തിങ്കളാഴ്‌ച

വേട്ട

മറവിടങ്ങളില്‍ വല മെനഞ്ഞ് നിനക്കായി
കാത്തിരിക്കും എട്ടുകാലിയല്ല ഞാന്‍
മരത്തിന്റെ ചുവട്ടില്‍ വലവിരിച്ചു
കാത്തിരിക്കുമൊരു വേടനുമല്ല
നീ ഓടുന്ന വഴിയില്‍ തന്നെ
നിനക്കായി കരുതിയ അമ്പുകളുമായി
ഞാന്‍ പായുന്നത് നീ കാണുന്നില്ലേ ?
നിന്‍റെ കണ്ണുകളില്‍ ഒരിരയുടെ അവസാന
നിസഹായത ഞാന്‍ കാണുന്നു
എവിടെയാണ് നിന്‍റെ തേജസാര്‍ന്ന
ആ പഴയ കണ്ണുകള്‍
ആ കണ്ണുകളില്‍ കൂടി എന്‍റെ കണ്ണിലേക്ക്
നീ തിരിഞ്ഞു നോക്കുക
ഒരു വേട്ടക്കാരന്റെ ക്രൌര്യവും കൌശലവും
നീ കാണുന്നില്ല എന്നുണ്ടോ ?
ഞാന്‍ നോട്ടമിട്ട ഒരിരപോലും ഇന്നോളം
എനിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നും നീ അറിയുന്നു
നീ ഓടുക
നിന്‍റെ അവസാന ഓട്ടം നീ തികച്ചും ഓടി തീര്‍ക്കുക
പക്ഷേ
എന്‍റെ കണ്ണില്‍ നിന്നും നിനക്ക് മറയുവാന്‍ കഴിയില്ലല്ലോ
എന്‍റെ അമ്പുകള്‍ കൊണ്ട് അവസാനമായി
നീ വീഴുന്ന ഒരു കാഴ്ച
അതെനിക്ക് കാണണം
അതുവരേക്കും നീ ഓടുക .

19 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

മാ നിഷാദാ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

സീത പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചിരുന്നു ലക്ഷ്മണന്‍ എന്നിട്ടും അവസാനം ആ സ്വര്‍ണ്ണമാനിനെ പിടിക്കാന്‍ പറഞ്ഞത് അനുസരിക്കാന്‍ വൈകിയതിനെന്തെല്ലാം പഴികേട്ടു ആ പാവം ലക്ഷ്മണന്‍!കവിത നന്നായിരിക്കുന്നു.

പ്രയാണ്‍ പറഞ്ഞു...

തിരിച്ചെത്തിയല്ലെ.....അഭിനന്ദനങ്ങള്‍.

girishvarma balussery... പറഞ്ഞു...

ഒരു വേട്ടക്കാരന്‍ മാത്രമായ്‌ അധപതിച്ചു പോകരുത് . ഇരയുടെ നിസ്സഹായതയും , വേദനയും, ഭയപ്പാടും എല്ലാം അറിയാം... എന്നിട്ടും....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എന്‍റെ അമ്പുകള്‍ കൊണ്ട് അവസാനമായി
നീ വീഴുന്ന ഒരു കാഴ്ച
അതെനിക്ക് കാണണം
അതുവരേക്കും നീ ഓടുക ... :)

ഷൈജു കോട്ടാത്തല പറഞ്ഞു...

ഇരയുടെ നിസ്സഹായത

Rare Rose പറഞ്ഞു...

പക്ഷെ ഇര വീണു കഴിയുന്നതോടെ തീര്‍ന്നു ഈ ആവേശം..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എല്ലായിരകളേയും ഒരു വേട്ടക്കാരന് പിടിയ്ക്കാൻ സാധിക്കില്ല..കേട്ടൊ..

