ഞാനൊരു കവിയായിരുന്നെങ്കില്‍ ,
ഒരിക്കലും പൂക്കാത്ത വേനല്‍ക്കാല പൂക്കളെ
മധുരതരങ്ങളായ വരികളാല്‍ വര്‍ണ്ണിക്കുമായിരുന്നു .
മുളം തണ്ടുകള്‍ ഉതിര്‍ക്കുന്ന സുവര്‍ണ്ണ ഗാനങ്ങളും
മഴത്തുള്ളി മഞ്ഞ് കണമായി തീരുന്നതും
നിങ്ങള്‍ക്ക് പറഞ്ഞ് തരുമായിരുന്നു .
ഞാനൊരു കവിയായിരുന്നെങ്കില്‍ ,
പ്രഭാതങ്ങളില്‍ പ്രാവുകളുടെ കുറുകലിനേക്കാള്‍
ഏറ്റവും ദുഃഖഭരിതങ്ങളായ വരികള്‍ കുറിക്കുമായിരുന്നു .
രാത്രികളിലെ ദുഃഖം നിറഞ്ഞ മനസുകളില്‍
തൂമഞ്ഞിന്റെ മധുരം നിറക്കുമായിരുന്നു.
തെറ്റുകള്‍ നിറഞ്ഞ പ്രണയത്തിന്റെ പ്രയാണത്തിലെ
തെറ്റുകള്‍ എല്ലാം ശരിയാക്കുമായിരുന്നു .
ഞാനൊരു കവിയായിരുന്നെങ്കില്‍ ,
മധുവൂറും കിനാവുകളെക്കാള്‍
മനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ചു തരുമായിരുന്നു .
ഞാനൊരു കവിയായിരുന്നെങ്കില്‍ ,
ലോകം എത്ര നന്നാകുമായിരുന്നു !!
3 അഭിപ്രായങ്ങൾ:
"ഞാനൊരു കവിയായിരുന്നെങ്കില്‍ ,
ലോകം എത്ര നന്നാകുമായിരുന്നു !! "
തന്നെ
വെര്‍തെയല്ല, ലോകം നന്നാവാത്തത്..
:)
ഭാഗ്യം....!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