വ്യാഴാഴ്‌ച

ഒറ്റ

തിരക്കേറിയ ഈ നിരത്തില്‍ ഞാന്‍ ഇപ്പോള്‍ ഏകനാണ് .
തിരക്കുകളില്‍ നിന്നും അകന്നു ജീവിക്കുവാന്‍ ,
തീരെ താല്പര്യമില്ലാത്തത് പോലെ
അലസതയില്ലാത്ത വഴികളിലെ
കാഴ്ചകള്‍ ഞാന്‍ കാണുന്നുണ്ട് .

കാഴ്ചകള്‍ കാണുന്നതിന് വേണ്ടിയല്ല
ഞാനിവിടെ നില്‍ക്കുന്നത് .
ഈ നിരത്തിനും അപ്പുറത്തുള്ള ഒരു ലോകം
അതെന്നെ വല്ലാതെ മാടി വിളിക്കുന്നു.

സിഗ്നല്‍ പച്ചയും ചുവപ്പും കണ്ടാല്‍
എനിക്ക് തിരിച്ചറിയാം .
എന്നെ തിരുത്തുവാന്‍ വേണ്ടിയാണെങ്കില്‍
നിന്‍റെ ഈ വരവ് അനര്‍ത്ഥമാണ്‌ .

തിരഞ്ഞെടുക്കേണ്ട വഴികള്‍ കൃത്യം പോലെ
എനിക്ക് മുന്നില്‍ തെളിയും
എന്ന ഉറപ്പിലാണ് ഞാനിവിടെ .

ഇനി നിനക്ക് പോകാം.

4 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

ഒറ്റുകാരല്‍ വിലപിച്ച എന്നാല്‍ ഉറച്ച നിലപാടുകള്‍ പറഞ്ഞവനും ഇതേ വഴിയില്‍ നിന്നിരുന്നു

K C G പറഞ്ഞു...

തിരഞ്ഞെടുക്കേണ്ട വഴിയറിയാം. എന്നാല്‍ പിന്നെ ആ മാടിവിളിക്കുന്ന ലോകത്തേക്ക് സംശയലേശമെന്യെ നടന്നോളൂ......

ബഷീർ പറഞ്ഞു...

ചുവപ്പും പച്ചയും കണ്ടാൽ മനസ്സിലാവുന്ന സമ്മയത്ത യാത്രയാവുന്നതായിരിക്കും നല്ലത്‌

ബഷീർ പറഞ്ഞു...

സമയത്ത്‌ എന്ന് തിരുത്തി വായിക്കുമല്ലോ