രാത്രിയില്‍ മലര്‍ന്ന് കിടന്ന്
അയലത്തെ വീട്ടിലേക്ക് ഒളിഞ്ഞു നോക്കുന്നത്
അടക്കം പറഞ്ഞ് ചിരിക്കുന്നത്
വെളിയിലിറങ്ങി വെളിക്കിരിക്കുന്നത്
ആകാശത്തെ നക്ഷത്രങ്ങളെ എണ്ണുന്നത്
കടലില്‍ തിരകള്‍ എണ്ണാന്‍ പഠിക്കുന്നത്
പണിയില്ലെങ്കില്‍ ഇതൊക്കെ എത്ര രസമാണ്
മഴയെന്തേ കൊണ്ടുത്തരാത്തത് എന്ന്
മേഘങ്ങളോട് കയര്‍ക്കുന്നത്
ചന്ദ്രനേ, നിന്റെ മൊത്തെ മീശതുമ്പെന്താ
അരിവാള്‍ പോലെ വളഞ്ഞിരിക്കാത്തത് എന്ന്
ചന്ദ്രനെ നോക്കി കുരയ്ക്കുന്നത്
നക്ഷത്രങ്ങളെ , നിങ്ങളുടെ പ്രകാശം കുറഞ്ഞ് പോയത്
പെട്രോളിന് വില കൂടിയത് കൊണ്ടാണോ എന്ന്
കളിയാക്കി ചിരിക്കുന്നത്
വറ്റിലെ ഇത്രേം വലിയ പാറക്കല്ലുകള്‍
ചുറ്റിക കൊണ്ട് പൊട്ടിക്കണമല്ലോടി ഭാര്യെ
എന്ന് പറഞ്ഞ് കൂമ്പിനിടിക്കുന്നത്
ഒന്നും ചെയ്യാതെ ഉണ്ണുവാനും ഉടുക്കുവാനും
പിന്നെ മലര്‍ന്ന് കിടന്ന്
തുപ്പുവാനും എന്ത് രസമാണ്
എത്ര വിഴുപ്പ് നെഞ്ചില്‍ അലക്കിയാലും
പിന്നേം പിന്നേം വേണമെന്ന വാശികൂടുന്ന
വേശ്യപ്പെണ്ണിനെ പോലെ
വാശി പിടിക്കുന്ന
ഒരിക്കലും നന്നാകാത്ത ഒരു നാടും നാട്ടാരും
റോഡില്‍ മലര്‍ന്ന് കിടന്ന് ബഹളം കൂട്ടുമ്പോള്‍
ഹമ്മര്‍ കയറി ഇറങ്ങി പോയ
തവളയേ പോലെ ആകരുതേ .
13 അഭിപ്രായങ്ങൾ:
സമകാലിക കവിത.നാട്ടിലെ പെടോള് വിലവര്‍ദ്ധനവില്‍ ഇടതുപക്ഷം നടത്തുന്ന ഹര്‍ത്താലിനുള്ള മറുപടി.പക്ഷേ,ഒരു സംശയം മലര്‍ന്നു കടന്ന് എങ്ങിനെയാ ചേട്ടാ അടുത്ത വീട്ടിലേക്ക് ഒളിഞ്ഞു നോക്കുന്നത്!കവിത ഹാസ്യാത്മകമായി വിലയിരുത്തിയാല്‍ നന്നായിരിക്കുന്നു.
കിടിലന്‍ പോസ്റ്റ്...
നിങ്ങളുടെ ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
മലയാളത്തനിമയുള്ള ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
സസ്നേഹം
അനിത
JunctionKerala.com
:)
കാപ്പിലണ്ണാ.......കലക്കി അണ്ണാ
ഗവിത കലക്കി :)
മലർന്ന് കിടന്നാലും ചെരിഞ്ഞ് കിടന്നാലും കവിയുടെ കണ്ണ് അയൽവീട്ടിലേക്കെന്നല്ലേ !!
കലക്കി...
നന്നായിട്ടുള്ളതായിട്ടുള്ളതായിട്ടു-
ള്ളതായിട്ടുള്ള....
ഒരുരസികൻ കവിത!
ആശംസകൾ!
കൊള്ളാം, കാപ്പിലാനേ!
മലർന്നു കിടക്കുന്നു എന്ന്
ചിലർ അറിയാതെ പോകുന്നു!
മറ്റുള്ളവർ മാത്രമാണ് മലർന്നുകിടക്കുന്നത്
എന്ന് അവർ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു!
നല്ല വരികള്‍..
still..?
ലളിതം .......... എന്നാല്‍ ഒട്ടും ലളിതമല്ലതാനും
കാപ്പിലാനേ,
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