന്റെ പ്രിയ “ഗവികളുടെ” യഥാർത്ഥ സംസ്കാര നിലവാരവും കാണുക. തെറിപറയാനായി മാത്രം ഐഡി ഉണ്ടാക്കി ഉദ്ദേശപൂർത്തികരണം നടത്തി മടങ്ങുന്ന നാണംകെട്ട കാഴ്ച്ച, പിന്നെ ഈ “ഗപി സഹസ്രങ്ങളെ” വായനക്കാരൻ കൂട്ടമായി ആക്രമിച്ചു എന്ന ആക്രോശവും. കഷ്ടം!
താങ്കൾ കവിത (?) എഴുതുകയും, അത് പുസ്തകമാക്കുകയും ചെയ്ത ആൾ ആണല്ലോ(അങ്ങനെ കേട്ടിരുന്നു എന്നാണ് എന്റെ ഓർമ്മ) , താങ്കളുടെ ഒരു കവിതയെകുറിച്ച് അത് മനസ്സിലാകാത്ത ഒരാൾ ആത്മാർത്ഥമായി ആശയം ലളിതവൽക്കരിച്ച് പറയാൻ അപേക്ഷിച്ചാൽ താങ്കൾ ഒരു കവി എന്ന നിലയിൽ അതിനോട് എങ്ങനെ പ്രതികരിക്കും?. ചോദിക്കുന്ന ആൾ എന്നെപോലെ അധികം അക്ഷരാഭ്യാസം ഇല്ലാത്തവൻ ആണെന്ന് കൂട്ടിക്കോളു. (ഇതിൽ നിങ്ങളുടെ വികാരം എന്തും ആവാം, സഹതാപത്തോടെ, സഹിഷ്ണുതയോടെ, കോപത്തോടെ ദേഷ്യത്തോടെ) എന്റെ ചോദ്യം കാപ്പിലാനോട് മാത്രം ഇതിന്റെ പുറകെ കൂടി അടുത്ത കവിത എഴുതാനുള്ള “ത്വര” നശിപ്പിക്കണ്ട ബൂലോകത്തിൽ ഇനിയും നല്ല നല്ല “സാധനങ്ങൾ“ ഇറ്റ് വീഴാനുണ്ട്.
നാറാണത്തേ,സഗീറിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് ഇവിടെ വായിക്കാം
നിരൂപക, എന്റെ എല്ലാ ടെന്ഷനും പോയി, ചിരിപ്പിച്ച് കൊന്നുകളഞ്ഞു കമന്റുകള്, കവിതയും വായിച്ചു.... :) പിന്നെ നിങ്ങള്‍ പറഞ്ഞ ചോരണ കഥ, സത്യമെങ്കില് താങ്കളുടെ പോസ്റ്റ്, അതിന്റെ കടമചെയ്തു.
@ നാറാണത്ത്- മലയാളത്തിലെ ആദ്യ ഗവിതാ പുസ്തകം ഞാന്‍ എഴുതിയതാണ് എന്നത് വാസ്തവമാണ് . ഞാന്‍ എഴുതുന്നത് മലയാള സാഹിത്യ ശാഖയിലെ ഒരു പുതിയ വിഭാഗമായ ഗവിത എന്നതാണ് . ഞാന്‍ ലതീഷിന്റെ കുറ്റപ്പെടുത്തുകയില്ല കാരണം ഒരു കവിത കവി എഴുതിയാല്‍ അത് വായനക്കാരന്‍ വിവിധതലങ്ങളില്‍ നിന്നുകൊണ്ട് അതിനെ ആസ്വദിക്കാം . വായനക്കാര്‍ ഓരോരുത്തരിലും ഓരോ ഭാവങ്ങള്‍ ഉളവാകും . എന്നാല്‍ എനിക്കീ കവിത മനസിലായില്ല എന്നൊരാള്‍ പറയുമ്പോള്‍ , അല്ലെങ്കില്‍ മനസിലായി എന്ന് പറയുന്നവരോട് നിങ്ങള്‍ ഇതിന്റെ അര്‍ഥം മനസിലാക്കി തരൂ എന്ന് ചോദിക്കുമ്പോള്‍ കൊടുക്കണ്ട മറുപടികള്‍ ആയിരുന്നില്ല അവിടെ കണ്ടത് .എന്നെ സംബന്ധിച്ച് ഒരു ഗവിത മനസിലായില്ല എന്നാരെങ്കിലും പറഞ്ഞാല്‍ അത് ഞാന്‍ മനസിലാക്കിക്കൊടുക്കാന്‍ ശ്രമിക്കും . ശ്രമിച്ചിട്ടുണ്ട് .
