വ്യാഴാഴ്‌ച

ശീര്‍ഷകം ഇല്ലാത്തത്

വേരറ്റു പോയൊരു ആകാശത്തിന്‍  കീഴില്‍
മൂടറ്റ് പോയൊരു വള്ളി നിക്കറുമിട്ട്
റോഡില്‍  വണ്ടി ഉരുട്ടിക്കളിക്കുന്നു ഒരു ചെക്കന്‍

ഛീ ........ കയറിപ്പോടാ വീട്ടില്‍
ഓണമല്ലേടാ നിനക്ക് നാണമില്ലേടാ
എന്നെല്ലാം കൈചൂണ്ടി അലറുന്നു
കാഴ്ചക്കാര്‍ ,പൗരപ്രമുഖര്‍ , സഞ്ചാരികള്‍

നിനക്കുമില്ലേ അച്ഛനുമമ്മയും
നിന്‍റെ നഗ്നത മറയ്ക്കുവാന്‍
നിനക്ക് കഴിവില്ലേ ചെറുക്കാ
നീ ഞങ്ങളെ കണ്ടു പഠിക്കുക

കുളിച്ചില്ലെങ്കിലും കോണാന്‍
ഞങ്ങളുടെ പുരപ്പുറത്തില്ലേ എന്ന് കാണുക

ഞങ്ങള്‍ വാക്കുകള്‍ കൊണ്ട് മന്ത്രം ജപിപ്പവര്‍
വാക്കില്‍ ചൂണ്ടകള്‍ കോര്‍ത്ത്‌ മീന്‍ പിടിപ്പവര്‍
മൗനം ഞങ്ങള്‍ക്ക് ആഭരണം എന്ന് കരുതുവോര്‍
നിനക്ക് മുന്നില്‍ ഞങ്ങള്‍ ലജ്ജിതരായി മാറുവോര്‍

കടക്കുക , പാര്‍ക്കിനു പുറത്ത് പോയി കളിക്കുക
നിനക്ക് പറ്റിയ തട്ടകമല്ലിത്
മാറുക മാറുക ഞങ്ങള്‍ ‍ മുന്നേറട്ടെ



അയ്യോ ഞാന്‍ വീണ്ടും കവിത എഴുതി . എനിക്ക് വയ്യ :)
ഇതെന്നേം കൊണ്ടേ പോകൂ എന്ന് തോന്നുന്നു .

ബുധനാഴ്‌ച

ഒരു കുട്ടിക്കഥ

ഇനി ഞാനൊരു കുട്ടിക്കഥ പറയാം . കുട്ടികള്‍ക്കെല്ലാം ഇഷ്ടപ്പെടുമെന്ന് കരുതുന്നു . ഓണമായത് കൊണ്ടാണ് കുഞ്ഞുങ്ങള്‍ക്കായി ഒരു കഥ പറയാം എന്ന് കരുതിയത്‌ .

പണ്ട് പണ്ട് , വളരെ പണ്ട് ഈ ബൂലോകവും , ഭൂമിയും എല്ലാം ഉണ്ടാകുന്നതിന് മുന്‍പ്‌ ഇവിടൊരു വലിയ കാടുണ്ടായിരുന്നു . ഒരു മുട്ടന്‍ കാട് .

അയ്യേ ..ഈ അമ്മാവന്‍ കള്ളം പറയുന്നു .ഈ ആമ്മാവന് ഒന്നുമറിയില്ല . ഫൂമിക്ക് മുന്‍പ്‌ കാടുണ്ടായിരുന്നോ അമ്മാവാ ? ഞങ്ങളെ പറ്റിക്കാന്‍ നോക്കണ്ട .ചുന്ദരി മണികുട്ടി ഇടയ്ക്ക് കയറി ചോദിച്ചു .

മോളെ . കഥയില്‍ ചോദ്യമില്ല .കഥ കേട്ടാല്‍ മതി .ഇടയ്ക്ക് കയറി ഒന്നും ചോദിക്കണ്ട .അമ്മാവന്‍ കഥ തുടര്‍ന്നു.

