ഇത് കാപ്പിലേക്കുള്ള വഴിയല്ലേ ?
ഈ വഴി പോയാലെന്റെ വീട്ടിലെത്തുമോ ?
വീട്ടിലെന്റമ്മ വഴിക്കണ്ണുമായി ഇപ്പോഴും
കാത്തിരിക്കുന്നുണ്ടാകുമോ ?
വഴി തെറ്റി പോയമ്മേ !
നിന്റെ മകന്റെ വഴികള്‍ പിഴച്ചു പോയി !!
അമ്മ പറഞ്ഞിട്ടില്ലേ ,
അറിയാത്ത വഴിയേ പോകരുത് കുഞ്ഞേ എന്ന് .
അന്നും ഇന്നും അന്നം പിഴക്കുവാനായി,
അറിയാത്ത വഴിയേ പോയിവന്‍ കഷ്ടം !
രാത്രിയിലീ കാവിലെ യക്ഷിക്കഥകള്‍ കേട്ട്,
അമ്മതന്‍ മാറത്ത് തലവെച്ച്
പേടിച്ചുറങ്ങിയ നാളുകള്‍
ഇന്നും ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്.
പേടിയില്ലമ്മേ , കൂട്ടിനെന്‍ അമ്മതന്‍ ഓര്‍മ്മകളുണ്ടല്ലോ.
അന്നൊരിക്കല്‍ കുസൃതി കാട്ടിയതിന്,
മൂക്കത്ത് ശുണ്ടിയുമായി അമ്മയോടിച്ചതും,
ഓട്ടത്തില്‍ , കാല് തെറ്റി ഞാന്‍,
ഈ പാറയില്‍ തലയിടിച്ചു വീണതും,
നെറ്റി പൊട്ടി ചോര പൊടിഞ്ഞപ്പോള്‍ ,
എന്റെ കുഞ്ഞിനെന്തു പറ്റി ,
എന്ന് ചോദിച്ചു കൊണ്ടെന്ടമ്മ വീട്ടിലെക്കൊടിയതും ,
ഓടുന്ന കൂട്ടത്തില്‍ ,
കാവില്‍ നിന്നേതോ പച്ചമരുന്നെന്റെ
നെറ്റിയില്‍ ചാലിച്ച് ചേര്‍ത്തതും ,
നീറ്റല്‍ കൊണ്ട് ഞാന്‍ വാ വിട്ട് കരഞ്ഞപ്പോള്‍,
കരയണ്ട കുഞ്ഞേ ,
ദാ .. ഇപ്പ മാറും എന്ന് പറഞ്ഞതും,
ഇന്നലെ പോലോര്‍ക്കുന്നുണ്ടമ്മേ.
നീറ്റലുകള്‍ ഇപ്പോഴും ബാക്കി നില്ക്കുന്നു.
ഇടയ്ക്കിടെ ചില കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍,
ഇടനെഞ്ച് വല്ലാതെ പൊടിയാറുണ്ടമ്മേ.
വേദനകള്‍ ചിലപ്പോള്‍,
ഉള്ളില്‍ നിന്നുമൊരാന്തലായ്, തേങ്ങലായ്,
പെയ്യാന്‍ മടിക്കുന്ന മേഘമായ്,
പിന്നെ എവിടെയോ പോയി മറയാര്മുണ്ട്.
ഇനിയും എത്രയെത്ര ഓര്‍മ്മകള്‍ പറയാനുണ്ടന്നോ.
കഥ പറഞ്ഞു നില്ക്കാന് നേരമെനിക്കില്ലൊട്ടും.
വീട്ടിലെത്തണം എനിക്കമ്മയെ കാണണം.
ഇത് കാപ്പിലേക്കുള്ള വഴിയല്ലേ ?
ഈ വഴി പോയാലെന്റെ വീട്ടിലെത്തുമോ ?
വീട്ടിലെന്റമ്മ വഴിക്കണ്ണുമായി ഇപ്പോഴും
കാത്തു നില്ക്കുന്നുണ്ടാകുമോ ?.
6 അഭിപ്രായങ്ങൾ:
ഇനിയും എത്രയെത്ര ഓര്‍മ്മകള്‍ പറയാനുണ്ടന്നോ.
Dairyamaayi parayu suhrthee..
കാപ്പിലാനെ പോയൊന്നമ്മയെ കണ്ടു വാ............
തീര്‍ച്ചയായും അമ്മ കാത്തുനില്‍പ്പുണ്ടാവും വഴിക്കണ്ണുമായി. എത്രയും വേഗം പോയി കാണൂ അമ്മയെ.
വീട്ടിലെന്റമ്മ വഴിക്കണ്ണുമായി ഇപ്പോഴും
കാത്തു നില്ക്കുന്നുണ്ടാകുമോ ?.
തീര്‍ച്ചയായും, അതല്ലേ അമ്മ
"കരയണ്ട കുഞ്ഞേ ,
ദാ .. ഇപ്പ മാറും എന്ന് പറഞ്ഞതും,
ഇന്നലെ പോലോര്‍ക്കുന്നുണ്ടമ്മേ. "
nice..
മുടികോതിയൊതുക്കി
തഴുകിത്തലോടി
മൂർദ്ധാവിലൊരുമ്മ
തരുമമ്മ,പൊന്നമ്മ....
ചെല്ലൂ... ആ മടിയിൽ ഒന്നു തല ചായ്ക്കൂ....!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