വ്യാഴാഴ്‌ച

മലകള്‍ക്കുമപ്പുറം

ദൂരെക്കാണും മഞ്ഞ് മലകള്‍ക്കും
അപ്പുറത്തെങ്ങോ , എന്‍റെ ഭാവി  ജീവിതം
കുടുങ്ങിക്കിടക്കുന്നുണ്ടെന്നു ഞാന്‍
പേടിച്ചരണ്ട ദിനങ്ങള്‍ ഉണ്ടായിരുന്നു .

ഭയമെന്നെ പിടിച്ചടക്കി
യാത്രയില്‍ നിന്നൊഴിവാക്കി
കിടക്കയില്‍ ചേര്‍ത്ത് വെച്ച നാളുകള്‍


ആ നാളുകളിലൊന്നിലാണ്
എങ്ങുനിന്നോ ഒരു കനത്ത കയര്‍
കറുത്ത രാത്രിയില്‍ എന്നെ വലിച്ചെടുത്തത്
വായുവിലൂടെ ,
ഇരുട്ടിലൂടെ എന്നെ വലിച്ചുകൊണ്ട് ,
മലകള്‍ക്കും ഇപ്പുറത്തെന്നെ
 കൊണ്ടാക്കിയിട്ട്‌ പോയത് .

രാത്രിയില്‍ നിന്നെക്കുറിച്ച്‌
വളരെക്കരഞ്ഞു .
നീ തനിയെ അവിടെ ,
 ഞാന്‍ ഇവിടെ .
നീയും കരയുന്നുണ്ടാകണം
 
വിലാപങ്ങള്‍ക്കും  അപ്പുറം
ഇരുട്ടില്‍ നായ്ക്കള്‍ ഇപ്പോഴും
 മുരളുന്നു  കുരയ്ക്കുന്നു
കുരച്ചുകൊണ്ടേ ഇരിക്കുന്നു .

4 അഭിപ്രായങ്ങൾ:

Sapna Anu B.George പറഞ്ഞു...

രാത്രിയില്‍ നിന്നെക്കുറിച്ച്‌,വളരെക്കരഞ്ഞു .നീ തനിയെ അവിടെ ,ഞാന്‍ ഇവിടെ .നീയും കരയുന്നുണ്ടാകണം.......നന്നായിട്ടുണ്ട് കാപ്പിലാന്‍

പാവപ്പെട്ടവൻ പറഞ്ഞു...

കവിതകള്‍ ആയുധങ്ങള്‍ ആകുമ്പോള്‍
ആശംസകള്‍

വീകെ പറഞ്ഞു...

നന്നായിരിക്കുന്നു....
ഒരു ദു:സ്വപ്നം പോലെ തോന്നി...!!

ആശംസകൾ...

ഗീത രാജന്‍ പറഞ്ഞു...

ippozhum karayunnundo? kollam.