ആ കാട്ടില്‍ ഒരു ക്രൂര മൃഗം പുലിക്കുട്ടി മറ്റ് മൃഗങ്ങള്‍ക്ക് ശല്യമായി ഇങ്ങനെ വിഹാരം തുടര്‍ന്നു . പല മൃഗങ്ങളും ജീവരക്ഷ തേടി കുഴികളില്‍ , മാളങ്ങളില്‍ അങ്ങനെ അങ്ങനെ ഒളിച്ചു പാര്‍ത്തു . പുലിക്കുട്ടിയുടെ വെട്ടം കണ്ടാല്‍ മൃഗങ്ങള്‍ ഓടിയൊളിക്കാന്‍ തുടങ്ങി .

മൃഗങ്ങള്‍ പല വഴിക്കും ആലോചിച്ചു . എന്താണിപ്പോള്‍ ഇതിനൊരു പരിഹാരം ? എങ്ങനെയും പുലിക്കുട്ടിയെ കുഴിയില്‍ വീഴ്ത്തിയെ കഴിയൂ . പല മൃഗങ്ങളും പലരോടും പരാതി പറഞ്ഞു .എങ്ങനെയും ഇവനെ വക വരുത്തണം . അതിനുള്ള യുദ്ധ തന്ത്രങ്ങള്‍ ആലോചിച്ചു .


ഉം എന്നിട്ട് ...

എന്നാല്‍ അത്രയ്ക്ക് ക്രൂരനായിരുന്നില്ല ഈ പുലിക്കുട്ടി . എന്നാലും കാടും മേടും എല്ലാം കള്ളക്കിളികളും കുറുനരികളും വേട്ടപ്പട്ടികളും കള്ളക്കഥകള്‍ പറഞ്ഞു പരത്തി . മറ്റുള്ള മൃഗങ്ങളെ വിശ്വസിപ്പിച്ചു . ആയിടക്കാണ് ആ കാട്ടിലെ മൃഗങ്ങളുടെ എല്ലാം ഒരു സമ്മേളനം നടന്നത് . മാനും , മുയലും , സിംഹവും , പുലികളും , കഴുതകളും അങ്ങനെ കാട്ടില്‍ ഉള്ള മൃഗങ്ങളെല്ലാം കൂടി ഒരു സമ്മേളനം .പുലിക്കുട്ടിക്കെതിരെ ഉള്ള തീരുമാനങ്ങള്‍ പാസാക്കി .ആദ്യം വേണ്ടത് മറ്റുള്ള മൃഗങ്ങള്‍ക്ക് സൌര്യവിഹാരം നടത്തുവാന്‍ തടസം നില്‍ക്കുന്ന സാമൂഹ്യവിരുദ്ധനെ കാട്ടില്‍ നിന്നും പുറത്താക്കുക .അതിന്റെ ആദ്യ പടിയായി വലിയ മരത്തിന്റെ താഴെയുള്ള അവന്റെ ഗുഹയില്‍ കല്ലുകള്‍ വെച്ചടയ്ക്കുക കിടക്കാന്‍ ഒരിടമില്ലാതെയാകുമ്പോള്‍ അവന്‍ കാടിന് പുറത്ത് എവിടെയെങ്കിലും പോയി താമസിക്കും .അഥവാ കാട്ടില്‍ തന്നെ താമസിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് കള്ളങ്ങള്‍ പറഞ്ഞു അവനെ ഓടിക്കാം . അങ്ങനെ ആ പാവം പുലിക്കുട്ടിയെ മരത്തിന്റെ അടിയില്‍ നിന്നും അവര്‍ പുറത്താക്കി . എങ്കിലും വീണ്ടും ആ കാട്ടില്‍ നിന്നും പോകുന്നില്ല എന്ന് കണ്ടപ്പോള്‍ കള്ളങ്ങള്‍ പറഞ്ഞും , മറ്റുള്ള മൃഗങ്ങളുടെ മുന്നില്‍ നാണം കെടുത്താനും തുടങ്ങി .

