ശനിയാഴ്‌ച

കണ്ണി മാങ്ങ

വരികള്‍ മുറിച്ച
വിത പോലെ ഒരു ക
കൊഴിയില്ല
കോഴിയുമില്ല
എങ്കിലും ഞാന്‍
എറിയും
ഏണി വെച്ച്‌ കയറില്ല
ഏണിയില്‍ കോഴി കയറിയതോ
കൊഴിയില്‍ മാങ്ങ വീണതോ
അല്ല കാര്യം
കണ്ണി മാങ്ങ അറിഞ്ഞരിഞ്ഞരിഞ്ഞു
അച്ചാര്‍ ഇടാം എന്നോ
കണ്ണി മാങ്ങ പച്ചച്ചച്ചക്കു കഴിച്ചാല്‍
പല്ല് പുളിക്കുമെന്നോ
കറ വരുമെന്നോ
എന്നതും അല്ല
ഉപ്പിലിട്ട കണ്ണിമാങ്ങ
ചോറിന് നല്ലതാണ്
എന്നതിലാണ് കാര്യം .

12 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

ഒരു അത്യന്താധുനിക കവിത എഴുതാനുള്ള ശ്രമം

നരിക്കുന്നൻ പറഞ്ഞു...

കണ്ണിമാങ്ങ ഉപ്പിലിട്ട് കഴിക്കുന്നത് രുചികരം തന്നെ. ഒരു ക വരി മുറിച്ച് വിതച്ചപ്പോൾ അത്യന്താധുനികമായതും രുചിയോടെ ആസ്വദിച്ചു.

hshshshs പറഞ്ഞു...

“കണ്ണി മാങ്ങ അറിഞ്ഞരിഞ്ഞരിഞ്ഞു
അച്ചാര്‍ ഇടാം എന്നോ
കണ്ണി മാങ്ങ പച്ചച്ചച്ചക്കു കഴിച്ചാല്‍
പല്ല് പുളിക്കുമെന്നോ
കറ വരുമെന്നോ ”
ഇത്ര വായിച്ചപ്പോൾ സ്ത്യായിട്ടും വായിൽ വെള്ളം വന്നു !!ആശംസകൾ !!

കണ്ണുകള്‍ പറഞ്ഞു...

ഗവിതയില്‍ നിന്നും,
അത്യന്താധുനിക കവിതയിലേയ്ക്കുള്ള കാല്‍ വെയ്പ്പിനു ആശംസകള്‍

എന്റെ വരികള്‍ക്ക് ആദ്യമായി കമന്റ് ചെയ്ത കാപ്പിലാന്‌- സ്നേഹത്തോടെ

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

അമ്പമ്പോ
ഇതെന്തു ഗവിത..?
ഇതാണ്‌ ഗവിത...,
അല്ലല്ല, ഇത്‌ മാത്രമാണ്‌
കവിത..!

Jayesh/ജയേഷ് പറഞ്ഞു...

eeswaranmaree..!!

K C G പറഞ്ഞു...

കണ്ണി മാങ്ങ അറിഞ്ഞരിഞ്ഞരിഞ്ഞു ഇത്തിരി ഉപ്പും ഒരു നുള്ളു പഞ്ചസാരയും ചേര്‍ത്ത് പച്ചച്ചച്ചക്കു കഴിച്ചു നോക്കിയേ.

വായില്‍ കപ്പലോടിക്കാനുള്ള വെള്ളമൂറീല്ലേ കാപ്പുവേ?

ഗവിത ‘വിത... ക’ ആയി രൂപാന്തരം പ്രാപിച്ചോ?

പ്രയാണ്‍ പറഞ്ഞു...

:)

മീര അനിരുദ്ധൻ പറഞ്ഞു...

ഹൗ കണ്ണിമാങ്ങാ.വായിൽ വെള്ളമൂറുന്നേ !! നല്ല കവിത ട്ടോ

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

ഇനി മുതൽ കവിത 'വിതക' എന്നപേരിൽ അറിയപ്പെടും. 'ഥക' കഥയായും...!
പേറ്റന്റ്‌ എടുക്കട്ടോ കാപ്പൂ..?)

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

അതോ 'കതവി' ആണൊ നല്ലത്‌..?

കാപ്പിലാന്‍ പറഞ്ഞു...

കണ്ണിമാങ്ങ കഴിച്ചവര്‍ക്കും വായില്‍ വെള്ളമൂറിയവര്‍ക്കും നന്ദി . എല്ലാവരോടും മനസ് നിറയെ നന്ദിയുണ്ട് , സ്നേഹമുണ്ട് .

പണിക്കരെ ,
പേറ്റന്റ്‌ എടുതോള്ളൂ .
കവിത വൃത്തത്തില്‍ എഴുതിയാലും ,
ചതുരത്തില്‍ എഴുതിയാലും ,
വരി മുറിച്ചാലും ,
വരി ഉടച്ചാലും
വരികളില്‍ എന്തെങ്കിലും
വിതകള്‍ ഉണ്ടാകണം
എന്ന അഭിപ്രായമാണ് എനിക്ക് .
ആ വിതകള്‍
വീഴുന്ന നിലങ്ങള്‍
നല്ലതാണ് എങ്കില്‍
വിതച്ചത് വിളയും
അല്ലെങ്കില്‍ വളയും

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി , നമസ്കാരം .