ഇനി സഗീരിലേക്ക് വരാം .സഗീര്‍ കള്ളന്‍ എന്നൊരു വിഭാഗം പറയുന്നുണ്ട് . പാമരന്റെ വരികള്‍ സഗീര്‍ മോഷ്ടിച്ച് എന്ന് പറഞ്ഞ സമയത്ത് സഗീറിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഞാനാണ് . പല കമെന്റുകളും ഡിലീറ്റ് ചെയ്യപ്പെട്ടു . പക്ഷേ ഒരാള്‍ കള്ളന്‍ എന്ന പേര് ഒരിക്കല്‍ നേടിയാല്‍ ജീവിതകാലം മുഴുവന്‍ അയാള്‍ കള്ളനായി തന്നെ ജീവിക്കണമോ ? ഒരു തിരുത്തലിന്റെ അവസരം നമുക്ക് കൊടുക്കരുതോ ? നമുക്ക് ചുറ്റുമുള്ള ചെറിയ ചെറിയ കള്ളന്മാരെ മാത്രമേ നാം കാണാന്‍ ശ്രമിക്കരുള്ളൂ . ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നും ആശയം മോഷ്ടിക്കുകയോ , വരികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്യുന്ന ബ്ലോഗ് കവികളെ എങ്ങനെ കണ്ടെത്തും ? സഗീറിന്റെ ബ്ലോഗില്‍ കഴിഞ്ഞ ആഴ്ച നടന്ന സംഭവം , യാതൊരു കാരണങ്ങളും കൂടാതെയായിരുന്നു . ഇനി അഥവാ അവന്‍ ആ കവിത മോഷ്ടിച്ചാണ് എങ്കില്‍ അതിനുള്ള തെളിവ് കൊണ്ടുവന്നിട്ടാകാംആയിരുന്നു ആക്രമണം . അഞ്ചല്‍കാരന്‍ ചെയ്തത് പോലെ .
ബ്ലോഗില്‍ കവികള്‍ , കവിതകള്‍ കൂടുതല്‍ ഉണ്ടാകട്ടെ . ആരും ആരെയും ആക്രമിക്കാതിരിക്കട്ടെ . സമാധാനം , സമാധാനം സമാധാനം .ഏല്ലാവര്‍ക്കും നന്ദി .
കഴിഞ്ഞ വര്‍ഷം ധാരാളം ശരങ്ങളേറ്റ് പിടഞ്ഞയാളാണ് സഗീര്‍. വീണ്ടും അയാളെ പന്ത് തട്ടുന്നത് തീരെ ശരിയല്ല. കവിത മാത്രമല്ല പ്രശ്നം. അയാള്‍ എഴുതുന്നത് വായിച്ച് ആവോളം രസിച്ച ശേഷം അയാളെ കണക്കറ്റ് ഭത്സിക്കുന്നത് ഏകപക്ഷീയമായ ഒന്നാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് വേറെ കാര്യം.