അയ്യോ പാവം .. കഷ്ടമുണ്ട് കേട്ടോ ഈ പുലികുട്ടിയുടെ കാര്യം .

ഒടുവില്‍ എന്നിട്ടും ശല്യം അവസാനിക്കുന്നില്ല എന്ന് മനസിലാക്കിയ മൃഗങ്ങള്‍ എല്ലാം കൂടി കാടിന് പുറത്ത് നിന്നും ഒരു വലിയ വല വാങ്ങി .ഏതു വലിയ പുലിക്കുട്ടിയും ആ വലയില്‍ കുടുങ്ങും എന്നവര്‍ കണക്ക് കൂട്ടി . കാടിന് ചുറ്റും വല വിരിച്ചു , പുലിക്കുട്ടിക്ക് വേണ്ടി കാത്തിരുന്നു . ഒടുവില്‍ പുലിക്കുട്ടി വന്നു , വലയില്‍ കുടുങ്ങി .

അയ്യോ കഷ്ടം .

പറയട്ടെ . വിഷമിക്കാതെ , ആ വലയില്‍ ഒരു വലിയ ഓട്ടയുണ്ടായിരുന്നു എന്നാല്‍ ആ ഓട്ട ഈ കഴുതകള്‍ക്ക് കാണുവാന്‍ ഉള്ള ബുദ്ധി കാടിന്റെ ദേവത കൊടുത്തിരുന്നില്ല . അങ്ങനെ ആ പുലിക്കുട്ടി ആ കുഴിയില്‍ നിന്നും രക്ഷപ്പെട്ടു . മറ്റൊരു മരത്തിന്റെ കീഴില്‍ സുഖമായി പാര്‍ത്തു ..

ഹഹ ഹഹ .. നല്ല കഥ അല്ലേ അമ്മാവാ . ഈ കഥയുടെ ഗുണപാഠം അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവരവര്‍ തന്നെ വീഴും എന്നല്ലേ അമ്മാവാ ..
അതെ കുട്ടികളെ . കുട്ടികള്‍ക്കെല്ലാം കഥകള്‍ ഇഷ്ടപ്പെട്ടല്ലോ . ഇനി ഒരു നല്ല പാട്ട് കുട്ടികള്‍ പാട് .അമ്മാവന്‍ കയ്യടിക്കാം .

എല്ലാ കൂട്ടുകാര്‍ക്കും കഥകള്‍ ഇഷ്ടപ്പെട്ടല്ലോ . അമ്മാവന്‍ ഇനിയും കഥകള്‍ പറയുവാനായി വരാം .



സ്നേഹത്തോടെ നിങ്ങളുടെ അങ്കിള്‍ .

ചൊവ്വാഴ്ച

ഉപ്പിലിട്ട കമെന്റ്

ഓണമല്ലേ മാളോരെ , ഓണത്തിന് പച്ചടി കിച്ചടി അങ്ങനെ പലകൂട്ടം കറികള്‍ക്കിടയില്‍ എന്‍റെ വക ഒരു ഉപ്പിലിട്ട കമെന്റ് കൂടി . ഈ കമെന്റ് ഉപ്പിലിട്ടോളൂ എന്ന് ഉപദേശിച്ചു കൊണ്ട് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് കൈനോട്ടക്കാരി സംഭാവന ചെയ്തതാണ് . ഞാനാ കമെന്റ് ഈ കൊള്ളികളില്‍ ഉപ്പിലിട്ടു വെയ്ക്കുന്നു .ആദ്യമായാണ്‌ ഞാന്‍ ഒരു കമെന്റ് ഉപ്പിലിടുന്നത്.അതും അടുത്ത ഓണത്തിന് വേണ്ടി .

