വെള്ളിയാഴ്‌ച

പിണറായി അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിര .
അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയാണ് പിണറായി വിജയന്‍ എന്ന് പ്രഖ്യാപിച്ചു കൊണ്ട് , സി.പി.എം ന്റെ വലംക്കയ്യും പ്രശസ്ത മാധ്യമ വിചാരകനും മുന്‍ എം.പിയുമായ ഡോക്ടര്‍ സെബാസ്ട്യന് പോള്‍ സി.പി. എം എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയെ കടന്നാക്രമിച്ചു .പിണറായി വിജയന്‍ ഈയിടെ നടത്തിയ മാധ്യമ കടന്നാക്രമണങ്ങള് നാം കണ്ടതാണ് . സി .പി. എം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരടിയായിരുന്നു പോളിന്റെ ഈ വിമര്‍ശനം .
സെബാസ്ട്യന് പോള്‍ മാതൃഭൂമിയില്‍ എഴുതിയ "സത്യാന്വഷണം തുടരട്ടെ " എന്ന ലേഖനത്തെ പാര്‍ട്ടിയും ദേശാഭിമാനിയും വിമര്‍ശിച്ചതിനെ ക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ഈയിടെ വിജയന്‍ നടത്തിയ പല വാര്‍ത്താ സമ്മേളനങ്ങളും അടിയന്തിരാവസ്ഥക്ക്‌ മുന്‍പ്‌ ശ്രീമതി ഇന്ദിരാഗാന്ധി മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സര്‍ ഷിപ്‌ പോലെ തോന്നിപ്പിക്കുന്നതായി തോന്നുന്നു എന്നും , വിജയന് ചുറ്റും കറങ്ങുന്നത് ഉപജാപക വൃന്തമാണ് എന്നും കൂട്ടിച്ചേര്‍ത്ത് പറഞ്ഞു. വിജയന്‍റെ പലനിലപാടുകളും ഒരു പാര്‍ട്ടി സെക്രട്ടറി എന്ന നിലക്ക് യോജിച്ചതല്ല .ഒരു തരം ഗുണ്ടാരാജ് ആയി മാറിയിരിക്കുന്നു കേരളം .അഭ്യന്തര മന്ത്രിയുടെ കീഴില്‍ ഒരു ഗുണ്ടാ സംഘം തന്നെ പ്രവര്‍ത്തിക്കുന്നു .പാവം പിടിച്ച അച്ചുമ്മാമ്മയെ ഈയിടെ എല്ലാവരും കൂടി പുകച്ചു ചാടിച്ചിരുന്നു . കേരളം കണ്ട പാവ മുഖ്യമന്ത്രി ആരെന്നു നാളെ കുട്ടികള്‍ ചോദിച്ചാല്‍ നിസംശയം പറയാന്‍ ശ്രീമാന്‍ അച്ചുമ്മാമ്മ തന്നെയെന്ന്‌ . അദ്ദേഹം കാര്യമായി ഈ സംഭവത്തില്‍ പ്രതികരിച്ചില്ല .

ഇതിനിടയില്‍ മുദ്രാവാക്യമല്ല ഭരണം എന്ന് പ്രഖ്യാപിച്ചു കൊണ്ട് ആ പാവപ്പെട്ട തള്ള ശ്രീമതി ഗൌരി അമ്മ സെക്രട്ടറിയേറ്റിന്റെ നടയില്‍ നിരാഹാരം തുടങ്ങി .കേരളത്തിലെ ഗുണ്ടാ കൊട്ടേഷന്‍ - ഭരണ - പോലീസ് അവിശുദ്ധ കൂട്ടുകെട്ട് നിര്‍ത്തണം അതിന് വേണ്ട നടപടി എടുക്കണം എന്നതാണ് നിരാഹാരത്തിന്റെ കാരണം . എന്തായാലും സി.പി.എം ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് . ഏതു നിമിക്ഷവും എന്തെങ്കിലും ഒക്കെ സംഭവിക്കാം . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാം എന്ന് ദൃഡപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരാണോ ഇത് ? ഇങ്ങനെയൊക്കെ കേരളത്തില്‍ സംഭവിക്കുമ്പോള്‍ ബ്ലോഗില്‍ കൊട്ടേഷന്‍ - ഗുണ്ടാ വിളയാട്ടം നടന്നില്ലെങ്കില്‍ മാത്രമേ അത്ഭുതം തോന്നെണ്ടാതുള്ളൂ . കാരണം കേരളത്തിന്റെ തനികൊണം ബ്ലോഗിലും കാണിക്കാതെ ഇരിക്കില്ലല്ലോ .‍ ‍

5 അഭിപ്രായങ്ങൾ:

സിന്‍ഡിക്കേറ്റ് സംസ്ഥാന സിക്രട്ടറി.. പറഞ്ഞു...