@കാപ്പിലാൻ,
താങ്കളുടെ സൌമ്യമായ മറുപടിക്ക് നന്ദി,
“എന്നാല്‍ എനിക്കീ കവിത മനസിലായില്ല എന്നൊരാള്‍ പറയുമ്പോള്‍ , അല്ലെങ്കില്‍ മനസിലായി എന്ന് പറയുന്നവരോട് നിങ്ങള്‍ ഇതിന്റെ അര്ഥംൊ മനസിലാക്കി തരൂ എന്ന് ചോദിക്കുമ്പോള്‍ കൊടുക്കണ്ട മറുപടികള്‍ ആയിരുന്നില്ല അവിടെ കണ്ടത്“
കാപ്പിലാൻ പറഞ്ഞ ഈ കാര്യം ലതീഷിനോ, അല്ലെങ്കിൽ പണിക്കർ ക്ലോണുകൾക്കോ മനസ്സിലായില്ല. അവർ അവരുടെ സംസ്കാരത്തിന് ചേരുന്ന രീതിയിൽ പ്രതികരിച്ചു, ലതീഷ് മോഹനെ ചെറുതാക്കി ആ ഉണ്ടാകുന്ന സ്പേസിൽ ഒരു കവി ആകാം എന്ന കരുതി വന്നവർ അല്ല ആ പോസ്റ്റ് ഇട്ട ഉറുമ്പ് അടക്കം ഉള്ളവർ. ആളെ “കോമാ” ആക്കുന്ന ബുജിത്തരത്തോട് പ്രതികരിച്ചു എന്ന് മാത്രം. അതിൽ ലതീഷ് മോഹൻ എന്ന വ്യക്തിയെ മൂലക്കിരുത്താം എന്ന് കരുതിയവർ അല്ല അവരിൽ പലരും. പിന്നെ ഇതിന് പിന്നിൽ അജണ്ടയുണ്ട് ജണ്ടയുണ്ട് എന്നൊക്കെ വിചാരിച്ചിരിക്കുന്നവർ സ്വന്തം സൃഷ്ടിയുടെ അർത്ഥവ്യാപ്തിയിൽ പെട്ടുപോകുകയെ ഉള്ളു.
സഗീർ, വരികൾ അടിച്ചുമാറ്റി എങ്കിൽ അത് തെറ്റ്, ആ തെറ്റ് തിരുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു എങ്കിൽ വീണ്ടും ആ പേരിൽ ക്രൂശിക്കുന്നത് ശരിയല്ല. എല്ലാം “ദുരാഗ്രഹങ്ങൾ” / “ദുർ ഗ്രാഹ്യങ്ങൾ” കൊണ്ടുവരുന്ന പ്രശ്നങ്ങൾ പിന്നെ ബാക്കി കാപ്പിലാന്റെ ആഗ്രഹം പോലെ നടക്കട്ടെ…സമാധാനം , സമാധാനം സമാധാനം
ഉപസംഹാരമായി ഈ വെളിപാട് കൂടെ കിടക്കട്ടെ.
“നുകം ചുമക്കുമീ കാളകള്‍, ഒരിക്കലും
കളയ്ക്കറുതിവരുത്തിടില്ല!!
വിളനിലം കീറുമീകലപ്പകള്‍,
ഒരുനാളൊരു ഓവുചാലെങ്കിലും തീര്‍ത്തിടട്ടെ!“
@കാപ്പിലാന്‍,“ഒരാള്‍ കള്ളന്‍ എന്ന പേര് ഒരിക്കല്‍ നേടിയാല്‍ ജീവിതകാലം മുഴുവന്‍ അയാള്‍ കള്ളനായി തന്നെ ജീവിക്കണമോ ? ഒരു തിരുത്തലിന്റെ അവസരം നമുക്ക് കൊടുക്കരുതോ ?” എന്ന് താങ്കള്‍ ചോദിച്ചു.ശരി തന്നെ.പക്ഷേ വീണ്ടും വീണ്ടും മോഷ്ടിച്ചുകൊണ്ടിരിക്കുന്നവനെ മറ്റെന്തു വിളിക്കും?പാമരന്റെ വരികള്‍ മോഷ്ടിച്ചതിനു ശേഷമുള്ള മോഷണങ്ങള്‍ ഒന്നു നോക്കൂ.
@ആചാര്യന്‍,ശരങ്ങളേല്‍ക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സഗീര്‍ തന്നെയാണ്.മോഷണവും തെറ്റുകളും കാണുമ്പോള്‍ ആളുകള്‍ വിമര്‍ശിക്കും.അതിനോട് സഗീര്‍ പ്രതികരിക്കുന്ന രീതിയാണ് അയാളെ കൂടുതല്‍ വിമര്‍ശനത്തിന് പാത്രമാക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