കൈ നോട്ടക്കാരി പറഞ്ഞാല്‍ അച്ചിട്ടാണ് കാരണം കഴിഞ്ഞ ഓണത്തിന് ആനപ്പാറ അച്ചാമ്മ പറഞ്ഞത് " അടുത്ത ഓണത്തിന് ഞാന്‍ കാണുമോ എന്നുറപ്പില്ല , എല്ലാവരും ഈ ഓണത്തിന് ആല്‍ത്തറയില്‍ കൂടണം " സെന്റിമെന്റ്സ് വര്‍ക്ക്‌ ഔട്ട്‌ ചെയ്ത് പിടിച്ചു പിടിച്ചു കയറുക . ഇക്കുറി താക്കീതിന്റെ സ്വരമാണ് .അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബ്ലോഗന്നൂരില്‍ ഷാപ്പിലാന്റെ പ്രതിമ സ്ഥാപിക്കും .ഇപ്പോഴേ കുഴിയില്‍ കയറ്റിക്കിടതി മണ്ണിട്ട്‌ മൂടിക്കഴിഞ്ഞു .എന്നിട്ട് എല്ലാവരെയും പുറത്താക്കി കൂതറയുടെ പട്ടിക്കൂട് സ്ഥാപിച്ചു . കുറെ വയസും പ്രായവും ഒക്കെ ആയില്ലേ തള്ളേ ! ഇനിയെങ്കിലും ഈ തരികിട പരിപാടികള്‍ നിര്‍ത്തിക്കൂടെ !! . സ്നേഹം കൊണ്ട് പറയുന്നതാണ് എന്ന് മാത്രം കരുതുക .

പുതിയ ആല്‍ത്തറ സ്ഥാപിച്ചപ്പോള്‍ മുതല്‍ ആനപ്പാറയിലെ അച്ചാമ്മയുടെ കടിക്കാതെ കുരയ്ക്കുന്ന വളര്‍ത്തു പട്ടികള്‍ കൂട്ടില്‍ക്കിടന്നു കുരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു . പൂര്‍ണ്ണ ചന്ദ്രനെ കാണുമ്പോള്‍ പട്ടികള്‍ കുരയ്ക്കുന്നത് സ്വാഭാവികം .മാത്രമല്ല മിക്ക പട്ടികളും തിണ്ണമിടുക്ക് കാട്ടാന്‍ മിടുക്കരാണ് . ബ്ലോമൂഹ്യ ദ്രോഹി കോപ്പിലാനെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു ഇനി മണ്ണിട്ട്‌ മൂടുകയെ വേണ്ടു . താഴെ പേര് പറഞ്ഞിരിക്കുന്ന വ്യക്തികള്‍ സൂക്ഷിക്കുക .അടുത്ത ആക്രമണം നിങ്ങളുടെ നേര്‍ക്കായിരിക്കും . ഞാന്‍ ചാണക്യനോടും മറ്റും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് .ആവശ്യമില്ലാതെ എനിക്ക് സപ്പോര്‍ട്ട് ചെയ്ത് നിങ്ങളുടെ നല്ല പേരുകള്‍ കൂടി ചീത്തയാക്കരുത്‌. നിങ്ങളൊക്കെ കുഞ്ഞുങ്ങളും കുടുംബവുമായിട്ടൊക്കെ ജീവിക്കുന്നവരല്ലേ ? സമുഹത്തില്‍ നാളെ ഇറങ്ങി നടക്കെണ്ടാവരല്ലേ ? ദയവ് ചെയ്ത് നിങ്ങളുടെ പേരുകള്‍ ചീത്തയാക്കരുത്.ഇവരോടെക്കെ ഞാന്‍ മാത്രമേ ശരിയാകുകയുള്ളൂ .അതിരിക്കട്ടെ , ചാണക്യനെ ഞാന്‍ ഏതോ മാജിക് പഠിപ്പിച്ചു എന്ന് പറഞ്ഞു . അതെതാണ് ചാണക്യ ?

എല്ലാം നിര്‍ത്താം എന്ന് കരുതിയതാണ് .സമ്മതിക്കില്ല .കൈനോട്ടക്കാരിയുടെ കമെന്റ് താഴെ ഉപ്പിലിട്ടു വെയ്ക്കുന്നു .



