വിവിധ വര്‍ണ്ണങ്ങളുടെ
നേര്‍ത്ത സ്തരത്തില്‍ പൊതിഞ്ഞ
വിഷം വമിക്കുന്ന നീര് കുമിള.
എത്ര ഭംഗിയിതെന്നാര്‍ത്ത് ചിരിച്ച് കുട്ടികള്‍
നിന്റെ പിന്നാലെ ഓടി കൂടുമ്പോഴും
നാണമില്ലാതെ , പറക്കണം നിനക്കുയരണം
ഉയരത്തില്‍ എത്തണം
എന്ന ഉള്ളിലെ നിന്റെ ഒടുങ്ങാത്ത മോഹം
അഹംഭാവം !!
എത്ര ഉയരത്തില്‍ പറന്നാലും ഒരു
മാത്ര കൊണ്ട് തീരും നിന്റെ ഒടുങ്ങാത്ത പാച്ചില്‍ .
വര്‍ണ്ണങ്ങള്‍ എത്ര നീ ചാലിച്ച് തേച്ചാലും
ഉള്ളില്‍ ദുര്‍ഗന്ധത്തിന്റെ ഉച്ഛ്വാസ വായുവുമായി
എത്ര ദൂരം കൂടി നീ പറക്കും ?
ഉയരത്തില്‍ പറന്ന് നടന്നാലും
നിന്റെ തുഞ്ചത്ത് കെട്ടിയ നൂല്
എന്റെ കയ്യിലുള്ള കാര്യം നീ മറക്കുന്നു .
നീ പോകുന്ന വഴിയില്‍ ഒരു മുള്ള് പോലും
കൊള്ളാതെ കാത്തു സൂക്ഷിക്കണേ
എന്ന് ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ട് .
വഴിയില്‍ എട്ടായി നീ പൊട്ടിത്തെറിച്ച
വാര്‍ത്ത ഒരിക്കലും ഞാന്‍ കാണാതിരിക്കട്ടെ.
എത്ര ദുഷ്ടനാണ് നീ !
പക്ഷേ,
അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിക്കുന്നു .
നൂല് പൊട്ടാതെ ഒടുവില്‍
നീ ഈ പടി കയറി വരുന്ന ഒരു നാള്
ചവിട്ടി പൊട്ടിക്കും നിന്നെ ഞാന്‍ മുത്തു മോനെ :)
5 അഭിപ്രായങ്ങൾ:
ശോ.... ! ഒരു തേങ്ങ ഉടക്കണമെന്നുണ്ട് ബട്ട്, വല്ല ചീളും തെറിച്ചു വീണു ബലൂണ്‍ പൊട്ടിയാലോ...
ഈ കാപ്പുവിനു ഇതെന്താ പറ്റിയേ.. ബലൂണിനോട് ആദ്യം ഭയങ്കര വഴക്ക്, പിന്നെ മുടിഞ്ഞ സ്നേഹം..
എന്തായാലും ഒക്കെയും നല്ലതിനാകും ല്ല്യേ...:)
തുടരട്ടെ തുടരട്ടെ ഇനിയും വിഷയങ്ങള്‍ എന്തൊക്കെ കിടക്കുന്നു.. :)
ഇത്ര വൃത്തികെട്ട ബലൂണും പിടിച്ചു നില്ക്കുന്നതെന്തിനാ...
പൊട്ടിച്ചാല്‍ എന്തായാലും പുറവും കൂടി നാറും, വിട്ടുകള..!
Ee baloon pottaathirikkatte...!
Manoharam, Ashamsakal...!!!
എന്തിനാ ഇത്ര ദ്വേഷ്യം കാപ്പിലാനെ....
വിട്ടു കള...
സ്വൊയം കൈവിട്ടതല്ലെ...?
എവിടെങ്കിലും പോയി പറന്നു കളിക്കട്ടെ.....
“ബലൂണ്കാരന്“ എന്ന കവിത വായിച്ചു തിരിഞ്ഞപ്പോള്‍ ദാ “ബലൂണ്‍” . സത്യം പറ. നീ അയാളുടെ കൈയ്യില്‍ നിന്ന് ചാടിപ്പോന്നതല്ലെ! :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