വ്യാഴാഴ്‌ച

കമ്പളങ്ങള്ക്കൊരു ചരമ ഗീതകം ‍


ജീവിതത്തിന്റെ അവസാന നാഴിക വരെ
മുന്തിരിച്ചാറു പോലെ ജീവിതം
 ആസ്വദിക്കുന്ന സായിപ്പേ
എനിക്ക് നിന്നോട് അസൂയയാണ് !!

ഇന്നലെ നീയീ വെള്ളക്കമ്പളം പുതച്ചു നിന്ന
ഇലകളില്ലാ മരങ്ങള്‍ക്കിടയിലൂടെ
മഞ്ഞില്‍ വിരിയുന്ന പൂക്കളെ തേടി നടന്നപ്പോഴും
ഇന്ന് പൂത്തു നില്‍ക്കും മരങ്ങള്‍ തോറും നീ നിന്‍റെ
പ്രണയിനിയുമായി പൂത്തു നില്‍ക്കുമ്പോഴും
മുഖത്ത് ഒരേ ഭാവം , ഉല്ലാസം ,സന്തോഷം

ഋതുക്കള്‍ നാലിലും നിനക്കെങ്ങനെ ഇങ്ങനെ
പൂക്കള്‍ വിരിയിക്കുവാന്‍ കഴിയുന്നു ?
 
കടുത്ത ശൈത്യത്തിന്റെ കരിക്കമ്പളം നീക്കി
പ്രകൃതി ചിരിക്കുന്നു , പൂക്കള്‍ ചിരിക്കുന്നു
ദീര്‍ഘ നിദ്ര തന്‍ മണ്‍ കുടങ്ങളുമുടച്ച്
അണ്ണാര്‍കണ്ണനും ചില്ലകള്‍ തോറും ചിലച്ചു നടക്കുന്നു
വസന്തോത്സവം കൊണ്ടുത്തന്ന
ചുവന്ന നിറമുള്ള പക്ഷിയും സന്തോഷത്തിലാണ്

ഇപ്പോഴും പുറത്ത് തണുത്ത കാറ്റ് വീശുന്നു
പുറത്തേക്ക് നോക്കുവാന്‍ എനിക്ക് ഭയവുമാകുന്നു
ഇനിയും ഉണരാത്ത , ഉണര്‍ത്താത്ത എന്‍റെ
ഉറക്കത്തിന്‍ ആലസ്യവും വെടിഞ്ഞ്
ഇനി ഞാനെപ്പോഴാണ് ഒന്ന് ചിരിക്കുക ‍ ‍?

4 അഭിപ്രായങ്ങൾ:

ബഷീർ പറഞ്ഞു...

:)

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇനിയും ഉണരാത്ത , ഉണര്‍ത്താത്ത എന്‍റെ
ഉറക്കത്തിന്‍ ആലസ്യവും വെടിഞ്ഞ്
ഇനി ഞാനെപ്പോഴാണ് ഒന്ന് ചിരിക്കുക ‍ ‍?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

നോ നോ നോ.. മലയാളീസ് ചിരിക്കാന്‍ പാടില്ലാ... ചിരിക്കുന്ന എല്ലാവരോടും നമുക്കു അവക്ഞയാണ്... വരൊന്നും സംസ്കാരമില്ലത്തവര്‍. പകല്‍ വെളിച്ചത്തില്‍ സംസ്കാരിയാണല്ലോ മലയാളി. ഇരുട്ടില്‍ സുകുമാര്‍ അഴീക്കോടും!

ഗീത പറഞ്ഞു...

ഈ കാര്യത്തിലും സായിപ്പിനെ അനുകരിക്കുക.
നാല് ഋതുവിലും ഒരു പോലെ ചിരിക്കുക.