ജയഹോ





ആരാണ് ശരി. എവിടെയാണ് ശരി എന്ന് അടുത്ത ഓണത്തിന് മുന്നേ ജനത്തിനും ബ്ലോഗ് സാമൂഹ്യവിരുദ്ധനായ കാപ്പിലാന്റെ കൂടെ നില്‍ക്കുന്ന മനോജ്, കറുത്തേടം, ചാണക്യന്‍, രാമചന്ദ്രന്‍, എന്നിവര്‍ക്കൊക്കെ മനസ്സിലായിക്കോളും. (ചാണ്‍ക്യന് ഇപ്പോഴേ അറിയാം.എന്നാലും വിട്ടുപോകില്ല. അതൊരു മാജിക്കാ… )അടുത്ത ഒരു കൊല്ലത്തിനുള്ളില്‍ ഇവരില്‍ പകുതിപ്പേരേയും കാപ്പിലാന്‍ ശത്രുക്കളാക്കിയിരിക്കും. ഇവരൊക്കെ ഗര്‍വ്വിച്ച് പോയാലും അയാളുടെ തറ പരിപാടികള്‍ക്ക് കുറവൊന്നുമുണ്ടാകില്ല. പുതിയ വിഡ്ഡിയാന്മാര്‍ അപ്പോഴേക്കും ആയാളുടെ വലയില്‍ വീണിട്ടുണ്ടാകും ‘ജയ് ഹോ‘ കാപ്പിലാന്‍ വിളിക്കാന്‍. കാത്തിരുന്ന് കാണാം. ഈ കമന്റ് സൂക്ഷിച്ച് വെച്ചോ.


മലയാളം ബ്ലോഗ് കണ്ട എറ്റവും വലിയ സാമൂഹ്യവിരുദ്ധന്‍ ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു മറുപടി തന്നേ കാണൂ…. കാപ്പിലാന്‍ .. കാപ്പിലാന്‍ മാത്രം. ബ്ലോഗേഴ്സ് അയാളെ തിരിച്ചറിഞ്ഞ് പുറത്താക്കിക്കഴിഞ്ഞു. അതിനുള്ള വഴി തെളിച്ച് കൊടുത്തത് അയാള്‍ തന്നെ. സ്വയം കുഴികുത്തി അതില്‍ കയറിക്കിടന്നുകൊടുത്തു. ബാക്കിയുള്ളവര്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗ്ഗന്ധം വമിക്കുന്ന ആ ശവത്തിനു മുകളില്‍ മണ്ണിട്ടുമൂടുക മാത്രമേ ചെയ്തുള്ളൂ…..

വെള്ളിയാഴ്‌ച

ഒബാമയും കാപ്പിലാനും

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ശത്രുക്കളുടെയും ഫാന്‍സ്‌ അസോസിയേഷന്റെയും ഈമെയിലും ഫോണ്‍ വിളികളും കാരണം രണ്ടും മൂന്നും മണി കഴിഞ്ഞേ ഉറങ്ങാന്‍ കഴിയാറുള്ളൂ . പല മെയിലുകളുടെയും ഫോണുകളുടെയും ഉള്ളടക്കം തട്ടിക്കളയും തകര്‍ത്തുകളയും എന്നൊക്കെയാണ് . ഭയന്ന് വിറച്ചു കൊണ്ടാണ് പല രാത്രികളിലും പകലുകളാക്കി മാറ്റിയെടുക്കുന്നത് ‌ . ഇത്രയും ദുര്യോഗം ഉള്ള മറ്റൊരു ബ്ലോഗര്‍ ഈ ബ്ലോഗണ്ടത്തില് ഒരു പക്ഷേ കാണാന്‍ വഴിയില്ല . പലതും ചിന്തിച്ചു കൊണ്ടാണ് ഒന്ന് കണ്ണടയ്ക്കാന്‍ ശ്രമിച്ചത് . ഉടനെ തന്നെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി . ഭയന്നും , ആരാടാ ഈ രാത്രിയില്‍ ശല്യം ചെയ്യുന്നത് എന്ന് പ്രാകിക്കൊണ്ടും കട്ടിലില്‍ നിന്നും ചാടി എണീറ്റു . ഈ ഫാന്‍ തൊഴിലാളികളുടെ ഒരു ശല്യം കാരണം എനിക്കും ഉറങ്ങാന്‍ കഴിയുന്നില്ലല്ലോ ഈശോയെ എന്ന് പെണ്ണുമ്പിള്ള തിരിഞ്ഞു കിടന്ന് പിറുപിറുക്കുന്നു .വിറച്ചു കൊണ്ട് ഫോണ്‍ ചെവിയിലേക്ക് ചേര്‍ത്തു . എന്നിട്ട് പതിയെ ചോദിച്ചു .

