ബുധനാഴ്‌ച

ലവ് ജിഹാദ് -3

ഒന്നാം ഭാഗം     രണ്ടാം ഭാഗം

തെക്കെക്കരയിലെ ഒരോ മനുഷ്യ ജീവികള്‍ക്കും ഒരോ കഥകള്‍ പറയാനുണ്ട് എന്നത് പോലെ തന്നെ , തെക്കേക്കരയിലെ ആറ് കടമ്പന്‍ തോടിനും പറയാനുണ്ടാകും ഒരായിരം വേദനിപ്പിക്കുന്ന കഥകള്‍ .പണ്ട് കെട്ടുവള്ളങ്ങള്‍ ഒക്കെ ആലപ്പുഴയില് നിന്നും ചരക്കുമായി ഇതുവഴി ‍ വരാറുണ്ടായിരുന്നു . ഇന്ന് പിള്ളാരുടെ അരയിലെ അഴുക്കു പിടിച്ച അരഞ്ഞാണം പോലെ കനം കുറഞ്ഞ് അഴുക്കും ചെളിയും പൂണ്ടു കിടക്കുന്നത് കണ്ടാല്‍ കഷ്ടം തോന്നും . തോടിന്റെ രണ്ട് കരയിലും ജീവിച്ചവര്‍ ജാതിയും മതവും സമ്പത്തും മറന്ന് ഒരേ മനസോടെ പ്രവര്‍ത്തിച്ചത് തോടിന്റെ അതിരുകള്‍ ‍ മണ്ണിട്ട്‌ നികത്തി കൈവശം ആക്കുന്നതിലായിരിക്കണം .

രാത്രിയില്‍ ഇടമുറിയാതെ പെയ്ത മഴയില്‍ തോട് നിറഞ്ഞു കവിഞ്ഞ് അടുത്തുള്ള കണ്ടങ്ങളെയും കരകളെയും കഴിഞ്ഞു .പ്രാണഭയം കൊണ്ടോടുന്ന പോരാളി തനിക്ക് ചുറ്റുമുള്ളതെല്ലാം തച്ചുടച്ചു പോകുന്നത് പോലെ അതി ജീവനത്തിന്റെ മാര്‍ഗം തേടുകയാണ് ആറ് കടമ്പന്‍  . തോടിനടുത്തു താമസിക്കുന്ന മിക്കവരുടെയും വീട്ടില്‍ വെള്ളം കയറി .തെക്കെക്കരയെയും വടക്കെക്കരയെയും ബന്ധിപ്പിക്കുന്ന പാലത്തിന് തൊട്ട് താഴെ വരെ വെള്ളമെത്തി .

പരുത്തിക്കീഴില്‍ ശാന്തമ്മയുടെ വീട്ടില്‍ മുട്ടറ്റം വെള്ളം !!.ലക്ഷം വീട് കോളനി മുഴുവന്‍ മുങ്ങിക്കഴിഞ്ഞു . വീട് പോയവരുടെ കൂട്ടത്തില്‍ തോട്ടുംകര താത്തായുടെയും പപ്പടക്കാരി അമ്മാളുവിന്റെയും കാളക്കാരന്‍ നാണുവാശാന്റെയും വീടുകള്‍ പെടും . ആളുകള്‍ ആകെ പരിഭ്രാന്തിയിലായി .വീടുകള്‍ നഷ്ടപ്പെട്ടവര്‍ അടുത്തുള്ള പ്രൈമറി സ്കൂളില്‍ അഭയം തേടി . സ്കൂളിനെല്ലാം അവധി കൊടുത്തു . കുട്ടികള്‍ക്ക് ഇതില്‍ പരം ഒരു സന്തോഷം ഇനി ലഭിക്കാനില്ല .ഇനി കുറച്ചു നാള്‍ വെള്ളത്തില്‍ ചാടി മറിയാം .



