ശനിയാഴ്‌ച

ചത്തതല്ല

തനിയെ ചത്തതല്ല
തലക്കടിച്ചു കൊല്ലുകയായിരുന്നു
കൊത്താന്‍ വരുന്ന പാമ്പിനോടും
കുത്താന്‍ വരുന്ന പോത്തിനോടും
വേദമോതല്ലേ മകാനേ എന്ന്
എന്റമ്മ പഠിപ്പിച്ചതാ പണ്ട്

മൂന്നു വട്ടം തള്ളിപ്പറഞ്ഞ്‌
മൂന്നാണിയില്‍ തൂക്കിയിരുന്നു പണ്ടോരാളിനെ
ഇന്ന് കാലം മാറി , കഥ മാറി
കഴുവിലേറ്റാന്‍ വരുന്ന കഴുവേറി മക്കളെ
കഴുക് കൊണ്ടടിക്കണം ,
തലക്കു തന്നടിക്കണം

തല പോയെങ്കിലും ഇപ്പോഴും
വാലില്‍ ചെറിയ അനക്കമുണ്ട്
ഞാന്‍ കാത്ത് നില്‍ക്കാം
ഇനി തലപൊക്കുന്ന നാളിനായി .

10 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

വാലിലല്പം അനക്കമുണ്ടെങ്കിലും അനക്കണ്ട
അനങ്ങിയാല്‍ അതും തല്ലിക്കെടുത്തും
കാരണം കാലം മാറി, കോലവും മാറി
ഒരുവട്ടം കെട്ടിപ്പിടിച്ചാലും
മണ്ടയ്ക്കടി കിട്ടിയേക്കാം...
പിന്നെ തല പൊക്കേണ്ടി വരില്ല

വീകെ പറഞ്ഞു...

തൽക്കാലം വാലനക്കണ്ടാ.....!
അതേപ്പൊ...ഒരു വഴിയുള്ളു...!!

പാവപ്പെട്ടവൻ പറഞ്ഞു...

വാലനക്കമുണ്ടാങ്കില്‍ ജീവനുറപ്പ

പള്ളിക്കുളം.. പറഞ്ഞു...

വാലുകൾ തലപൊക്കുന്നൊരു കാലം..
അക്കാലം വരും.
വരണം.

Unknown പറഞ്ഞു...

വാലനങ്ങുന്നുണ്ട് അല്ലെ...കാപ്പൂ ആരുമറിയണ്ട...

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

വാലിനെ തലയാക്കാനറിഞ്ഞു കൂടേ..

മീര അനിരുദ്ധൻ പറഞ്ഞു...

വാലനങ്ങുന്നുണ്ടേൽ ഒന്നും പേടിക്കാനില്ല.രക്ഷപ്പെടും.അല്പം മനോധൈര്യം ഉണ്ടായിരുന്നാൽ മതി.

പി എം അരുൺ പറഞ്ഞു...

മൂന്നുവട്ടം തള്ളിപ്പറഞ്ഞ്‌
മൂന്നാണിയിൽ തൂക്ക്പ്പെട്ടവന്‌
മൂന്നാം നാൾ ഉയർത്തെഴുനേൽപ്പും
നാടൊട്ടുക്കു കുർബാനയും.
കഴുവിലേറ്റാന്‍ വരുന്ന കഴുവേറി മക്കളെ
കഴുകുകൊണ്ടടിക്കുന്നവന്‌
നാട്ടരുടെ രണ്ടു നല്ല വാക്കും
ആണ്ടിന്‌ ബലിച്ചോറും.
തല പൊങ്ങുമ്പൊ ഒരു കുരിശുമരണം ഒപ്പിച്ചെടുക്കാൻ നോക്ക്‌.........

Unknown പറഞ്ഞു...

അനക്കണ്ട :)

VEERU പറഞ്ഞു...

ബെസ്റ്റ് !!??