" ഹലോ ആരാ "

പാറപ്പുറത്ത് ചിരട്ടയിട്ടു കൊട്ടുന്നത് പോലുള്ള ഇടിമുഴക്ക ശബ്ദത്തില്‍ മറുപടി വന്നു.
ഹലോ , ഞാന്‍ ആണടെ ഒബാമ . എന്തോക്കെയാടെ നീ കാട്ടിക്കൂട്ടുന്നത് ? ഇന്നലെയും ഇന്നും എല്ലാം നിന്‍റെ ബ്ലോഗ്‌ വായിച്ചു ഞാന്‍ കരഞ്ഞു .


ഹലോ , ഒബാമയോ ? ഈ പാതിരാത്രിയിലാണോ ഒബാമ വിളിക്കുന്നത്‌ . ഒരു മലയാളി ബ്ലോഗറെ വിളിക്കേണ്ട സമയവും കാലവും ഒന്നും ഒബാമക്ക് അറിയില്ല എന്നുണ്ടോ ? മലയാളി ബ്ലോഗറെ എങ്ങനെ വിളിക്കണം , എപ്പോള്‍ വിളിക്കണം ഇവയൊന്നും അറിയില്ല എങ്കില്‍ ഞങ്ങള്‍ പഠിപ്പിക്കാം .എല്ലാവരെയും മാന്യത പഠിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന കര്‍ത്തവ്യം .അതിരിക്കട്ടെ , ഒബാമ എപ്പോള്‍ മലയാളം പഠിച്ചു ? . ഞങ്ങള്‍ ‍ അറിഞ്ഞതെ ഇല്ല . എന്‍റെ ബ്ലോഗ്‌ വായിച്ചു കരയാനും മാത്രം എന്തുണ്ടായി ? സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു എന്ന വാര്‍ത്ത വല്ലതും കിട്ടിയോ ?


ലവന്മാര്‍ എല്ലാം കാപ്പു , കോപ്പു എന്നെല്ലാം പറഞ്ഞു പുറകെ നടന്നതല്ലേ ? ഒടുവില്‍ ലവരെല്ലാം നിന്നെ ഇട്ടിട്ടു പോയല്ലോ .എല്ലാം നിന്‍റെ ഇതുപോലുള്ള കയ്യിലിരുപ്പ്‌ കാരണമാണ് . അനുഭവിച്ചോ .

ആല്‍ത്തറയില്‍ നടന്ന കാര്യങ്ങള്‍ ഒബാമ അറിഞ്ഞില്ലല്ലോ ? അതിരിക്കട്ടെ . ഒബാമ മലയാളം പഠിക്കുവാന്‍ ഉണ്ടായ കാരണം എന്താണ് ?

കേരള രാഷ്ട്രീയത്തില്‍ എനിക്കല്പം കണ്ണുണ്ട് .ദേശാഭിമാനിയും മനോരമയും ഞാന്‍ ഇപ്പോള്‍ ദിവസവും വായിക്കും . കൂടാതെ ബെര്‍ളിയെപ്പറ്റി വൈറ്റ് ഹൌസില്‍ ആരോ പറഞ്ഞതിന് ശേഷമാണ് മലയാള ബ്ലോഗിനെപ്പറ്റി അറിയാന്‍ ഇടയായത് . അറിഞ്ഞപ്പോള്‍ വായിക്കണം എന്ന് തോന്നി . അതുകൊണ്ടൊക്കെ മലയാളം പഠിക്കാം എന്ന് കരുതി . എല്ലാം വളരെ പെട്ടന്നായിരുന്നു .