തെക്കെക്കരയിലെ പാവങ്ങള്‍ക്കിടയിലെ കിരീടം വെയ്ക്കാത്ത നാട്ടു പ്രമാണിയായിരുന്നു അവറാച്ചന്‍ മുതലാളി .ആറ്കടമ്പന് തോടിന്റെ കരയിലുള്ള കണ്ടങ്ങളില്‍ മുക്കാല്‍ പങ്കും അവറാച്ചന്‍ മുതലാളിക്ക് സ്വന്തം .പണ്ട് ഈ കണ്ടങ്ങളില്‍ കൊയ്ത്തും മെതിയും പാട്ടും എല്ലാമുണ്ടായിരുന്നു . ഇപ്പോള്‍ കൊയ്ത്തുമില്ല പാട്ടുമില്ല പണിയുമില്ലാതെ കിടക്കുകയാണ് കണ്ണെത്തും ദൂരത്ത് കണ്ടങ്ങള്‍ . പണിക്കാരെ കിട്ടാനില്ല എന്നതാണ് പ്രധാന കാരണം . ഉള്ളവര്‍ക്കാണെങ്കില് മുടിഞ്ഞ കൂലിയും . നാട്ടില്‍ പണി ചെയ്യുന്നവരെല്ലാം കടലും കടന്ന് പോയി .
 
അയ്യത്തൊരു തേങ്ങാ ഇടാന്‍ ആളിനെ കിട്ടില്ല ,പിന്നല്ലേ കൊയ്ത്തും മെതിയും ?
 
കണ്ടം വെറുതെ ഇട്ടെക്കുന്നത് കണ്ടു ആരെങ്കിലും ചോദിച്ചാല്‍ അവറാച്ചന്റെ മറുപടി ഇതാണ് .എന്നാല്‍ ആര്‍ക്കെങ്കിലും വില്‍ക്കാം എന്ന് കരുതിയാല്‍ അതും വീട്ടിലുള്ള മക്കള്‍ സമ്മതിക്കില്ല .
 
അവറാച്ചന് തലയും പുലിയും പോലെ മൂന്നാണ്മക്കള്‍ . മൂന്ന് പേരും കല്യാണം കഴിച്ചു കുടുംബവുമായി സുഖമായി ദുബായില് കഴിയുന്നു . വല്ലപ്പോഴും അവരയക്കുന്ന പൈസാ കൊണ്ടാണ് ‍അവറാച്ചനും ഭാര്യ അന്നമ്മയും ജീവിച്ചു പോകുന്നത് എന്ന് വേണം പറയുവാന്‍ .  എങ്കിലും പഴയ പ്രതാപങ്ങളൊന്നും തന്നെ അവറാച്ചന്‍ മറന്നിട്ടില്ല . അതുകൊണ്ടാകണം ഒരു ചടങ്ങ് പോലെ ഒരു പറ കണ്ടത്തിലെങ്കിലും കൃഷി ഇറക്കുന്നത്‌ .
 
മഴയും തണുപ്പും ആയത് കൊണ്ടാകണം അവറാച്ചന്‍ മുതലാളി രാവിലെ കിടക്കയില്‍ നിന്നെഴുന്നെറ്റിട്ടില്ല. അല്ലെങ്കില്‍ ഈ സമയം അയ്യത്തോക്കെ പോയി വരേണ്ട സമയം കഴിഞ്ഞു .അടര്‍ന്നു വീഴുന്ന തേങ്ങ , വവ്വാല്‍ ചപ്പിയ പറങ്ങാണ്ടി ഇതെല്ലാം പെറുക്കാന്‍ രാവിലെ ഒരു പോക്കുണ്ട് .തെക്കേക്കരയില്‍ കൂടാതെ കണ്ണനാകുഴിയുമുണ്ട് പറമ്പുകള്‍ .


ദേ - മനുഷ്യാ നിങ്ങളൊന്നെഴുന്നെറ്റെ. എന്തോരോറക്കമാ ഇത് .നാട് മുഴുവന്‍ വെള്ളം മൂടി കിടക്കുമ്പോള്‍ ഇവിടൊരാള് മൂടിപ്പുതച്ചു കിടക്കുന്നു .
രാവിലെ ചായയുമായി അന്നമ്മ ചേട്ടത്തി അവറാച്ചന്‍ ചേട്ടനെ വിളിച്ചുണര്‍ത്തി .

എന്താടി നിന്റപ്പന്‍ ചത്തു പോയോ . രാവിലെ കെടന്നു വാ കീറുന്നു .വെള്ളം വരും പോകും , അവറാച്ചന്‍ എത്തറ വെള്ളം കണ്ടതാ .നീ ആ പൂണിയും വലയുമിങ്ങേടുത്തോ , കണ്ടത്തില്‍ വല്ല ഞോട്ടനോ മറ്റോ കേറീട്ടുണ്ടോന്ന് നോക്കട്ടെ . അച്ചായ എനിക്കാകെ പേടിയാകുന്നു . രാവിലെ പാല് കൊണ്ടുവന്ന സുമയാണ് കാര്യം പറഞ്ഞത് . നമ്മുടെ ലക്ഷം വീട്ടിലെ ദേവകി ഇന്നലെ മീന്‍കാരന്‍ ജമാലിനോടൊപ്പം ഇറങ്ങിപ്പോയന്ന് .