അടിയന്തിരാവസ്ഥയുടെ ന്യായീകരണവും വിമര്‍ശനവും വളരേയധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ്, അതിന്‍റെ ഗുണദോഷ ഫലങ്ങള്‍ അനുകൂലിച്ചവരും വിമര്‍ശിച്ചവരും പാവപ്പെട്ട ജനങ്ങളും വേണ്ടുവോളം അനുഭവിച്ചതാണ്. എന്നാല്‍ അടിയന്തിരാവസ്ഥ മാധ്യമ സ്വാതന്ത്ര്യത്തിനു മാത്രം എതിരായുള്ളതായിരുന്നില്ല, അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നവര്‍ പോലെ അടിയന്തിരാവസ്ഥക്കവശ്യമായ ഘടകങ്ങള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന്‍ വഴിവെച്ചപ്പോള്‍ അതിന്‍റെ നൂറുകൂട്ടം കാര്യങ്ങള്‍ക്കിടയില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇവിടെ ഒരു പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയില്ല. മാധ്യമ സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നു കയറ്റം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ സി പി എമ്മിന്‍റെ ഈ അഹന്ത ന്യായീകരിക്കാന്‍ പാടുകുറേ പെടും. നിയമ സഭയിലും മറ്റും ഭരണ പക്ഷം ഇപ്പോഴത്തെ ഈമാധ്യമ സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നു കയറ്റത്തെ ന്യായീകരിച്ചത് അടിയന്തിരാവസ്തയിലെ മാധ്യമ സ്വാന്ത്ര്യത്തിലെ കടന്നുകയറ്റം ചൂണ്ടിക്കാണിച്ചായിരുന്നു. അതായത് അടിയന്തിരാവസ്ഥക്കാലത്തെ ആ പ്രവര്‍ത്തനം ഇപ്പോഴത്തെ ഈ മാധ്യമങ്ങള്‍ക്കെതിരേയുള്ള നടപടികളെ സാധൂകരികുന്നു എന്ന്. അങ്ങിനേയാണെങ്കില്‍ അടിയന്തിരാവസ്ഥയെ വിമര്‍ശിക്കാന്‍ ഇവര്‍ക്കെന്തു അവകാശം? അങ്ങനേയാണെങ്കില്‍ കേരളത്തെ, കേരളത്തേ മാത്രം ഒരു മുപ്പതു വര്‍ഷം പിന്നോട്ടു കൊണ്ടുപോകാനോ സിപി എം ശ്രമം? ഇവിടെ കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള വിവാദ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ മാസങ്ങളോളം ഒരൊറ്റ പ്രശ്നത്തില്‍ തൂങ്ങി വയറ്റിപ്പിഴപ്പ് നടത്തിയപ്പോള്‍ സി പി എമ്മിന്‍റെ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ പിണറായി പ്രശ്നങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി വന്നിട്ടും മാധ്യമങ്ങള്‍ ആ വിഷയത്തില്‍ നിന്ന് പിന്മാറാം എന്ന് കരുതിയിട്ടും പിന്മാറാന്‍ പറ്റാത്ത വിധം സി പി എമ്മിനും അതിന്‍റെ നേതാക്കന്മാര്‍ക്കും വന്നിട്ടുള്ള അപചയമാണ്‍ പാര്‍ട്ടിയുടെ ചീഞ്ഞളിഞ്ഞ മുഖം പുറത്താക്കും വിധത്തിലുള്ള വാര്‍ത്തകളെ വെളിച്ചം കാണിച്ചത്. കുഞ്ഞാലിക്കുട്ടിക്കെതിരായുള്ള പ്രശ്നം മാധ്യമ സ്വാതന്ത്ര്യവും പിണറായിക്കെതിരായുള്ള പ്രചരണം സിന്ഡിക്കേറ്റ് പ്രവര്‍ത്തനവും ആകുന്നതെങ്ങിനെ? സി പി എമ്മിനുള്ളതുപോലെ ഒരു മാധ്യമക്കൂട്ടം മറ്റൊരു പാര്‍ട്ടിക്കും കേരളത്തിലില്ലന്നിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഇതുവരെ വെള്ളം കോരിയിട്ടെന്തുണ്ടായി എന്നു ചിന്തിക്കേണ്ട കാലവും ആയിരിക്കുന്നു. ഇതിന്‍ പലോറമാത മുതല്‍ മാര്‍ട്ടിന്‍ ഫാരിസ് വരേയുള്ളവരുടെ ജനറല്‍ ബോഡി ചേര്‍ന്നാണ്‍ യുക്തമായ തീരുമാനമെടുക്കേണ്ടത്, അല്ലാതെ സ്ഥാനമാനങ്ങള്‍ കൊതിച്ച് ബുദ്ധി ജീവി നടിച്ചെത്തിയ പ്രഭാവര്‍മ്മയെപ്പോലുള്ളവരോ, മനോജോ മാധവന്‍കുട്ടിയേപ്പോലുള്ളവരോ അല്ല

Unknown പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

Lal salam Mr.Lal. P. Thomas

ajeeshmathew karukayil പറഞ്ഞു...

Lal salam Mr.Lal. P. Thomas

ANITHA HARISH പറഞ്ഞു...

Good.....