നമ്മുടെ മുരളിയെ എങ്ങനെയെങ്കിലും കോണ്‍ഗ്രസില്‍ എടുക്കണം . ഒബാമ വിചാരിച്ചാല്‍ നടക്കും . എങ്ങനെയെങ്കിലും സോണിയയെ ഒബാമ പറഞ്ഞു സമ്മതിപ്പിക്കണം .മുരളി എന്‍റെ ഒരു പഴയ സുഹൃത്താണ് ഒബമാക്കറിയാമല്ലോ .

മുരളിയും നീയുമെല്ലാം ഒരേ കണക്കാണ് . കുറച്ചു മുന്‍പേ കാനഡയില്‍ നിന്നും മാണിക്ക്യതള്ള കരഞ്ഞു വിളിച്ചു കൊണ്ട് എനിക്ക് ഫോണ്‍ ചെയ്തിരുന്നു . അടിയന്തരമായി ഞാനീ കേസില്‍ ഇടപെടണമെന്ന് . അതിനാണ് ഞാനിപ്പോള്‍ നിന്നെ വിളിച്ചത് . ഒരു സൈനീക നടപടിയുടെ ആവശ്യം വരില്ലല്ലോ അല്ലേ കാപ്പിലാനെ ?

ഒബാമ , എന്‍റെ ബ്ലോ ..

എല്ലാം എനിക്കറിയാം . നീ കൂടുതല്‍ നീട്ടണം എന്നില്ല .നിനക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയതും , ആല്‍ത്തറയില്‍ നിന്നും പുറത്താക്കിയതും എല്ലാം . നിനക്കെത്ര ബ്ലോഗ്‌ വേണം . എന്‍റെ ബ്ലോഗ്‌ നിനക്ക് തരട്ടെ . എന്നാലും ലവന്മാര്‍ക്ക് എങ്ങനെ മനസിലായി അമേരിക്കയില്‍ ഇപ്പോള്‍ ഇത്രയും സാമ്പത്തിക മാന്ദ്യം ബാധിച്ചു എന്ന് . മലയാള ബ്ലോഗര്‍മാര്‍ക്കെല്ലാം വിവരം വെച്ചു അല്ലേ ? നീ ഒതുങ്ങീം കുടീം ഒക്കെ നിന്നോ . അല്ലെങ്കില്‍ നിന്‍റെ ബാക്കി ധാന്യവും അവര്‍ കൊണ്ടുപോകും .

ഒബാമ എങ്ങനെയെങ്കിലും എന്നെ ആല്‍ത്തറയില്‍ തിരികെ എടുക്കാന്‍ മാണിക്യതോട് പറയണം . നിങ്ങള്‍ എല്ലാം സുഹൃത്തുക്കളല്ലേ ? ഒബാമ പറഞ്ഞാല്‍ അവര്‍ കേള്‍ക്കും .

എടോ കാപ്പിലെ , മാവേല്‍ മാങ്ങ ഉണ്ടായാല്‍ എത്രയെണ്ണം വവ്വാല്‍ കൊണ്ടുപോകും , കാക്ക കൊണ്ടുപോകും . കോഴിക്കുഞ്ഞ് വിരിഞ്ഞാല്‍ കാക്ക അടിച്ച് മാറ്റില്ലേ ? എന്ന് കരുതി എല്ലാവരും ഇപ്പോള്‍ കാക്കേ പിടിക്കാന്‍ നടക്കുകയാണോ ? ഡോണ്ട് യു ഹാവ് ബ്രെയിന്‍ മിസ്റ്റര്‍ കാപ്പിലാന്‍ . താനിനി അതിന് നടക്കണ്ട . എന്‍റെ ഉപദേശമായി കൂട്ടിയാല്‍ മതി .