എടീ .അതിന് നീയെന്തിനാണ്‌ പേടിക്കുന്നത് .നിന്‍റെ ആരേലുമാണോ ഈ ജമാലും ദേവകിയും ? അവര് പോട്ടന്ന് . കര്‍ത്താവ് അഞ്ചപ്പം കൊണ്ടല്ലേ അയ്യായിരം പേരെ പോഷിപ്പിച്ചത് ? അവന്‍ കൊണ്ടുപോയി തിന്നട്ടെ .അവന്‍ ആണ്കുട്ടിയാടി !

ഈ മനുഷ്യന്റെ വായീന്ന് വെടക്ക് വര്‍ത്താനം അല്ലാതെ രാവിലെ ഒന്നും ഇറങ്ങില്ലേ ? നിങ്ങള്‍ക്ക് കാര്യങ്ങള്‍ വല്ലതും മനസിലായോ . അവന്‍ ഒരു കല്യാണം കഴിച്ചതല്ലേ / മാത്രമല്ല അതൊരു അന്യജാതി പെണ്ണും .വേറൊരു കൂട്ടം കാര്യം കൂടി സുമ പറഞ്ഞു . ഹിന്ദുക്കളെല്ലാം കൂടി പുറത്ത് നിന്നും ആളിനെ ഇറക്കാന്‍ പോകുകയാണത്രേ.കല്യാണം കഴിക്കാനും കൂടെ താമസിപ്പിക്കാനുമോന്നുമല്ല ഇത് . നിങ്ങള് പത്രത്തില്‍ വായിച്ചിട്ടില്ലേ . ഏലാദീന്നോ ജിഹാദീന്നോ ഏതാണ്ടൊക്കെ . ആ കൂട്ടത്തില്‍ പെട്ടവനാണിവനും.ഇനി എന്തെല്ലാം ഈ നാട്ടില്‍ കാണണം ഈശോയെ !

ഹഹ്ഹ നീ രാവിലെ ചിരിപ്പിക്കല്ലേ അന്നാമ്മേ . നീ ആ പൂണീം വലേം ഇങ്ങെടുക്ക്‌ .ഞാനൊന്നു നോക്കീട്ടും വരാം .


**********************************************************************************************

പിറ്റേ ദിവസം ചന്തയിലുള്ള ആളുകളെ ശരിക്കും ആ കാഴ്ച ഞെട്ടിച്ചു കളഞ്ഞു .



തുടരും .

5 അഭിപ്രായങ്ങൾ:

മേല്‍പ്പത്തൂരാന്‍ പറഞ്ഞു...

മാത്യുമറ്റം ചൊറീം കുത്തി വീട്ടിൽ ഇരിക്കേണ്ടി വരുമെന്നാ തൊന്നുന്നത്‌...!!!!:(:(
തേങ്ങ ഞാനിടാം..

ചാണക്യന്‍ പറഞ്ഞു...

(((((((((ഠേ)))))))

തേങ്ങ്യാ അടിച്ചിട്ട് ഒരുപാട് കാലമായി....:):):)

ജിഹാദ് തുടരട്ടെ...ഏത് വരെ പോകും എന്ന് അറിയാമല്ലോ...

മേല്‍പ്പത്തൂരാന്‍ പറഞ്ഞു...

ഈ ചാണക്യന്റെ ഒരു കാര്യം ഞാൻ "തേങ്ങ ഇടാൻ
പോയ തക്കം നോക്കി അടിയും കഴിഞ്ഞു....:(:(

ചാണക്യന്‍ പറഞ്ഞു...

@ രാജീവ്‌ മേൽപ്പത്തൂർ ,

കൊണ്ടു വന്ന തേങ്ങ മടക്കണ്ട....അത് കാപ്പൂന്റെ മണ്ടക്കിട്ട് അടിച്ചോ:):):)

വീകെ പറഞ്ഞു...

എന്നിട്ട്....?
ബാക്കി പോരട്ടെ....

ആശംസകൾ...