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

പാഞ്ഞു വരുന്ന അമ്പു കാത്തിരിക്കുന്ന അക്കിലസിന്‍റെ നിസഹായത

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ആശ്രമത്തില്‍ വേട്ടയോ?

anoopkothanalloor പറഞ്ഞു...

എവിടെയാണ് നിന്‍റെ തേജസാര്‍ന്ന
ആ പഴയ കണ്ണുകള്‍
ആ കണ്ണുകളില്‍ കൂടി എന്‍റെ കണ്ണിലേക്ക്
നീ തിരിഞ്ഞു നോക്കുക
ഒരു വേട്ടക്കാരന്റെ ക്രൌര്യവും കൌശലവും
നീ കാണുന്നില്ല എന്നുണ്ടോ ?
വളരെ മനോഹരമായിരിക്കുന്നു കാപ്പു

അരുണ്‍ കായംകുളം പറഞ്ഞു...

:)

ഗീത പറഞ്ഞു...

ഇത്രേം ദുഷ്ടത വേണോ വേട്ടക്കാരാ??

ഭൂതത്താന്‍ പറഞ്ഞു...

kavitha yudey karyathil..ee bhootham..thikachum..poojyam(0) anu tto..ennalum valyalarine manasil dyanich oru keechu keecham.."maa..nishaada..prathishtam..thow makamee..saswathee..samaga..yet crowjcha midhunam..vega mavathee... kama mohitham.."pandu paravur karan oru kavi koottu undarunnu...pullidey sambarkkam kond undayatha..kappilaan mashe..

Sureshkumar Punjhayil പറഞ്ഞു...

നീ വീഴുന്ന ഒരു കാഴ്ച
അതെനിക്ക് കാണണം
Orikkalum ee ottathil veezathirikkatte.

Manoharam, Ashamsakal...!!!

പാവത്താൻ പറഞ്ഞു...

കൊള്ളാം ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം കൂടുകയും....... വട്ടത്തിലുള്ള ഈ ഓട്ടം കുറെയായല്ലോ..ഇപ്പോ ആരാണിര ആരാണു വേട്ടക്കാരന്‍ എന്നാര്‍ക്കും - ഓടുന്നവര്‍ക്കു പോലും- അറിയാന്‍ വയ്യാതായിട്ടുണ്ടല്ലോ. എന്തായാലും ഓട്ടം നടക്കട്ടെ..ഞാന്‍ ഈ വഴിയരികിലിരുന്നു കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാം ആരെയാണെന്നറിയില്ലെങ്കിലും...

രാജന്‍ വെങ്ങര പറഞ്ഞു...

എല്ലാവരും,എന്നെങ്കിലും തന്നെ ഒരിക്കലെത്തിപിടിക്കാനായെത്തുന്ന ആ വേട്ടക്കരന്റെ വരവിനെ പേടീച്ചു പായുകയാണല്ലോ..ആ പാച്ചിലിനെ തന്നെയാണല്ലൊ ജീ‍വിതം എന്ന ഓമന പേരിട്ടു നാം വിളിക്കുന്നതു.മരണമെന്ന വേട്ടക്കാരന്റെ ചിത്രം കവിതയിലൂടെ നന്നായൊ വര്‍ച്ചു കാട്ടി.അഭിനന്ദനങ്ങള്‍.

kulakkadakkalam പറഞ്ഞു...

ഈ ഓട്ടം തുടങ്ങിയിട്ട കാലം കുറേയായി.അവസാനം ഏതൊരു ചാവാലിപ്പശുവും അവസാനം ഒന്ന് തിരിഞ്ഞുനില്‍ക്കും. സര്‍വശക്തിയും എടുത്തോ നനലറും ....ജീവഭയം കൊണ്ട്.അപ്പോള്‍ പിന്‍പേ വരുന്നവര്‍....
അഭിനന്ദനങ്ങള്‍

VEERU പറഞ്ഞു...

പാവം ശിക്കാർ...അതിലും പാവം ശിക്കാരി..!!!