എന്നാലും കാത്ത് വെച്ച കസ്തൂരി മാമ്പഴം ....

മാങ്ങയുടെയും തേങ്ങയുടെയും കണക്കൊന്നും കേള്‍ക്കണ്ട .താനിനി ആ വയ്യാത്ത തള്ളേ ഇട്ടോടിക്കരുത് . ഈ കാര്യം മലയാള ബ്ലോഗില്‍ മിണ്ടുകയും ചെയ്യരുത്‌ . അഥവാ മുണ്ടിയാല്‍ ‍ എനിക്ക് സൈനീക നടപടികള്‍ സ്വീകരിക്കേണ്ടി വരും .എടോ ആണുങ്ങള്‍ വല്ലവരും ഇത്ര പരസ്യമായി പെണ്ണുങ്ങളോട് ഗുസ്തിക്ക് പോകുമോ ? അതും ഇത്രയും പ്രായമുള്ള ഒരു വയ്യാത്ത തള്ളയോട് . ഞങ്ങളെ കണ്ടു പടിക്ക് . എത്ര മാന്യമായാണ്‌ ഞാനും ഹിലാരി ക്ലിന്റണ്‍ തമ്മില്‍ നടത്തിയ പയറ്റ് . അങ്ങനെയാണ് അമേരിക്കക്കാര്‍ . വെറുതെ മലയാളികളെ പറയിപ്പിക്കാനായിട്ട് അമേരിക്കയില്‍ വന്നു ചാടിക്കോളും ഓരോന്ന് . ഇനി എന്‍റെ കയ്ക്ക് ജോലി ഉണ്ടാക്കരുത്‌ . അവരെന്താന്ന് വെച്ചാല്‍ അവിടെ ചെയ്യട്ടെ . ഇനി അവരെക്കൊണ്ട് എന്നെ വിളിപ്പിക്കരുത്‌ . എടോ എക്കാലവും അമേരിക്കയും കാനഡയും തമ്മില്‍ സ്നേഹത്തില്‍ പ്രവര്‍ത്തിക്കണം എന്നറിഞ്ഞു കൂടെ തനിക്ക് .ഇനി മുണ്ടരുത്‌ . ചുപ്‌ രഹോ .ഗുഡ് നൈറ്റ്‌ .

ഹലോ
ഹലോ
ഫോണ്‍ കട്ടായി .ഗുഡ് നൈറ്റ്‌ .

ഞായറാഴ്‌ച

പുഴയിലൊഴുക്കിയ കവിത

അവര്‍ പറയുന്നു അവരുടെ കവിതകള്‍
പ്രമാദം ആയിരുന്നു എന്ന്
എഴുതിയ കവിതകളേക്കാള്‍
ഇനി വരുവാനുള്ള കവിതകള്‍ ഏറ്റവും
മികച്ചതാകും എന്നും അവര്‍ അവകാശപ്പെടുന്നു

എന്‍റെ കവിതകള്‍ ഏറ്റവും മ്ലേച്ചം
എന്നെണ്ണി തരം താഴ്ത്തി
ഇനിയും എന്നില്‍ വരുവാനുമില്ല ഒരു വരിപോലും
ഉണങ്ങിയ മഷിതുണ്ടുമായി
ഞാന്‍ ഏകനായ്‌ ഈ പുഴക്കരയില്‍

എഴുതിയ വരികളെല്ലാം അടുപ്പില്‍ ഇട്ടും
പുഴയില്‍ ഒഴുക്കിയും നശിപ്പിച്ചു
വരലക്ഷ്മി പോലും എന്നേ പിണങ്ങി പടിയിറങ്ങി

ഇനിയുമൊരു കവിത എഴുതണം
ആരും നശിപ്പിക്കാത്ത
തീയിലിട്ടാല്‍ കരിയാത്ത
പുഴയില്‍ ഇട്ടാല്‍ വെള്ളം കയറാത്ത ഒരു കവിത

പക്ഷേ ..........