വ്യാഴാഴ്‌ച

ശീര്‍ഷകം ഇല്ലാത്തത്

വേരറ്റു പോയൊരു ആകാശത്തിന്‍  കീഴില്‍
മൂടറ്റ് പോയൊരു വള്ളി നിക്കറുമിട്ട്
റോഡില്‍  വണ്ടി ഉരുട്ടിക്കളിക്കുന്നു ഒരു ചെക്കന്‍

ഛീ ........ കയറിപ്പോടാ വീട്ടില്‍
ഓണമല്ലേടാ നിനക്ക് നാണമില്ലേടാ
എന്നെല്ലാം കൈചൂണ്ടി അലറുന്നു
കാഴ്ചക്കാര്‍ ,പൗരപ്രമുഖര്‍ , സഞ്ചാരികള്‍

നിനക്കുമില്ലേ അച്ഛനുമമ്മയും
നിന്‍റെ നഗ്നത മറയ്ക്കുവാന്‍
നിനക്ക് കഴിവില്ലേ ചെറുക്കാ
നീ ഞങ്ങളെ കണ്ടു പഠിക്കുക

കുളിച്ചില്ലെങ്കിലും കോണാന്‍
ഞങ്ങളുടെ പുരപ്പുറത്തില്ലേ എന്ന് കാണുക

ഞങ്ങള്‍ വാക്കുകള്‍ കൊണ്ട് മന്ത്രം ജപിപ്പവര്‍
വാക്കില്‍ ചൂണ്ടകള്‍ കോര്‍ത്ത്‌ മീന്‍ പിടിപ്പവര്‍
മൗനം ഞങ്ങള്‍ക്ക് ആഭരണം എന്ന് കരുതുവോര്‍
നിനക്ക് മുന്നില്‍ ഞങ്ങള്‍ ലജ്ജിതരായി മാറുവോര്‍

കടക്കുക , പാര്‍ക്കിനു പുറത്ത് പോയി കളിക്കുക
നിനക്ക് പറ്റിയ തട്ടകമല്ലിത്
മാറുക മാറുക ഞങ്ങള്‍ ‍ മുന്നേറട്ടെഅയ്യോ ഞാന്‍ വീണ്ടും കവിത എഴുതി . എനിക്ക് വയ്യ :)
ഇതെന്നേം കൊണ്ടേ പോകൂ എന്ന് തോന്നുന്നു .

14 അഭിപ്രായങ്ങൾ:

Lathika subhash പറഞ്ഞു...

കാപ്പിലാനേ..
കവിത വരട്ടെന്നേ...
ഓണാശംസകൾ!!!

അരുണ്‍ കരിമുട്ടം പറഞ്ഞു...

"കുളിച്ചില്ലെങ്കിലും കോണാന്‍
ഞങ്ങളുടെ പുരപ്പുറത്തില്ലേ എന്ന് കാണുക"

അങ്ങനെ കാപ്പിലാന്‍ വീണ്ടും കവിത എഴുതി തുടങ്ങി...
:)

ഓണാശംസകള്‍ സുഹൃത്തേ!!

Sabu Kottotty പറഞ്ഞു...

വിണ്ടുകീറിയ ബൂലോകത്തിനോരത്ത്
എന്തോകളഞ്ഞ അണ്ണാനെപ്പോലെ
കുന്തം വിഴുങ്ങിയിരിയ്ക്കുന്ന ഒരു ജേതാവ്

ഛീ....നാണമില്ലേ മിണ്ടാതിരിയ്ക്കുവാന്‍
താമസമെന്തിനീ ഗവിതകള്‍ പടയ്ക്കുവാന്‍
ഞങ്ങള്‍, ബ്ലോഗുകള്‍കൊണ്ടു കുറ്റം രചിയ്ക്കാം
എങ്കിലും, തോളോടു തോള്‍ചേര്‍ന്നിരിയ്ക്കാം

മീര അനിരുദ്ധൻ പറഞ്ഞു...

കവിത നന്നായി കാപ്പിലാൻ സർ.ഓണാശംസകൾ

പ്രയാണ്‍ പറഞ്ഞു...

കാപ്പിലാന്‍ കവിത എഴുതിയപ്പൊ കൊട്ടോട്ടിക്കാരന്‍ പോലും കവിതയെഴുതി.....:) ഇനി നിര്‍ത്തണ്ട....ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

what a humer
ഓണാശംസകള്‍

പാവപ്പെട്ടവൻ പറഞ്ഞു...

ശ്രീ കുമാരന്‍ തമ്പിയുടെ ശീര്‍ഷകമില്ലത്ത കവിതകള്‍ എന്നൊരു പുസ്തകം മുണ്ട് .

കാപ്പു ഇനി പുള്ളിക്കാരന്‍ വടിവാളുമായി വരുമോ
ഓണാശംസകള്‍

താരകൻ പറഞ്ഞു...

എന്തിനു ശീർഷകം!എല്ലാം താഴെയുണ്ടല്ലോ..!

ബ്ലോത്രം പറഞ്ഞു...

കാപ്പുവിന് ആശംസകള്‍...

മണ്ടന്‍ കുഞ്ചു. പറഞ്ഞു...

നല്ല കവിതയാല്ലോ..........

ഇതേ തീമില്‍ ഒരു കഥ ആലൊചിച്ചൂടെ.........

നന്നാവും.....

ചാണക്യന്‍ പറഞ്ഞു...

“ കുളിച്ചില്ലെങ്കിലും കോണാന്‍
ഞങ്ങളുടെ പുരപ്പുറത്തില്ലേ എന്ന് കാണുക..”-

എങ്ങനെ കാണാൻ പറ്റും കാപ്പൂ, കോണാൻ എടുക്കാൻ പുരപ്പുറത്ത് വലിഞ്ഞ് കേറിയാൽ മൂലവും പൂരാടവും ഒരു കണിയാനും ഗണിക്കാൻ പറ്റാത്ത അവസ്ഥയിലാവും....:):):)

Faizal Kondotty പറഞ്ഞു...

nice..

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ഓണാശംസകൾ!

Vinodkumar Thallasseri പറഞ്ഞു...

കോണം വിറ്റും ഓണം ഉണ്ണുക. ആശംസകള്‍